Jump to content

കുറിച്യ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറിച്യ
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംകേരളം
സംസാരിക്കുന്ന നരവംശംകുറിച്യർ
മാതൃഭാഷയായി സംസാരിക്കുന്നവർ
29,000 (2004)[1]
ദ്രാവിഡം
  • ദക്ഷിണം
    • തമിഴ്–കന്നഡ
      • തമിഴ്–കൊഡഗു
ഭാഷാ കോഡുകൾ
ISO 639-3kfh
ഗ്ലോട്ടോലോഗ്kuri1256[2]

കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗമായ കുറിച്യർ സംസാരിക്കുന്ന തെക്കൻ ദ്രാവിഡ ഭാഷയാണ് കുറിച്യ ഭാഷ. ഇവയുടെ രണ്ട് ഭാഷാഭേദങ്ങളും മലയാളഭാഷയോട് അടുപ്പമുള്ളതല്ല. കുറിച്യ ഭാഷയിൽ 27 തിരിച്ചറിയപ്പെട്ട സ്വരസൂചകങ്ങളുണ്ട്, അതിൽ 5 എണ്ണം സ്വരാക്ഷരങ്ങളും 22 വ്യഞ്ജനാക്ഷരങ്ങളുമാണ്. കേരളത്തിന്റെ സംസ്കൃതിയിൽ നിർണ്ണായക പങ്കുവഹിച്ച ഗോത്രകലകളിൽ ഒന്നായ വടക്കൻപാട്ടുകൾ ഉരുത്തിരിഞ്ഞത് കുറിച്യ ഭാഷയിലാണ്. ഭാഷയുടെ ഉപയോഗത്തിൽ സാമുദായികമായ അസ്ഥിത്വം പുലർത്തുന്നവരാണ് കുറിച്യർ. പ്രത്യേക ഈണത്തോടെ ലളിതമായ വാക്കുകളാൽ നീട്ടിയും കുറുക്കിയും വളരെ സാന്ദർഭികമായി ഭാഷ ഉരുത്തിരിയുമ്പോൾ കുറിച്യരുടെ വ്യവഹാരഭാഷ അന്യസമുദായക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാകുന്നു. കുഭപ്പാട്ട്, നരിപ്പാട്ട്, മർമായിപ്പാട്ട് എന്നീ വടക്കൻപാട്ടു ഭേദങ്ങളായാണ് ഈ ഭാഷയിലെ സാഹിത്യം അടയാളപ്പെടുത്തിയിരിക്കുന്നത്.[3]

സാംസ്കാരികം

[തിരുത്തുക]

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച, ഡോ. എൻ. വിശ്വനാഥൻ നായർ രചിച്ച  കുറിച്യർ - ഒരു നരവംശ ശാസ്ത്രപഠനം - . കുറിച്യരുടെ ഗോത്രജീവിതത്തെയും സംസ്‌കാരത്തെയുംക്കുറിച്ചും ഭാഷയേക്കുറിച്ചും  ആധികാരികമായി തയാറാക്കിയിട്ടുള്ള പഠനഗ്രന്ഥമാണ്.[4] കുറിച്യരുടെ ഉച്ചാൽ എന്ന നാടകരൂപത്തിലും വടക്കൻപാട്ടുകളിലും കുറിച്യഭാഷ ഉപയോഗിക്കുന്നു.[5]

  1. കുറിച്യ at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kurichiya". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. https://kirtads.kerala.gov.in/wp-content/uploads/2021/09/Kirichyans-Oral-Literature.pdf
  4. "കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്". Archived from the original on 2023-07-29. Retrieved 2023-07-29.
  5. https://www.mathrubhumi.com/travel/features/tribal-art-forms-artistic-heritage-wayanad-gadhika-paniya-kurichya-kattunaikka-1.8638959
"https://ml.wikipedia.org/w/index.php?title=കുറിച്യ_ഭാഷ&oldid=4142778" എന്ന താളിൽനിന്ന് ശേഖരിച്ചത്