റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റ്റ.svg

ഉച്ചാരണത്തിൽ ഺവർഗ്ഗത്തിലെ ഖരമായ വർത്സ്യമായ 'ട'കാരത്തിന്റെ ഇരട്ടിപ്പായ കൂട്ടക്ഷരമാണ് റ്റ. രൂപവിജ്ഞാനം പ്രകാരം -യുടെ ഇരട്ടിപ്പായി കണക്കാക്കുന്നതുകൊണ്ട് ഇതിനെ രണ്ട് 'റ' ഉപയോഗിച്ച് എഴുതുന്നു. 'ള്ള' എന്ന കൂട്ടക്ഷരം പോലെ, 'ററ' എന്ന് രണ്ട് 'റ' ചേർത്തെഴുതിയാണ് മുൻകാലങ്ങളിൽ 'റ്റ' സൂചിപ്പിച്ചിരുന്നത്. ഇത് രണ്ട് 'റ' (ṟaṟa) ആയിട്ടാണോ, 'റ്റ' (ṯṯa) ആയിട്ടാണോ വായിക്കേണ്ടത് എന്ന്, സന്ദർഭമനുസരിച്ച് മനസ്സിലാക്കാമെന്നതിനാൽ ഈ രീതി ആശയക്കുഴപ്പമുണ്ടാക്കിയിരുന്നില്ല. എന്നാൽ മലയാളികൾക്ക് പരിചയക്കുറവുള്ള വിദേശഭാഷാപദങ്ങളിലെ ഇത്തരം തുടർച്ചകൾ സൂചിപ്പിക്കുന്നതിന് (ഉദാഹരണം: ബാറ്ററി, ജനറേറ്റർ) റ്റ-യുടെ ലിപിക്ക് 1950-നോടടുപ്പിച്ച് മാറ്റം സംഭവിച്ചു. 'റ്റ' എന്ന് അടിയിലും മുകളിലുമായി റ എഴുതുന്ന രീതിയാണ് ഇന്ന് പ്രചാരത്തിലുള്ളത്.

"https://ml.wikipedia.org/w/index.php?title=റ്റ&oldid=3601523" എന്ന താളിൽനിന്ന് ശേഖരിച്ചത്