ബാൽ ഠാക്കറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാൽ ഠാക്കറെ


ശിവസേനയുടെ സ്ഥാപകൻ
ജനനം 23 January, 1926[1]
Pune,[2] Bombay Presidency
മരണം November 17,2012 (age 86)
Mumbai, India
ഭവനം Mumbai, India
രാഷ്ട്രീയപ്പാർട്ടി
Shiv Sena
ജീവിത പങ്കാളി(കൾ) Mina Thackeray
കുട്ടി(കൾ) Bindumadhav Thackeray[അവലംബം ആവശ്യമാണ്]
Jaidev Thackeray[അവലംബം ആവശ്യമാണ്]
Uddhav Thackeray

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ശിവസേന എന്ന ഹിന്ദു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനും പ്രമുഖ നേതാവുമായിരുന്നു ബാൽ ഠാക്കറെ[൧] എന്ന് പൊതുവിലറിയപ്പെടുന്ന ബാലസഹബ് കേശവ് ഠാക്കറെ(23 ജനുവരി 1926[1]- 17 നവംബർ 2012)

ജീവിതരേഖ[തിരുത്തുക]

സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന കേശവ് താക്കറെയുടെ മകനായി 1926ൽ ജനിച്ച ബാൽ താക്കറെ ഫ്രീ പ്രസ് ജേർണലിൽ കാർട്ടൂണിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫ്രീ പ്രസ് ജേർണലിലും ടൈം ഒഫ് ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട കാർട്ടൂണുകൾ ജനപ്രിയമായി. 1960 ൽ സഹോദരനൊപ്പം ചേർന്നു മാർമിക് എന്ന കാർട്ടൂൺ വാരിക ആരംഭിച്ചു. താക്കറെയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ചവിട്ടുപടിയായിരുന്നു മാർമിക്. പിന്നീട് മറാത്തി ഭാഷാപത്രം 'സാമ്‌ന'യും ഹിന്ദി പത്രം 'ദോഫർ കാ സാമ്‌ന'യും തുടങ്ങി.

ഉദരരോഗവും ശ്വാസകോശ രോഗവും മൂലം 2012 നവംബർ 17 ന് അന്തരിച്ചു.

ശിവസേന[തിരുത്തുക]

മറാത്ത പ്രാദേശികവാദം ആളിക്കത്തിച്ചാണ് ശിവസേനയെ പടുത്തുയർത്തിയത്. നാട്ടുകാരായ മറാത്തികളുടെ താത്പര്യം സംരക്ഷിക്കാൻ 1966 ജൂൺ 19 നു ശിവസേന എന്ന സംഘടനയ്ക്കു താക്കറെ രൂപം നൽകി. ദസ്‌റ ആഘോഷത്തിനിടെ മധ്യമുംബൈയിലെ ശിവാജി പാർക്കിൽ വമ്പൻ റാലിയെ അഭിസംബോധന ചെയ്തായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. മഹരാഷ്ട്ര മറാത്തികൾക്ക് എന്നു പ്രഖ്യാപിച്ച താക്കറെ, കുടിയേറ്റക്കാരായ ദക്ഷിണേന്ത്യക്കാർക്കെതിരേ ശബ്ദമുയർത്തി. മണ്ണിൻമക്കൾ വാദത്തിൻറെ പേരിൽ മുംബൈ പലപ്പോഴും കലാപകലുഷിതമായി. 1989 ൽ സാമ്ന എന്ന പാർട്ടി പത്രം ആരംഭിച്ചു. മുംബൈയിലുള്ള ഗുജറാത്തികളെയും ദക്ഷിണേന്ത്യക്കാരെയും ആക്രമിക്കുകയെന്നതായിരുന്നു ശിവസേനയുടെ തുടക്കംമുതലുള്ള രാഷ്ട്രീയ അജണ്ട.

വിവാദങ്ങൾ[തിരുത്തുക]

മുംബൈ ആക്രമണത്തിൻറെ പേരിൽ പാക് ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.[3] ശിവസേനയിലൂടെ പ്രാദേശിക വാദവും ഹിന്ദുത്വവും ഉയർത്തിപ്പിടിച്ച താക്കറെയുടെ നിലപാടുകൾ ഇസ്ലാം മതവിശ്വാസികളടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമായിരുന്നു. ഹിന്ദുത്വനയങ്ങൾ പിന്തുടരുന്ന ബി.ജെ.പിയുമായി കൂട്ടുകൂടി 1995ൽ മഹാരാഷ്ട്രയിൽ അധികാരത്തിലേറി. 1999 മുതൽ 2005 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കറെയെ വിലക്കി.[4]

കുറിപ്പുകൾ[തിരുത്തുക]

  • ^ ബാൽ താക്കറെ എന്നോ ബാൽ താക്കറേ എന്നോ ആണ് സാധാരണ മലയാളത്തിൽ ഉപയോഗിക്കാറുള്ളത്

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

മലയാളം വാരിക,2012 നവംബർ 30

"https://ml.wikipedia.org/w/index.php?title=ബാൽ_ഠാക്കറെ&oldid=2334580" എന്ന താളിൽനിന്നു ശേഖരിച്ചത്