ചെ ഗെവാറ
ചെഗുവേര | |
---|---|
ജനനം | (൧) | മേയ് 14, 1928
മരണം | ഒക്ടോബർ 9, 1967 | (പ്രായം 39)
അന്ത്യ വിശ്രമം | സാന്റാ ക്ലാര, ക്യൂബ യിലെ ചെഗെവാറ മ്യുസോളിയം |
സംഘടന(കൾ) | ജൂലൈ 26-ലെ മുന്നേറ്റം, യുണൈറ്റഡ് പാർട്ടി ഓഫ് ദി ക്യൂബൻ സോഷ്യലിസ്റ്റ് റെവല്യൂഷൻ,[1] ദേശീയ ലിബറേഷൻ ആർമി (ബൊളീവിയ) |
ജീവിതപങ്കാളി(കൾ) | ഹിൽഡ ഗാഡിയ (1955-1959) അലെയ്ഡ മാർച്ച് (1959 മുതൽ) |
കുട്ടികൾ | ഹിൽഡ (1956-1995), അലെയ്ഡ (ജനനം 1960), കാമിലോ (ജനനം 1962), സീലിയ (ജനനം 1963), ഏണസ്റ്റോ (ജനനം 1965) |
ഒപ്പ് | |
അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെ ഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (സ്പാനിഷ് ഉച്ചാരണം: [ˈtʃe ɣeˈβaɾa](൨)) 1928 ജൂൺ 14(൧)- 1967 ഒക്ടോബർ 09). ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്‌ത്രത്താൽ സ്വധീനിക്കപ്പെട്ടിരുന്നു. ചെ ഗുവേര യ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.[4] ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. .[5] മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.
1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെ ഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻമ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു.[6] വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[7] സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗെവാറയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.[8]
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.[9]
ആദ്യകാല ജീവിതം
[തിരുത്തുക]1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗെവാറ ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. യഥാർത്ഥത്തിൽ മെയ് 14 നാണ് ചെ ജനിച്ചത്.ചേയുടെ അമ്മ വിവാഹത്തിന് മുൻപേ തന്നെ ചെയെ ഗർഭിണിയായിരുന്നു. നാണക്കേട് മറക്കാൻ കുട്ടി ജനിച്ചത് ജൂൺ 14 ആണ് എന്ന് അവർ ലോകത്തെ പറഞ്ഞ് വിശ്വാസിപ്പിചു. സ്കൂൾ
സർട്ടിഫിക്കട്ടിലും അങ്ങനെ തന്നെയാണ് നൽകിയിരുന്നത്.
ലാറ്റിൻ അമേരിക്കയിലൂടെ നിരവധി യാത്രകൾ നടത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഏണസ്റ്റോ ഗുവേര എന്നാണെങ്കിലും, മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. പ്രസരിപ്പുള്ള കുട്ടിയായിരുന്ന ഗുവേര യെ കളിയാക്കി പിതാവ് ഇങ്ങനെ പറയുമായിരുന്നു. "അവന്റെ ശരീരത്തിൽ ഐറിഷ് വിപ്ലവകാരികളുടെ രക്തമാണ്". ചെറുപ്പകാലത്തിലേ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള ഒരു താൽപര്യം കുട്ടിയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടിയാണ് ആ കുടുംബത്തിൽ ചെ വളർന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ, ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ഗുവേരയ്ക്കുണ്ടായിരുന്നു.[10]
ചെ എന്ന ചെല്ലപ്പേര് പിന്നീട് ക്യൂബൻ സഖാക്കൾ ഏണസ്റ്റോവിന് നല്കിയതാണ്. സ്പാനിഷ് ഭാഷയിൽ ചെ എന്ന പദത്തിന് ചങ്ങാതി, സഖാവ്, സഹോദരൻ എന്നൊക്കെ സന്ദർഭാനുസരം വിവക്ഷകളുണ്ട്.[11]
ബൗദ്ധിക സാഹിത്യ താല്പര്യങ്ങൾ
[തിരുത്തുക]തന്റെ പിതാവിൽ നിന്നും ചെസ്സ് കളി പഠിച്ച ചെ, പന്ത്രണ്ടാം വയസ്സു മുതൽ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ തുടങ്ങി. എന്നാൽ മുതിർന്നുവരുന്തോറും അദ്ദേഹത്തിന്റെ താല്പര്യം സാഹിത്യത്തിലേക്കു മാറി. പാബ്ലോ നെരൂദ , ജോൺ കീറ്റ്സ് , ഫെഡറികോ ഗാർസിയ , ഗബ്രിയേലാ മിസ്ത്രൽ , വാൾട്ട് വിറ്റ്മാൻ തുടങ്ങിയവരുടെ കവിതകളിൽ അദ്ദേഹം ആകൃഷ്ടനായി.[12]. റുഡ് യാർഡ് കിപ്ലിംഗിന്റേയും , ഹൊസെ ഹെർണാണ്ടസിന്റേയും കൃതികൾ അദ്ദേഹത്തിനു ഇഷ്ടമായിരുന്നു.[12] വീട്ടിൽ ഏതാണ്ട് 3,000 ത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഇത് ചെ യെ ഒരു ഉത്സാഹിയായ ഒരു വായനക്കാരനാക്കി. ഈ പുസ്തകങ്ങളിലൂടെ അദ്ദേഹം കാറൽ മാർക്സിനേയും , ജൂൾസ് വെർനെയെയുമെല്ലാം മനസ്സിലാക്കിത്തുടങ്ങി. കൂടാതെ , ജവഹർലാൽ നെഹ്രു, ആൽബർട്ട് കാമു , റോബർട്ട് ഫ്രോസ്റ്റ് , എച്.ജി.വെൽസ് തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും അദ്ദേഹം ആസ്വദിച്ചു.[13].
കുറേക്കൂടി മുതിർന്നപ്പോൾ ലത്തീൻ അമേരിക്കൻ സാഹിത്യത്തിലായി അദ്ദേഹത്തിന്റെ താല്പര്യം. അതിന്റെ ഫലമായി, ഹൊറാസിയോ ക്വിറോഗ , സിറോ അലെഗ്രിയാ , ജോർജെ ഇക്കാസ, റൂബൻ ഡാരിയോ, മിഗൽ അസ്തൂരിയസ് തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം ഇഷ്ടപ്പെടാൻ തുടങ്ങി [13]. ഈ എഴുത്തുകാരുടെ പല ആശയങ്ങളും അദ്ദേഹം തന്റെ നോട്ട്ബുക്കിൽ കുറിച്ചു വെക്കുമായിരുന്നു. ബുദ്ധന്റേയും അരിസ്റ്റോട്ടിലിന്റേയും ആശയങ്ങളും അദ്ദേഹത്തിന്റെ കുറിപ്പുകളിൽ പെടുന്നു. ബെർട്രാണ്ട് റസ്സലിന്റെ സ്നേഹത്തേയും, ദേശപ്രേമത്തേയും സംബന്ധിച്ചുള്ള ആശയങ്ങളും ചെ യെ ഇക്കാലത്ത് ആകർഷിച്ചിരുന്നു. കൂടാതെ സ്വപ്നവ്യാഖ്യാനത്തേയും , ഈഡിപ്പസ് കോംപ്ലക്സിനേയും സംബന്ധിച്ചുള്ള സിഗ്മണ്ട് ഫ്രോയിഡിന്റെ മനശാസ്ത്ര പരികല്പനകളും അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിലും രചനകളിലും കടന്നുവരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട് [13]. തത്ത്വശാസ്ത്രം , കണക്ക് , രാഷ്ട്രീയം , സമൂഹശാസ്ത്രം , ചരിത്രം എന്നിവയായിരുന്നു സ്കൂൾ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ പഠനവിഷയങ്ങൾ.[14][15]
പിന്നീട് പുറത്തുവന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചെ ഒരു നല്ല വായനക്കാരനായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[16]
മോട്ടോർ സൈക്കിൾ യാത്ര
[തിരുത്തുക]1948 ൽ ചെ , ബ്യുനോസ് ഐറിസ് സർവ്വകലാശാലയിൽ വൈദ്യം പഠിക്കാനായി ചേർന്നു. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ രണ്ട് ലോകയാത്രകൾ അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു. ലാറ്റിനമേരിക്കയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയേയും ജനങ്ങളുടെ ജീവിതത്തെയും അടുത്തറിയാൻ ഈ യാത്രകൾ സഹായിച്ചു. ചെറിയ മോട്ടോർ ഘടിപ്പിച്ച ഒരു സൈക്കിളിലായിരുന്നു ആദ്യയാത്ര. അർജന്റീനയുടെ വടക്കൻ പ്രവിശ്യകളിൽ ഏതാണ്ട് 4,500 കിലോമീറ്റർ താണ്ടിയ ഈ യാത്ര 1950 ലായിരുന്നു.[17]. 1951-ൽ നടത്തിയ രണ്ടാമത്തെ യാത്ര പെട്ടെന്നായിരുന്നു.യാത്രയിൽ ചെ കറുപ്പ് വാങ്ങി ഉപയോഗിച്ചിരുന്നു ഇത്തവണ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയും കൂടെയുണ്ടായിരുന്നു. ഈ സഞ്ചാരത്തിനു വേണ്ടി സഞ്ചാരികൾ അവരുടെ പഠനക്ലാസ്സിൽ നിന്നും ഒരു വർഷത്തെ അവധി എടുത്തു. പെറുവിലെ ഒരു കുഷ്ഠരോഗികളുടെ കോളനിയിൽ സന്നദ്ധപ്രവർത്തനം നടത്തുക എന്ന ഉദ്ദേശവും ഈ യാത്രയ്ക്കുണ്ടായിരുന്നു. ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും.
ചിലിയിലൂടെയുള്ള യാത്രയിൽ ഖനിതൊഴിലാളികളുടെ കഷ്ടപ്പാടുകൾ കണ്ട ചെ കുപിതനായി. അത്രക്ക് ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. മാച്ചുപിച്ചുവിലെ വിദൂര ഗ്രാമങ്ങളിലെ കഷ്ടതകൾ അദ്ദേഹത്തെ വിഷമിപ്പിച്ചു. ഭൂപ്രഭുക്കളുടെ പീഡനത്തിനിരയാകുന്ന കർഷകരെ അദ്ദേഹം കണ്ടു.[18]. ഈ യാത്രയിൽ കണ്ട സംഭവങ്ങളെക്കുറിച്ച് അദ്ദേഹം കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. "മോട്ടോർസൈക്കിൾ ഡയറീസ്" എന്ന പേരിൽ പുസ്തകമായി ഇവ പിന്നീട് പ്രസിദ്ധീകരിച്ചു.[19]. ഈ പുസ്തകത്തെ ആശ്രയിച്ച് ഇതേ പേരിൽ പിന്നീട് സിനിമയായി പുറത്തിറങ്ങിയ സിനിമ, ഒട്ടേറെ അവാർഡുകൾ നേടി.[20].
