നിതീഷ് കുമാർ
നിതീഷ് കുമാർ | |
---|---|
ബീഹാർ മുഖ്യമന്ത്രി | |
ഓഫീസിൽ 2024-തുടരുന്നു, 2022-2024, 2020-2022, 2017- 2020, 2015-2017, 2015, 2010-2015, 2005-2010, 2000 | |
മുൻഗാമി | റാബ്രി ദേവി |
കേന്ദ്ര, റെയിൽവേ മന്ത്രി | |
ഓഫീസിൽ 2001-2004, 1998-1999 | |
മുൻഗാമി | മമത ബാനർജി |
പിൻഗാമി | ലാലു പ്രസാദ് യാദവ് |
കേന്ദ്ര, കൃഷി വകുപ്പ് മന്ത്രി | |
ഓഫീസിൽ 2000-2001, 1999-2000 | |
മുൻഗാമി | എ.ബി.വാജ്പേയി |
പിൻഗാമി | സുന്ദർലാൽ പട്വ |
കേന്ദ്ര, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി | |
ഓഫീസിൽ 1999, 1998-1999 | |
മുൻഗാമി | തമ്പിദുരൈ |
പിൻഗാമി | ജസ്വന്ത് സിംഗ് |
ലോക്സഭാംഗം | |
ഓഫീസിൽ 2004, 1999, 1998, 1996, 1991, 1989 | |
മണ്ഡലം |
|
ബീഹാർ നിയമസഭ കൗൺസിൽ അംഗം | |
ഓഫീസിൽ 2024-തുടരുന്നു, 2018-2024, 2012-2018, 2006-2012 | |
മണ്ഡലം | ബീഹാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഭക്തിയാർപ്പൂർ, ബീഹാർ | 1 മാർച്ച് 1951
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | മഞ്ജു സിൻഹ |
കുട്ടികൾ | നിശാന്ത് കുമാർ |
As of മെയ് 3, 2023 ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ് |
2005 മുതൽ നീണ്ട 19 വർഷമായി (ചെറിയ ഇടവേളകളിലൊഴിച്ച്) ബീഹാറിലെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ.[1] (ജനനം: 1 മാർച്ച് 1951) 1990 മുതൽ പതിനഞ്ച് വർഷം നീണ്ട ആർ.ജെ.ഡിയുടെ കാട്ടുഭരണത്തിൽ നിന്ന് (ജംഗിൾ രാജ്) ബീഹാറിനെ മോചിപ്പിച്ച് 2005 മുതൽ വികസനത്തിൻ്റെ പാതയിലൂടെ ബീഹാറിനെ നയിക്കുന്ന കഴിവുറ്റ ഭരണാധികാരിയായാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.[2][3][4] 2005 മുതൽ ബീഹാറിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റായിരുന്നു നിതീഷ് കുമാർ. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പ്രവർത്തന ശൈലി നിതീഷിനെ ഏറെ ജനപ്രിയനാക്കി. ഗ്രാമങ്ങളിൽ വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ വികസനം എന്നിവയിലൂടെ ബീഹാറിനെ മുന്നോട്ട് നയിച്ചു. 2016-ൽ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കി. ക്രിമിനലുകളെ അമർച്ച ചെയ്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഇല്ലാതാക്കി. ഭരണതലത്തിൽ സ്ത്രീ ശാക്തീകരണം നടപ്പിലാക്കി[5][6][7]
ജീവിതരേഖ
[തിരുത്തുക]ബീഹാറിലെ പട്ന ജില്ലയിലെ ഭക്ത്യാർപൂരിൽ ആയൂർവേദ ഡോക്ടറായിരുന്ന കവിരാജ് റാം ലക്ഷൻ സിംഗിൻ്റെയും പരമേശ്വരി ദേവിയുടേയും മകനായി 1951 മാർച്ച് ഒന്നിന് ജനിച്ചു. പട്ന എഞ്ചിനീറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിംഗ് പാസായ നിതീഷ് ബീഹാറിലെ കാർഷിക വിഭാഗമായ കുർമി സമുദായത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാവാണ്. ബീഹാറിലെ സംസ്ഥാന വൈദ്യുത വകുപ്പിൽ ജോലിക്ക് ചേർന്നെങ്കിലും പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി[8]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1974 മുതൽ 1977 വരെ ജയപ്രകാശ് നാരായണൻ്റെ കൂടെ സോഷ്യലിസ്റ്റ് മൂവ്മെൻറിൽ പ്രവർത്തിച്ചാണ് തുടക്കം. പിന്നീട് 1977-ൽ ജനതാ പാർട്ടിയിൽ അംഗമായ നിതീഷ് രാം മനോഹർ ലോഹ്യ, എസ്.എൻ.സിൻഹ, കർപ്പൂരി ഠാക്കൂർ, വി.പി.സിംഗ് എന്നിവരുടെ കൂടെ പ്രവർത്തിച്ച് സോഷ്യലിസ്റ്റ് നേതാവായി മാറി.
