മൈക്രോസോഫ്റ്റ്‌ വിൻഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൈക്രോസോഫ്റ്റ് വിൻഡോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌
വിൻഡോസ്‌ ലോഗോ
Windows 8 Start Screen.png
വിൻഡോസ് 8ന്റെ സ്റ്റാർട്ട് സ്ക്രീനിന്റെ സ്ക്രീൻഷോട്ട്
നിർമ്മാതാവ്മൈക്രോസോഫ്റ്റ് കോർപ്പറേഷൻ‍‍‍
ഒ.എസ്. കുടുംബംMS-DOS/9x-based, വിൻഡോസ് CE, വിൻഡോസ് NT
തൽസ്ഥിതി:നിലവിൽ ഉണ്ട്
സോഴ്സ് മാതൃകClosed source / Shared source
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
MS-EULA
വെബ് സൈറ്റ്മൈക്രോസോഫ്റ്റ് വിൻഡോസ്

മൈക്രോസോഫ്റ്റ് വിൻഡോസ്' മൈക്രോസോഫ്റ്റ് കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പൊതുനാമം ആണ്. 1985 നവംബർ മാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിൻഡോസിന്റെ ആദ്യ പതിപ്പായ വിൻഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഗ്രാഫിക് യൂസർ ഇന്റർഫേസ് (സചിത്രസമ്പർക്കമുഖം) കൊടുത്തു എന്നതായിരുന്നു ആദ്യ വിൻഡോസ് പതിപ്പിന്റെ പ്രത്യേകത. ഈ സമ്പർക്കമുഖത്തിൽ കമാൻഡുകൾ (അഥവാ കമ്പ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ) ടൈപ്പു ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ചു ഐക്കണുകളിൽ അമർത്തി പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിൻഡോസ് പതിപ്പുകൾ. ആപ്പിൾ കമ്പനിയുടെ മാക്കിൻറ്റോഷ് കമ്പ്യൂട്ടറുകളാണ് ഗ്രാഫിക് യൂസർ ഇന്റർഫേസ് ആദ്യമായി അവതരിപ്പിച്ചത്.

പ്രധാനപ്പെട്ട വിൻഡോസ് പതിപ്പുകൾ[തിരുത്തുക]

വിൻഡോസ് OS മാർക്കറ്റ് ഷേർ
Source ഹിറ്റ്സ്ലിങ്ക്[1] അവിയോ[2] ക്സിറ്റി[3] വൺ സ്റ്റാറ്റ്[4]
മാസം ഓഗസ്റ്റ് 2008 ഓഗസ്റ്റ് 2008 ഏപ്രിൽ 2008 മാർച്ച് 2008
എല്ലാ വേർഷനുകളും 90.66%[5] - 94.45% 95.94%
വിൻഡോസ് എക്സ്‌ പി 69.49% 74.31% 75.16% 78.93%
വിൻഡോസ് വിസ്റ്റ 17.85% 11.30% 15.81% 13.24%
വിൻഡോസ് 2000 1.93% 2.37% 1.76% 2.82%Vjjoshy (സംവാദം) 15:35, 2 സെപ്റ്റംബർ 2015 (UTC)
Windows 98 0.38% 0.66% 0.48% 0.58%
വിൻഡോസ് 2003 - 0.72% 0.49% -
വിൻഡോസ് NT 0.72% 0.03% 0.05% -
വിൻഡോസ് മി 0.22% 0.26% 0.20% 0.31%
വിൻഡോസ് CE 0.06% - 0.02% -
വിൻഡോസ് 95 0.01% - 0.01% -
മറ്റ് വിൻഡോസ് - - 0.47% -

ഇതും കാണുക[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Net Applications OS versions market share for August 2008
  2. W3Counter global web stats for August 2008
  3. XiTiMonitor report, May 29, 2008
  4. OneStat press release, April 1, 2008
  5. Net Applications OS market share