ഹൈദരാബാദ് സംസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1956 വരെ ഉള്ള ഹൈദരാബാദ് സംസ്ഥാനം

1948 മുതൽ 1956 വരെ സ്വതന്ത്ര്യ ഇന്ത്യയുടെ ഭാഗമായിരുന്ന സംസ്ഥാനമായിരുന്നു ഹൈദരാബാദ് സംസ്ഥാനം. 24 നവംബർ 1949നാണു അന്ന് വരെ നാട്ടുരാജ്യം ആയിരുന്ന ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത്. സംസ്ഥാന പുനർനിർണയ നിയമ പ്രകാരം 1956ൽ ഹൈദരാബാദ് സംസ്ഥാനത്തെ ആന്ധ്രാ സംസ്ഥാനത്തിൽ ലയിപ്പിച്ചു ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ചു.[1]

പ്രഥമ മുഖ്യമന്ത്രി[തിരുത്തുക]

1952ലെ ആദ്യ അസംബ്ലി ഇലക്‌ഷനിൽ ഡോ. ബുർഗുള രാമകൃഷ്ണ റാവു ആദ്യ മുഖ്യ മന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ തെലങ്കാന നിവാസികളുടെ ആഭിമുഖ്യത്തിൽ ചില പ്രതിഷേധങ്ങൾ നടന്നിരുന്നു. മദ്രാസ് സംസ്ഥാനത്തു നിന്ന് വന്ന ഉദ്യോഗസ്ഥരെ തിരിച്ചു പറഞ്ഞയക്കണം എന്നും തദ്ദേശ ജോലികൾ തദ്ദേശീയർക്കു എന്ന മുൽക്കി-നിയമം തിരിച്ചു കൊണ്ടുവരണം എന്നുമായിരുന്നു ആവശ്യങ്ങൾ.[2]

References[തിരുത്തുക]

  1. "The States Reorganisation Act, 1956". Indian Kanoon. ശേഖരിച്ചത് 21 February 2017.
  2. "dated September 6, 1952: Hyderabad incidents". The Hindu. ശേഖരിച്ചത് 21 February 2017.
"https://ml.wikipedia.org/w/index.php?title=ഹൈദരാബാദ്_സംസ്ഥാനം&oldid=2487502" എന്ന താളിൽനിന്ന് ശേഖരിച്ചത്