1996-ൽ വരെ സോഷ്യലിസ്റ്റ് ചേരിയിൽ നിന്ന നിതീഷ് 1996 മുതൽ 2013 വരെ എൻ.ഡി.എ മുന്നണിയിൽ അംഗമായിരുന്നു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യപിച്ചതിനെ തുടർന്ന് 2013-ൽ എൻ.ഡി.എ വിട്ട് യു.പി.എയിൽ ചേർന്നു.
2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവുമായി മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി അധികാരത്തിലേറി എങ്കിലും 2017-ൽ മഹാഗഡ്ബന്ധൻ വിട്ട് വീണ്ടും എൻ.ഡി.എ. മുന്നണിയിൽ ചേർന്നു. അഞ്ച് വർഷത്തിന് ശേഷം 2022 ഓഗസ്റ്റ് 9ന് മുഖ്യമന്ത്രിപദം രാജിവച്ച് എൻ.ഡി.എ സഖ്യം വിട്ടു. ഓഗസ്റ്റ് പത്തിന് മഹാഗഡ്ബന്ധൻ സഖ്യത്തിൽ വീണ്ടും ചേർന്ന് ആർ.ജെ.ഡി പിന്തുണയിൽ എട്ടാം പ്രാവശ്യവും ബീഹാർ മുഖ്യമന്ത്രിയായി.
2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനം ആർ.ജെ.ഡിക്ക് കൈമാറണമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സഖ്യത്തിന് വേണ്ടി ബീഹാറിൽ മത്സരിക്കുന്ന സീറ്റുകളിൽ ജെ.ഡി.യു വിലപേശരുതെന്നും ഉള്ള ആർ.ജെ.ഡിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് 2024 ജനുവരി 28ന് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യ മുന്നണി വിട്ട് എൻ.ഡി.എയിൽ ചേർന്നു. അതേ ദിവസം തന്നെ ബി.ജെ.പി പിന്തുണയിൽ ഒൻപതാം തവണയും ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റു.[9]
പ്രധാന പദവികളിൽ
- 1977, 1980 : ഹർനോട്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
- 1985-1989 : ഹർനോട്ടിൽ നിന്ന് ആദ്യമായി നിയമസഭാംഗം
- 1987-1988 : പ്രസിഡൻറ്, യുവ ലോക്ദൾ, ബീഹാർ
- 1989 : ലോക്സഭാംഗം, (1) ബാർഹ്
- 1990 : കേന്ദ്ര കൃഷി സഹകരണ വകുപ്പ് മന്ത്രി
- 1991 : ലോക്സഭാംഗം, (2) ബാർഹ്
- 1991-1993 : ജനറൽ സെക്രട്ടറി, ജനതാദൾ, ഡെപ്യൂട്ടി ലീഡർ ലോക്സഭ ജനതാദൾ
- 1996 : എൻ.ഡി.എ. മുന്നണിയിൽ ചേർന്നു
- 1996 : ലോക്സഭാംഗം, (3) ബാർഹ്
- 1998 : ലോക്സഭാംഗം, (4) ബാർഹ്
- 1998-1999 : കേന്ദ്ര റെയിൽവേ മന്ത്രി, ഉപരിതല ഗതാഗത വകുപ്പിൻ്റെ അധിക ചുമതല
- 1999 : ലോക്സഭാംഗം, (5) ബാർഹ്
- 1999-2000 : കേന്ദ്ര കാബിനറ്റ് മന്ത്രി, കൃഷി വകുപ്പ്
- 2000 : ബീഹാർ മുഖ്യമന്ത്രി (ഏഴു ദിവസം മാർച്ച് 3 മുതൽ 10 വരെ)
- 2000-2001 : കേന്ദ്ര കാബിനറ്റ് മന്ത്രി, കൃഷി വകുപ്പ്
- 2001-2004 : കേന്ദ്ര റെയിൽവേ മന്ത്രി
