ഹേമന്ത് സോറൻ
ഹേമന്ത് സോറൻ | |
---|---|
ഝാർഖണ്ഡ് മുഖ്യമന്ത്രി | |
ഓഫീസിൽ 29 ഡിസംബർ 2019 – 31 ജനുവരി 2024 | |
ഗവർണ്ണർ | ദ്രൗപദി മുർമു |
മുൻഗാമി | രഘുബർ ദാസ് |
പിൻഗാമി | ചമ്പൈ സോറൻ |
ഓഫീസിൽ 13 July 2013 – 28 December 2014 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | രഘുബർ ദാസ് |
ഝാർഖണ്ഡ് നിയമസഭ അംഗം | |
പദവിയിൽ | |
ഓഫീസിൽ 2019-തുടരുന്നു, 2014 | |
മുൻഗാമി | ഹേമ് ലാല്‍ മുർമു |
മണ്ഡലം | ബാർഹേയ്ട് |
പദവിയിൽ | |
ഓഫീസിൽ 2019-2020 | |
മുൻഗാമി | ലൂയിസ് മറാന്‍ഡി |
മണ്ഡലം | ധുമ്കാ |
ഓഫീസിൽ 2009–2014 | |
മണ്ഡലം | ധുമ്കാ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നേമരാ,ഝാർഖണ്ഡ്,ഇന്ത്യാ | 10 ഓഗസ്റ്റ് 1975
രാഷ്ട്രീയ കക്ഷി | ഝാർഖണ്ഡ് മുക്തി മോർച്ച |
പങ്കാളി | കല്പനാ സോറൻ |
കുട്ടികൾ | 2 |
As of 4'th February, 2024 ഉറവിടം: News18.com |
രണ്ട് തവണ (2019-2024, 2013-2014) ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന[1][2] മുതിർന്ന ജെ.എം.എം നേതാവാണ് ഹേമന്ത് സോറൻ.(ജനനം: 10 ഓഗസ്റ്റ് 1975) മുൻ കേന്ദ്രമന്ത്രിയായിരുന്ന ഷിബു സോറൻ്റെ മകനാണ്. മൂന്ന് തവണ നിയമസഭാംഗം, ജാർഖണ്ഡ് ഉപ-മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[3]
ജീവിതരേഖ
[തിരുത്തുക]അവിഭക്ത ബീഹാറിലെ രാംഗഢ് ജില്ലയിലെ നെമാറയിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ.എം.എം നേതാവുമായ ഷിബു സോറൻ്റെയും രൂപിയുടേയും മകനായി 1975 ഓഗസ്റ്റ് 10ന് ജനനം. പട്ന സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മെക്കാനിക്കൽ എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
2009-ൽ ജെ.എം.എം ടിക്കറ്റിൽ രാജ്യസഭാംഗമായതോടെയാണ് ഹേമന്ത് സോറൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2009-ലെ ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ ധുംക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ഹേമന്ത് സോറൻ പിന്നീട് 2014, 2019 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകൾ വിജയിച്ച് നിയമസഭാംഗമായി തുടർന്നു.
2010 മുതൽ 2013 വരെ ജാർഖണ്ഡ് ഉപ-മുഖ്യമന്ത്രിയും 2015 മുതൽ 2019 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന ഹേമന്ത് സോറൻ 2013 മുതൽ 2014 വരെ ജാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായിരുന്നു.
2019-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ജെ.എം.എം നയിച്ച യു.പി.എ മുന്നണിയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് രണ്ടാം വട്ടവും ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2024 ജനുവരി 31 ന് കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഏഴരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തതോടെ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വ്യാജരേഖ ചമച്ച് 2020-2022 കാലയളവിൽ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലാണ് ഹേമന്ത് സോറൻ്റെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തിയത്.
2019 മുതൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായി തുടരവെ അനധികൃത ഖനന കരാർ നേടിയതിന് ഹേമന്ത് സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.[4]
പ്രധാന പദവികളിൽ
- 2019-2024, 2013-2014 : ജാർഖണ്ഡ് മുഖ്യമന്ത്രി
- 2019, 2014 : നിയമസഭാംഗം, ബർഹൈത്ത്
- 2015-2019 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 2019-2020, 2009-2014 : നിയമസഭാംഗം, ധുംക
- 2010-2013 : ജാർഖണ്ഡ്, ഉപ-മുഖ്യമന്ത്രി
- 2009-2010 : രാജ്യസഭാംഗം[5][6]
അവലംബം
[തിരുത്തുക]- ↑ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സോറൻ്റെ അറസ്റ്റ് പ്രതിസന്ധിയിൽ ജാർഖണ്ഡ് മുക്തി മോർച്ച
- ↑ "ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി". മാതൃഭൂമി. 2013 ജൂലൈ 13. Archived from the original on 2013-07-13. Retrieved 2013 ജൂലൈ 13.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ അറസ്റ്റിലായി എന്ന് കേൾപ്പിക്കാതെ ഹേമന്ത് സോറൻ
- ↑ കേസ് ഹേമന്ത് സോറൻ്റെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ്
- ↑ ചമ്പയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി