ദക്ഷിണേഷ്യയിലെ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Languages of South Asia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേഷ്യയിലെ ഭാഷാകുടുംബങ്ങൾ

ദക്ഷിണേഷ്യയിൽ നൂറു കണക്കിന് ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ട്. അവയിൽ കൂടുതലും ഇന്തോ യൂറോപ്യൻ ഭാഷാകുടുംബത്തിലും (74%) ദ്രാവിഡ ഭാഷാ കുടുംബത്തിലും (24%) ഉൾപ്പെടുന്നു.

ഇന്തോ-ആര്യൻ ഭാഷകൾ[തിരുത്തുക]

ദക്ഷിണേഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്തോ-യൂറോപ്യൻ മഹാഭാഷാകുടുംബത്തിലെ ഇന്തോ-ആര്യൻ ഭാഷകളാണ് സംസാരിക്കപ്പെടുന്നത്. അവയിൽ പ്രധാന ഭാഷകൾ ചുവടെ കൊടുത്തവയാണ്.

  1. അസമീസ്
  2. ഉർദു
  3. ഒറിയ
  4. കശ്മീരി
  5. കൊങ്കണി
  6. ദിവേഹി
  7. നേപ്പാളി
  8. പഞ്ചാബി
  9. ബംഗാളി
  10. മറാഠി
  11. സിന്ധി
  12. സിംഹള
  13. ഹിന്ദി

ദ്രാവിഡ ഭാഷകൾ[തിരുത്തുക]

ദക്ഷിണേഷ്യയിൽ സംസാരിക്കപ്പെടുന്ന ദ്രാവിഡ ഭാഷകളിൽ ഭൂരിഭാഗവും തെക്കേ ഇന്ത്യയിലാണ്. അവയിൽ പ്രധാന ഭാഷകൾ ചുവടെ കൊടുത്തവയാണ്

  1. കന്നഡ
  2. തമിഴ്
  3. തെലുങ്ക്
  4. തുളു
  5. ബ്രഹൂയി
  6. മലയാളം
"https://ml.wikipedia.org/w/index.php?title=ദക്ഷിണേഷ്യയിലെ_ഭാഷകൾ&oldid=3238779" എന്ന താളിൽനിന്ന് ശേഖരിച്ചത്