- 2004 : ലോക്സഭ തിരഞ്ഞെടുപ്പിൽ ബാർഹ് മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു [10]
- 2004 : ലോക്സഭാംഗം, (6) നളന്ദ, ജെ.ഡി.യു പാർലമെൻററി പാർട്ടി ലീഡർ
- 2005-2010 : ബീഹാർ മുഖ്യമന്ത്രി
- 2006-2012 : ബീഹാർ നിയമസഭ കൗൺസിൽ അംഗം (1)
- 2010-2015 : ബീഹാർ മുഖ്യമന്ത്രി
- 2012-2018 : ബീഹാർ നിയമസഭ കൗൺസിൽ അംഗം (2)
- 2013 : എൻ.ഡി.എ വിട്ടു യു.പി.എ മുന്നണിയിൽ ചേർന്നു
- 2015 : യു.പി.എ. നയിച്ച മഹാഗഡ്ബന്ധൻ മുന്നണി (ജെ.ഡി.യു + ആർ.ജെ.ഡി + കോൺഗ്രസ്) ബീഹാറിൽ അധികാരത്തിൽ
- 2015-2017 : ബീഹാർ മുഖ്യമന്ത്രി,
- മഹാ ഗഡ്ബന്ധൻ സഖ്യത്തിൽ അംഗം
- 2017 : മഹാഗഡ്ബന്ധൻ പിളർന്നു, നിതീഷ് എൻ.ഡി.എ മുന്നണിയിൽ ചേർന്നു
- 2017-2020 : ബീഹാർ മുഖ്യമന്ത്രി
- 2018-2024 : ബീഹാർ നിയമസഭ കൗൺസിൽ അംഗം (3)
- 2020 : ബീഹാറിൽ എൻ.ഡി.എ. വീണ്ടും അധികാരത്തിൽ, നിതീഷ് മുഖ്യമന്ത്രിയായി (ഏഴാം വട്ടം)[11] [12]
- 2022 : എൻ.ഡി.എ സഖ്യം വിട്ട് വീണ്ടും മഹാഗഡ്ബന്ധനിൽ ചേർന്നു.
- 2022 : ആർ.ജെ.ഡിയുടെ പിന്തുണയോടെ എട്ടാം പ്രാവശ്യവും ബീഹാർ മുഖ്യമന്ത്രി[13]
- 2023 : ജനതാദൾ യുണൈറ്റഡ്, ദേശീയ അധ്യക്ഷൻ[14]
- 2024 : ഇന്ത്യ മുന്നണി വിട്ട് വീണ്ടും എൻ.ഡി.എയിൽ. ബി.ജെ.പി പിന്തുണയിൽ ഒൻപതാം തവണയും ബീഹാർ മുഖ്യമന്ത്രി[15]
- 2024-തുടരുന്നു : ബീഹാർ നിയമസഭ കൗൺസിൽ അംഗം (4)[16]
ബീഹാർ മുഖ്യമന്ത്രി
[തിരുത്തുക]2000 ആണ്ടിലാണ് നിതീഷ് ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാവുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ എട്ടാം ദിവസം മുഖ്യമന്ത്രി പദം രാജിവച്ചൊഴിഞ്ഞു. 2000-ൽ ആദ്യമായി മുഖ്യമന്ത്രിയാവുകയും 2003-ൽ ജനതദൾ യുണൈറ്റഡുമായി സമത പാർട്ടി ലയിച്ചതോടെ ബീഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ കരുത്തനായി മാറി.
പിന്നീട് 2005-ലാണ് രണ്ടാം വട്ടം മുഖ്യമന്ത്രിയാവുന്നത്. 2005-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നയിച്ച എൻ.ഡി.എ. സഖ്യം ബീഹാറിൽ അധികാരത്തിൽ എത്തിയതോടെയാണ് നിതീഷിന് 5 വർഷം കാലാവധി തികച്ച് ഭരിക്കാനായത്.
2005-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് മുതലാണ് ജെ.ഡി.യു നിതീഷ് കുമാറിൻ്റെ പ്രതിഛായയെ മാത്രം ആശ്രയിച്ച് ദേശീയ രാഷ്ട്രീയത്തിൽ ഇന്നും നിലനിന്നു പോരുന്നത്. ഒരു ഭരണാധികാരി എന്ന നിലയിൽ നിതീഷിൻ്റെ യോഗ്യത ബീഹാർ രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെടാത്തതാണ്.
