ചന്ദ്രക്കല
മലയാളലിപിയിൽ ഉപയോഗിക്കുന്ന ഒരു ചിഹ്നമാണ് ചന്ദ്രക്കല അഥവാ മീത്തൽ . ് എന്ന ചിഹ്നമാണ് മീത്തലിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഈ ചിഹ്നം താഴെ പറയുന്ന വിവിധ ആവശ്യങ്ങൾക്ക് മലയാളഭാഷയിൽ ഉപയോഗിക്കുന്നു. 1847 നോടടുത്ത് സംവൃതോകാരത്തെ സൂചിപ്പിക്കാനായി ഹെർമ്മൻ ഗുണ്ടർട്ട് മലയാളം എഴുത്തിൽ അവതരിപ്പിച്ച ചിഹ്നമായിരുന്നു ചന്ദ്രക്കല.[1]
- സംവൃതോകാരത്തെ സൂചിപ്പിക്കുന്നതിന് വാക്കുകളുടെ അവസാനം ചേർക്കുക എന്നതാണ് മീത്തലിന്റെ പ്രധാന ഉപയോഗം. മീത്തൽ മലയാളഭാഷയിൽ അവതരിപ്പിച്ചപ്പോളുള്ള ഉദ്ദേശ്യം ഇതായിരുന്നു. ഉദാഹരണം: അതിന്
- മലയാളത്തിലെ അക്ഷരങ്ങളോടൊപ്പം സ്വാഭാവികമായുള്ള അ എന്ന സ്വരം ഇല്ലാതാക്കുക എന്നതാണ് മറ്റൊരുപയോഗം. ഉദാഹരണം: പാഴ്‌മരം, ക്രിസ്‌തു.
- അറബിയിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റുന്ന വാക്കുകളിൽ ശ്വാസദ്വാരീയശബ്ദം (ഗ്ലോട്ടൽ സ്റ്റോപ്പ്) സൂചിപ്പിക്കുന്നതിന് ചന്ദ്രക്കല ഉപയോഗിക്കുന്നു. ഉദാഹരണം: മഅ്ദനി, ദഅ്‌വത്ത്. ഇത് ചന്ദ്രക്കലയുടെ ആധുനികമായ ഉപയോഗമാണ്.
സ്വരം ഇല്ലാതാക്കുക എന്ന ധർമ്മത്തെ പ്രയോജനപ്പെടുത്തി, അച്ചടിയിലും ടൈപ്പിങ്ങിലും സൗകര്യത്തിനു വേണ്ടി കൂട്ടക്ഷരങ്ങളെ വേർപിരിക്കുന്നതിനും (ഉദാഹരണം: ക്ഷ, ണ്മ എന്നിവക്കുപകരം ക്‌ഷ, ണ്‌മ) വിദേശഭാഷകൾ ലിപിമാറ്റം ചെയ്യുന്നതിനായും (ഉദാഹരണം: സോഫ്റ്റ്‌വെയർ) മീത്തൽ ഉപയോഗിക്കുന്നു.
ഉപയോഗരീതി
[തിരുത്തുക]മലയാളം അക്ഷരമാലയിലെ ' ് ' (മീതൈൽ) സൂചിപ്പിക്കുന്നതു് 'അ' കലർപ്പ് ഇല്ലാത്ത ചില്ല് അക്ഷരത്തെയും,' ു് ' സൂചിപ്പിക്കുന്നതു് സ്വരം കലർപ്പ് തീണ്ടാത്ത അന്ത്യത്തെയും ആണ്. എങ്കിലും സംവൃതം ഇപ്രകാരം ' ു് ' എഴുതുക കുറച്ചു് ദുഷ്കരമായതിനാൽ കൂടുതൽ ആളുകളും സംവൃതത്തെ സൂചിപ്പിക്കുവാൻ ' ് ' മീതൈൽ തന്നെ ലളിതമായി ഉപയോഗിക്കുന്നു എന്നതാണ് വസ്തുത, ഇത് ഉടനെ തന്നെ മാറ്റം ഉൾകൊള്ളണ്ട ഒന്നാണ് അല്ലാത്ത പക്ഷം "നന" പോലെ സംവൃത ഉം മീതൈലും (" ് , ു് ") ചന്ദ്രക്കല ( ് ) ചിഹ്നത്തിൽ മാത്രമായി ഉതുങ്ങിക്കൂടും.