ബ്യൂനോസ് ഐറിസിലുള്ള വീട്ടിൽ തിരിച്ചെത്തുന്നതിനു മുമ്പായി , ചെ പെറു, ചിലി, ഇക്വഡോർ, വെനിസ്വേല, പനാമ, ഐക്യനാടുകളിലെ മിയാമി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയുടെ അന്ത്യത്തിൽ, ചിതറിത്തെറിച്ചു കിടക്കുന്ന ചില രാഷ്ട്രങ്ങളെന്നതിലുപരി ലാറ്റിനമേരിക്കൻ പ്രദേശം എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനു ഉരുത്തിരിഞ്ഞു വന്നു. അതിർത്തികളെ അതിലംഘിച്ചു നിൽക്കുന്ന ഒരു ഏകീകൃത ലാറ്റിനമേരിക്കൻ സംസ്കാരം എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടു. തിരിച്ചു വന്ന് പുനരാരംഭിച്ച പഠനം 1953-ൽപൂർത്തിയാക്കിയതോടെ ചെഗുവേര , "ഡോക്ടർ:ഏണസ്റ്റോ ചെ ഗുവേര " ആയി മാറി.[21]
ലാറ്റിനമേരിക്കൻ യാത്രകളിൽ നിന്ന് ദാരിദ്ര്യത്തേയും , പട്ടിണിയേയും, രോഗപീഡകളേയും കുറിച്ചു ലഭിച്ച അറിവാകാം, ഇത്തരം ദുരനുഭവങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കണം എന്ന തോന്നൽ അദ്ദേഹത്തിൽ ഉളവാക്കിയത്.[4]
ഗ്വാട്ടിമാല, അർബെൻസ് യുണൈറ്റഡ് ഫ്രൂട്ട്
[തിരുത്തുക]1953 ജൂലൈ ഏഴിനു ചെ പുതിയ ഒരു ദൗത്യവുമായി പുറപ്പെട്ടു. ഇത്തവണ അത് ബൊളീവിയ, പെറു, ഇക്വഡോർ, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, എൽ-സാൽവദോർ എന്ന രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. 1953 ൽ ഗ്വാട്ടിമാല വിടുന്നതിനു മുമ്പായി , സാൻജോസിലുള്ള തന്റെ അമ്മായി ആയ ബിയാട്രീസിന് തന്റെ തൽസ്ഥിതിയെപ്പറ്റി വിവരം നൽകി. ഈ എഴുത്തിൽ യൂണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലെ ദുരനുഭവങ്ങൾ എഴുതിയിരുന്നു. മുതലാളി വർഗ്ഗം എത്ര ക്രൂരമായാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.[22]. ഈ നീരാളികളിൽ നിന്നും തൊഴിലാളി സമൂഹത്തെ രക്ഷിക്കണം എന്ന ലക്ഷ്യം കൂടുതൽ ശക്തമായത് ഇവിടെ വെച്ചാണ്. കൂടാതെ, ഇവരെ ഉന്മൂലനം ചെയ്യണം എന്നതു കൂടി തന്റെ ലക്ഷ്യമായി ചെ കരുതി.[23]. തിരിച്ച് ഗ്വാട്ടിമാലയിൽ എത്തിയ ചെ അവിടുത്തെ സർക്കാർ നടത്തുന്ന ഭൂപരിഷ്കരണ പരിപാടികളിൽ പങ്കാളിയായി. ഉപയോഗിക്കാതെ കിടക്കുന്ന വൻതോതിലുള്ള കൃഷിയിടങ്ങൾ ജന്മികളിൽ നിന്നും പിടിച്ചെടുത്ത് ഭൂരഹിതർക്കും, കർഷകർക്കുമായി വീതിച്ചു കൊടുത്തു. 225,000 ഏക്കറോളം ഭൂമി യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിൽ നിന്നും സർക്കാർ പിടിച്ചെടുത്തു. ഈ ഭൂപരിഷ്കരണ നിയമം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ കമ്പനിയെത്തന്നെയായിരുന്നു. ഗ്വാട്ടിമാലയിൽ തന്നെ തുടർന്നു പ്രവർത്തിക്കാനായി ചെ ഗുവേരയുടെ ഉള്ളിൽ രൂപപ്പെട്ടു വന്ന തികഞ്ഞ വിപ്ലവകാരി തീരുമാനിച്ചു [24]
ഗ്വാട്ടിമാലയിൽ ചെ, അറിയപ്പെടുന്ന പെറുവിയൻ സാമ്പത്തികവിദഗ്ദ്ധയായ ഹിൽദ ഗദിയ അക്കോസ്റ്റയെ പരിചയപ്പെട്ടു. അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു. ഗ്വാട്ടിമാലയിലെ ജനാധിപത്യസർക്കാരിലെ ചില ഉയർന്ന ഉദ്യോഗസ്ഥരെ ഹിൽദ ചെ ഗുവേരക്ക് പരിചയപ്പെടുത്തിക്കൊടുത്തു. 1953 ജൂലൈ ഇരുപത്താറിൻ ക്യൂബയിൽ നടന്ന മൊങ്കാട ബാരക്ക് ആക്രമണവുമായി ബന്ധപ്പെട്ട് , ഫിഡറൽ കാസ്ട്രോയുമായി അടുത്ത ബന്ധമുള്ള ചിലരുമായി പരിചയപ്പെടാൻ ചെ ഗുവേ ക്ക് സാധിച്ചു. ഈ കാലഘട്ടത്തിലാണ് ചെ എന്ന തന്റെ ചുരുക്കപേര് അദ്ദേഹം സ്വീകരിക്കുന്നത്. സഹോദരൻ എന്നർത്ഥം വരുന്ന ഒരു വാക്കാണത്രെ ഇത്. ഒരു ജോലി കണ്ടെത്താനായുള്ള ശ്രമം വിജയിച്ചില്ല , കൂടാതെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലുമായ തുടങ്ങിയ കാലമായിരുന്നു അത്. 1954 മെയ് പതിനഞ്ചിന് കമ്മ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയിൽ നിന്നുള്ള ഒരു ആയുധശേഖരം ഗ്വാട്ടിമാല സർക്കാരിനായി എത്തിച്ചേർന്നു. ഇതിന്റെ ഫലമായി അമേരിക്കൻ സി.ഐ.എ രാജ്യം ആക്രമിക്കുകയും കാർലോസ് കാസ്റ്റിലോസ് അർമാസിന്റെ നേതൃത്വത്തിലുള്ള ഒരു വിമത സർക്കാരിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിൽ കുപിതരായ കമ്മ്യൂണിസ്റ്റ് യുവത്വം അവിടെ ഒരു സൈന്യം രൂപീകരിക്കുകയും അമേരിക്കൻ സൈന്യത്തിനെതിരേ പോരാടാൻ തീരുമാനിക്കുകയും ചെയ്തു. ചെഗുവേര ഈ പ്രവൃത്തിയിൽ ആകൃഷ്ടനാകുകയും ഇതിൽ ചേരുകയും ചെയ്തു. എന്നാൽ ഇവരുടെ നിർവികാരത , അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിഞ്ഞ് വൈദ്യ സേവന രംഗത്തേക്ക് പിന്മാറാനായി ചിന്തിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചെ യിലുള്ള വിപ്ലവകാരി വീണ്ടു ഈ സൈനികനടപടിയിലേക്ക് സന്നദ്ധപ്രവർത്തകനായി ചേരുകയുണ്ടായി. എന്നാൽ ഗ്വാട്ടിമാലയിലെ നേതാവ് അർബെൻസ് മെക്സിക്കൻ നയതന്ത്രകാര്യാലയത്തിൽ ഒരു അഭയാർത്ഥിയായി അഭയം തേടി , തന്റെ വിദേശ അനുഭാവികളോട് ഉടൻ തന്നെ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ചെറുത്തുനിൽക്കുവാനുള്ള ചെ യുടെ ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്ക് ആരും ചെവി കൊടുക്കാൻ തയ്യാറായില്ല മാത്രവുമല്ല , ചെ അമേരിക്കൻ സൈന്യത്തിന്റെ നോട്ടപ്പുള്ളി കൂടിയായി.[25] ചെ ഗുവേരക്ക് രക്ഷപ്പെടാനായി അർജന്റീനയുടെ കോൺസുലേറ്റിൽ അഭയം പ്രാപിക്കേണ്ടി വന്നു. മെക്സിക്കോയിലേക്ക് ഒരു സുരക്ഷിതമായ മാർഗ്ഗം കണ്ടെത്തുന്നതുവരെ അവിടെ തന്നെ അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു.[26] എന്നാൽ ചെയുടെ സുഹൃത്തായ ഹിൽദ അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 1955 സെപ്തംബരിൽ മെക്സിക്കോയിൽ വെച്ച് ചെ ഹിൽദയെ വിവാഹം കഴിച്ചു.[27].
