റാവുള ഭാഷ
റാവുള | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | കേരളം, തമിഴ് നാട് |
സംസാരിക്കുന്ന നരവംശം | 41,000 റാവുള (2011 census) |
മാതൃഭാഷയായി സംസാരിക്കുന്നവർ | 26,563 (2011 census)[1] |
ദ്രാവിഡം
| |
ഭാഷാ കോഡുകൾ | |
ISO 639-3 | yea |
പ്രാദേശികമായി യെരവ അല്ലെങ്കിൽ അടിയാൻ എന്നറിയപ്പെടുന്ന റാവുളർ സംസാരിക്കുന്ന കർണാടകത്തിലെയും കേരളത്തിലെയും ദ്രാവിഡ ഭാഷയാണ് റാവുള ഭാഷ. ഇന്ത്യയിലെ ഭാഷാശാസ്ത്രത്തിലും സെൻസസിലും മലയാളം ഭാഷകൾ എന്ന വിഭാഗത്തിൽ ഇതിനെ തരംതിരിച്ചിരിക്കുന്നു.[2] റാവുള ഭാഷ മലയാളത്തിൽ നിന്നും കുടക്, വയനാട് ജില്ലകളിലെ മറ്റ് ഗോത്രഭാഷാ വകഭേദങ്ങളിൽ നിന്നും നിന്നും വേർതിരിച്ചെടുക്കുന്ന നിരവധി പ്രത്യേകതകൾ പ്രകടിപ്പിക്കുന്നു.[3] കർണാടകയിലെ കുടക് ജില്ലയിൽ 25,000 റാവുളരും (പ്രാദേശികമായി യെരവ എന്ന് വിളിക്കുന്നു) കേരളത്തിലെ വയനാട് ജില്ലയിൽ 1,900 റാവുളരും (പ്രാദേശികമായി അടിയൻ എന്ന് വിളിക്കുന്നു) ഈ ഭാഷ സംസാരിക്കുന്നു. കടം വാങ്ങുക എന്നർത്ഥമുള്ള യെരവലു എന്ന കന്നഡ വാക്കിൽ നിന്നാണ് യെരവ എന്ന പദം ഉണ്ടായത്.[4]
സാംസ്കാരികം
[തിരുത്തുക]ഷെരീഫ് ഈസ സംവിധാനം ചെയ്ത, പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി മുഖ്യവേഷത്തിൽ അഭിനയിച്ച കാന്തൻ എന്ന ചലച്ചിത്രം റാവുള ഭാഷയിലെ ആദ്യ ചലച്ചിത്രമാണ്.[5] സുകുമാരൻ ചാലിഗദ്ദ എന്ന എഴുത്തുകാരൻ റാവുള ഭാഷയിൽ ശ്രദ്ധേയമായ കവിതകൾ രചിച്ചിട്ടുണ്ട്.[6] കേരളത്തിലെ ആദ്യകാല ആദിവാസി രാഷ്ട്രീയത്തടവുകാരിലൊരാളായ പി കെ കരിയൻ തന്റെ ആത്മകഥയായ ഒരു റാവുളന്റെ ആത്മകഥ എന്ന പുസ്തകത്തിൽ റാവുളഭാഷയെ പരാമർശിക്കുന്നുണ്ട്.[7]
അവലംബം
[തിരുത്തുക]- ↑ "Statement 1: Abstract of speakers' strength of languages and mother tongues - 2011". www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 2018-07-07.
- ↑ https://www.mathrubhumi.com/literature/features/poet-sukumaran-chaligadha-life-and-poems-1.5974753
- ↑ https://www.asianetnews.com/literature-magazine/malayalam-poems-by-sukumaran-chaligadha-qof5ux
- ↑ https://www.madhyamam.com/weekly/literature/poetry/madhyamam-weekly-malayalam-poem-995906
- ↑ https://malayalam.samayam.com/malayalam-cinema/movie-news/kerala-film-awards-2019-award-winning-film-kanthan-the-lover-of-colour-is-a-film-in-raoula-language/articleshow/68183251.cms
- ↑ https://www.asianetnews.com/literature-magazine/malayalam-poems-by-sukumaran-chaligadha-qof5ux
- ↑ https://www.reporterlive.com/art-and-literature/2023/06/18/oru-ravulante-jeevithapusthakam-book-by-fazeela-mehar