ദ്രാവിഡഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രാവിഡൻ
ഭൂവിഭാഗം: ദക്ഷിണേഷ്യ, പ്രധാനമായും ദക്ഷിണേന്ത്യയിൽ
ഭാഷാഗോത്രങ്ങൾ: ലോകത്തിലെ പ്രധാനപ്പെട്ട ഭാഷാകുടുംബങ്ങളിലൊന്ന്
Proto-language: Proto-Dravidian
ഉപവിഭാഗങ്ങൾ:
Northern
Central
Southern
Ethnologue code: 1282-16
ISO 639-2 and 639-5: dra
Dravidische Sprachen.png

തെക്കേ ഇന്ത്യയിലെയും വടക്കുകിഴക്കൻ ശ്രീലങ്കയിലേയും ഭാഷകളെ പൊതുവായി ദ്രാവിഡ ഭാഷകൾ എന്നു പറയുന്നു. ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഏകദേശം 85 ഭാഷകളുണ്ട് [1] (തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ സാഹിത്യഭാഷകളടക്കം). പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡഭാഷകളിൽപ്പെടുന്ന സംസാര ഭാഷകളാണ് ഉപയോഗത്തിലുണ്ട്. ഏകദേശം 20 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നതായി കരുതപ്പെടുന്നു. അപൂർവ്വം ചില പണ്ഡിതന്മാർ ഈ ഭാഷകളെ എലാമോ-ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഭാഷാപണ്ഡിതരും ഇതംഗീകരിച്ചിട്ടില്ല.

പ്രധാന ദ്രാവിഡ ഭാഷകൾ[തിരുത്തുക]

പ്രധാന ഭാഷകളെ ദേശത്തിന്റെ സ്ഥാനമനുസരിച്ച് താഴെ പറയുന്ന രീതിയിൽ വിഭജിക്കാവുന്നതാണ്. അവയിൽ, ദേശീയ ഭാഷകളെ തിരിച്ചറിയുന്നതിനായി കടുപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ദക്ഷിണം[തിരുത്തുക]

ദക്ഷിണ മദ്ധ്യം[തിരുത്തുക]

മദ്ധ്യം[തിരുത്തുക]

ഉത്തരം[തിരുത്തുക]

സംസ്കൃതത്തിന്റെ സ്വാധീനം[തിരുത്തുക]

ദ്രാവിഡ ഭാഷകളിൽ, പ്രത്യേകിച്ച് തെലുഗു, മലയാളം, കന്നഡ എന്നിവയിൽ സംസ്കൃതത്തിന്റെ സ്വാധീനം പ്രകടമാണ്. തെന്നിന്ത്യൻ ഭാഷകളിൽ തമിഴിൽ ആണ് സംസ്കൃതപദങ്ങൾ വളരെ കുറവു കാണപ്പെടുന്നത്. ഒരേ വസ്തുവിനു തന്നെ ദ്രാവിഡ മൂലവും സംസ്കൃത മൂലവും കണ്ടെത്താവുന്നതാണ്. ഉദാ: ക്ഷേത്രം, അമ്പലം, കോവിൽ, കോയിൽ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലുള്ളവയാണെങ്കിലും, ക്ഷേത്രം സംസ്കൃത മൂലവും മറ്റുള്ളവ ദ്രാവിഡ മൂലവും ഉള്ളവയാണ്. ഏറെ പദങ്ങൾ പ്രത്യക്ഷത്തിൽ ദ്രാവിഡ മൂലമെങ്കിലും, ആര്യ ദ്രാവിഡ ഭാഷകളുടെ ഇഴുകിച്ചേരൽ പദങ്ങളുടെ സമൂല പരിണാമത്തിനും വഴി തെളിച്ചിട്ടുണ്ട്. ഉദാ: കന്നി (യുവതി) എന്ന പദത്തിന് സംസ്കൃതത്തിലെ കന്യ എന്ന പദവുമായി അഭേദ്യ ബന്ധമുണ്ട്. ദ്രാവിഡ ഭാഷകളിൽ ഗോത്ര ഭാഷകളിലും, ആദിവാസി ഭാഷകളിലും സംസ്കൃത സ്വാധീനം തുലോം വിരളമാണെന്നും കാണാം.

ഉച്ചാരണരീതികൾ[തിരുത്തുക]

അക്കങ്ങളുടെ ഉച്ചാരണങ്ങൾ[തിരുത്തുക]

വിമർശനം[തിരുത്തുക]

ഇന്ത്യയിലെ ഭാഷകളെ ആര്യഭാഷകളെന്നും ദ്രാവിഡ ഭാഷകളെന്നും ഉള്ള പിരിവു തന്നെ തെറ്റാണെന്നും ചില സാഹിത്യകാരന്മാർ കരുതുന്നു. ഇന്ത്യൻ ഭാഷകളുടെ ഒരേ രീതിയിലെ കർത്താവ്-കർമ്മം-ക്രിയ എന്ന നിരത്ത് ഇന്ത്യക്കു വെളിയിലുള്ള മറ്റു ഭാഷകളിൽ നിന്നും വത്യാസപ്പുട്ടു കാണുന്നത് ഇതിനുള്ള തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യൻ ഭാഷകളിൽ കാണുന്ന ക്രിയകളുടെ ലിംഗഭേദം മറ്റ് യൂറോപ്യൻ ഭാഷകളുടെ ക്രിയകൾക്ക് തീരെയില്ലാത്തതാണെന്നതും മറ്റൊരു ഉദാഹരണമാണ്. ഈ ആര്യ-ദ്രാവിഡ ഭാഷ വേർതിരിവ് ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഇന്ത്യയിലെ വിദ്യാഭ്യാസവിചക്ഷണനായ മെക്കാളെയുടെ നിർമ്മിതിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡ ഭാഷാ ഗോത്രം എന്ന തെറ്റായ പിരിവു കൊണ്ടുവന്നത് കാൽഡ്‌വൽ ആണെന്നും പറയപ്പെടുന്നു.[2][3]

ഇതും കാണുക[തിരുത്തുക]

ഭാഷാഗോത്രങ്ങൾ

അവലംബം[തിരുത്തുക]

  1. Ethnologue
  2. വിഷ്ണുനാരായണൻ നമ്പൂതിരി (2014 ഫെബ്രുവരി 16). "കോളനീയ വീക്ഷണം; വിവേകാനന്ദ ദർശനം" (പത്രലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-23 14:50:51-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 23. 
  3. വിഷ്ണുനാരായണൻ നമ്പൂതിരി (2014 ഫെബ്രുവരി 23). "എൻ.വി. പറഞ്ഞു: കാൽഡ്വൽ ഇന്ത്യയെ ദ്രോഹിച്ചു!" (പത്രലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-23 14:50:54-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 23. 
"https://ml.wikipedia.org/w/index.php?title=ദ്രാവിഡഭാഷകൾ&oldid=2521348" എന്ന താളിൽനിന്നു ശേഖരിച്ചത്