ഗ്വാട്ടിമാല സർക്കാരിനോടുള്ള അമേരിക്കയുടെ സമീപനം തികച്ചും സാമ്രാജ്യത്വം ആണെന്ന് ചെ തിരിച്ചറിഞ്ഞു. വികസിത രാജ്യങ്ങളെ അടിച്ചമർത്താനുള്ള അമേരിക്കയുടെ ഈ നിലപാടിനോട് ചെ ശക്തിയുക്തം യുദ്ധം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ സായുധവിപ്ലവമാണ് വേണ്ടതെന്ന് ചെ മനസ്സിലാക്കി.[28].ഇതിനെക്കുറിച്ച് ഹിൽദ പിന്നീടെഴുതി ഗ്വാട്ടിമാല സംഭവം , സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ സായുധവിപ്ലവത്തിനു മാത്രമേ കഴിയുകയുള്ള എന്ന തിരിച്ചറിവ് ചെ യിലുണ്ടായി. അതു മാത്രമാണ് ശരിയായ വഴിയെന്ന് അദ്ദേഹത്തിനു മനസ്സിലായി [29]
മെക്സിക്കോ സിറ്റിയും ഒരുക്കങ്ങളും
[തിരുത്തുക]1954 ൽ ചെ മെക്സിക്കോ നഗരത്തിൽ എത്തി , അവിടെയുള്ള ജനറൽ ആശുപത്രിയിൽ അലർജി വിഭാഗത്തിൽ ജോലിക്കായി ചേർന്നു. ഇതു കൂടാതെ മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് സർവ്വകലാശാലയിൽ ക്ലാസ്സുകൾ എടുക്കാൻ പോകുമായിരുന്നു. ഈ സമയത്തു തന്നെ ലാറ്റിന ന്യൂസ് ഏജൻസിക്കുവേണ്ടി ഛായാഗ്രാഹകന്റെ ജോലിയും ചെയ്തിരുന്നു.[30]. ആഫ്രിക്കയിൽ ഭിഷഗ്വരനായി ജോലി ചെയ്യുകയും , അവിടുത്തെ മോശം സാഹചര്യങ്ങളെയോർത്ത് പ്രധാനമായി ദാരിദ്ര്യവും , രോഗപീഡയും അദ്ദേഹം വളരെയധികം ചിന്താകുലനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആദ്യഭാര്യ താൻ എഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു.[31]. പ്രായം ചെന്ന ഒരു അലക്കുകാരിയോടുള്ള ചെ യുടെ ആദരം , ഈ പുസ്തകത്തിൽ ഹിൽദ ഓർമ്മിക്കുന്നു. "അവർ യഥാർത്ഥ തൊഴിലാളി വർഗ്ഗത്തിന്റേയും , ചൂഷണത്തിനിരയാവുന്നവരുടേയും ഒരു പ്രതിനിധി ആണെന്ന് " എപ്പോഴും പറയുമായിരുന്നത്രെ. ചൂഷണത്തിനിരയാവുന്നവർക്കും , തൊഴിലാളിവർഗ്ഗത്തിനും ഒരു നല്ല ഭാവി പടുത്തുയർത്താനുള്ള പ്രതിജ്ഞ അടങ്ങുന്ന ഒരു കവിത ചെ ഈ സ്ത്രീക്കു വേണ്ടി സമർപ്പിച്ചിരുന്നതായും ഹിൽദയുടെ ഓർമ്മകളിൽ പറയുന്നു."[31]
ഇക്കാലയളവിൽ ഗ്വാട്ടിമാലയിൽ വച്ചു പരിചയപ്പെട്ട ക്യൂബൻ വിപ്ലവകാരികളുമായി ചെ ബന്ധം പുതുക്കിത്തുടങ്ങി. അതിൽ , നിക്കോ ലോപസ് എന്നുള്ളയാൾ ഫിഡൽ കാസ്ട്രോയുടെ സഹോദരനായ റോൾ കാസ്ട്രോയെ പരിചയപ്പെടുത്തിക്കൊടുത്തു. ഇതു വഴി ചെ , ഫിഡൽ കാസ്ട്രോയുമായി അടുത്തു. ഈ സമയത്ത് ഫിഡൽ കാസ്ട്രോ , ക്യൂബയിൽ അമേരിക്ക സൃഷ്ടിച്ച ഏകാധിപതിയായ ഫുൾജെൻസിയോ ബാറ്റിസ്റ്റക്കെതിരേ സന്ധിയില്ലാത്ത സമരത്തിലായിരുന്നു. അയാളെ അധികാരത്തിൽ നിന്നും തൂത്തെറിയുകയായിരുന്നു ഫിഡലിന്റെ ലക്ഷ്യം. കണ്ടുമുട്ടിയ ആദ്യ രാത്രിയിലെ ദീർഘസംഭാഷത്തിനുശേഷം ഫിഡലിന്റെ സംഘടനയായ ജൂലൈ 26മൂവ്മെന്റിൽ ചെ അംഗമായി [32]. ലോകം മാറ്റിമറിക്കാൻ പോകുന്ന വിപ്ലവകരമായ സൗഹൃദം എന്നാണ് ഇരുവരുടെയും ജീവചരിത്രമെഴുതിയ സൈമണ്ട് റെഡ് ഹെൻട്രി ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത് [33]
അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു. ബാറ്റിസ്റ്റയുടെ ഭരണവും മറ്റൊന്നായിരുന്നില്ല. ക്യൂബയിലും ബാറ്റിസ്റ്റയിലൂടെ അമേരിക്കയാണ് ഭരണം നടത്തിയിരുന്നത്. ഈ പാവ സർക്കാരിന്റെ നാഡീവ്യൂഹങ്ങൾ അറുത്തെടുക്കണമെന്നതിൽ നിന്നും പിന്നോട്ട് പോവേണ്ടതില്ല എന്ന തീരുമാനത്തിൽ ചെ എത്തിച്ചേർന്നു. മൂവ്മെന്റിന്റെ വൈദ്യവിഭാഗത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു. ചെ അംഗങ്ങളോടൊപ്പം സൈനിക പരിശീലനത്തിനു ചേർന്നു. പിന്നീട് ലോക പ്രശസ്തമായ ഗറില്ലാ യുദ്ധ തന്ത്രങ്ങൾ ഇവിടെ നിന്നാണ് ചെ പഠിക്കുന്നത്. കുന്നുകളിലും, കാടുകളിലും, പുഴയിലും ഉള്ള അതി കഠിനമായ പരിശീലനങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. ഗ്രൂപ്പിന്റെ നേതാവായ ആൽബർട്ടോ ബയോ യുടെ ഏറ്റവും നല്ല വിദ്യാർത്ഥി എന്ന പ്രശംസ കൂടി ചെ നേടിയെടുത്തു. നൽകിയ എല്ലാ പരീക്ഷകളിലും ഒന്നാമനായി തന്നെയാണ് ചെ വിജയിച്ചു കയറിയത്.[34][35]
ക്യൂബൻ വിപ്ലവം
[തിരുത്തുക]കടന്നാക്രമണം , യുദ്ധമുന്നണി , സാന്താക്ലാര
[തിരുത്തുക]മെക്സിക്കോയിൽ നിന്നും , ക്യൂബയെ ആക്രമിക്കാനായിരുന്നു ഫിഡലിന്റെ പദ്ധതി. ഒരു പഴയ ബോട്ടിലാണ് അവർ ക്യൂബയെ ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ ക്യൂബയിൽ ഇറങ്ങിയ ഉടൻ അവർ ബാറ്റിസ്റ്റയുടെ സൈന്യത്താൽ ആക്രമിക്കപ്പെട്ടു. കൂടെയുള്ളവർ, കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. പിടിക്കപ്പെട്ടവരെ പിന്നീട് വധശിക്ഷയ്ക്കു വിധേയരാക്കി. ആ സംഘത്തിലെ 22 പേരാണ് പിന്നീട് ജീവനോടെ ഉണ്ടായിരുന്നത്.[36]. 88 ഓളം പേർ കൊല്ലപ്പെട്ടു. ഇവിടെ വെച്ചാണ് ചെ , തന്റെ മെഡിക്കൽ രംഗം കൈവിട്ട് പകരം ആയുധം കൈയ്യിലെടുക്കുന്നത്. ഒരു ഭിഷഗ്വരനിൽ നിന്നും സായുധപോരാളിയിലേക്കുള്ള മാറ്റം കൂടിയായിരുന്നു അത്.
വളരെ ചെറിയ ഒരു സംഘം മാത്രമാണ് പിന്നീട് അവശേഷിച്ചത് , സിയറ മയിസ്ത്ര മലനിരകളിൽ തമ്പടിച്ച് അവർ ആക്രമണം തുടർന്നു. ഫ്രാങ്ക് പയസിന്റെ , ഗറില്ലാ സംഘങ്ങളിൽ നിന്നും അവർക്ക് സഹായം ലഭിച്ചുകൊണ്ടിരുന്നു. 1957 ൽ ന്യൂയോർക്ക് ടൈംസിൽ ഹെർബർട്ട് മാത്യൂസ് ഫിഡൽ കാസ്ട്രോയുമായി നടത്തിയ അഭിമുഖ സംഭാഷണം പ്രസിദ്ധപ്പെടുത്തുന്നതുവരെ ലോകം വിശ്വസിച്ചിരുന്നത് ഫിഡൽ കൊല്ലപ്പെട്ടു എന്നു തന്നെയാണ്. ഈ അഭിമുഖ സംഭാഷണം ഫിഡലിനെയും ഗറില്ലാസൈന്യത്തിനേയും കുറിച്ച് ജനങ്ങളിൽ ഒരു തരം ആദരപൂർവ്വമായ അത്ഭുതമാണ് സൃഷ്ടിച്ചത്. ഈ അഭിമുഖത്തിൽ ചെ പങ്കെടുത്തിരുന്നില്ല. എന്നാൽ സമരമുന്നേറ്റങ്ങളിൽ മാധ്യമങ്ങൾക്കുള്ള പങ്കിനേക്കുറിച്ച് ചെ പിന്നീട് ബോധവാനായി. സംഘത്തിലെ അംഗങ്ങളെല്ലാം തന്നെ മാനസികമായും ശാരീരികമായും തളർന്നു. കൂടാതെ കാട്ടിലുള്ള ചില കൊതുകുകളുടെ ആക്രമണം മൂലം ശരീരത്തിനുണ്ടായ അസുഖവും അവരെ തളർത്തി.[37]. യൂദ്ധമുന്നണിയിലെ ഏറ്റവും വേദനാജനകമായ ദിനങ്ങൾ എന്നാണ് ഈ ദിവസങ്ങളെ ചെ പിന്നീട് വിശേഷിപ്പിച്ചത്.[38].
സിയറ മയിസ്ത്ര മലനിരകളിൽ ഒളിച്ചു താമസിക്കുമ്പോൾ ചെ ഒരു കാര്യം മനസ്സിലാക്കി. ഈ മലനിരകളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നൊന്നില്ല, ആരോഗ്യസംരക്ഷണം പരിമിതമായേ ഉള്ളു. 40% ത്തോളം ആളുകൾ നിരക്ഷരരാണ്. യുദ്ധം തുടരുമ്പോൾ തന്നെ, ചെ ഈ വിമതസൈന്യത്തിന്റെ ഒഴിവാക്കാൻ വയ്യാത്ത ഒരു ഘടകമായി മാറി. ക്ഷമയും, നയതന്ത്രവും കൊണ്ട് ഫിഡലിന്റെ വിശ്വാസം നേടിയെടുത്തു. ചെ, ഇവിടെ ഗ്രനേഡുകൾ നിർമ്മിക്കാൻ പണിശാലകൾ നിർമ്മിച്ചു , ബ്രഡ്ഡുകൾ ഉണ്ടാക്കാനായി അടുപ്പുകൾ പണിതു. പുതിയതായി സൈന്യത്തിലേക്കു വരുന്നവരെ ആക്രമണമുറകൾ പഠിപ്പിച്ചു. എല്ലാത്തിലുമുപരിയായി, നിരക്ഷരരായ ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. ആരോഗ്യസംരക്ഷണത്തിനായി ചെറിയ ആശുപത്രികൾ സ്ഥാപിച്ചു. മൂന്നു വർഷങ്ങൾക്കു ശേഷം , ചെ ഫിഡലിന്റെ തലച്ചോറ് എന്ന് വിശേഷിപ്പിക്കപ്പെട്ടു. സെക്കന്റ് ആർമി കോളത്തിന്റെ കമ്മാണ്ടർ ആയി ചെ ഗെവാറയെ ഫിഡൽ അവരോധിച്ചു.