ജംഗിൾ രാജിൻ്റെ പിടിയിൽ നിന്നും ബീഹാറിനെ പൂർണമായും മോചിപ്പിച്ചതോടെ 2010-ൽ എൻ.ഡി.എ.സഖ്യം വീണ്ടും ബീഹാറിൽ ജയിച്ചു. നിതീഷ് കുമാർ മൂന്നാം തവണയും മുഖ്യമന്ത്രിയായി. 2005 മുതൽ 2015 വരെയുള്ള ആദ്യ പത്ത് വർഷങ്ങളിലെ ഭരണകാലം വികസന നായകനെന്നുള്ള പ്രതിഛായയുണ്ടാക്കാൻ നിതീഷിന് സഹായകരമായി തീർന്നു. ബീഹാറിലെ സാമൂഹിക-സാംസ്കാരിക അവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടായ കാലഘട്ടം കൂടിയായിരുന്നു അത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുമായി അകന്നു. 2013-ൽ എൻ.ഡി.എ. സഖ്യം വിട്ട് യു.പി.എയിൽ ചേർന്നു. അക്കാലത്ത് മോദിയുടെ കടുത്ത വിമർശകൻ കൂടിയായിരുന്നു നിതീഷ്.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിൻ്റെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം 2015-ൽ രാജിവെച്ചെങ്കിലും 2015-ൽ പാർട്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിൽ തന്നെ വിശ്വാസമർപ്പിച്ചതിനെ തുടർന്ന് നാലാം തവണയും മുഖ്യമന്ത്രിയായി.
ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറിയ നിതീഷ് 2015-ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിൻ്റെ ആർ.ജെ.ഡിയുമായി കൈകോർത്തു കൊണ്ടായിരുന്നു ഈ നീക്കം. 2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം (ജെ.ഡി.യു + ആർ.ജെ.ഡി + കോൺഗ്രസ്) അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി അഞ്ചാം തവണ സ്ഥാനമേറ്റു.
2017-ൽ മഹാഗഡ്ബന്ധൻ പിളർന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു.
2017-ൽ ബി.ജെ.പിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അറാം തവണ അധികാരമേറ്റു.
2020-ൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം 43 സീറ്റ് നേടിയ എൻ.ഡി.എ സഖ്യ കക്ഷിയായ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് നൽകി. അങ്ങനെ ഏഴാമത്തെ തവണയും ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സ്ഥാനമേറ്റു.[17]
2022 ഓഗസ്റ്റ് 9ന് സഖ്യകക്ഷിയായ ബി.ജെ.പി ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എൻ.ഡി.എ വിട്ടു. സ്വന്തം പ്രതിഛായയും അധികാരവും എന്നും നിലനിർത്താൻ ഏത് രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റാനും മടിയില്ലാത്ത നിതീഷ് കുമാർ 2022 ഓഗസ്റ്റ് പത്തിന് 80 സീറ്റുള്ള ആർ.ജെ.ഡിയുടേയും 19 സീറ്റുള്ള കോൺഗ്രസിൻ്റെയും മറ്റ് സഖ്യകക്ഷികളുടേയും പിന്തുണയോടെ നിയമസഭയിൽ ഭൂരിപക്ഷമുറപ്പിച്ച് രണ്ടാമത്തെ മഹാഗഡ് ബന്ധൻ സർക്കാരിൽ എട്ടാം വട്ടവും ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[18][19][20]
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനം ആർ.ജെ.ഡിക്ക് വിട്ടുനൽകി നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്നും ആർ.ജെ.ഡിക്ക് 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നിതീഷിന്റെ പാർട്ടിയായ ജെ.ഡി.യു പരമാവധി സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യണമെന്നും ഉള്ള ഇന്ത്യ മുന്നണി നിലപാടുകളിൽ പ്രതിഷേധിച്ച് 2024 ജനുവരി 28ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ചേർന്ന നിതീഷ് കുമാർ അതേ ദിവസം തന്നെ ഒൻപതാം തവണയും ബി.ജെ.പിയുടെ പിന്തുണയോടെ ബീഹാറിൻ്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[21]
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബീഹാറിലെ 40 സീറ്റുകളിൽ 39 ഇടത്തും എൻ.ഡി.എ സഖ്യമായി മത്സരിച്ചപ്പോൾ വിജയിച്ചതും (ബി.ജെ.പി = 17, ജെ.ഡി.യു = 16, എൽ.ജെ.പി = 6) 2014 മുതൽ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലെ ഉയർച്ച പിന്നീട് ബീഹാറിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നിതീഷിൻ്റെ പാർട്ടിയായ ജെ.ഡി.യുവിന് കൂടുതൽ നേട്ടങ്ങൾ നൽകി എന്നതും ഇന്ത്യ മുന്നണി വിട്ട് എൻ.ഡി.എ സഖ്യത്തിലേക്ക് തിരിച്ചെത്താൻ നിതീഷിനെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്.[22]
ആത്മകഥ
[തിരുത്തുക]സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : മഞ്ജു കുമാരി സിൻഹ[25]1973-ലായിരുന്നു ഇവരുടെ വിവാഹം.
