കവാടം:കമ്മ്യൂണിസം
|
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം മാറ്റിയെഴുതുക
കമ്മ്യൂണിസം കവാടം
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനം
പോളിഷ്-ജൂത-ജർമ്മൻ മാർക്സിസ്റ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായിരുന്നു റോസാ ലക്സംബർഗ് (മാർച്ച് 5, 1871 - ജനുവരി 15, 1919). സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനി, ഇൻഡിപ്പെൻഡന്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ചു.
1914-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പങ്കുകൊള്ളുന്നതിനെ അനുകൂലിച്ചപ്പോൾ കാൾ ലിബ്നെക്റ്റുമൊത്ത് സ്പാർട്ടകുസ്ബുണ്ട് (സ്പാർട്ടസിസ്റ്റ് ലീഗ്) എന്ന വിപ്ലവപാർട്ടി രൂപവത്കരിച്ചു. 1919 ജനുവരി 1-ന് ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി ആയി മാറി. 1918 നവംബറിൽ ജർമ്മൻ വിപ്ലവസമയത്ത് ഡീ റോട്ട ഫാന (ചെങ്കൊടി) എന്ന ഇടതുപക്ഷവിപ്ലവകാരികളുടെ കേന്ദ്രസംഘടന രൂപവത്കരിച്ചു. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ജീവചരിത്രം
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977), എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.
മാറ്റിയെഴുതുക
ചൊല്ലുകൾ..ഒരു വ്യക്തിയുടെ മരണം ദുരന്തമാണ്. ഒരു ലക്ഷം പേരുടെ മരണം ഒരു സ്ഥിതിവിവരക്കണക്കാണ് (statistics). --ജോസഫ് സ്റ്റാലിൻ മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച സവിശേഷ ഉള്ളടക്കംമാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രംPhoto credit: Soman മാറ്റിയെഴുതുക
നിങ്ങൾക്കറിയാമോ...മാറ്റിയെഴുതുക
വിഭാഗങ്ങൾമാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിക്കിപദ്ധതികൾമാറ്റിയെഴുതുക
താങ്കൾക്ക് ചെയ്യാവുന്നത്മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിഷയങ്ങൾമാറ്റിയെഴുതുക
മലയാളേതര വിക്കിപീഡിയകളിൽ കമ്മ്യൂണിസംലേഖനങ്ങൾ:
മാറ്റിയെഴുതുക
ബന്ധപ്പെട്ട കവാടങ്ങൾമാറ്റിയെഴുതുക
മറ്റു വിക്കി സംരംഭങ്ങളിൽ
|