സൈന്യത്തിലെ രണ്ടാം കമ്മാണ്ടർ ആയി ചെ നിയോഗിക്കപ്പെട്ടതിനുശേഷം , അദ്ദേഹം തികഞ്ഞ ഒരു സൈന്യാധിപനായി മാറി. സൈന്യത്തിൽ നിന്നും മറ്റു കാരണങ്ങൾ കൊണ്ട് ഒളിച്ചോടിയവരേയും , പിന്തിരിഞ്ഞവരെയും യാതൊരു ദാക്ഷിണ്യവും കൂടാതെ വെടിവെച്ചു കൊന്നുകളയാൻ ചെ മടിച്ചില്ല.[39]. സംശയംതോന്നുന്നവരെ പിന്തുടരുവാൻ ചെ തന്റെ വിശ്വസ്തരെ അയച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ക്രൂരനായ ഒരു കമ്മാണ്ടർ എന്ന ഒരു പേര് ചെയിൽ അവരോധിക്കപ്പെട്ടു.[40]. ഒറ്റുകാരെയും, ഒളിച്ചോടിയവരെയും, രഹസ്യങ്ങൾ ചോർത്തുന്നവരെയും നിഷ്ക്കരുണം ചെ വധിച്ചിട്ടുണ്ട്.[41]. ഇത്തരത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കിയ ഒട്ടിമോ ഗെവാറ എന്ന ഒറ്റുകാരന്റെ അവസാന സമയത്തെക്കുറിച്ച് ചെ പിന്നീട് തന്റെ ഡയറിക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്. ഈ കർഷകനായിരുന്ന ഒട്ടിമോ , ബാറ്റിസ്റ്റായുടെ സൈന്യത്തിൻ വിമത സൈന്യത്തിന്റെ താവളങ്ങൾ രഹസ്യമായി ചൂണ്ടിക്കാണിച്ചു കൊടുത്തു എന്നതായിരുന്നു കുറ്റം. ഇയാളുടെ സൂചനകൾ അനുസരിച്ച് ക്യൂബയുടെ വായുസേന , ഇത്തരം താവളങ്ങൾ ആക്രമിച്ചു കീഴ്പെടുത്തുകയുണ്ടായി. വിചാരണവേളയിൽ ഒട്ടിമോ കുറ്റം സമ്മതിച്ചു.[42]. ഒട്ടിമോ , ചെ ഗെവാറയോട് അഭ്യർത്ഥിച്ചു "എന്റെ ജീവിതം പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു തരു". ഈ സംഭവത്തെക്കുറിച്ച് ചെ എഴുതുന്നു " സന്ദർഭം അത്ര സുഖകരമല്ലായിരുന്നു , ഞാൻ ഈ പ്രശ്നം പെട്ടെന്ന് തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു .32 തോക്ക് ഉപയോഗിച്ച് അവന്റെ തലച്ചോറിന്റെ വലതുവശത്തായി ഞാൻ നിറയൊഴിച്ചു. വലതു ടെംപറൽ ലോബിൽ അത് ഒരു ദ്വാരം ഉണ്ടാക്കി.[43]. ഒറു ഒറ്റുകാരന്റെ വധശിക്ഷ എന്ന പേരിൽ പിന്നീട് ചെ ഒരു പുസ്തകം എഴുതുകയുണ്ടായി [43]
യുദ്ധമുന്നണിയിലുടനീളം വളരെ ക്രൂരനായ ഒരു നേതാവായി ചിത്രീകരിക്കപ്പെട്ടിരുന്നുവെങ്കിലും , കിട്ടുന്ന ഇടവേളകളിൽ തന്റെ സൈനികർക്ക് പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ചെ ശ്രദ്ധാലുവായിരുന്നു. റോബർട്ട് ലൂയീസ് സ്റ്റീവൻസന്റേയും , സെർവാന്റസിന്റേയും , ചില സ്പാനിഷ് എഴുത്തുകാരുടേയും മറ്റും കവിതകളും എല്ലാം തന്റെ സൈനികർക്ക് വായിക്കാനായി ചെ നൽകിയിരുന്നു.[44]. ഹൊസെ മാർട്ടിയുടെ അതിരുകളില്ലാത്ത സാക്ഷരത എന്ന ആശയത്തിൽ ചെ ആകൃഷ്ടനായിരുന്നു. നിരക്ഷരരായ ജനങ്ങളെ അത്യാവശ്യം എഴുതാനും വായിക്കാനും പഠിപ്പിക്കാനായി തന്റെ സൈനികാംഗങ്ങളോട് ചെ ആവശ്യപ്പെട്ടു. ഇതിലൂടെ അജ്ഞതയ്ക്കെതിരേ ഒരു യുദ്ധം കൂടി ചെ തുടങ്ങിവെച്ചു.
ഫിഡൽ കാസ്ട്രോയ്ക്ക് വളരെ പ്രിയപ്പെട്ട ഒരു കമ്മാണ്ടർ ആയിരുന്നു ചെ. ബുദ്ധിമാനും , കഴിവുള്ളവനും ആയ ഒരു നേതാവ് എന്നാണ് ഫിഡൽ ചെ ഗെവാറയെ വിശേഷിപ്പിച്ചിരുന്നത്. തന്റെ സൈന്യത്തിന്റെ മാനസികമൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു ഓഫീസർ എന്നായിരുന്നു ഫിഡൽ ചെ ഗെവാറയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.[45]. ചെ ഗെവാറയുടെ ചങ്കൂറ്റത്തോടെയുള്ള നീക്കങ്ങൾ , ശത്രുസൈന്യത്തിന്റെ പോലും ആദരവ് പിടിച്ചു പറ്റിയിരുന്നതായി അദ്ദേഹത്തിന്റെ ലെഫ്റ്റനന്റ് ആയിരുന്ന ജോയൽ ഇഗ്ലെസിയാസ് ഓർക്കുന്നു. യുദ്ധഭൂമിയിൽ മുറിവേറ്റു കിടക്കുന്ന ജോയലിനെ സഹായിക്കാനായി , വെടിയുണ്ടകളെ പോലും വകവെക്കാതെ ഓടിയെത്തിയ ചെ ഗെവാറയെ ജോയൽ ഓർക്കുന്നു.[46].
ഒരു വിമത റേഡിയോ പ്രക്ഷേപണം നടത്തുന്നതിൽ ചെ വിജയിച്ചിരുന്നു. ഇതിലൂടെ സൈന്യത്തിന്റെ വിവരങ്ങൾ ജനങ്ങളിലേക്കെത്തിച്ചു. കൂടാതെ വളർന്നു വരുന്ന വിമത സൈന്യങ്ങൾ തമ്മിൽ റേഡിയോയിലൂടെ പരസ്പരം ആശയവിനിമയം നടത്താനും ഈ രീതി ഉപകരിച്ചു. ഗ്വാട്ടിമാലയിലെ സർക്കാരിനെ പുറത്താക്കാനായി അമേരിക്കൻ ചാരസംഘടന ഉപയോഗിച്ച റേഡിയോ ആശയവിനിമയത്തിൽ നിന്ന് ചെ ഏറെ പ്രചോദനം ഉൾക്കൊണ്ടു.[47]
1958 ന്റെ അവസാനത്തിൽ ലാ മെർസിഡസ് യുദ്ധത്തിൽ ചെ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. ഫിഡലിന്റെ സൈന്യത്തെ തകർക്കാനുള്ള ബാറ്റിസ്റ്റയുടേയും , അമേരിക്കയുടേയും ശ്രമത്തെ ചെ പരാജയപ്പെടുത്തിക്കളഞ്ഞു. അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥനായിരുന്ന ലാറി ബോക്ക്മാൻ ഈ ശ്രമത്തെ പിന്നീട് വിശേഷിപ്പിച്ചത് ബ്രില്ല്യന്റ് എന്നാണ്.[48]. ഗറില്ല യുദ്ധമുറയിൽ ഒരു നിപുണനായി ചെ മാറിയിരുന്നു അപ്പോഴേക്കും. പെട്ടെന്നുള്ള ആക്രമണങ്ങൾക്കു ശേഷം , കാട്ടിൽ ഓടിമറയാനുള്ള കഴിവ് ചെ യ്ക്കുണ്ടായിരുന്നു. പ്രത്യാക്രമണം നടത്താൻ സൈന്യത്തിനു സമയം ലഭിക്കുന്നതിനു മുമ്പ് ചെ കാടുകളിൽ അഭയം പ്രാപിച്ചിരിക്കും.[49]
യുദ്ധം മുറുകിയതോടെ , ചെ ഒരു പ്രത്യേക സൈന്യവുമായി ഹവാന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഏതാണ്ട് ഏഴു ആഴ്ചയോളം നീണ്ട , കാൽനടയായി മാത്രമുള്ള ഒരു യാത്രയായിരുന്നു അത്. ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാനായി രാത്രിമാത്രമാണ് ആ സംഘം സഞ്ചരിച്ചിരുന്നത്. ആ യാത്രയിൽ പലപ്പോഴും ഭക്ഷണം പോലുമില്ലായിരുന്നു.[50]. താവളത്തിൽ ഇരിക്കുമ്പോൾ സഹായികൾ വഴിയാണ് കറുപ്പ് ശേഖരിച്ചിരുന്നു,അതുവഴി കറുപ്പ് ഉപയോഗത്തിന് നിശാപാർട്ടികൾ സംഘടിപ്പിച്ചിരുന്നു. 1958 ഡിസംബർ അവസാന നാളുകളിൽ , ലാസ് വില്ലാസ് പ്രദേശം കീഴടക്കുക വഴി ദ്വീപിനെ രണ്ടാക്കി വിഭജിക്കാം എന്നുള്ളതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. ഈ യാത്രയിൽ വളരെ പ്രധാനപ്പെട്ട പല വിജയങ്ങളും നേടിയെങ്കിലും , സാന്താ ക്ലാര എന്ന ലക്ഷ്യത്തിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അവരുടെ അവസാന ലക്ഷ്യം സാന്താ ക്ലാര ആയിരുന്നു താനും[51]. അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി. ഇത് തന്റെ ലക്ഷ്യത്തിലേക്കുള്ള അവസാന തയ്യാറെടുപ്പാണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു.[52]. ഈ അവസാന യുദ്ധത്തിൽ ചെ യുടെ സൈന്യ പല തവണ ശത്രുസൈന്യത്താൽ വളയപ്പെട്ടു. ഈ യുദ്ധത്തിൽ ചെ ഗെവാറയുടെ വിജയസാദ്ധ്യത 10:1 ആയി കണക്കാക്കപ്പെട്ടു.[53].
