മനോഹർ ലാൽ ഖട്ടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനോഹർലാൽ ഖട്ടർ
ഹരിയാന മുഖ്യമന്ത്രി
ഓഫീസിൽ
2019-2024, 2014-2019
മുൻഗാമിഭൂപീന്ദർസിംഗ് ഹൂഡ
പിൻഗാമിനയാബ് സിംഗ് സെയിനി
മണ്ഡലംകർണാൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-05-05) 5 മേയ് 1954  (70 വയസ്സ്)
റോത്തക്ക് ജില്ല, ഹരിയാന
രാഷ്ട്രീയ കക്ഷിബി.ജെ.പി
As of 12 മാർച്ച്, 2024
ഉറവിടം: ഹരിയാന സി.എം. ഓഫീസ്

2014 ഒക്ടോബർ 26 മുതൽ 2024 മാർച്ച് 12 വരെ ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ഹരിയാനയിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവാണ് മനോഹർലാൽ ഖട്ടർ.[1] (ജനനം : 05 മെയ് 1954) [2] 2014-ൽ ആദ്യമായി കർണാൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഖട്ടർ 2019-ലെ തിരഞ്ഞെടുപ്പിലും കർണാൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.[3][4][5][6]

ജീവിതരേഖ[തിരുത്തുക]

1954 മെയ് 5 ന് ഹരിയാനയിലെ റോത്തക്ക് ജില്ലയിൽ ഹർബൻസ് ലാൽ ഖട്ടറിൻ്റെ മകനായി ജനിച്ചു. റോത്തക്കിലെ പണ്ഡിറ്റ് നെക്കി റാം ശർമ്മ ഗവ.കോളേജിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ ഖട്ടർ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.[7] [8]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1977-ൽ ആർ.എസ്.എസിൽ അംഗമായി ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1980-ൽ ആർ.എസ്.എസ് പ്രചാരകനായി ഉയർന്ന ഖട്ടർ 1994-ലാണ് ബി.ജെ.പി അംഗമാകുന്നത്.

പ്രധാന പദവികളിൽ

 • 2019-2024 : ഹരിയാന മുഖ്യമന്ത്രി (2)
 • 2019 : നിയമസഭാംഗം, കർണാൽ
 • 2014-2019 : ഹരിയാന മുഖ്യമന്ത്രി (1)
 • 2014 : നിയമസഭാംഗം, കർണാൽ
 • 2014-മുതൽ : ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം, ബി.ജെ.പി ഹരിയാന വോട്ടെടുപ്പ് സമിതിയുടെ ചെയർമാൻ
 • 2000-2014 : പാർട്ടി സംഘടനയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി,
 • 1994 : ബി.ജെ.പി അംഗം
 • 1980 : ആർ.എസ്.എസ് പ്രചാരകൻ
 • 1977 : ആർ.എസ്.എസ് അംഗം

ഹരിയാന മുഖ്യമന്ത്രി[തിരുത്തുക]

2014 വരെ ഹരിയാനയിൽ ഐ.എൻ.എൽ.ഡി പാർട്ടിയുടെ സഖ്യ-കക്ഷിയായിരുന്ന ബി.ജെ.പി 2014-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് 33.20 % വോട്ടോടെ 47 സീറ്റുകൾ നേടി ആദ്യമായി ഹരിയാനയിൽ ഭൂരിപക്ഷ പാർട്ടിയായി മാറി.

2014-ൽ നിയമസഭയിൽ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ കർണാൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച മുൻ ആർ.എസ്.എസ് പ്രചാരകനായിരുന്ന മനോഹർലാൽ ഖട്ടറിനെ ബി.ജെ.പി കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു.

ഇതോടെ ആദ്യമായി നിയമസഭാംഗമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ബി.ജെ.പി നേതാവ് എന്ന റെക്കോർഡ് മനോഹർലാൽ ഖട്ടറിൻ്റെ പേരിലായി.

