പി.കെ. കരിയൻ
ദൃശ്യരൂപം
പി.കെ.കരിയൻ മൂപ്പൻ ഗദ്ദിക കലാകാരനും ആദിവാസി നേതാവും മുൻ നക്സലൈറ്റ് പ്രവർത്തകനുമാണ്.[1]നക്സലൈറ്റ് നേതാവ് വർഗീസിന്റെ സഹപ്രവർത്തകനായിരുന്നു. വയനാട് തൃശ്ശിലേരി കൈതവള്ളി കോളനിയിലായിരുന്നു താമസം.തിരുനെല്ലി - തൃശ്ശിലേരി കലാപത്തിന്റെ പേരിൽ ഏഴര വർഷം ജയിൽശിക്ഷ അനുഭവിച്ചു. കേരളത്തിൽ നക്‌സലൈറ്റ് കേസിൽപ്പെട്ട് അറസ്റ്റിലായ ആദ്യത്തെ ആളാണ് ആദിവാസിയായ കരിയൻ മൂപ്പൻ.[2]ജയിലിൽ നിന്ന് പുറത്തുവന്നതിന് ശേഷം ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി സ്വന്തമായ രീതിയിൽ പ്രവർത്തിച്ച ഇദ്ദേഹം ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകനായിരുന്നു.[3]