1958 പുതുവത്സര സായാഹ്നത്തിൽ ചെ യുടെ സൈന്യം സാന്താ ക്ലാര പിടിച്ചടക്കിയതായി , വിമത റേഡിയോ പ്രഖ്യാപനം നടത്തി. എന്നാൽ ദേശീയ മാധ്യമങ്ങൾ നേരെ വിരുദ്ധ റിപ്പോർട്ടുകളാണ് പുറത്തു വിട്ടുകൊണ്ടിരുന്നത്. യുദ്ധത്തിൽ ചെ കൊല്ലപ്പെട്ടു എന്നുള്ളതായിരുന്ന ഒരു റിപ്പോർട്ട്. 1 ജനുവരി 1959 ന് ബാറ്റിസ്റ്റ ഡൊമിനിക്കൻ റിപബ്ലിക്കിലേക്ക് വിമാനമാർഗ്ഗം കടന്നു കളഞ്ഞു. ഈ സമയത്ത് ബാറ്റിസ്റ്റയുടെ പട്ടാള ഉദ്യോഗസ്ഥർ ചെ ഗെവാറയുമായി ഒരു സമാധാന ചർച്ച നടത്തുകയായിരുന്നു.[54]. ജനുവരി രണ്ടാം തീയതി ചെ , ഹവാന നഗരത്തിൽ കടന്നു , തലസ്ഥാനത്തിന്റെ പൂർണ്ണനിയന്ത്രണം ഏറ്റെടുത്തു.[55]. 1959 ജനുവരി എട്ടാം തീയതി മാത്രമേ , ഫിഡലിന് ഹവാനാ നഗരത്തിലെത്താനായി സാധിച്ചുള്ളു. അദ്ദേഹത്തിന്റെ ഹവാനായിലേക്കുള്ള യാത്രയിൽ വിവിധ സ്ഥലങ്ങളിലായി സ്വീകരണങ്ങൾ ഏറ്റു വാങ്ങാനായി തങ്ങേണ്ടി വന്നു. ജനുവരി പകുതിയോടെ , തരാരായിലുള്ള ഒരു വിശ്രമ കേന്ദ്രത്തിലേക്ക് ചെ പോയി , ആ സമയത്തുണ്ടായ ഒരു ആസ്തമ രോഗത്തിൽ നിന്നുണ്ടായ ക്ഷീണത്തിൽ നിന്നും മുക്തി നേടാനായിരുന്നു ഇത്.[56]. തരാരായിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും , ക്യൂബയുടെ സാമ്പത്തിക, സാമൂഹിക, ഭാവിയെപ്പറ്റിയുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള ചർച്ചകളിലും മറ്റും ചെ പങ്കെടുക്കുമായിരുന്നു.[57]. ഈ സമയത്താണ് ചെ തന്റെ പ്രസിദ്ധമായ ഗറില്ലാ യുദ്ധ തന്ത്രങ്ങൾ എന്ന പുസ്തകം രചിക്കുന്നത്.[57].
ഫെബ്രുവരിയിൽ , വിജയത്തിലുള്ള അദ്ദേഹത്തിന്റെ പങ്ക് കണക്കിലെടുത്ത് ജന്മം കൊണ്ടുള്ള ക്യൂബൻ പൗരൻ എന്ന പദവി നല്കി ആദരിച്ചു.[58]. അദ്ദേഹത്തിന്റെ ഭാര്യ , ജനുവരി അവസാനം ക്യൂബയിലെത്തിച്ചേർന്നു. ചെ ഹിൽദയോടു പറഞ്ഞു താൻ മറ്റൊരു സ്ത്രീയുമായി സ്നേഹത്തിലാണ് എന്ന് , അതോടൊപ്പം തന്നെ ഇരുവരും വിവാഹമോചന തീരുമാനത്തിലെത്തിച്ചേർന്നു.[59] മെയ് 22ന് ഇവർ രണ്ടുപേരും ഔദ്യോഗികമായി പിരിഞ്ഞു. 1959 ജൂൺ 2 ന് ക്യൂബൻ പൗരത്വമുള്ള , ജൂലൈ 26 മൂവ്മെന്റ് പ്രവർത്തകയായിരുന്ന അലൈഡാ മാർച്ചിനെ ചെ വിവാഹം ചെയ്തു. 1958 കളുടെ അവസാനം മുതൽ ഇരുവരും ഒരുമിച്ചു ജീവിച്ചു വരുകയായിരുന്നു. തരാരയിലെ കടൽക്കരയിലുള്ള ഗ്രാമത്തിലേക്ക് അലൈഡയുമായി ചെ തിരിച്ചു പോയി.[60]. രണ്ട് വിവാഹങ്ങളിലും ചെ ഗെവാറക്ക് കുട്ടികളുണ്ടായിരുന്നു. ഹിൽദ ഗദിയ യിലുണ്ടായ മക്കൾ , ഹിൽദ ബിയാട്രിസ് ഗെവാറ ഗദിയ (ജനനം 1956 ഫെബ്രുവരി 15 മെക്സിക്കോഃ മരണം 1995 ഓഗസ്റ്റ് 21 ക്യൂബ) അലൈഡ മാർച്ചിലുണ്ടായ മക്കൾ, അലൈഡാ ഗെവാറ മാർച്ച് (ജനനം 1960 നവംബർ 24 ഹവാന) , കാമിലോ ഗെവാറ മാർച്ച് (ജനനം 1962 മെയ് 20 ക്യൂബ), സെലിയ ഗെവാറ മാർച്ച് (ജനനം 1963 ജൂൺ 14 ക്യൂബ), ഏണസ്റ്റോ ഗെവാറ മാർച്ച് (ജനനം 1965 ഫെബ്രുവരി 24 ഹവാന). ഇതു കൂടാതെ ലിലിയ റോസ ലോപസ് എന്ന സ്ത്രീയിലും ഒരു കുട്ടിയുണ്ടായി. എന്നാൽ ചെ ഇവരെ വിവാഹം കഴിച്ചിരുന്നില്ല. ഒമർ പെരസ് (1964 മാർച്ച് 19 , ഹവാന) [61]
ലാകാബാന , ഭൂപരിഷ്കരണം , സാക്ഷരത
[തിരുത്തുക]വിമതസൈന്യത്തിന്റെ അടിച്ചമർത്തലിനു നേതൃത്വം നൽകിയ ബാറ്റിസ്റ്റയുടെ സർക്കാരിലെ ഉദ്യോഗസ്ഥരെ എന്തു ചെയ്യണം എന്നതായിരുന്നു , പുതിയതായി അവരോധിക്കപ്പെട്ട സർക്കാരിന്റെ ഏറ്റവും കുഴപ്പം പിടിച്ച രാഷ്ട്രീയ പ്രശ്നം. ഇവർ യുദ്ധ തടവുകാരായതുകൊണ്ട് , രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധ കുറ്റവാളികളെ ചെയ്തതുപോലെ തന്നെ വിചാരണ നടത്തണം എന്നതായിരുന്നു ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. നാസികൾക്കെതിരേ നടത്തിയ ന്യൂറംബർഗ് വിചാരണ തന്നെ വേണമെന്നതായിരുന്നു റിപ്പബ്ലിക്കിന്റെ തീരുമാനം.[62]. ഈ പദ്ധതിയുടെ ഒരു ഭാഗം നടപ്പാക്കാനായി , ഫിഡൽ , ചെ ഗെവാറയെ നിയമിച്ചു. അഞ്ചു മാസത്തേക്കായിരുന്നു നിയമനം (ജനുവരി 2 മുതൽ ജൂൺ 12, 1959 വരെ). വിപ്ലവാത്മകമായ നീതി എന്നു വിശേഷിപ്പിക്കാവുന്ന ഒരു നീതിയാണ് ചെ ഗെവാറ ഈ കുറ്റവാളികളിൽ നടപ്പാക്കിയത്. ഇതിൽ, ഒറ്റുകാരും, യുദ്ധക്കുറ്റവാളികളും ഒക്കെ ഉണ്ടായിരുന്നു.[63]. ലാകാബാന കോട്ടയുടെ പരമാധികാരി എന്ന നിലയിൽ ചെ എല്ലാ അപ്പീലുകളും വായിച്ചുനോക്കി പഠിച്ച ശേഷമാണ് തീരുമാനത്തിലേക്കെത്തിയത്. ചില കേസുകളിൽ ട്രൈബ്യൂണലിന്റെ തീരുമാനം , ഫയറിംഗ് സ്ക്വാഡിനെക്കൊണ്ടുള്ള വധശിക്ഷ ആയിരുന്നു.[64]. ജനങ്ങൾ തങ്ങളുടെ കയ്യാൽ നീതി നടപ്പാക്കുന്നതു തടയാനായി വധശിക്ഷ തന്നെ വേണം എന്ന് ക്യൂബൻ നീതിന്യായ മന്ത്രാലയത്തിന്റെ ഉന്നത ഉപദേശകനായ റോൾ ഗോമസ് ട്രെറ്റോ അവകാശപ്പെട്ടിരുന്നു. ഇല്ലെങ്കിൽ ഇരുപതു കൊല്ലങ്ങൾക്കു മുമ്പ് ആന്റി മച്ചാഡോ വിപ്ലവം പോലൊന്ന് സംഭവിച്ചേക്കാം എന്നും കൂടി അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.[65]. ചരിത്രകാരൻമാർ പറയുന്നത് , ട്രൈബ്യൂണലിന്റെ തീരുമാനങ്ങളെ 93% ആളുകളും അനുകൂലിച്ചു എന്നു തന്നെയാണ്. 1959 ജനുവരി 22 , ന് അമേരിക്കയിൽ പ്രദർശിപ്പിച്ച ഒരു ന്യൂസ് റീലിൽ കാണിക്കുന്നതു പ്രകാരം , പത്തു ലക്ഷത്തിലധികം വരുന്ന ജനങ്ങളോട് ഫിഡൽ കാസ്ട്രോ ചോദിക്കുന്നു, നിങ്ങൾ ഈ തീരുമാനം അംഗീകരിക്കുന്നോ ഇല്ലയോ എന്ന്. ഗർജ്ജനം പോലുള്ള ശബ്ദമാണ് മറുപടിയായി കേട്ടത് , എല്ലാവരും ഒന്നടങ്കം , ഉവ്വ് എന്നർത്ഥം വരുന്ന si എന്നലറുകയായിരുന്നു.[66]. ഏതാണ്ട് 20,000 ത്തോളം ക്യൂബക്കാരെ ബാറ്റിസ്റ്റായുടെ ഭരണകൂടം കൊന്നു എന്നാണ് കണക്ക് , അതിലേറെ പേർ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കു ഇരയായി ഇപ്പോഴും മരിച്ചവരെ പോലെ ജീവിക്കുന്നു.
