യോഗി ആദിത്യനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോഗി ആദിത്യനാഥ്
The Uttar Pradesh Chief Minister, Shri Yogi Adityanath in New Delhi on February 10, 2018 (cropped).jpg
2018-ലെ ഫോട്ടോ
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
2017-2022, 2022-തുടരുന്നു
മുൻഗാമിഅഖിലേഷ് യാദവ്
മണ്ഡലംഗോരഖ്പൂർ അർബൻ (2022-മുതൽ), നിയമസഭ കൗൺസിൽ അംഗം (2017-2022)
ലോക്സഭാംഗം
ഓഫീസിൽ
1998, 1999, 2004, 2009, 2014
മുൻഗാമിമഹന്ത് അവൈദ്യനാഥ്
പിൻഗാമിപ്രവീൺ കുമാർ നിഷാദ്
മണ്ഡലംഗോരഖ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
അജയ് മോഹൻ ബിഷ്ത്

(1972-06-05) 5 ജൂൺ 1972  (50 വയസ്സ്)
ഗർവാൾ, ഉത്തരാഖണ്ഡ്
രാഷ്ട്രീയ കക്ഷിബി.ജെ.പി
As of 22 മാർച്ച്, 2022
ഉറവിടം: പതിനാറാം ലോക്സഭ

2017 മാർച്ച് 19 മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തുടരുന്ന ഹൈന്ദവ സന്യാസിയും മുതിർന്ന ബി.ജെ.പി നേതാവുമാണ് യോഗി ആദിത്യനാഥ്. (ജനനം: 05 ജൂൺ 1972) ഹൈന്ദവ ധർമ്മ സംരക്ഷത്തിനായി കർശന നിലപാട് സ്വീകരിക്കുന്ന യോഗി പാർട്ടിയിൽ തീവ്ര-ഹിന്ദുത്വ വാദിയായാണ് അറിയപ്പെടുന്നത്.[1][2][3][4][5][6]

ജീവിതരേഖ[തിരുത്തുക]

ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മഹന്ത് ആവെദ്യനാഥിൻ്റെയും സാവിത്രിയുടേയും മകനായി 1972 ജൂൺ 5 ന് ഉത്തരാഖണ്ഡിലെ ഗർവാളിലുള്ള പഞ്ചൂർ ഗ്രാമത്തിൽ ജനിച്ചു. അജയ് മോഹൻ ബിഷ്ത് എന്നതാണ് ശരിയായ പേര്. യോഗി അദിത്യനാഥ് എന്നത് സന്യാസിയായതിനു ശേഷം അദ്ദേഹം സ്വീകരിച്ച പേരാണ്. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി ബിരുദം നേടി പഠനം പൂർത്തിയാക്കി.[7]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

തീർത്തും അപ്രതീക്ഷിതമായിരുന്നു യോഗിയുടെ രാഷ്ട്രീയ പ്രവേശനം. കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ അനുഭാവിയും പിന്നീട് എ.ബി.വി.പിയിലേയ്ക്കും മാറിയ യോഗി രാമക്ഷേത്രത്തിനു വേണ്ടി വീട് വിട്ടിറങ്ങിയ വ്യക്തിയാണ്. പിന്നീട് സന്യാസവും അധികാരവുമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്.[8][9]

ദി മോങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റർ എന്ന പുസ്തകത്തിൽ മാത്രമാണ് അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയുന്നത്.

പക്ഷേ എ.ബി.വി.പിയുടെ വിദ്യാർത്ഥി രാഷ്ട്രീയമായിരുന്നില്ല രാമക്ഷേത്രവും അയോദ്ധ്യയുമായിരുന്നു യോഗിയുടെ മനസിൽ എന്നാണ് ആത്മകഥയിൽ പറയുന്നത്. പക്ഷേ അപ്പോഴേയ്ക്കും യോഗി തീവ്ര-ഹിന്ദുത്വവാദിയായി മാറിക്കഴിഞ്ഞിരുന്നു. 1993-ൽ വീട് വിട്ടിറങ്ങിയ യോഗി അയോദ്ധ്യ രാമക്ഷേത്ര പ്രസ്ഥാനത്തിൽ ചേരാൻ ശ്രമിച്ചു. പിന്നീടാണ് അദ്ദേഹം ഗോരഖ്നാഥ് ആശ്രമത്തിലെത്തുന്നത്.

