വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ഴ'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്.

മലയാള അക്ഷരം
ഴ മലയാളം അക്ഷരം
തരം ഹ്രസ്യസ്വരം
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം ,,
യുനികോഡ് പോയിന്റ്

സംസ്കൃതത്തിലോ, ഉത്തരഭാരതീയ ഭാഷകളിലോ, മറ്റു മിക്ക ലോകഭാഷകളിലൊന്നുംതന്നെയോ ഇല്ലാത്ത 'ഴ'കാരം, ദ്രാവിഡഭാഷകളുടെ സവിശേഷതയായി കണക്കാക്കപ്പെടുന്നു. മലയാള അക്ഷരമാലയിലെ 'ഴ'കാരത്തിന്റെ സാന്നിദ്ധ്യം, മലയാളഭാഷയുടെ ദ്രാവിഡത്തനിമയ്ക്ക് തെളിവാണ്. മറ്റ് ദ്രാവിഡഭാഷകളിലും ഈ സ്വനം ഉണ്ടെങ്കിലും അത് ശുദ്ധരൂപത്തിൽ ഇപ്പോഴും ഉച്ചരിക്കപ്പെടുന്നത് മലയാളത്തിൽ മാത്രമാണ്. വിരളമായി തമിഴിലും 'ഴ'കാരം ശുദ്ധരൂപത്തിൽ ഉച്ചരിക്കപ്പെടുന്നുണ്ട്.

ഴ-കാരം തെലുങ്ക് ഭാഷയിൽ വിഷ്ണുകുണ്ടികാരുടെയും പൂർവചാലൂക്യരുടെയും ലിഖിതങ്ങളിലും കന്നഡഭാഷയിൽ രാഷ്ട്രകൂടരുടെ ലിഖിതങ്ങലിലും ഒരേ രൂപത്തിൽ കാണുന്നു. അതിനുശേഷം ഈ രണ്ടു ദ്രാവിഡഭാഷകളിലും ഇത് ലുപ്തപ്രചാരമായി. ഈ രണ്ട് ഭാഷകൾക്കും പൊതുവായ രൂപത്തിലുണ്ടായിരുന്ന ഈ അക്ഷരത്തിന്റെ മുൻലിപികളെപ്പറ്റി യാതൊരു തെളിവുമില്ല. മലയാളത്തിലും തമിഴിലും ഉള്ള ഴ-കാരത്തിന്റെ ലിപികളുടെ ആരംഭത്തിലുള്ള രൂപം തമിഴ്ഗുഹാബ്രാഹ്മിയിൽത്തന്നെ ബി.സി. മൂന്നാം ശതകത്തിലും രണ്ടാം ശതകത്തിലും കാണുന്നു. ഈ അക്ഷരം ദ്രാവിഡഭാഷകളിൽ മാത്രം ഉപയോഗിച്ചിരുന്നതുകൊണ്ട് ഗ്രന്ഥലിപികളിൽ ഇതിന്റെ പ്രയോഗമില്ല. തമിഴ്, മലയാളം ലിപികളിലും വട്ടെഴുത്തിലും കോലെഴുത്തിലും മാത്രമേ ഇതിന്റെ പ്രയോഗം കാണുന്നുള്ളൂ.

ഇവകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഴ&oldid=3311595" എന്ന താളിൽനിന്ന് ശേഖരിച്ചത്