ലാകാബാനയിലെ ട്രൈബ്യൂണൽ ഏതാണ്ട് 55നും 105നും ഇടയ്ക്കുള്ള ആളുകളെ വധശിക്ഷക്കു വിധിച്ചു എന്നു കണക്കുകൾ പറയുന്നു. ചില ജീവചരിത്രകാരൻമാർ പറയുന്നതുപ്രകാരം ഫയറിംഗ് സ്ക്വാഡിന്റെ വധശിക്ഷ ചെ ഒരു അനുഷ്ഠാനം പോലെ ആസ്വദിച്ചിരുന്നു എന്നാണ് , എന്നാൽ മാപ്പു കൊടുക്കേണ്ടവർക്ക് അത് നൽകാനും അദ്ദേഹം തയ്യാറായിരുന്നു.
ഈ നീതിന്യായവിധി നടക്കുമ്പോൾ തന്നെ ചെ വളരെ പ്രധാനപ്പെട്ട ഭൂപരിഷ്കരണവുമായി മുന്നോട്ടു പോകുന്നുമുണ്ടായിരുന്നു. വിജയകരമായ ക്യൂബൻ വിപ്ലവത്തിനുശേഷം തന്റെ സേനാംഗങ്ങളോടു നടത്തിയ പ്രസംഗങ്ങളിൽ അദ്ദേഹം പറയുകയുണ്ടായി. ക്യൂബയുടെ സാമൂഹ്യ നീതി എന്നത് ഭൂവിതരണവുമായി ബന്ധപ്പെട്ടുകിടക്കുകയാണ് എന്ന്. വിമതസേനയുടെ സാമൂഹിക ആശയങ്ങൾ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗം എന്ന് ചെ പരാമർശിക്കുന്ന പ്രഭാഷണത്തിൽ പറയുന്നുണ്ട്.[67]. 1957 മെയ് 17 ന് ചെ ഗെവാറയുടെ അഗ്രേരിയൻ ഭുപരിഷ്കരണം ഫലം കണ്ടു തുടങ്ങി. ഇതിൻ പ്രകാരം സ്വകാര്യ വ്യക്തി കൈവശവം വെക്കാവുന്ന ഭൂമിയുടെ പരിധി 1,000 ഏക്കറാക്കി പരിമിതപ്പെടുത്തി. കൂടുതൽ കൈയിലിരിക്കുന്ന ഭൂമി കർഷകർക്കായി വിതരണം ചെയ്യാനും തീരുമാനിച്ചു. അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു. കൂടാതെ കരിമ്പിൻ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം ഇനിമുതൽ വിദേശികൾക്കുണ്ടായിരിക്കില്ല എന്നും നിയമം നടപ്പിലാക്കി.[68]
1959 ജൂൺ 12ന് ഫിഡൽ ചെ ഗെവാറയെ ഒരു വിദേശ പര്യടനത്തിനായി അയച്ചു. മൊറോക്കോ, സുഡാൻ, ഈജിപ്ത്, പാകിസ്താൻ, സിറിയ, ഇൻഡ്യ, ശ്രീലങ്ക, ബർമ, തായ്ലൻഡ്, ഇൻഡോനേഷ്യ, ജപ്പാൻ, യൂഗോസ്ലാവ്യ, ഗ്രീസ് എന്നിവയടങ്ങുന്ന രാജ്യങ്ങളിൽ ഒരു മൂന്നുമാസത്തെ പര്യടനം ആണ് തീരുമാനിച്ചിരുന്നത്. തന്റെ സ്വന്തം പാർട്ടിയിൽ ചെ ഗെവാറക്കെതിരേ പടനയിക്കുന്ന ചിലരെ സമാധാനിപ്പിക്കാനും, ചെ ഗെവാറയിലൂടെ തകർന്നിരുന്ന അമേരിക്കൻ ഐക്യനാടുകളുമായുള്ള സൗഹൃദം തുടരാനുമായിരുന്നു ഈ നാടുകടത്തൽ.[69]. ചെ പന്ത്രണ്ട് ദിവസത്തോളം ജപ്പാനിൽ ചിലവിട്ടു. ജപ്പാനുമായുള്ള ക്യൂബയുെട വ്യാവസായിക ബന്ധം വളർത്താനുള്ള ചർച്ചകൾക്കായിരുന്നു ഈ കാലയളവ് ചെ ഉപയോഗിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമ്മക്കായി സ്ഥാപിച്ച , അജ്ഞാതസൈനികരുടെ ശവകുടീരം എന്ന സ്ഥലം സന്ദർശിക്കാൻ ചെ വിസമ്മതിച്ചു. ജപ്പാനിലെ സാമ്രാജ്യത്വശക്തികൾ രണ്ടാം ലോക മഹായുദ്ധകാലത്ത് ധാരാളം നിഷ്കളങ്കരായ ഏഷ്യാക്കാരെ വധിച്ചു എന്നുള്ള കാരണം പറഞ്ഞാണ് ആ ശവകുടീരം സന്ദർശന തീരുമാനം ചെ നിരാകരിച്ചത്.[70] പകരം അദ്ദേഹം ഹിരോഷിമ സന്ദർശിച്ചു. പ്രസിഡന്റ് ട്രൂമാനെ ചെ വിദൂഷകൻ എന്നു വിളിച്ചും കളിയാക്കി.[71] ഹിരോഷിമയിലെ സമാധാനകുടീരം സന്ദർശിച്ച ശേഷം ക്യൂബയിലേക്കയച്ച എഴുത്തിൽ അദ്ദേഹം കുറിച്ചിരുന്നു. സമാധാനത്തിനുവേണ്ടിയുള്ള യുദ്ധം തുടങ്ങുന്നതിനുമുൻപ് , ഹിരോഷിമയിലേക്ക് കണ്ണോടിക്കുന്നത് നല്ലതായിരിക്കും.[72].
തന്റെ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഫിഡൽ രാഷ്ട്രീയമായി ശക്തിയാർജ്ജിച്ചിരുന്നു. ഭൂവുടമകളിൽ നിന്നും അധികമുള്ള ഭൂമി പിടിച്ചെടുക്കുകയും, അത് അർഹരായവർക്ക് വിതരണം ചെയ്യുകയും എന്ന പദ്ധതി വളരെ വലിയ രീതിയിൽ തന്നെ നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഭൂവുടമകൾക്ക് നല്ല രീതിയിലുള്ള നഷ്ടപരിഹാരവും കൊടുത്തിരുന്നു. എന്നാൽ ഇതേ സമയത്ത് ഭൂമി നഷ്ടപ്പെട്ട ജന്മികൾ , ഈ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ ഒരു നീക്കം നടത്തുന്നുണ്ടായിരുന്നു. ജൂലൈ 26 മൂവ്മെന്റിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ഹ്യൂബർ മെതോസിനെ മുന്നിൽ നിറുത്തിയാണ് ഈ ഭൂവുടമകൾ നീങ്ങിയത്.[73]. ഈ ഒരു സംഘടനക്ക് ഡൊമിനിക്കൻ റിപ്ലബിക്ക് പോലുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ഫിഡലിന്റെ നേതൃത്വത്തെ മറിച്ചിടാനായി പരിശ്രമിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിൽ അതിനുള്ള ഒരുക്കുങ്ങൾ നടത്തുന്നുണ്ടായിരുന്നു.
1960 മാർച്ച് 4 ന് നടന്ന ശക്തിയേറിയ രണ്ട് സ്ഫോടനങ്ങളിലൂടെ ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് കരുത്തു പ്രാപിച്ചുു. ബെൽജിയത്തിൽ നിന്നും ആയുധങ്ങളുമായി ഹവാനദ്വീപിലേക്കു വന്ന ഒരു ചരക്കുകപ്പൽ സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടു. ഏതാണ്ട് 75 ഓളം പേർ ഈ സംഭവത്തിൽ മരിച്ചു. ഈ സ്ഫോടനം നടക്കുമ്പോൾ മറ്റൊരു മീറ്റിംഗിലായിരുന്ന ചെ , ഉടനടി തന്നെ സംഭവസ്ഥലത്തെത്തി വൈദ്യസഹായത്തിനു നേതൃത്വം നൽകി. ഫിഡൽ ഈ സംഭവം അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ യുടെ പ്രവൃത്തി ആണെന്നാരോപിച്ചു.[74].[75].
വിമതരെ അടിച്ചമർത്താനും, ഭൂപരിഷ്കരണത്തിനു ആക്കം കൂട്ടാനും ഈ ചെറിയ സംഭവങ്ങൾ ഫിഡലിനെ പ്രേരിപ്പിച്ചു. ഭൂപരിഷ്കരണത്തിനു ആക്കം കൂട്ടാനായി ഒരു പ്രത്യേക സർക്കാർ വിഭാഗം തന്നെ ഫിഡൽ രൂപം കൊടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർഗ്രേരിയൽ റീഫോം എന്നായിരുന്നു അതിന്റെ പേര്. ചെ ഗെവാറയെ തന്നെ അതിന്റെ നായകനായും ഫിഡൽ അവരോധിച്ചു. വളരെ പെട്ടെന്നു തന്നെ ആ വകുപ്പ് ക്യൂബയുടെ സർക്കാർ സംവിധാനത്തിൽ ഒരു നിർണ്ണായക പങ്കായി തീർന്നു. വ്യവസായിക മന്ത്രി എന്ന പേരിലും , ഈ വകുപ്പിന്റെ തലവനെന്ന നിലയിലും ചെ ഒരു ക്യൂബയുടെ വളർച്ചയിൽ ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി[76]. സഹകരണസംഘങ്ങൾ സ്ഥാപിക്കാനും, പിടിച്ചെടുത്ത് ഭൂമി കൃത്യമായി പങ്കുവെയ്ക്കാനുമായി ഈ വകുപ്പിന്റെ കീഴിൽ ഏതാണ്ട് 1,00,000 ഓളം വരുന്ന അംഗങ്ങളുള്ള ഒരു സേനയെ ചെ വാർത്തെടുത്തു. പിടിച്ചെടുത്ത ഭൂമിയിൽ 480,000 ഏക്കറോളം വരുന്നവ അമേരിക്കയിലെ വിവിധ കമ്പനികളുടേതായിരുന്നു. അന്നത്തെ അമേരിക്കൻ നേതൃത്വം ക്യൂബയിൽ നിന്നും പഞ്ചസാരയുടെ ഇറക്കുമതി ഗണ്യമായി കുറച്ചു.[77]. അമേരിക്കയുടെ സാമ്പത്തിക അക്രമം എന്നാണ് തന്റെ സേനയെ അഭിസംബോധന ചെയ്തുകൊണ്ട് ചെ ഈ കൃത്യത്തെ വിശേഷിപ്പിച്ചത്.
