സിന്ധി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്ധി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സിന്ധി (വിവക്ഷകൾ) എന്ന താൾ കാണുക. സിന്ധി (വിവക്ഷകൾ)
സിന്ധി
سنڌي सिन्धी Sindhī
സംസാരിക്കുന്നത് : ഇന്ത്യ പാകിസ്താൻ കൂടാതെ ഹോങ്ങ്കോങ്ങ്, ഒമാൻ, സിംഗപ്പൂർ, യു.എ.ഇ. ,യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ഫിലിപ്പീൻസ്
പ്രദേശം: തെക്കേ ഏഷ്യ
ആകെ സംസാരിക്കുന്നവർ: 2.13 കോടി 
റാങ്ക്: 47
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയൻ
  ഇന്തോ-ആര്യൻ
   പടിഞ്ഞാറൻ ഇന്തോ-ആര്യൻ
    സിന്ധി 
ലിപിയെഴുത്ത് ശൈലി: അറബിക്‌, ദേവനാഗരി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ഇന്ത്യ, പാകിസ്താനിൽ പ്രാദേശികഭാഷ
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: sd
ISO 639-2: snd
ISO 639-3: snd
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

സിന്ധി (അറബിക്: سنڌي, ദേവനാഗരി: सिन्धी) ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന സിന്ധ്‌ പ്രദേശത്തെ ഭാഷയാണ്‌. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷയായ സിന്ധി, പാകിസ്താനിൽ 1.85 കോടി ആൾക്കാരും ഇന്ത്യയിൽ 25,35,485[1] ആൾക്കാരും സംസാരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്. ആദ്യകാലത്ത് ദേവനാഗരി ലിപിയിൽ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌ അറബിയിൽനിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിർമ്മിക്കാൻ മുൻകൈ എടുത്തത്.

സംസാരിക്കുന്ന പ്രദേശങ്ങൾ[തിരുത്തുക]

പാകിസ്താനിലെ സിന്ധിലാണ്‌ ഈ ഭാഷ സംസാരിക്കുന്നവർ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയിൽ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കൻ പാകിസ്താനിൽ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. മഹാരാഷ്ട്രയിൽ സിന്ധിവംശജർ നടത്തുന്ന വിദ്യാലയങ്ങളിൽ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങൾ പാകിസ്താനിലെ പഞ്ചാബ്, ബലൂചിസ്താൻ, വടക്കുകിഴക്കൻ മേഖല, ഇന്ത്യയിൽ രാജസ്ഥാൻ(3,80,430), ഗുജറാത്ത് (958,787), മഹാരാഷ്ട്ര (7,09,224)എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നു.


അവലംബം[തിരുത്തുക]

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm 2001

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സിന്ധി ഭാഷ പതിപ്പ്


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=സിന്ധി_ഭാഷ&oldid=2584654" എന്ന താളിൽനിന്നു ശേഖരിച്ചത്