വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ പന്ത്രണ്ടാമത്തെ വ്യഞ്ജനമാണ് . സംസ്കൃതത്തിലും ബംഗാളി, ഹിന്ദി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകളിലും തെലുഗു, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും പന്ത്രണ്ടാമത്തെ വ്യഞ്ജനമാണിത്. തമിഴിൽ ഈ അക്ഷരം ഇല്ല. മൂർധന്യമായ 'ട' വർഗത്തിലെ അതിഖരാക്ഷരമായ 'ഠ' ബാഹ്യപ്രയത്നമനുസരിച്ച് വിവാരം, ശ്വാസം, അഘോഷം, മഹാപ്രാണം എന്നിവയാണ്. ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനത്തോട് അകാരം ചേർത്തുച്ചരിക്കുന്ന രീതിക്ക് ഠ് എന്നതിനോട് അകാരം ചേർന്ന രൂപമാണ് 'ഠ' (ഠ് + അ = ഠ). മറ്റു സ്വരങ്ങൾ ചേർന്ന രൂപങ്ങളാണ് ഠാ, ഠി, ഠീ, ഠു, ഠൂ, ഠൃ, ഠെ, ഠേ, ഠൈ, ഠൊ, ഠോ, ഠൗ എന്നിവ.

'ഠ'കാരം മലയാളത്തിൽ[തിരുത്തുക]

മറ്റു ഭാഷകളിൽ നിന്ന്, പ്രധാനമായി സംസ്കൃതത്തിൽ നിന്നു സ്വീകരിച്ച തത്സമ-തദ്ഭവപദങ്ങളിലാണ് മലയാളത്തിൽ ഠകാരം കാണുന്നത്. മറ്റു വ്യഞ്ജനവുമായി ചേർന്ന് ട്ഠ, ഠ്യ, ണ്ഠ, ണ്ഠ്യ, ഷ്ഠ. ഷ്ഠ്യ എന്നീ സംയുക്താക്ഷരങ്ങൾ ഉണ്ടാകുന്നു. വിട്ഠലൻ, ശാഠ്യം, ശണ്ഠ, കണ്ഠ്യം, ജ്യേഷ്ഠൻ, ഓഷ്ഠ്യം എന്നിവ ഉദാഹരണങ്ങൾ. ഇതിൽ ഷ്ഠ മാത്രമേ പദാദിയിൽ വരുന്നുള്ളൂ. ഉദാഹരണം 'ഷ്ഠീവനം' (തുപ്പൽ).

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഠ&oldid=1697281" എന്ന താളിൽനിന്ന് ശേഖരിച്ചത്