നിക്കോളൊ കോണ്ടി
Niccolò de' Conti | |
---|---|
ജനനം | 1395 Chioggia, Republic of Venice |
മരണം | 1469 (വയസ്സ് 73–74) |
വംശം | Venetian |
തൊഴിൽ | Merchant |
പ്രശസ്തി | Travels in India, Southeast Asia |
വെനീഷ്യൻ സഞ്ചാരിയും പര്യവേക്ഷകനുമായ നിക്കോളൊ കോണ്ടി (1395–1469) ഭാരതത്തിൽ എത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളായിരുന്നു.പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലായിരുന്നു കോണ്ടി ഭാരതത്തിലും,തെക്കൻ ചൈനയിലും സന്ദർശനത്തിനെത്തിയത്. മാർക്കോ പോളോയുടെ സന്ദർശനത്തിനുശേഷം ആ കാലഘട്ടത്തിൽ ചൈനയും ഭാരതവും സന്ദർശിച്ചു മടങ്ങിയ സഞ്ചാരിയും കോണ്ടി തന്നെ.[1] വെനീസിൽ നിന്നു 1419 ൽ യാത്ര പുറപ്പെട്ട നിക്കോളൊ കോണ്ടി സിറിയയിലെ ഡമാസ്കസ്സിൽ താവളമുറപ്പിക്കുകയാണ് ചെയ്തത്. അവിടെ നിന്നു അറബി ഭാഷയിൽ പ്രാവീണ്യം നേടിയ കോണ്ടി ഒരു മുസ്ലിം വ്യാപാരി എന്ന നിലയിൽ ഇരുപത്തിയഞ്ചു വർഷത്തിലധികം ഏഷ്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കു യാത്രചെയ്തു.[2]യൂറോപ്പിൽ തൈമൂറിന്റെ സ്വാധീനം പുഷ്ടിപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് കോണ്ടി ആ രാജ്യങ്ങളിൽ സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ സമകാലീന സഞ്ചാരികളായിരുന്ന '''മാ ഹ്വാൻ''', '''ഫെയ് സിൻ''' എന്നിവരുടെ വിവരണങ്ങളുമായി ഒത്തുപോകുന്നതായി നിരീക്ഷിയ്ക്കപെട്ടിട്ടുണ്ട്.
സഞ്ചാരം[തിരുത്തുക]

- ടൈഗ്രിസ് നദി കടന്ന് ബസ്രയിലേയ്ക്കും അവിടെ നിന്നു പേർഷ്യകടൽ കടന്ന് ഇറാനിലെത്തി.
തുടർന്ന് അറേബ്യൻ കടൽ കടന്ന് കാംബെയിലേയ്ക്കും, ഗുജറാത്തിലേയ്ക്കും കോണ്ടി സഞ്ചരിച്ചു.1555 നു മുൻപു തന്നെ വിജയനഗരത്തിൽ എത്തിയ നിക്കോളൊ മൈലാപ്പൂരിലും എത്തിച്ചേർന്നു.
അവലംബം[തിരുത്തുക]
- ↑ Leonardo Olschki, "Asiatic Exoticism in Italian Art of the Early Renaissance" The Art Bulletin 26.2 (June 1944), pp. (95–106) p. 103 and note 53, noting M. Longhena, Viaggi in Persia, India e Giava di Niccolò de' Conti (Milan, 1929).
- ↑ The Cambridge history of Iran William Bayne Fisher, Peter Jackson, Laurence Lockhart p.375ff