അന്ന് ആശ്രമത്തിൻ്റെ തലവനായിരുന്ന മഹന്ത് അവൈദ്യനാഥിൻ്റെ ശിഷ്യനായി സന്യാസി ദീക്ഷ സ്വീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന് യോഗി ആദിത്യനാഥ് എന്ന പേര് നൽകുകയും മഹന്ത് അവൈദ്യനാഥിൻ്റെ പിൻഗാമിയായി നിയമിക്കുകയും ചെയ്തു.

ഗോ സംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി അതിൽ മുഴുകി ജീവിച്ച യോഗി അധികം വൈകാതെ തന്നെ ഗുരുവിൻ്റെ പ്രിയ ശിഷ്യനായി മാറി. പിന്നീട് ഗുരുവിൻ്റെ മരണശേഷം 2014 സെപ്റ്റംബർ 12ന് ഗോരഖ്നാഥ് ആശ്രമത്തിൻ്റെ മഹാ പുരോഹിതനായി നിയമിക്കപ്പെട്ടു. മുഖ്യമന്ത്രിയായിട്ടും ഇപ്പോഴും അദ്ദേഹം പദവി ഒഴിഞ്ഞിട്ടില്ല.

2002-ൽ രൂപീകരിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1996-ലെ പൊതുതിരഞ്ഞെടുപ്പിൽ ഗുരുവായ മഹന്ത് അവൈദ്യനാഥിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. 1998-ൽ അവൈദ്യനാഥ് രാഷ്ട്രീയം വിട്ടപ്പോൾ യോഗി ആദിത്യനാഥിനാണ് ബി.ജെ.പി സീറ്റ് നൽകിയത്.

1998-ൽ ഗോരഖ്പൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേയ്ക്ക് മത്സരിച്ച് ജയിക്കുമ്പോൾ യോഗിയുടെ പ്രായം 26 വയസായിരുന്നു. പിന്നീട് അഞ്ച് തവണ കൂടി ഗോരഖ്പൂരിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1998-ൽ ആദ്യമായി ലോക്സഭാംഗമായതിനു ശേഷം യുവജന സംഘടനയായ ഹിന്ദു -യുവവാഹിനി രൂപീകരിച്ചു. ഇത് കിഴക്കൻ യു.പിയിൽ യോഗി ആദിത്യനാഥിൻ്റെ രാഷ്ട്രീയ വളർച്ചയ്ക്ക് സഹായകരമായി തീർന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി[തിരുത്തുക]

Prime Minister Narendra Modi and other Bharatiya Janata Party leaders at the swearing in ceremony of Yogi Adityanath

ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് സന്യാസിമാരുടെ നിർദ്ദേശം ബി.ജെ.പി കേൾക്കുന്നതും അതുവഴി യോഗി ആദിത്യനാഥ് 2017-ൽ ആദ്യമായി ഉത്തർ പ്രദേശിൻ്റെ മുഖ്യമന്ത്രി ആവുന്നതും.

2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 312 എം.എൽ.എമാർ ബി.ജെ.പിയെ പ്രതിനിധാനം ചെയ്തപ്പോൾ ലോക്സഭാംഗമായിരുന്ന യോഗി ആദിത്യനാഥിനെയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്.

2017-ൽ ലോക്സഭാംഗത്വം രാജിവച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിയമസഭ കൗൺസിൽ അംഗമായാണ് അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയത്.

2022-ലെ നിയമസഭ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയതും യോഗി തന്നെയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാക്കി ഗുണ്ടകളെ അടിച്ചമർത്തിയതും സംസ്ഥാന സർക്കാരിൻ്റെ വികസനനേട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിയതോടെയും രണ്ടാം വട്ടവും ബി.ജെ.പിയ്ക്ക് യു.പി.യിൽ ഭൂരിപക്ഷം ലഭിച്ചു. 2022 മാർച്ച് 25ന് യോഗി ആദിത്യനാഥ് രണ്ടാം വട്ടവും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[10][11][a][13][14][15][16]

അവലംബം[തിരുത്തുക]

