ന്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഈ ലേഖനത്തിന്റെ ശീർഷകത്തിലും ഉള്ളടക്കത്തിലും പരാമർശിക്കുന്ന അക്ഷരത്തിന്റെ ലിപി, അനുയോജ്യമായ നൂതന യുണികോഡ് ഫോണ്ടുകളില്ലാതെ, നിങ്ങളുടെ സ്ക്രീനിൽ യഥാരൂപത്തിൽ ദൃശ്യമായെന്നു വരില്ല. ലിപിരൂപം അറിയാൻ ചിത്രം കാണുക.)

ന്റ.svg

മലയാളലിപിയിലെ ഒരു കൂട്ടക്ഷരമാണ് ന്റ. ഺ-വർഗ്ഗത്തിലെ അനുനാസികമായ ""[൧], ഖരമായ "" എന്നീ അക്ഷരങ്ങളുടെ സ്വനിമങ്ങൾ കൂടിച്ചേർന്നതാണ് ന്റ ഉണ്ടാകുന്നത്. ഺ-വർഗ്ഗത്തിന് പ്രത്യേക ലിപികൾ പ്രയോഗത്തിലില്ലാത്ത മലയാളത്തിൽ ൻ എന്ന അക്ഷരം ഩ-യുടെ ചില്ലായി പ്രവർത്തിക്കുന്നു; അതിനുതാഴെ ഺ എന്ന സ്വനിമം കൂടി എഴുതാനുപയോഗിക്കുന്ന റ ചേർത്താണ് സാധാരണയായി ഈ കൂട്ടക്ഷരം എഴുതുന്നത്. എന്നാൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും (ൻ‌റ) നിലവിലുണ്ട്. 1970-നു മുമ്പുള്ള അച്ചടിയിൽ "ൻ‌റ" എന്ന രൂപമാണ് ഉപയോഗിച്ചിരുന്നത്. 1800-നു മുമ്പുള്ള അച്ചടിയിലും, മലയാളം അച്ചടി വരുന്നതിനു മുൻപുള്ള മിക്കവാറും കൈയ്യെഴുത്ത് പ്രതികളിലും "ൻ‌ററ" എന്ന രൂപവുമാണ്[1] കാണുന്നത്. "റൻറ" എന്ന രൂപം ഉപയോഗിച്ചിരുന്ന പഴയ പ്രമാണങ്ങളും[2] ലഭ്യമാണ്.

കമ്പ്യൂട്ടറുകളിൽ[തിരുത്തുക]

യൂണികോഡ് ഫോണ്ടുകളിൽ ഈ കൂട്ടക്ഷരം പ്രദർശിപ്പിക്കുന്നതിന് പല രീതികൾ പ്രചാരത്തിലുണ്ട്.

