മലയാളലിപി
മലയാളം | |
---|---|
![]() | |
ഇനം | Abugida |
ഭാഷ(കൾ) | മലയാളം കൊങ്കണി |
കാലഘട്ടം | c. 1100–പ്രേസേന്റ് |
മാതൃലിപികൾ | |
സഹോദര ലിപികൾ | സിംഹള തമിഴ് തുളു ബഹാസ |
യൂണിക്കോഡ് ശ്രേണി | U+0D00–U+0D7F |
ISO 15924 | Mlym |
Note: This page may contain IPA phonetic symbols in Unicode. |
ബ്രാഹ്മീയ ലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാള ലിപി. മലയാള ഭാഷ എഴുതന്നതിനാണ് ഈ ലിപി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന പണിയ, കുറുമ്പ തുടങ്ങിയ ഭാഷകൾ എഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.
ചരിത്രം[തിരുത്തുക]
ഇന്നത്തെ മലയാളലിപി, ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥ ലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാല മലയാളം, സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. മലയാളം എഴുത്തുരീതിയെപ്പറ്റിയുള്ള ഏറ്റവും പുരാതന രേഖകൾ 10-ആം ശതകം CE അടുപ്പിച്ച് ലഭ്യമായിട്ടുള്ള ശിലാലിഖിതങ്ങളും ലോഹഫലകങ്ങളിലുള്ള ലിഖിതങ്ങളും ഉൾക്കൊള്ളുന്നു.[1].മലയാള ലിപിസഞ്ചയത്തിന് കാലാനുസൃതമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. [2] 1970-1980 കാലങ്ങളിൽ മലയാളത്തിന് ഒരു ലളിതവത്കൃത ലിപി രൂപപ്പെട്ടു.ആദ്യകാല ലിപിയെക്കാൾ കുറെക്കൂടി രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞ ചിഹ്നത്തിന്റെ ഇടയിലേക്ക് ലേഖനി പിന്നീട് കൊണ്ടുവരേണ്ടാത്ത രീതിയിലാണ് ഈ ലിപി.ഇത് മുദ്രണശാലകളിൽ അച്ച് നിരത്തുന്നതിന് സഹായകരമായ രീതിയിലും ആയിരുന്നു. വീണ്ടും പല നീക്കേണ്ടാത്ത രീതിയിലായിരുന്നു ഇതിൽ സ്വരചിഹ്നങ്ങൾ. എന്നാൽ അച്ചടിയുടെ ആവിർഭാവം ലിപിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത് കൂട്ടക്ഷരങ്ങളെ അണുഅക്ഷരങ്ങളായി പിരിച്ചുകൊണ്ടായിരുന്നു.
പ്രത്യേകതകൾ[തിരുത്തുക]

പരമ്പരാഗതമായി മലയാളം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. മലയാളം ലിപികളെയും അക്ഷരങ്ങളെയെന്നപോലെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തിരിക്കാം.
സ്വരങ്ങൾ[തിരുത്തുക]
അക്ഷരം | സ്വരചിഹ്നം | സ്വരം [പ്] എന്ന വർണത്തോടൊപ്പം | യുണികോഡ് നാമം | IPA | അഭിപ്രായം | |
---|---|---|---|---|---|---|
(pa) | A | a | short | |||
ആ | ാ | പാ | (pā) | AA | aː | long 'a' |
ഇ | ി | പി | (pi) | I | i | short 'i' |
ഈ | ീ | പീ | (pī) | II | iː | long 'i' |
ഉ | ു | പു | (pu) | U | u | short 'u' |
ഊ | ൂ | പൂ | (pu) | UU | uː | long 'u' |
ഋ | ൃ | പൃ | (pr) | VOCALIC R | ɹ̩ | short vocalic 'r' |
ൠ | ൄ | പൄ | (pr) | LONG VOCALIC R | ɹ̩ː | obsolete/rarely used |
ഌ | ൢ | പൢ | (pl) | VOCALIC L | l̩ | obsolete/rarely used |
ൡ | ൣ | പൣ | (pl) | LONG VOCALIC L | l̩ː | obsolete/rarely used |
എ | െ | പെ | (pe) | E | e | short 'e' |
ഏ | േ | പേ | (pē) | E | eː | long 'e' |
ഐ | ൈ | പൈ | (pai) | AI | ai | |
ഒ | ൊ | പൊ | (po) | O | o | short 'o' |
ഓ | ോ | പോ | (pō) | OO | oː | long 'o' |
ഔ | ൗ | പൗ | (pau) | AU | au | |
അം | ം | പം | (pum) | UM | um | |
അഃ | ഃ | പഃ | (pah) | AH | ah |
സ്വരത്തിന്റെ കാലദൈർഘ്യം മലയാളത്തിൽ വളരെ പ്രാധാനം അർഹിക്കുന്നു. കലം എന്നതിലെ ക് എന്ന വർണത്തിനു പിന്നിലുള്ള അ എന്ന സ്വരം ഹ്രസ്വമാണ്. സ്വരം ദീർഘിച്ച് കാലം എന്നായാൽ അർത്ഥം വ്യത്യസ്തമാണ്.
