വ്യഞ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വനനാളത്തിലൂടെയുള്ള വായുപ്രവാഹം പൂർണ്ണമോ ഭാഗികമോ ആയി തടയപ്പെട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദങ്ങളെയാണ് സ്വനവിജ്ഞാനത്തിൽ വ്യഞ്ജനങ്ങൾ (Consonants) എന്ന് വിളിക്കുന്നത്. സ്വനനാളത്തിന്റെ ഉപരിഭാഗത്തുവെച്ചാണ് വായുപ്രവാഹം തടയപ്പെടുന്നത്. വായുപ്രവാഹത്തിനു ഒട്ടും തടസ്സമില്ലാതെ ഉച്ചരിക്കുന്നവയാണ് സ്വരങ്ങൾ. സ്വരങ്ങളും വ്യഞ്ജനങ്ങളും ഭാഷണശബ്ദങ്ങളുടെ പ്രാഥമികവും സുപ്രധാനവുമായ വിഭാഗങ്ങളാണ്.

സ്വരങ്ങളുടെ സഹായമില്ലാതെ വ്യഞ്ജനങ്ങൾ സ്പഷ്ടമാകില്ലെങ്കിലും വ്യഞ്ജനോച്ചാരണത്തിന് സ്വരസഹായം ഒഴിച്ചുകൂടാത്തതല്ല. വായുപ്രവാഹത്തിന്റെ തടസ്സം കുറയുന്നതിനനുസരിച്ച് വ്യഞ്ജനങ്ങൾക്ക് സ്വരത്വം കൂടിവരുന്നു. മുഖരവ്യഞ്ജനങ്ങൾ ഇവ്വിധം സ്വരങ്ങളുടെ സ്വഭാവം കാണിക്കുന്നവയാണ്.

വ്യഞ്ജനങ്ങളുടെ വർഗ്ഗീകരണം[തിരുത്തുക]

വ്യാവർത്തകഗുണങ്ങളനുസരിച്ച് വ്യഞ്ജനങ്ങളെ പലവിധത്തിൽ വർഗ്ഗീകരിക്കാം.(വ്യാവർത്തകഗുണങ്ങളെ സംബന്ധിച്ച കേരളപാണിനിയുടെ സമാനാശയങ്ങൾ‍ വലയത്തിൽ)

മേൽപ്പറഞ്ഞ ഗുണങ്ങളെ ഇടകലർത്തി ഒട്ടെല്ലാ ഭാഷകളിലെയും സ്വനിമങ്ങളെ നിർണ്ണയിക്കാം. ഉദാഹരണം:/t/ = ശ്വാസീയ വർത്സ്യസ്ഫോടകം. സ്വനനം, സന്ധാനസ്ഥാനം, വായുപ്രവാഹമാർഗ്ഗം, സന്ധാനരീതി എന്നീ സവിശേഷതകളാണ് ഈ സ്വനത്തെ വ്യത്യസ്തമാക്കുന്നത്. മഹാപ്രാണീകരണത്തെക്കുറിച്ച് ഇതിൽ സൂചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അല്പപ്രണമായിരിക്കും ഈ സ്വനിമം. പ്രസ്തുതഭാഷയിൽ പ്രസ്തുതസ്വനിമത്തിന് മഹാപ്രാണീകരണം അർത്ഥപരമായ ഭേദമുണ്ടാക്കാത്തതുകൊണ്ടാണ് അതുസൂചിപ്പിക്കാത്തതെന്നും വരാം. ഇരട്ടിപ്പും ഇവ്വിധംതന്നെ. വായുപ്രവാഹം ശ്വാസകോശീയമാണെന്നത് അന്തർനിഹിതമായ വസ്തുതയാണ്. എന്നാൽ, ഭാഷണത്തിൽ കടന്നുവരുന്ന സ്വനസവിശേഷതകളെ പൂർണ്ണമായി വിശകലനം ചെയ്യുക അസാദ്ധ്യമാണ് (കൂടുതൽ വ്യാവർത്തകഗുണങ്ങളെക്കുറിച്ചറിയാൻ വ്യാവർത്തകഗുണങ്ങൾ കാണുക).

"https://ml.wikipedia.org/w/index.php?title=വ്യഞ്ജനം&oldid=3062909" എന്ന താളിൽനിന്ന് ശേഖരിച്ചത്