- ഏകമകൻ : നിഷാന്ത് കുമാർ
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- http://cm.bihar.gov.in/users/cmprofile.aspx Archived 2021-05-14 at the Wayback Machine.
- Biography on Bihar Govt. web site Archived 2011-09-06 at the Wayback Machine.
- Biography on website of Lok Sabha Archived 2007-12-17 at the Wayback Machine.
- Vice-President CONDOLES THE DEATH OF SATYENDRA NARAYAN SINHA
- Bihar CM paid homage to Bihar Vibhuti Dr Anugrah Narayan Sinha Archived 2009-06-22 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ https://www.mathrubhumi.com/in-depth/features/bihar-political-crisis-nitish-kumar-1.7770982
- ↑ https://www.jagranjosh.com/general-knowledge/nitish-kumar-1605036925-1
- ↑ https://www.thehindu.com/news/national/nitish-kumar-political-career-timeline/article19368968.ece
- ↑ https://www.mathrubhumi.com/mobile/news/india/nitish-kumar-clarifies-about-his-last-poll-remark-1.5204742
- ↑ https://www.manoramaonline.com/news/latest-news/2020/11/15/bihar-election-2020-nitish-kumar-bjp-nda.html
- ↑ https://www.manoramaonline.com/tag-results.mo~politics@leaders@nitishkumar.4.html
- ↑ https://www.manoramaonline.com/news/india/2020/10/20/nitish-kumar-will-be-bihar-cm-amit-shah.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-14. Retrieved 2021-05-14.
- ↑ https://www.manoramanews.com/news/india/2024/01/26/history-of-nitish-kumar-s-flip-flops-on-alliances-with-bjp-and-rjd-india-alliance-bihar.html
- ↑ https://resultuniversity.com/election/barh-lok-sabha
- ↑ http://loksabhaph.nic.in/Members/memberbioprofile.aspx?mpsno=277&lastls=14
- ↑ https://www.manoramaonline.com/news/latest-news/2020/10/22/nitish-kumar-has-not-contested-bihar-assembly-election-in-35-years.html
- ↑ https://www.manoramaonline.com/news/latest-news/2022/08/10/nitish-kumar-tejashwi-yadav-oath-taking.html
- ↑ https://www.mathrubhumi.com/news/india/nitish-kumar-takes-over-as-jd-u-chief-after-lalan-singh-quits-top-party-post-1.9194418
- ↑ https://www.manoramanews.com/news/breaking-news/2024/01/28/bihar-nitish-kumar-takes-oath-cm.amp.html
- ↑ https://www.thehindu.com/news/national/nitish-rabri-among-11-elected-unopposed-to-bihar-legislative-council/article67950467.ece
- ↑ https://www.manoramaonline.com/news/latest-news/2020/11/10/bihar-election-future-of-nitish-kumar.html
- ↑ https://www.manoramaonline.com/news/editorial/2022/08/11/nitish-kumar-ends-ties-with-bjp-again.html
- ↑ https://www.manoramaonline.com/news/india/2022/08/16/bihar-cabinet-expansion-mahagathbandhan-grand-allaiance.html
- ↑ https://www.manoramaonline.com/news/india/2022/08/19/nitish-kumar-attempt-to-unite-opposition-parties-for-2024-loksabha-election.html
- ↑ https://www.mathrubhumi.com/news/india/bihar-sworn-nitish-kumar-chief-minister-1.9276461
- ↑ https://www.mathrubhumi.com/news/india/nitish-kumar-reaction-after-taking-oath-1.9276532
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-14. Retrieved 2021-05-14.
- ↑ https://www.amazon.in/Nitish-Kumar-Rise-Bihar-Sinha/dp/067008459X
- ↑ https://www.hindustantimes.com/india/nitish-kumar-s-wife-passes-away-in-delhi/story-W6jz9FvoNtuKkb772mo5zH.html