വൈ.എസ്. ജഗന്മോഹൻ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Y.S. Jagan Mohan Reddy
Member of Parliament - Lok Sabha
Assumed office
13 May 2011 [1]
മുൻഗാമിY. S. Vivekananda Reddy
ConstituencyKadapa
Personal details
Born (1972-12-21) 21 ഡിസംബർ 1972 (പ്രായം 47 വയസ്സ്)
Pulivendula village of Kadapa District, Andhra Pradesh
Political partyYSR Congress
Spouse(s)Y S Bharati
RelationsY. S. Rajasekhara Reddy (father)
Children2 d
ResidenceHyderabad/Bangalore

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും വൈ‌ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ തലവനുമാണ് വൈ.എസ്. ജഗന്മോഹൻ റെഡ്ഡി.മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ്.ടി.വി ചാനലും വർത്തമാനപത്രവും അടങ്ങിയ സാക്ഷി എന്ന മാധ്യമ ശൃംഗലയും അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും ഉടമസ്ഥതയിൽ ഉണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ‌.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം നേടി.രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഒരു വ്യവസായിയും സംരംഭകനുമായിരുന്നു ജഗൻ.വൈ.എസ് ആർ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെ ഉള്ള ഭാരതി സിമന്റിന്റെ കോർപ്പറേറ്റ് പ്രൊമോട്ടർ ആയും പ്രവർത്തിച്ചു. സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2004 തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ്സിനു വേണ്ടി പ്രചാരത്തിനിറങ്ങിക്കൊണ്ടാണ് ജഗന്മോഹൻ റെഡ്ഡി ഔദ്യോഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

അവലംബം[തിരുത്തുക]

  1. "Record-breaking win for Jagan in Kadapa election". Indian Express. 13 May 2011. ശേഖരിച്ചത് 13 May 2011.


"https://ml.wikipedia.org/w/index.php?title=വൈ.എസ്._ജഗന്മോഹൻ_റെഡ്ഡി&oldid=2785107" എന്ന താളിൽനിന്ന് ശേഖരിച്ചത്