കൊങ്കണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊങ്കണി
कोंकणी, Konknni, ಕೊಂಕಣಿ, koṃkaṇī
സംസാരിക്കുന്നത് : ഇന്ത്യ 
പ്രദേശം: കൊങ്കൺ
ആകെ സംസാരിക്കുന്നവർ: 17 ലക്ഷം
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയൻ
  ഇന്തോ-ആര്യൻ
   തെക്കൻ ഇന്തോ-ആര്യൻ
    കൊങ്കണി 
ലിപിയെഴുത്ത് ശൈലി: ദേവനാഗരി (ഔദ്യോഗികം), ലാറ്റിൻ, കന്നഡ, മലയാളം and അറബി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ഗോവ, ഇന്ത്യ
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: none
ISO 639-2: kok
ISO 639-3:
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത്‌ സംസാരിച്ചുവരുന്ന ഭാഷയാണ്‌ കൊങ്കണി. ഗോവയിലെ ഔദ്യോഗികഭാഷയാണ്‌ ഇത്. കൂടാതെ മഹാരാഷ്ട്ര, കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, കേരളത്തിൽ കൊച്ചി,ആലപ്പുഴ,കണ്ണൂർ,കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട്. ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്. [1]. ദേവനാഗരി ലിപിയുപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.

കേരളത്തിൽ കൊങ്കണി സംസാരിക്കുന്ന പ്രമുഖ സമൂഹങ്ങളാണ് ഗൗഡ സാരസ്വത ബ്രാഹ്മണരും കുഡുംബി സമുദായക്കാരും,

2001-ലെ സെൻസസ് പ്രകാരം 24,89,015 പേർ കൊങ്കണി സംസാരിക്കുന്നവരിൽ 7,69,888 പേർ ഗോവയിലും 7,68,039 പേർ കർണാടകയിലും , 6,58,259 പേർ മഹാരാഷ്ട്രയിലും 190,557 പേർ ഗുജറാത്തിലും 61,376 പേർ കേരളത്തിലുമാണ്‌ [2].


അവലംബം[തിരുത്തുക]

  1. http://www.india-seminar.com/2004/543/543%20madhavi%20sardesai.htm
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=കൊങ്കണി&oldid=2019846" എന്ന താളിൽനിന്നു ശേഖരിച്ചത്