ഷരീഫ് ഈസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനും സ്റ്റേജ് ആർട്ടിസ്റ്റുമാണ് ഷരീഫ് ഈസ (Shareef Easa). 2018 -ലെ തന്റെ ആദ്യ ചലച്ചിത്ര സംരംഭത്തിന് തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ഉൾപ്പടെ നിരവധി അവാർഡുകളും നിരൂപക പ്രശംസകളും ലഭിച്ചിട്ടുണ്ട്.

1985 ഡിസംബർ 04 ന് കണ്ണൂർ കേരളത്തിലെ കൂവേരിയിലാണ് ഷരീഫ് ഈസ (ഷരീഫ് സി) ജനിച്ചത്. മാതാപിതാക്കൾ ഈസാൻ, ആസിയ എന്നിവരാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒരു പ്രമുഖ ന്യൂസ് പേപ്പറിന്റെ ജില്ലാ പതിപ്പിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. നാടകങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത അദ്ദേഹം ചലച്ചിത്രമേഖലയിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.

ചലച്ചിത്രങ്ങൾ
ചലച്ചിത്രം പുറത്തിറങ്ങിയ വർഷം നിർമ്മാണം അധിക വിവരങ്ങൾ
കാന്തൻ - ദി ലവർ ഓഫ് കളർ 2018 സ്വയം നിർമ്മിച്ചു മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്
"https://ml.wikipedia.org/w/index.php?title=ഷരീഫ്_ഈസ&oldid=3535879" എന്ന താളിൽനിന്ന് ശേഖരിച്ചത്