വ്യഞ്ജനങ്ങൾ[തിരുത്തുക]
മലയാളം | യുണികോഡ് നാമം | Transliteration | IPA |
---|---|---|---|
ക | KA | k | k |
ഖ | KHA | kh | kh |
ഗ | GA | g | g |
ഘ | GHA | gh | gh |
ങ | NGA | ṅ or ng | ŋ |
ച | CHA | ch | tʃ |
ഛ | CHHA | chh | tʃh |
ജ | JHA | jh | dʒ |
ഝ | JHHA | jhh | dʒh |
ഞ | NJA | ñ or nj | ɲ |
ട | TTA | ṭ or tt | ʈ |
ഠ | TTHA | ṭh or tth | ʈh |
ഡ | DDA | ḍ or dd | ɖ |
ഢ | DDHA | ḍh or ddh | ɖh |
ണ | NNA | ṇ or nn | ɳ |
ത | THA | th | t |
ഥ | THHA | thh | th |
ദ | DHA | d | d |
ധ | DHHA | dhh | dh |
ന | NA | n | n |
പ | PA | p | p |
ഫ | PHA | ph or f | ph |
ബ | BA | b | b |
ഭ | BHA | bh | bh |
മ | MA | m | m |
യ | YA | y | j |
ര | RA | r | ɾ |
ല | LA | l | l |
വ | VA | v | ʋ |
ശ | SHA | ṣ or s | ɕ |
ഷ | SSHA | ṣ or sh | ʃ |
സ | SA | s | s |
ഹ | HA | h | ɦ |
ള | LLA | ḷ or ll | ɭ |
ഴ | ZHA | ḻ or zh | ɻ |
റ | RRA | ṟ or rr | r |
മറ്റ് പ്രതീകങ്ങൾ[തിരുത്തുക]
പ്രതീകം | നാമം | Function |
---|---|---|
് | വിരാമം അഥവാ ചന്ദ്രക്കല | സ്വരത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു |
ം | അനുസ്വാരം | nasalizes the preceding vowel |
ഃ | വിസർഗം | adds voiceless breath after vowel (like h) |
അക്കങ്ങൾ[തിരുത്തുക]
സംഖ്യകൾ മലയാളലിപിയിൽ:
പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.
സംഖ്യ | മലയാളം | ഹിന്ദു-അറബീയം |
---|---|---|
പൂജ്യം[* 1] | ൦ | 0 |
ഒന്ന് | ൧ | 1 |
രണ്ട് | ൨ | 2 |
മൂന്ന് | ൩ | 3 |
നാല് | ൪ | 4 |
അഞ്ച് | ൫ | 5 |
ആറ് | ൬ | 6 |
ഏഴ് | ൭ | 7 |
എട്ട് | ൮ | 8 |
ഒൻപത് | ൯ | 9 |
പത്ത് | ൰[3] | 10 |
നൂറ് | ൱[4] | 100 |
ആയിരം | ൲[5] | 1000 |
കാൽ | ൳[6] | ¼ |
അര | ൴[7] | ½ |
മുക്കാൽ | ൵[8] | ¾ |
- ↑ ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു് സാമ്യമായ ലിപി തന്നെയാണു് മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു് വേറൊരു രൂപത്തിലായിരുന്നു എൻകൊഡ് ചെയ്തിരുന്നതു്. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടു്. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണു് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. മുമ്പ് യൂണീകോഡ് നിർദ്ദേശിച്ചിരുന്ന ലിപി മലയാളത്തിൽ കാൽ ഭാഗം (1/4) എന്നതിനെ സൂചിപ്പിക്കാൻ എഴുതാനുള്ളതായിരുന്നു.
