ഉദ്ധവ് താക്കറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Uddhav Thackeray


Pramukh (Chief) Shiv Sena
പദവിയിൽ
23 January 2013
മുൻ‌ഗാമി Bal Thackeray

Editor-in-chief of Saamna
പദവിയിൽ
June 2006 - Present
മുൻ‌ഗാമി Bal Thackeray
ജനനം (1960-07-27) 27 ജൂലൈ 1960 (പ്രായം 59 വയസ്സ്)
Mumbai, Maharashtra, India
ഭവനംMumbai, Maharashtra, India
രാഷ്ട്രീയപ്പാർട്ടി
ശിവസേന
ജീവിത പങ്കാളി(കൾ)Rashmi Thackeray
കുട്ടി(കൾ)Aditya Thackeray, Tejas Thackeray
വെബ്സൈറ്റ്http://uddhavthackeray.com

മഹാരാഷ്ട്രയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് ഉദ്ദവ് താക്കറെ. മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ തലവനാണ് അദ്ദേഹം. പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ താക്കറെയിൽ നിന്നാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.

ശിവസേനയുടെ മുഖ പത്രമായിരുന്ന സാമ്ന യുടെ ചീഫ് എഡിറ്ററായിരുന്ന ഉദ്ദവ് താക്കറെ പെട്ടെന്നാണ് ശിവസേനയുടെ അമരക്കാരനായത്. 2002ൽ ബാൽ താക്കറെ അദ്ദേഹത്തെ പാർട്ടിയുടെ വർക്കിങ്ങ് പ്രസിഡന്റായി നിയമിച്ചു. താരതമ്യേന ജൂനിയറായ ഉദ്ദവിന്റെ സ്ഥാന ലബ്ധി പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നാരായൺ റാണെ 2005ലും ബാൽ താക്കറെയുടെ മരുമകൻ രാജ് താക്കറെ 2006ലും ശിവസേന വിട്ടു. ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ ശിവസേനയുടെ യുവജന വിഭാഗം യുവസേനയുടെ അദ്ധ്യക്ഷനാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉദ്ധവ്_താക്കറെ&oldid=2914420" എന്ന താളിൽനിന്ന് ശേഖരിച്ചത്