മീതൈൽ ചില്ലായ്
[തിരുത്തുക]- അയ്മനം ഇതിലെ "യ" ഓട് ചേർന്ന മീതൈൽ ചില്ലായി മാറുന്നു അയു്മനം എന്ന ഉച്ചാരം അല്ല "യ് " എന്നതിന്
- പാഴ്മരം എന്നതിലെ ഴ് ചില്ലായി പ്രവർത്തിക്കുന്നു. പാഴു്മരം എന്നത് അല്ല ഉച്ചാരണം.
വാക്കുകൾക്കു് ഇടയിൽ വരുന്ന മീതൈൽ ആ അക്ഷരത്തെ ചില്ല് അക്ഷരം ആക്കി മാറ്റുന്നു. രണ്ട് അക്ഷരങ്ങൾ മീതൈൽ കലർത്തി ഉപയോഗിച്ചാൽ അത് പുതിയ ഒരു അക്ഷരമായി മാറും.
- ക്ഷ എന്നത് ക് ഉം ഷ ഉം ചേർന്ന് പുതിയ അക്ഷരമായി മാറിയതിനാലാണ്.
- സ്മ എന്നതും ഒരു അക്ഷരമാണ് അക്ഷര ലിപി ഇല്ലാ എങ്കിലും മീതൈൽ രണ്ട് വർണ്ണങ്ങളെ അക്ഷരമാക്കി മാറ്റുന്നതാണ്.
സംവൃതം
[തിരുത്തുക]മീതൈൽ ചെയ്യുന്നതിന് എതിരായാണ് സംവൃതം പ്രവർത്തിക്കുന്നതു്. രണ്ട് പദങ്ങളെയോ അക്ഷരങ്ങളെയോ വേർപെടുത്തുക എന്നതാണ് സംവൃതത്തിൻ്റെ ധർമ്മം.
- പാഴു്ചെടി എന്നത് യഥാക്രമം പാഴു് ചെടി എന്നാണ് വായിക്കുന്നത്. ഴ് ൻ്റെ ചില്ല് സ്വഭാവം മാറ്റുകയും ഴു് എന്ന അക്ഷരമാക്കാനും ഇതിലൂടെ സാധിക്കുന്നു. എഴുത്തിന് ഇടയിൽ ഇട ഇടുന്നതിന് തുല്യമാണ് ഴു് എന്നതിൻ്റെ ഉപയോഗം.
പാഴ്ച്ചെടി എന്ന പദത്തെ വേർപെടുത്തി രണ്ട് വാക്ക് (പാഴ് ചെടി) ആക്കാൻ ഇതിലൂടെ സാധിക്കുന്നു. എങ്കിലും മീതൈലും,സംവൃതവും ചന്ദ്രക്കല ചിഹ്നത്താൽ എഴുതുന്നതിനാൽ "നന" ഭേതം പോലവെ സ്വധേ തിരിച്ചറിഞ്ഞ് ഏതാണ് സംവൃതം ഏതാണ് മീതൈൽ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
- പാല് എന്നതിലെ ചന്ദ്രക്കല മീതൈൽ ആയാൽ ചില്ലായി പ്രവർത്തിച്ച് പാല് എന്നത് പാൽ എന്നതിന് തുല്യമാകും. എന്നാൽ സംവൃതമായി എടുത്താൽ പാല് എന്നത് പാലു് എന്ന ഉച്ചാരണം മാത്രമാണ് ഉണ്ടാവുക.