അടയാളങ്ങൾ, ചുരുക്കെഴുത്തുകൾ[തിരുത്തുക]
ദിനാങ്കചിഹ്നം[തിരുത്തുക]

മലയാളത്തിൽ ഒരു ദിവസം സൂചിപ്പിച്ചതിനുശേഷം ഉപയോഗിക്കുന്ന ചിഹ്നമാണ് "൹". യൂണികോഡിൽ U+0D79 എന്ന കോഡ് ഉപയോഗിച്ചാണ് ദിനാങ്കചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്. [9] [10]
- ഉദാഹരണം:
- ശ്രീമൂലം സമിതിയുടെ വാർഷികാഘോഷങ്ങൾ ൧൧൨൪ മകരം ൩ ൹ പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടക്കുന്നു.
മലയാളം യുണീകോഡ്[തിരുത്തുക]
മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.
മലയാളം Unicode.org chart (പി.ഡി.എഫ്) | ||||||||||||||||
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | A | B | C | D | E | F | |
U+0D0x | ഀ | ഁ | ം | ഃ | ഄ | അ | ആ | ഇ | ഈ | ഉ | ഊ | ഋ | ഌ | എ | ഏ | |
U+0D1x | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | |
U+0D2x | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | ഩ | പ | ഫ | ബ | ഭ | മ | യ |
U+0D3x | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ | ഺ | ഻ | ഼ | ഽ | ാ | ി |
U+0D4x | ീ | ു | ൂ | ൃ | ൄ | െ | േ | ൈ | | ൊ | ോ | ൌ | ് | ൎ | ൏ | |
U+0D5x | | | | | ൔ | ൕ | ൖ | ൗ | ൘ | ൙ | ൚ | ൛ | ൜ | ൝ | ൞ | ൟ |
U+0D6x | ൠ | ൡ | ൢ | ൣ | ൦ | ൧ | ൨ | ൩ | ൪ | ൫ | ൬ | ൭ | ൮ | ൯ | ||
U+0D7x | ൰ | ൱ | ൲ | ൳ | ൴ | ൵ | ൶ | ൷ | ൸ | ൹ | ൺ | ൻ | ർ | ൽ | ൾ | ൿ |
ഇവകൂടി കാണുക[തിരുത്തുക]
ബാഹ്യകണ്ണികൾ[തിരുത്തുക]
- മലയാളം ലിപി പഠിക്കുന്നതിനുള്ള സ്രോതസ്സുകൾ ഉൾക്കൊള്ളുന്ന വെബ്സ്ഥാനം
- മലയാളം ലിപിയുടെ യുണികോഡ് പട്ടിക(PDF രൂപത്തിൽ)
- മലയാളം യുണികോഡ് ലിപിരൂപങ്ങൾ
- ഭാരതീയ ഭാഷാപരിവർത്തകം - റോമനീകൃത ഇംഗ്ലീഷിനെ മലയാളം യുണികോഡാക്കാനുള്ള വെബ്-ആധാരിത ഉപകരണം
- 'moodle' in Malayalam Virtual Learning Environment
അവലംബങ്ങൾ[തിരുത്തുക]
- ↑ Andronov, Mikhail Sergeevich. A Grammar of the Malayalam Language in Historical Treatment. Wiesbaden : Harrassowitz, 1996.
- ↑ The World's Writing Systems. Ed. Daniels, Peter T.Bright, William,1928-2006. New York : Oxford University Press, 1996.
- ↑ http://www.fileformat.info/info/unicode/char/0d70/index.htm
- ↑ http://www.fileformat.info/info/unicode/char/0d71/index.htm
- ↑ http://www.fileformat.info/info/unicode/char/0d72/index.htm
- ↑ http://www.fileformat.info/info/unicode/char/0d730/index.htm
- ↑ http://www.fileformat.info/info/unicode/char/0d74/index.htm
- ↑ http://www.fileformat.info/info/unicode/char/0d75/index.htm
- ↑ http://www.fileformat.info/info/unicode/char/d79/index.htm
- ↑ http://unicode.org/Public/UCA/latest/allkeys.txt