  • മിക്കവാറും യൂണികോഡ് ഫോണ്ടുകളും ന, ്, റ എന്നീ മൂന്ന് ഘടകങ്ങൾ കൂട്ടിച്ചേർത്താൽ ന്റ എന്ന കൂട്ടക്ഷരം പ്രദർശിപ്പിക്കുന്നു.
  • മൈക്രോസോഫ്റ്റ് വിൻഡോസിനൊപ്പമുള്ള മലയാളം ഫോണ്ടായ കാർത്തികയിൽ ന, ്, zwj, റ എന്നീ നാല് ഘടകങ്ങൾ ഉപയോഗിച്ചാലാണ് ന്റ ശരിയായി പ്രദർശിപ്പിക്കപ്പെടുക.
  • സാധാരണയായി, യൂണികോഡിൽ കൂട്ടക്ഷരങ്ങൾ എങ്ങനെയെഴുതണം എന്ന് നിർവചിക്കാറില്ലെങ്കിലും, ന്റ എങ്ങനെ പ്രതിനിധീകരിക്കപ്പെടണം എന്നത് നിർവചിക്കപ്പെട്ടിട്ടുണ്ട്. ൻ, ്, റ എന്നീ ഘടകങ്ങൾ ചേർക്കുമ്പോഴാണ് ന്റ വരേണ്ടതെന്നാണ് യൂണികോഡ് മാനദണ്ഡം.[3] എന്നാൽ ഈ മാനദണ്ഡം പിന്തുടരുന്ന ഇൻപുട് മെത്തേഡുകൾ വിരളമാണ്. ആൻഡ്രോയിഡ് ഒഴികെ മറ്റൊരു പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റവും സ്വതേ ഈ ശ്രേണിയെ സ്വാഭാവികമായി പിന്തുണയ്ക്കുന്നില്ല. അതേസമയം അഞ്ജലി ഓൾഡ് ലിപി, ഗൂഗിളിൻ്റെ നോട്ടോ എന്നീ ഫോണ്ടുകളും ക്രോം, ഫയർഫോക്സ് എന്നീ ബ്രൗസറുകളും ഈ ശ്രേണിയെ പിന്തുണയ്ക്കുന്നുണ്ട്. വിൻഡോസ് 8.1 മുതലെങ്കിലും മലയാളത്തിനായി സ്വതേ ഉപയോഗിക്കുന്ന നിർമ്മല ഫോണ്ട് ബ്രൗസറുകളിൽ ഈ മാനകരീതിയെ പിന്തുണക്കുന്നുണ്ട്.
ഫോണ്ടുകൾ വിവിധ ശ്രേണികളെ പ്രദർശിപ്പിക്കുന്ന വിധം
ൻ ് റ ന ് റ ന ് ZWJ റ
ടെക്സ്റ്റിൽ ൻ്റ ന്റ
കാർത്തിക Kartika ൻ ് റ.png Kartika ന ് റ.png Kartika ന ് ZWJ റ.png
അഞ്ജലി ഓൾഡ് ലിപി Anjalioldlipi-chillu-n-sub-rra.png Anjalioldlipi-chillu-n-sub-rra.png Anjalioldlipi-chillu-n-sub-rra.png
രചന Rachana-chillu-n-chandrakkala-rra.png Rachana-chillu-n-sub-rra.png Rachana-chillu-n-rra.png
മീര Meera-chillu-n-v-rra.png Meera-chillu-n-sub-rra.png Meera-chillu-n-rra.png
നോട്ടോ സാൻസ് മലയാളം Malayalam Nta - Noto Sans Malayalam.png Malayalam Nta - Noto Sans Malayalam.png Malayalam Nta - Noto Sans Malayalam.png

കുറിപ്പുകൾ[തിരുത്തുക]

  • ^  പ, വനം തുടങ്ങിയ പദങ്ങളിലെ ന-യുടെ ഉച്ചാരണമാണ് ഩ-ക്കുള്ളത്. ഈ ഉച്ചാരണം മലയാളത്തിൽ വ്യാപകമായുണ്ടെങ്കിലും തവർഗ്ഗത്തിലെ അനുനാസികമായ ന ആണ് ഩ എഴുതുന്നതിന് ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. http://archive.org/stream/HortusMalabaricus/31753003370076#page/n11/mode/2up
  2. http://commons.wikimedia.org/w/index.php?title=File%3AGrammar_of_the_Malabar_Language_Robert_Dummond.pdf&page=33
  3. "യൂണികോഡ് 5.1.0" (html) (ഭാഷ: ഇംഗ്ലീഷ്). ദ യൂണികോഡ് കൺസോർഷ്യം. 2011 സെപ്റ്റംബർ 27. ശേഖരിച്ചത് 2013 ഫെബ്രുവരി 22. "The sequence <0D7B, 0D4D, 0D31> represents" 
"https://ml.wikipedia.org/w/index.php?title=ന്റ&oldid=2592823" എന്ന താളിൽനിന്നു ശേഖരിച്ചത്