ദിവെഹി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിവേഹി (മഹൽ)
Dhivehiscript.svg
സംസാരിക്കുന്നത് : മാലിദ്വീപ് and മിനിക്കോയ് ദ്വീപ്
പ്രദേശം: ദക്ഷിണേഷ്യ
ആകെ സംസാരിക്കുന്നവർ: 360000+[1]
ഭാഷാകുടുംബം: ഇൻഡോ-യൂറോപ്യൻ
 Indo-Iranian
  Indo-Aryan
   Southern Indo-Aryan
    Insular Indo-Aryan
     ദിവേഹി (മഹൽ) 
ലിപിയെഴുത്ത് ശൈലി: Tāna (Official), Devanagari and Latin. Previous use of Dives Akuru
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  മാലിദ്വീപ് (Dhivehi)
നിയന്ത്രിക്കുന്നത്: Dhivehi Language Committee, Maldives College of Higher Education [1]
ഭാഷാ കോഡുകൾ
ISO 639-1: dv
ISO 639-2: div
ISO 639-3: div
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

മാലിദ്വീപ് റിപ്പബ്ലിക്കിലെ 350,000 വരുന്ന ജനങ്ങൾ സംസാരിക്കുന്ന ഒരു ഇന്തോ-ആര്യൻ ഭാഷയാണ് ദിവേഹി ഭാഷ അല്ലെങ്കിൽ മഹൽ. മാലിദ്വീപിന്റെ ദേശീയ ഭാഷയുമാണിത്. മാലി ദ്വീപിനടുത്തുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയി അഥവാ മലിക്കു ദ്വീപിലെ പതിനായിരത്തോളം വരുന്ന ആളുകളും ഇതേ ഭാഷ സംസാരിക്കുന്നു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും ദിവേഹി ഭാഷയെ മഹൽ എന്നാണ് പരാമർശിക്കാറ്. കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്നും, ആഴ്ചയിൽ ഒരു ദിവസം മഹൽ ഭാഷയിൽ പ്രക്ഷേപണം ഉണ്ട്. മാലി ദ്വീപുകൾ , മിനിക്കോയി എന്നിവിടങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ, പ്രത്യേകിച്ചു തിരുവനന്തപുരത്തു വന്നു താമസിക്കുന്ന ആളുകളും ഈ ഭാഷ സംസാരിക്കുന്നുണ്ട് .

കാലാകാലങ്ങളായി നിരവധി ഭാഷകൾ ദിവേഹി ഭാഷയുടെ വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ പ്രധാനം സിൻഹളയും അറബികും ആണ്. സ്വാധീനം ചെലുത്തിയ മറ്റുഭാഷകൾ ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് എന്നിവയുമാണ്.

അവലംബം[തിരുത്തുക]

  1. http://www.ethnologue.com/show_language.asp?code=div
  • www.lakshadweep.nic.in
"https://ml.wikipedia.org/w/index.php?title=ദിവെഹി_ഭാഷ&oldid=2042824" എന്ന താളിൽനിന്നു ശേഖരിച്ചത്