 1. "37 വർഷത്തിനിടെ യുപിയിൽ ഇതാദ്യത്തെ സംഭവം; അധികാരം നിലനിർത്തി യോഗി | Yogi Adityanath | Yogi Adityanath Malayalam News | Manorama Online" https://www.manoramaonline.com/news/latest-news/2022/03/10/yogis-record-win-in-up-with-an-even-high-voter-share.html
 2. "യോഗിപ്രദേശ്: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പ്രതീകമായി യോഗി ആദിത്യനാഥ് | Yogi Adityanath | Manorama Online" https://www.manoramaonline.com/news/india/2022/03/11/yogi-become-new-hindutva-face.html
 3. "യുപി തെരഞ്ഞെടുപ്പിൽ മോദി–യോഗി സഖ്യം ജയിച്ചതെങ്ങനെ? | Uttar Pradesh Assembly Election 2022; How Yogi-Modi Duo Wins | Malayala Manorama Online News" https://www.manoramaonline.com/news/latest-news/2022/03/10/assembly-elections-2022-how-yogi-adityanath-has-emerged-as-bjp-s-star-chief-minister-in-uttar-pradesh.html
 4. "രാജയോഗി: വികസനം തുടരാൻ യോഗി സർക്കാർ എന്ന മുദ്രാവാക്യം ഫലം കണ്ടു | UP Elections | Manorama Online" https://www.manoramaonline.com/news/india/2022/03/10/bjp-victory-in-up.html
 5. "‘അടുപ്പിൽ തീ പുകഞ്ഞു, കുടുംബത്തിന് 3 ലക്ഷം’; സ്ത്രീ വോട്ടർമാരെ അടുപ്പിച്ച് ബിജെപി​ | Uttar Pradesh Assembly Election Results 2022 Live Updates | യു പി തിരഞ്ഞെടുപ്പ് ഫലം | Malayala Manorama Online News" https://www.manoramaonline.com/news/latest-news/2022/03/12/women-voters-behind-bjp-big-victory-in-uttar-pradesh.html
 6. "ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് | യോഗി ആദിത്യനാഥ് | Uttar Pradesh Elections | Manorama Online" https://www.manoramaonline.com/news/latest-news/2022/03/10/uttar-pradesh-assembly-election-results-2022-yogi-adityanath-gorakhpur-urban.html
 7. "PM, Shah to attend Yogi’s swearing-in on March 25 | India News - Times of India" https://m.timesofindia.com/india/pm-shah-to-attend-yogis-swearing-in-on-march-25/amp_articleshow/90328860.cms
 8. "ചരിത്രം കുറിച്ച് യോഗിക്ക് രണ്ടാമൂഴം; സ്വപ്‌നം പൊലിഞ്ഞ്‌ എസ്.പി., UP Election results 2022,Malayalam News,UP Election results 2022 live,UP election results Malayalam" https://www.mathrubhumi.com/election/2022-five-states-election/uttarpradesh/yogi-adityanath-gets-second-term-in-uttar-pradesh-1.7330818
 9. "Yogi Adityanath Resigns From UP Legislative Council Ahead Of His Swearing-In Ceremony" https://www.ndtv.com/india-news/yogi-adityanath-resigns-from-up-legislative-council-ahead-of-his-swearing-in-ceremony-2835594/amp/1
 10. Ellen Barry (18 March 2017), "Firebrand Hindu Cleric Yogi Adityanath Picked as Uttar Pradesh Minister", The New York Times, മൂലതാളിൽ നിന്നും 29 March 2017-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 25 March 2017
 11. Who is Yogi Adityanath? MP, head of Gorakhnath temple and a political rabble-rouser Archived 20 April 2017 at the Wayback Machine., Hindustan Times, 6 April 2017.
 12. In The End, This Is What Worked In Yogi Adityanath's Favour Archived 18 March 2017 at the Wayback Machine., 18 March 2017.
 13. Shri Yogi Adityanath: Members bioprofile Archived 24 March 2017 at the Wayback Machine., Sixteenth Lok Sabha, retrieved 19 March 2017.
 14. "Modi's party picks Yogi Adityanath, strident Hindu nationalist priest, as leader of India's biggest state". Washington Post. മൂലതാളിൽ നിന്നും 27 April 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2017.
 15. Safi, Michael (25 March 2017). "Rise of Hindu 'extremist' spooks Muslim minority in India's heartland". The Guardian (ഭാഷ: ഇംഗ്ലീഷ്). ISSN 0261-3077. മൂലതാളിൽ നിന്നും 27 April 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2017.
 16. http://www.manoramaonline.com/fasttrack/auto-news/2017/04/10/yogi-adityanaths-new-ride-is-a-3-crore-mercedes-m-guard-suv.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=യോഗി_ആദിത്യനാഥ്&oldid=3727082" എന്ന താളിൽനിന്ന് ശേഖരിച്ചത്