കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of chief ministers from the Communist Party of India (Marxist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജനുവരി 2018 പ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്ന് 9 പേർ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയൊരൊന്നിന്റെയും സർക്കാർത്തലവന്മാരാണ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാർ[തിരുത്തുക]

സൂചിക
  • *  – നിലവിലെ മുഖ്യമന്ത്രി


സിപിഐ(എം)-ൽ നിന്നുള്ള മുഖ്യമന്ത്രിമാർ
സംസ്ഥാനം പേര് ചിത്രം ഭരണമേറ്റടുത്തത്
(ഭരണ കാലാവധി)
കേരളം ഇ.എം.എസ്. നമ്പൂതിരിപ്പാട്[lower-greek 1] E. M. S. Namboodiripad.jpg 6 March 1967
(2 years, 240 days)
ഇ.കെ. നായനാർ Ek nayanar.jpeg 25 January 1980 (ഒന്നാം തവണ)
(1 year, 268 days)
26 March 1987 (രണ്ടാം തവണ)
(4 years, 83 days)
20 May 1996 (മൂന്നാം തവണ)
(4 years, 358 days)
വി.എസ്. അചുതാനന്ദൻ Vs achutanandann.jpg 18 May 2006
(4 years, 361 days)
പിണറായി വിജയൻ Incumbent chief minister Pinarayi.JPG 25 May 2016
(2 years, 264 days)
ത്രിപുര[2] Nripen Chakraborty 5 January 1978
(10 years, 31 days)
Dasarath Deb 10 April 1993
(4 years, 335 days)
മാണിക് സർക്കാർ Manik Sarkar.jpg 11 March 1998
(19 years, 363 days)
പശ്ചിമ ബംഗാൾ ജ്യോതി ബസു Jyoti Basu - Calcutta 1996-12-21 089 Cropped.png 21 June 1977
(23 years, 138 days)
Buddhadeb Bhattacharya Buddhadev Bhattacharjee.jpg 6 November 2000
(10 years, 188 days)

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

General
  • "States of India since 1947". worldstatesmen.org. ശേഖരിച്ചത്: 2 August 2013.
Specific
  1. Durga Das Basu. Introduction to the Constitution of India. 1960. 20th edition, 2011 reprint. pp. 241, 245. LexisNexis Butterworths Wadhwa Nagpur. ISBN 978-81-8038-559-9.
  2. "Tripura Legislative Assembly".
Notes
  1. 1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വിഭജനത്തിനു മുമ്പ്, 1957-1959 കാലഘട്ടത്തിൽ സിപിഐ നേതാവായിരിക്കുമ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]