ചരിത്രം
[തിരുത്തുക]ആദ്യകാലത്ത് മിക്കവാറും വാക്കുകളുടെ അവസാനത്തിൽ ഉള്ള അ-യുടെ ദീർഘം 'അ'യിൽ അവസാനിക്കുന്ന വാക്കിനെ സൂചിപ്പിച്ചിരുന്നു. ഉദാഹരണം, 'പാട്ടാ' എന്നെഴുതിയാൽ 'പാട്ട'(പാത്രം) എന്ന് വായിച്ചിരുന്നു. അതുപോലെ അ-യുടെ ദീർഘമില്ലാത്തവ സംവൃതോകാരമായിട്ടും. ഉദാഹരണമായി 'പാട്ട' എന്നെഴുതിയാൽ 'പാട്ട്'(ഗീതം) എന്ന് വായിക്കും. പൊതുവെ ഇന്നും പ്രചാരത്തിലുള്ള ഹിന്ദി രീതിയാണ് ഇത്. 'രാം' എന്നെഴുതാൻ 'राम' എന്നും 'രാമ' എന്നതിന് 'रामा' എന്നും പോലെ. കാലക്രമത്തിൽ ഇങ്ങനെ ദീഘമെഴുതുന്നത് കുറഞ്ഞ് വന്നു. അതായത് എന്ന് 'പാട്ട'(പാത്രം)യെ 'പാട്ടാ' എന്നല്ലാതെ 'പാട്ട' എന്ന് തന്നെ എഴുതാൻ തുടങ്ങി. അതുപോലെ മുകളിൽ പറഞ്ഞ നിയമം പാലിക്കാത്ത വാക്കുകളും ധാരാളം ഉണ്ടായിരുന്നു. അതിന്റെ ഫലമായി വല്ലാത്തൊരു അവ്യവസ്ഥ പ്രത്യേക സ്വരചിഹ്നമില്ലാതെ അവസാനിക്കുന്ന വാക്കുകളുടെ ഉച്ചാരണത്തിൽ ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] 'പാട്ട' എന്നെഴുതിയിരിക്കുന്നത് 'പാട്ട്'(ഗീതം) ആണോ 'പാട്ട' (പാത്രം) ആണോ എന്ന് സന്ദർഭത്തിൽ നിന്നല്ലാതെ വേർതിരിച്ചറിയാൻ വയ്യാതെ ആയി.
ചന്ദ്രക്കലയുടെ ആദ്യകാല ഉപയോഗം, 1847-ൽ അച്ചടിച്ച ഗുണ്ടർട്ടിന്റെ സുവിശേഷകഥകൾ എന്ന പുസ്തകത്തിൽ കാണാം.[2]
സംവൃതോകാരത്തിലവസാനിക്കുന്ന വാക്കുകൾക്ക് മാത്രമായിരുന്നു ആദ്യം ചന്ദ്രക്കല നടപ്പിൽ വന്നിരുന്നത്. അതിൽ തന്നെ, സ്പെല്ലിംഗിൽ കേരളത്തിന്റെ തെക്കും വടക്കും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. ഉദാഹരണത്തിന് ചന്ദ്രക്കലയുടെ ആവിർഭാവത്തിനു മുമ്പ് വടക്ക് 'ഉലക' എന്ന് എഴുതുമ്പോൾ തെക്ക് 'ഉലകു' എന്ന് എഴുതിവന്നിരുന്നു. ഇതിൽ ചന്ദ്രക്കല ഇടാൻ ആരംഭിച്ചപ്പോൾ, അവ യഥാക്രമം, 'ഉലക്' എന്നും 'ഉലകു്' എന്നും ആയിത്തീർന്നു. ഈ വ്യത്യാസം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ കാലഘട്ടത്തിൽ ഏ.ആർ. രാജരാജവർമ്മ ഉൾപ്പെട്ട ധാരാളം ഭാഷസംവാദങ്ങൾക്ക് ഇടവരുത്തി.
വാക്കിന്റെ അവസാനത്തിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന ചന്ദ്രക്കല, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അച്ചടിയിൽ വാക്കുകളുടെ നടുവിലേയ്ക്കും കടന്നുവന്നു. 1890 മാർച്ചിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള മനോരമ ദിനപത്രം ഇത്തരത്തിലുള്ള ഉപയോഗത്തിന് ഉദാഹരണമാണ്.[3]. ഉദാഹരണം: 'തങ്കവർണ്ണപ്പസ്‌കികൾ'. അച്ചില്ലാത്ത കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതാനായിരുന്നു ചന്ദ്രക്കല ഉപയോഗിച്ചത്. അങ്ങനെ ഒരു സ്വതന്ത്ര വ്യഞ്ജനത്തിൽ സ്വതേ ഉള്ള അ-എന്ന സ്വരം പൂർണ്ണമായി ഒഴിവാക്കാനായും ചന്ദ്രക്കല ഉപയോഗിക്കാൻ തുടങ്ങി.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- മലയാള മനോരമ (2013). ശതോത്തര രജതജൂബിലിപ്പതിപ്പ്; മലയാളിക്കൊരു ഓർമപ്പുസ്തകം