വിസർഗം
മലയാള അക്ഷരമാലയിലെ പതിനെട്ടാമത്തെ അക്ഷരമാണ് അഃ അഥവാ വിസർഗ്ഗം.[1] ഹ എന്ന അക്ഷരത്തിന്റ അർത്ഥ സ്വരാംശമാണ് അഃകാരം.സാധാരണയായ് ഃ ചേർത്ത് അക്ഷരങ്ങൾ എഴുതുന്നു.
മലയാള അക്ഷരം | |
---|---|
അഃ
| |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Ah (aḥ) |
തരം | പ്ലൂതം |
ക്രമാവലി | ൧൮ (പതിനെട്ട്-18) |
ഉച്ചാരണസ്ഥാനം | കണ്ഠതാലവ്യം |
ഉച്ചാരണരീതി | അസ്പൃഷ്ടം |
സമാനാക്ഷരം | ഇഃ,ഉഃ,എഃ |
സന്ധ്യാക്ഷരം | ഹ |
സർവ്വാക്ഷരസംഹിത | U+0D03[2] |
ഉപയോഗതോത് | വിരളം |
ഓതനവാക്യം | അഃർത്ഥ |
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
സ്വരത്തിനു ശേഷം ഉപയോഗിക്കുന്ന അർധ 'ഹ' കാരശബ്ദമാണ് വിസർഗം (സംസ്കൃതം: विसर्गः, വിസർഗഃ). മലയാളത്തിൽ വിസർഗ്ഗം എന്നും എഴുതാറുണ്ട്.
വിസർഗം മലയാളത്തിൽ
[തിരുത്തുക]മലയാള ലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ വൃത്തങ്ങൾ കൊണ്ടാണ് (ഃ) വിസർഗം സൂചിപ്പിക്കുന്നത്. അർധ'ഹ'കാരോച്ചരണമുള്ള ഃ ഈ ഉപലിപിയെ വിസർഗ്ഗചിഹ്നം എന്ന് പറയുന്നു. വിസർഗ്ഗം സംസ്കൃതത്തിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. മലയാളത്തിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഹ എന്ന ഉച്ചാരണത്തിനു പകരം പൂർവ്വാക്ഷരത്തിന് ബലം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വിസർഗത്തിനുശേഷം വരുന്ന ക,പ എന്നിവയ്ക്ക് ഇരട്ടിപ്പ് ആവശമില്ല ഉദാഹരണം: ദുഃഖം, മനഃപ്രയാസം, പുനഃസൃഷ്ടി
അപ്പാശവും കയറുമായ്ക്കൊണ്ടജാമിളനെ മുൽപാടുചെന്നു കയറിട്ടോരു കിങ്കരരെ മുൽപുക്കുചെന്നഥ തടുത്തോരു നാൽവരെയു മിപ്പോഴെ നൌമി ഹരി നാരായണായ നമഃ ഹരിനാമകീർത്തനത്തിലെ ഈ വരികളുടെ ആദ്യാക്ഷരം അഃ - വിസർഗ്ഗമാണ്.
വിസർഗം സംസ്കൃതത്തിൽ
[തിരുത്തുക]ദേവനാഗരീലിപിയിൽ അക്ഷരത്തെ തുടർന്ന് ലംബമായി ഇടുന്ന രണ്ട് ചെറിയ ബിന്ദുക്കൾ കൊണ്ടാണ് (ः) വിസർഗം സൂചിപ്പിക്കുന്നത്.
അഃ ഉൾപ്പെടുന്ന ചില വാക്കുകൾ
[തിരുത്തുക]അംകാരം ഉം അ്കാര ഉം വരാത്തതായുള്ള വാക്കുകളിൽ കാരത്തിന്റ ഉച്ചാരണം നിലനിർത്താൻ പദ അന്ത്യത്തിൽ മാത്രമേ അഃ കാരം ഉപയോഗിക്കുന്നുള്ളു.
- അഃ
- ആഃ
- ആഃഹ