2019-ൽ മനോഹർലാൽ ഖട്ടറിൻ്റെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും 36.49 % വോട്ടോടെ 40 സീറ്റേ ബി.ജെ.പിയ്ക്ക് ലഭിച്ചുള്ളൂ. പത്ത് സീറ്റ് നേടിയ ജനനായക് ജനത പാർട്ടിയുടെ (ജെ.ജെ.പി) ഉറച്ച പിന്തുണയോടെ തുടർച്ചയായി രണ്ടാം പ്രാവശ്യവും ഹരിയാനയുടെ മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ അധികാരമേറ്റു.

സഖ്യ കക്ഷിയായ ജെ.ജെ.പിയുമായിയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2024 മാർച്ച് 12ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2019- ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആകെ പത്ത് മണ്ഡലങ്ങളിൽ പത്തും മത്സരിച്ച് ജയിച്ച ബി.ജെ.പി നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യ കക്ഷിയായ ജെ.ജെ.പിക്ക് സീറ്റ് കൊടുക്കാൻ സമ്മതിക്കാത്തതാണ് ഖട്ടറിൻ്റെ രാജിയിലേക്ക് നയിച്ചത്.[9][10]

അവലംബം[തിരുത്തുക]

 1. "പഞ്ചാബിന് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല; ചണ്ഡിഗഡിനായി ഹരിയാനയും രംഗത്ത് | Punjab, Haryana | Manorama News" https://www.manoramaonline.com/news/latest-news/2022/04/03/punjab-haryana-lock-horns-over-chandigarh-report.html
 2. "ഹരിയാനയിൽ ഖട്ടറും ദുഷ്യന്തും സത്യപ്രതിജ്ഞ ചെയ്തു | khattar and dushyant took oath | Malayalam News | Manorama Online" https://www.manoramaonline.com/news/india/2019/10/27/Manohar-lal-Khattar-dushyant-chautala-take-oath.html
 3. "രണ്ടാം തവണ ഹരിയാനയുടെ മുഖ്യനായി മനോഹർലാൽ ഖട്ടർ | Manohar Lal Khattar | Malayalam News | Manorama Online" https://www.manoramaonline.com/news/latest-news/2019/10/27/manohar-lal-khattar-takes-oath-as-haryana-chief-minister-for-second-term-dushyant-chautala-his-deput.html
 4. "ഹരിയാനയിൽ വീണ്ടും ഖട്ടർ ഭരണം | Manohar Lal Khattar | BJP | Haryana Elections | Manorama News | Malayalam News" https://www.manoramaonline.com/news/latest-news/2019/10/26/manohar-lal-khattar-likely-to-take-oath-sunday-report.html
 5. "ഖട്ടർ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും | BJP | Haryana Election Result | Manorama News" https://www.manoramaonline.com/news/latest-news/2019/10/25/haryana-cm-khattar-meet-bjp-working-president-jp-nadda.html
 6. "രണ്ടാം പോരിന് ഖട്ടർ; പിടിച്ചുകെട്ടാനാര് | Haryana Assembly Elections 2019" https://www.manoramaonline.com/news/editorial/2019/10/19/haryana-election-politics.html
 7. "Haryana Gets Manohar Lal Khattar As New Chief Minister". Metro Journalist. 2014-02-21. Archived from the original on 2014-10-21. Retrieved 2017-03-25.
 8. "Profile of Manohar Lal Khattar" (PDF). manoharlalkhattar.in. Archived from the original (PDF) on 2014-10-20. Retrieved 21 October 2014.
 9. മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
 10. സിംഗ് സെയ്നി ഹരിയാന മുഖ്യമന്ത്രി
"https://ml.wikipedia.org/w/index.php?title=മനോഹർ_ലാൽ_ഖട്ടാർ&oldid=4072620" എന്ന താളിൽനിന്ന് ശേഖരിച്ചത്