ഹരിയാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിയാണ
അപരനാമം: -
Haryana in India (disputed hatched).svg
തലസ്ഥാനം ചണ്ഢീഗഡ്
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ജഗന്നാഥ് പഹാഡിയ
മനോഹർ ലാൽ ഖട്ടാർ
വിസ്തീർണ്ണം 44212ച.കി.മീ
ജനസംഖ്യ 21082989
ജനസാന്ദ്രത 477/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി , ഹിന്ദി, ഹരിയാൺവി
ഔദ്യോഗിക മുദ്ര

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാണ(ഹിന്ദി:हरियाणा)‌. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്‌ ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിന്റെയും തലസ്ഥാനം ഇതുതന്നെ.

ചരിത്രം[തിരുത്തുക]

ഹാരപ്പൻ സംസ്ക്കാരത്തേക്കാൾ പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവിശിഷ്ടങ്ങൾ ഹരിയാണയിലെ കോഹ്റ കോട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഈ സംസ്ഥാനത്തിലുൾപ്പെട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹരിയാണ ഉൾപ്പെട്ട പ്രദേശങ്ങളിൽ പല രാജവംശങ്ങളും അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ ഈ പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലെത്തിച്ചേർന്നു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറെക്കാലം ഹരിയാണ. സ്വാതന്ത്രത്തിന്‌ ശേഷവും ഹരിയാണ പഞ്ചാബിന്റെ ഭാഗമായിരുന്നു. 1966-ലാണ്‌ ഹരിയാണ പ്രത്യേക സംസ്ഥാനമായി വേർതിരിച്ചത്. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശമാക്കി ഹരിയാണയുടെയും പഞ്ചാബിന്റെയും തലസ്ഥാനമാക്കുകയും ചെയ്തു.

ഒറ്റനോട്ടത്തിൽ[തിരുത്തുക]

നിലവിൽ വന്നത് 1966 നവംബർ 1
തലസ്ഥാനം ചണ്ഡീഗണ്ഡ്
ജനസംഖ്യ 2,11,44,564
വിസ്തീർണം 44,212 ച.കി.മീ
ജനസാന്ദ്രത(ച.കി.മീറ്ററിന്‌) 478
സ്ത്രീപുരുഷ അനുപാതം 861/1000
തൊഴിൽരഹിത ശതമാനം 60.38
സാക്ഷരതാ ശതമാനം 67.91
പുരുഷ സാക്ഷരതാ ശതമാനം 78.49
സ്ത്രീ സാക്ഷരതാ ശതമാനം 55.73
നിയമസഭാമണ്ഡലങ്ങൾ 90
ലോകസഭാമണ്ഡലങ്ങൾ 10
പ്രധാന നഗരങ്ങൾ അംബാല,പാനിപ്പത്ത്,

ഫരീദാബാദ്,ഗൂഡ്ഗാവ്,ഭിവാനി,ഹിസ്ലാർ

പ്രധാന ഭാക്ഷകൾ ഹിന്ദി,പഞ്ചാബി


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തരാഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീർ | ഝാ‍ർഖണ്ഡ്‌ | തമിഴ്‌നാട്| തെലങ്കാന | ത്രിപുര | നാഗാലാ‌‍ൻഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"https://ml.wikipedia.org/w/index.php?title=ഹരിയാണ&oldid=2127828" എന്ന താളിൽനിന്നു ശേഖരിച്ചത്