വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

(ഈ ലേഖനത്തിന്റെ ശീർഷകത്തിലും ഉള്ളടക്കത്തിലും പരാമർശിക്കുന്ന അക്ഷരത്തിന്റെ ലിപി, അനുയോജ്യമായ നൂതന യുണികോഡ് ഫോണ്ടുകളില്ലാതെ, നിങ്ങളുടെ സ്ക്രീനിൽ യഥാരൂപത്തിൽ ദൃശ്യമായെന്നു വരില്ല. ലിപിരൂപം അറിയാൻ ചിത്രം കാണുക.)

മലയാള അക്ഷരം
Malayalam letter ഩ.svg
തരം ഹ്രസ്വസ്വരം
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം ,
യുനികോഡ് പോയിന്റ് 0D29

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . മലയാളത്തിലെ ("ന","ണ") മുതലായ ന കാരശബ്ദങ്ങളോട് സാമ്യം പുലർത്തുന്ന അക്ഷരമായ '"ഩ"' ഒരു വർത്സ്യ അനുനാസികമാണ്.

ആന, പനി, വിന, വനം തുടങ്ങിയ വാക്കുകളിൽ 'ന' എന്ന ലിപി പ്രതിനിധീകരിക്കുന്ന അക്ഷരത്തെ സൂചിപ്പിക്കാൻ വൈയാകരണന്മാർ സൃഷ്ടിച്ച ഒരു ലിപിയാണ് . ഈ ലിപി പ്രതിനിധീകരിക്കുന്നത് വർത്സ്യമായ അനുനാസികവ്യഞ്ജനാക്ഷരത്തെയാണ്. തമിഴിൽ ഇതിന് സ്വന്തമായി 'ன' എന്ന ലിപിയുണ്ടെങ്കിലും, മലയാളത്തിലും, സംസ്കൃതത്തിലും, ഹിന്ദി, ബംഗാളി, പഞ്ചാബി തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും ഇതിന് സ്വന്തമായി ലിപിയില്ല. ഈ ഭാഷകളിലെല്ലാം തന്നെ ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിന് തവർഗത്തിലെ അനുനാസികമായ എന്ന അക്ഷരത്തിന്റെ ലിപിതന്നെയാണ് ഉപയോഗിച്ചുവരുന്നത്. (തവർഗത്തിലെ ന-യുടെ ഉച്ചാരണം നമസ്തേ, നന്ദി മുതലായ പദങ്ങളിലുള്ളതാണ്.)

വർത്സ്യമായ നകാരത്തെ സൂചിപ്പിക്കാൻ എ.ആർ. രാജരാജവർമ്മയാണ് 'ന (വർത്സ്യം)' എന്ന ഈ ലിപി ആവിഷ്കരിച്ചത്. അദ്ദേഹം തന്റെ വ്യാകരണഗ്രന്ഥങ്ങളിൽ ഈ ലിപി ഉപയോഗിച്ചെങ്കിലും ഭാഷയിൽ ഇതിന് പ്രചാരം ലഭിച്ചില്ല. തിന്നുക, തെന്നൽ, പിന്നണി തുടങ്ങിയ വാക്കുള്ളിലെ 'ന്ന' എന്ന ലിപി സൂചിപ്പിക്കുന്നത് ഈ അക്ഷരത്തിന്റെ ഇരട്ടിപ്പാണ്. ഇരട്ടിച്ച അക്ഷരത്തിനു കേരളപാണിനി 'ന്ന (വർത്സ്യം)' എന്ന ലിപിയായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഈ ലിപിക്കും പ്രചാരം ലഭിച്ചില്ല.

'ന' (ദന്ത്യമായ ന)[അവലംബം ആവശ്യമാണ്], ഩ (വർത്സ്യമായ ന) എന്നിവയ്ക്കു രണ്ടിനും കൂടി എന്ന ഒരു ചില്ലാണ് ഉള്ളത്.

ൻ-നോടൊപ്പം, റ എന്ന ലിപിയാൽത്തന്നെ പ്രതിനിധാനം ചെയ്യപ്പെടുന്ന ട (വർത്സ്യം) (വർത്സ്യമായ ട, അതായത്, റ്റയുടെ ഇരട്ടിപ്പ് ഉപേക്ഷിക്കുമ്പോൾ ലഭ്യമാകുന്ന റ) കൂടിച്ചേർന്നുണ്ടാകുന്ന സംയുക്താക്ഷരമാണ് ന്റ.

0D29 എന്ന സ്ഥാനത്താണ് യൂനികോഡ് ഩ എന്ന അക്ഷരത്തെ നിർവചിച്ചിരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. "മലയാളം - റേഞ്ച് 0D00 - 0D7F" (PDF). യൂനികോഡ് ചാർട്ടുകൾ. യൂനികോഡ് കൺസോർഷ്യം. ശേഖരിച്ചത് 2013 ജൂൺ 8. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഩ&oldid=3230409" എന്ന താളിൽനിന്ന് ശേഖരിച്ചത്