ഭൂപരിഷ്കരണത്തോടൊപ്പം ചെ ശ്രദ്ധവെച്ച മറ്റൊരു കാര്യമാണ് സാക്ഷരത. ക്യൂബയിലെ ജനങ്ങൾ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ക്യൂബയുടെ സാക്ഷരതാ നിരക്ക് ഏതാണ്ട് 60–76%. യോഗ്യതയുള്ള അദ്ധ്യാപകരുടെ അഭാവവും, വിദൂരഗ്രാമങ്ങളിലെ സൗകര്യക്കുറവുമായിരുന്നു ഇതിനു കാരണം.[78]. ചെ ഗെവാറ മുൻകൈ എടുത്തുള്ള പ്രവർത്തനം കൊണ്ട് 1961 ക്യൂബ ഒരു വിദ്യാഭ്യാസ വർഷം ആയി പ്രഖ്യാപിച്ചു. അതിനുശേഷം ചെ , സാക്ഷരതാ പ്രക്രിയക്കു വേഗത കൂട്ടാനായി സാക്ഷര സേന എന്ന ഒരു സന്നദ്ധപ്രവർത്തകരുടെ സേന ഉണ്ടാക്കി.[79] ഇവർ വിദൂര ഗ്രാമങ്ങളിൽ പോയി വിദ്യാലയങ്ങൾ നിർമ്മിച്ചു. തീർത്തും നിരക്ഷരരായ കർഷകരെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. മറ്റേതൊരു കാൽവെയ്പും പോലെ , ഇതും ഒരു വിജയകരമായ മുന്നേറ്റമായി മാറി. ഏതാണ്ട് 707,212 ഓളം ആളുകൾ ഈ വിപ്ലവത്തിലൂടെ സാക്ഷരരായി മാറി.
ഉന്നതവിദ്യാഭ്യാസത്തിനുള്ള നടപടിക്രമങ്ങളും ചെ ഇതോടൊപ്പം നടത്തിവന്നിരുന്നു. ഉന്നതവിദ്യാഭ്യാസം വെള്ളക്കാർക്കുമാത്രം എന്ന രീതി അവസാനിച്ചിരിക്കുകയാണ് , ഒരു യോഗത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ചെ പറഞ്ഞു. സർവകലാശാലകൾ കറുപ്പു നിറമുള്ള ചായം തേക്കാൻ സമയമായി , അതല്ലെങ്കിൽ അവർ വാതിലുകൾ ചവിട്ടി തുറക്കുകയും അവർക്കിഷ്ടമുള്ള നിറങ്ങൾ മതിലുകളിൽ തേക്കുകയും ചെയ്യും.[80].
ഒരു പുതിയ മനുഷ്യൻ , ബേ ഓഫ് പിഗ്സ്
[തിരുത്തുക]ഈ സമയത്ത് ചെ ക്യൂബയുടെ ധനകാര്യമന്ത്രി എന്ന സ്ഥാനവും, ദേശീയ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനവും ഒരുമിച്ചു വഹിക്കുന്നുണ്ടായിരുന്നു. വ്യവസായ മന്ത്രിയുടെ പദവിക്കു പുറമേ ആയിരുന്നു ഇത്. ഈ പദവികൾ അദ്ദേഹത്തിന് ക്യൂബൻ സാമ്പത്തിക വ്യവസ്ഥയിൽ ഒരു പരമാധികാരി എന്ന സ്ഥാനം നേടിക്കൊടുത്തു.[77]. ദേശീയ ബാങ്കിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ ക്യൂബൻ കറൻസിയിൽ ഒപ്പു വെക്കേണ്ട ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു. പൂർണ്ണമായ ഒപ്പ് പതിപ്പിക്കുന്നതിനു പകരം , അദ്ദേഹം ചെ എന്ന തന്റെ ചുരുക്കപ്പേരാണ് ഒപ്പിടാൻ ഉപയോഗിച്ചത്.[81]. ഇങ്ങനെ ഒപ്പു വെയ്ക്കുന്നതിലൂടെ , പണത്തോടുള്ള തന്റെ വിദ്വേഷവും, സമൂഹത്തിൽ പണം സൃഷ്ടിക്കുന്ന ചേരിതിരിവുകളോടുള്ള വെറുപ്പും അദ്ദേഹം വ്യക്തമാക്കിയിരുന്നതായി പറയപ്പെടുന്നു.[81].
ചെ ഗെവാറയുടെ ആദ്യത്തെ ലക്ഷ്യം തന്നെ പണം ഒരിടത്തു കുമിഞ്ഞുകൂടുന്നത് തടയുകയും, അതിനെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു. ക്യാപിറ്റലിസം എന്നതിനെ ,ഒരു കൂട്ടം ചെന്നായ്ക്കൾ തമ്മിലുള്ള യുദ്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിൽ മറ്റൊരാളുടെ ചിലവിൽ വേറൊരാൾ വിജയിക്കുന്നു. ഇത് ഒഴിവാക്കി പുതിയ ഒരു മനുഷ്യനെ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
സന്നദ്ധപ്രവർത്തനത്തിലൂടെയും , മനസ്സിലെടുക്കുന്ന ഉറച്ച തീരുമാനത്തിലൂടെയും മാത്രമേ, വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യം കെട്ടിപ്പടുക്കാനാവു എന്നു ചെ വിശ്വസിച്ചു. ഇത് സമൂഹത്തിൽ നടപ്പാക്കാനായി അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. മന്ത്രിമന്ദിരത്തിലുള്ള ഉദ്യോഗം കൂടാതെ, അദ്ദേഹത്തിന്റെ ഒഴിവു സമയങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങളിലും, കരിമ്പിൻ ചെടികൾ വെട്ടാൻ പോലും അദ്ദേഹം തയ്യാറായി.[82]. മുപ്പത്താറു മണിക്കൂർ വരെ ഒറ്റയടിക്ക് അദ്ദേഹം ജോലികൾ ചെയ്തു, അർദ്ധരാത്രിയിൽ കൂടിയാലോചനകളും, യാത്രയ്ക്കിടയിൽ ഭക്ഷണവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഓരോ തൊഴിലാളിയും ഒരു മിനിമം ഉല്പാദനം നടത്തിയിരിക്കണം എന്ന് ചെ ഒരു നിബന്ധന വെച്ചു. ഇതിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ശമ്പളക്കൂടുതലിനു പകരം ഒരു യോഗ്യതാ സർട്ടിഫിക്കറ്റ് ആണ് അദ്ദേഹം നല്കിയിരുന്നത്. എന്നാൽ നിശ്ചിത അളവ് ഉല്പാദിപ്പിക്കാൻ കഴിയാത്ത തൊഴിലാളിയുടെ വേതനം, കുറക്കുകയും ചെയ്തു. പുതിയ ഒരു തൊഴിൽ സംസ്ക്കാരം തന്നെ വളർത്തിയെടുക്കുകയായിരുന്നു ചെ ഗെവാറ.
ചെ ഗെവാറയുടെ പുതിയ നയങ്ങൾ പ്രകാരം പാശ്ചാത്യ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങൾ ക്യൂബക്ക് കുറഞ്ഞു വന്നു. പക്ഷെ ചെ, അതിനു പകരമായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി വാണിജ്യബന്ധങ്ങൾ സ്ഥാപിച്ചെടുത്തു. 1960കളുടെ അവസാനത്തിൽ ചെ , ചെക്കോസ്ലാവാക്യ, സോവിയറ്റ് യൂണിയൻ, നോർത്ത് കൊറിയ, ഹംഗറി, കിഴക്കൻ ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഇത്തരം കരാറുകൾ ക്യൂബയുടെ സാമ്പത്തികസ്ഥിതിയെ കുറച്ചെങ്കിലും ഉയർത്തി. എങ്കിലും, പാശ്ചാത്യരാജ്യങ്ങളെ ഒഴിവാക്കി ഒരു സാമ്പത്തിക ഉയർച്ച ക്യൂബയെപോലൊരു രാജ്യത്തിനു കഴിയുമായിരുന്നില്ല.[83]. കിഴക്കൻ ജർമ്മനിയിൽ വെച്ചാണ്, പിന്നീട് ചെ ഗെവാറയുടെ പരിഭാഷകനായ ടാമര ബൊങ്കെയെ ചെ കണ്ടുമുട്ടുന്നത്. പിന്നീട് ടാമര, ചെ ഗെവാറയുടെ കൂടെ ചേരുകയും, ബൊളീവിയൻ കാടുകളിൽ വെച്ച് ചെ ഗെവാറയോടൊപ്പം കൊല്ലപ്പെടുകയും ചെയ്തു.
യോഗ്യതകളും, അയോഗ്യതകളും എന്തൊക്കെയായിരുന്നാലും, ചെ ഗെവാറയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ വൻ പരാജയമാവുകയായിരുന്നു. പുതിയ തൊഴിൽ നയം, ഉല്പാദനക്ഷമതയിൽ വൻ കുറവു വരുത്തി, കൂടാതെ, ജോലിക്കു ഹാജരാവാതിരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.[84].[85].
1961 ഏപ്രിൽ 17ന് , അമേരിക്കയിൽ നിന്ന് പരിശീലനം ലഭിച്ച ചില ക്യൂബക്കാർ രാജ്യത്തെ ആക്രമിച്ചു. ഇവർ മുമ്പ്, പല കാരണങ്ങൾ കൊണ്ട് ക്യൂബയിൽ നിന്ന് നാടുകടത്തപ്പെട്ടവരായിരുന്നു. ഇവർ എണ്ണത്തിൽ ഏതാണ്ട് 1,400 ഓളം വരുമായിരുന്നു. ഇതാണ് ബേ ഓഫ് പിഗ്സ് ആക്രമണം എന്നറിയപ്പെട്ടത്. ചെ ഗെവാറ ഈ യുദ്ധത്തിൽ നേരിട്ടു പങ്കെടുത്തിരുന്നില്ല , എങ്കിലും വിജയത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിനു ചരിത്രകാരന്മാർ നല്കിയിട്ടുണ്ട്. കാരണം അന്നത്തെ സായുധസേനയുടെ ഇൻസ്ട്രക്ഷൻ മേധാവി ചെ ഗെവാറയായിരുന്നു. ഫിഡലിന്റെ അധികാരക്കസേരയെ മറിച്ചിടാനുള്ള അമേരിക്കയുടെ തന്ത്രങ്ങളുടെ ഒരു ഭാഗമായിരുന്നു ബേ ഓഫ് പിഗ്സ് ആക്രമണം. ഏതാണ്ട് 200,000 വരുന്ന ഒരു പട്ടാളത്തെ, ഏതു സമയത്തും ഉണ്ടാകാൻ പോകുന്ന ഒരു സൈനിക നടപടിക്കായി ചെ ഗെവാറ ഒരുക്കി നിറുത്തിയിരുന്നു. ഇതിൽ സ്ത്രീകളും, പുരുഷന്മാരും പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെ ഗെവാറയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്. ഈ സമയത്ത് തന്റെ, കൈത്തോക്കിൽ നിന്ന് അബദ്ധത്തിൽ ചെ ഗെവാറയ്ക്ക് വെടിയേൽക്കുകയുണ്ടായി.[86].
