അഖിലേഷ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഖിലേഷ് യാദവ്
Akhilesh Yadav (14335961811).jpg
അഖിലേഷ് യാദവ്
ഉത്തർ പ്രദേശ് മുഖ്യമന്ത്രി
ഔദ്യോഗിക കാലം
15 മാർച്ച് 2012 – 19 March 2017
മുൻഗാമിമായാവതി
പിൻഗാമിYogi Adityanath
വ്യക്തിഗത വിവരണം
ജനനം (1973-07-01) 1 ജൂലൈ 1973  (48 വയസ്സ്)
Saifai, ഇറ്റാവ, ഉത്തർ പ്രദേശ്
രാഷ്ട്രീയ പാർട്ടിസമാജ്‌വാദി പാർട്ടി
പങ്കാളി(കൾ)ഡിംപിൾ യാദവ്
Relationsമുലായം സിങ്ങ് യാദവ് (പിതാവ്)
മക്കൾഅദിഥി യാദവ്, ടിന യാദവ് , അർജുൻ യാദവ്
വസതിSaifai, ഇറ്റാവ, ഉത്തർ പ്രദേശ്
Alma materമൈസൂർ യൂണിവേഴ്‌സിറ്റി
സിഡ്‌നി യൂണിവേഴ്‌സിറ്റി
വെബ്സൈറ്റ്www.akhileshyadav.com

ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമാണ് അഖിലേഷ് യാദവ് (ജനനം: 1973 ജൂലൈ 1). സമാജ്‌വാദി പാർട്ടി|സമാജ്‌വാദി പാർട്ടിയുടെ സമുന്നത നേതാവായ മുലായാം സിംഗ് യാദവിന്റെ മകനാണ് ഇദ്ദേഹം[1].

ജീവിതരേഖ[തിരുത്തുക]

ധോൽപുർ സൈനിക സ്‌കൂളിലാണ് അഖിലേഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മൈസൂർ സർവകലാശാലയിലെ ജയചാമരാജേന്ദ്ര കോളേജിൽ നിന്ന് എൻജിനീയറിങ് ബിരുദവും സിഡ്‌നി സർവകലാശാലയിൽ നിന്ന് പരിസ്ഥിതി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി.[2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2000 ത്തോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങിയ അഖിലേഷ് 2009 ജൂണിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായി. 2009-ൽ രണ്ടു മണ്ഡലങ്ങളിൽ ജയിച്ചിരുന്നതിനാൽ ഫിറോസാബാദ് ഒഴിവാക്കി ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചുവെങ്കിലും 2009 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 85,000-ൽ പരം വോട്ടുകൾക്ക് കോൺഗ്രസ്സിലെ രാജ് ബബ്ബാറിനോട് ഇവർ പരാജയപ്പെട്ടു.[3] അഖിലേഷിന്റെ രാഷ്ടീയഗതിയിൽ തിരിച്ചടിയായ ഒരു സംഭവമായിരുന്നു ഇത്. എന്നാൽ 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേടിയ വിജയത്തിന്റെ പ്രധാന ഘടകമായി രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വീക്ഷിച്ചത് ഇദ്ദേഹത്തിന്റെ രാഷ്ടീയ തന്ത്രങ്ങളാണ്.[4]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

  • 2009-ൽ കനൗജിൽ നിന്നും ഫിറോസാബാദ് മണ്ഡലത്തിൽ നിന്നു വിജയിച്ചു. ഫിറോസാബാദ് രാജി വെച്ചു.
  • 2004-ൽ കനൗജിൽ നിന്ന് വിജയിച്ചു
  • 1999-ൽ മുലായം രാജി വെച്ചതിനെ തുടരുന്നുണ്ടായ 2000-ലെ ഉപതിരഞ്ഞെടുപ്പിൽ കനൗജിൽ നിന്ന് വിജയിച്ചു.

അവലംബം[തിരുത്തുക]

  1. "ഉത്തരങ്ങൾ തേടി ഉത്തർപ്രദേശ്" (PDF). മലയാളം വാരിക. 2012 ഫെബ്രുവരി 17. ശേഖരിച്ചത് 2013 ഫെബ്രുവരി 24. Check date values in: |accessdate= and |date= (help)
  2. "അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയാകും". മാതൃഭൂമി. മാർച്ച് 10, 2012. ശേഖരിച്ചത് മാർച്ച് 10, 2012.
  3. http://electionaffairs.com/results/bye-elections/uttar_pradesh_bye-elections-2009.html
  4. "അഖിലേഷ് യാദവ് സമാജ്‌വാദി പാർട്ടിയുടെ ആധുനിക മുഖം" (ഭാഷ: ഇംഗ്ലീഷ്). Zeenews.com. മാർച്ച് 11, 2012. ശേഖരിച്ചത് മാർച്ച് 11, 2012.
"https://ml.wikipedia.org/w/index.php?title=അഖിലേഷ്_യാദവ്&oldid=3371081" എന്ന താളിൽനിന്ന് ശേഖരിച്ചത്