ഈ ഒരു രാഷ്ട്രീയ വിജയത്തിന് ചെ ഗെവാറ ഒരവസരത്തിൽ അമേരിക്കയോട് നന്ദി പറയുകയുണ്ടായി.[87].
1961 ഓഗസ്റ്റിൽ ഉറുഗ്വേയിൽ വെച്ചു നടന്ന ഒരു സാമ്പത്തിക ഉച്ചകോടിയിൽ സംബന്ധിക്കവേ, അമേരിക്കൻ പ്രസിഡന്റിന് ചെ ഗെവാറ ഒരു നന്ദി പ്രകാശിപ്പിക്കുന്ന ഒരു കത്ത് റിച്ചാർഡ്.എൻ.ഗുഡ്വിൻ എന്ന സെക്രട്ടറി വശം കൊടുത്തയച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.ബേ ഓഫ് പിഗ്സ് ആക്രമണത്തിന് ഞാൻ താങ്കളോട് നന്ദി പ്രകാശിപ്പിക്കുന്നു.ഇതുവരെ വിപ്ലവം ഉലച്ചിലുള്ള ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ, അത് വളരെയേറെ കരുത്താർജ്ജിച്ചിരിക്കുന്നു. [88]. ഒരു ജനാധിപത്യ രാഷ്ട്രം എന്നു സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കക്കെതിരേ ചെ ഗെവാറ ആഞ്ഞടിച്ചു. സാമ്പത്തികമായിമുൻതൂക്കമുള്ള കുറെ ആളുകൾ കറുത്തവർഗ്ഗക്കാരോടു കാണിക്കുന്ന വംശവിദ്വേഷം എന്നാണ് അമേരിക്കയുടെ ജനാധിപത്യത്തെ ചെ ഗെവാറ വിവരിച്ചത്.[89]. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക. അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല. അമേരിക്കയിലെ വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പകരം അവർ കൊട്ടിഘോഷിക്കുന്നത് ജലസേചനം പോലുള്ള സുരക്ഷിതമായ വിഷയങ്ങളാണ്. ചുരുക്കത്തിൽ ശൗചാലയങ്ങൾക്കു വേണ്ടിയുള്ള വിപ്ലവങ്ങൾക്കുവേണ്ടിയാണ് അവർ തയ്യാറാകുന്നത്.[13].
സോവിയറ്റ് യൂണിയന്റെയും ക്യൂബയുടേയും ബന്ധത്തിന്റെ യഥാർത്ഥ ശില്പി ചെ ഗെവാറ ആണ്. ഈ നയതന്ത്ര ബന്ധത്തെതുടർന്നാണ് സോവിയറ്റ് യൂണിയൻ അണുവായുധം ഘടിപ്പിച്ച ബാലിസ്റ്റിക്ക് മിസ്സൈലുകൾ ക്യൂബയിൽ സ്ഥാപിച്ചു. ഒക്ടോബർ 1962 ലോകത്തെ ഒരു ആണവയുദ്ധത്തിന്റെ അടുത്തുവരെ കൊണ്ടെത്തിച്ചു. ക്യൂബൻ മിസൈൽ പ്രതിസന്ധി എന്ന ഈ സംഭവത്തിനു ശേഷം ഒരു ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പത്രമായ ഡെയിലി വർക്കർ നു കൊടുത്ത അഭിമുഖത്തിൽ റഷ്യ ചെയ്ത വഞ്ചനയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. മിസ്സൈലുകൾ ക്യൂബയുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ഞങ്ങൾ അത് നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിലേക്ക് വിക്ഷേപിച്ചേനെ , ചെ തുടർന്നു പറയുന്നു.[90]. എന്നാൽ റഷ്യയും , അമേരിക്കയും ക്യൂബയെ തങ്ങളുടെ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് ചെ തിരിച്ചറിഞ്ഞു. അതിൽ പിന്നീട് അമേരിക്കയെ ആക്ഷേപിക്കുന്നതുപോലെ തന്നെ, റഷ്യയെയും ചെ നിന്ദിക്കാൻ തുടങ്ങി.[91].
അന്താരാഷ്ട്ര നയതന്ത്രം
[തിരുത്തുക]1964 ഡിസംബറോടെ , ചെ വളരെ ഔന്നത്യത്തിലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനായി ഉയർന്നു കഴിഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്യൂബൻ സംഘത്തെ നയിച്ചത് ചെ ഗെവാറയാണ്. ദക്ഷിണആഫ്രിക്കയിൽ നടക്കുന്ന വർണ്ണവിവേചനത്തിനെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ഐക്യരാഷ്ട്രസഭക്കെതിരെ ചെ ആഞ്ഞടിച്ചു. ഇത് തടയാൻ ഐക്യരാഷ്ട്രസഭക്ക് ഒന്നും ചെയ്യാനാകില്ലേ എന്നു ചെ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു ചോദിച്ചു [92].
യാങ്കി കുത്തക മുതലാളിത്ത്വത്തിന്റെ കീഴിൽ തഴയപ്പെട്ടു കിടന്നിരുന്ന തൊഴിലാളി സമൂഹം ഉണർന്നെണീക്കുമെന്നും , അവ ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വത്തിനെ തുടച്ചു നീക്കുമെന്നും ചെ ഈ പ്രസംഗത്തിൽ ഉറക്കെ പറഞ്ഞു. ജനസമൂഹം പുഛിക്കപ്പെട്ട്, തഴയപ്പെട്ട് ദാരിദ്ര്യത്താലും പീഡനത്താലും തളർന്നു കിടക്കുകയായിരുന്നു. ഇവർ ഉണർന്നെണീക്കും. അവരുടെ രക്തം കൊണ്ട് തന്നെ അവർ അവരുടെ ചരിത്രം രചിക്കും. ക്രോധത്തിന്റെ തിരമാലകൾ ലാറ്റിനമേരിക്കയാകെ തന്നെ ആഞ്ഞടിക്കാൻ പോകുകയാണെന്ന് ചെ പ്രഖ്യാപിച്ചു.[93].
ക്യൂബയിൽ നിന്നും നാടുകടത്തപ്പെട്ട കുറ്റവാളികളിൽ നിന്നുണ്ടായ രണ്ടു ആക്രമണങ്ങളിൽ നിന്നും ചെ ഈ സമ്മേളനത്തിനിടക്ക് രക്ഷപ്പെടുകയുണ്ടായി.[94]. ആദ്യത്തേത് , മോളി ഗോൺസാൽവസ് എന്നയാൾ സുരക്ഷാ മതിലുകൾ തകർത്ത് ചെ ഗെവാറക്കു നേരെ ഏഴിഞ്ചു നീളമുള്ള കഠാരയുമായി ചാടി വീഴുകയായിരുന്നു. രണ്ടാമത്തേത്, ചെറിയ ദൂരത്തുനിന്നും തൊടുക്കാവുന്ന ഒരു റോക്കറ്റ് ഉപയോഗിച്ചുള്ളതായിരുന്നു.[94] ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും ചെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. തോക്കുപയോഗിച്ച് ഒരു പുരുഷനാൽ വധിക്കപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്, ഒരു കത്തി ഉപയോഗിച്ച് ഒരു സ്ത്രീയാൽ കൊല്ലപ്പെടുന്നതാണ് എന്നാണ്.[94]
ന്യുയോർക്കിലായിരിക്കുമ്പോൾ കൊളംബിയൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിന്റെ ഫേസ് ദ നേഷൻ എന്ന പരിപാടിയിൽ പ്രമുഖരോടൊപ്പം പങ്കെടുക്കുകയുണ്ടായി. യൂജിൻ മക്കാർത്തി , മാൽക്കം എക്സ് എന്നിവരുൾപ്പെടെയുണ്ടായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത്. ഈ രാജ്യത്തിലുള്ള ഏറ്റവും മികച്ച വിപ്ലവകാരി എന്നാണ് ഇവർ ചെ ഗെവാറയെ വിശേഷിപ്പിച്ചത്.[95].
അൾജീരിയ, സോവിയറ്റ് യൂണിയൻ, ചൈന
[തിരുത്തുക]1965 ഫെബ്രുവരി 24 നാണ് ചെ ഗെവാറ അവസാനമായി ഒരു അന്താരാഷ്ട്രവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അൾജീരിയയിൽ വെച്ചു നടന്ന ആഫ്രോ ഏഷ്യൻ സമ്മേളനത്തിൽ പങ്കെടുത്തതായിരുന്നു അത്. സാമ്രാജ്യത്വ ശക്തികളുടെ ചൂഷണത്തിനെതിരേ മൂകമായി നിലകൊള്ളുന്ന ജനാധിപത്യരാജ്യങ്ങളുടെ നിലപാടിനെതിരേ ചെ ഗുവേ ആ വേദിയിൽ തുറന്നടിച്ചു.[96]. സാമ്രാജ്യത്ത്വശക്തികളെ എതിർക്കാനായി കമ്മ്യൂണിസ്റ്റുരാജ്യങ്ങൾക്കുള്ള വ്യക്തമായ നയങ്ങളും ചെ അവതരിപ്പിച്ചു. ക്യൂബയുടെ പ്രധാന സാമ്പത്തികഉറവിടമായ സോവിയറ്റ് റഷ്യയുടെ ചില നയങ്ങളെയും ചെ പൊതുവേദിയിൽ എതിർത്തു. മാർച്ച് പതിനാലിന് തിരിച്ച് ക്യൂബയിലെത്തിയ ചെ ഗെവാറക്ക് ഫിഡലിന്റെ നേതൃത്വത്തിൽ ശാന്തഗംഭീരമായ വരവേല്പാണ് ഹവാന വിമാനത്താവളത്തിൽ വെച്ചു നൽകിയത്.[97]. ഭൂമിയെ രണ്ടാക്കി ഭാഗിച്ചു ചൂഷണം ചെയ്യുന്ന രണ്ട് ശക്തിളെന്നാണ് അമേരിക്കയേയും, സോവിയറ്റ് റഷ്യയേയും ചെ വിശേഷിപ്പിച്ചത്. വിയറ്റ്നാം യുദ്ധത്തിൽ ചെ ഉത്തര വിയറ്റ്നാമിനെ പിന്തുണച്ചു. വികസ്വരരാജ്യങ്ങളോട് മറ്റൊരു വിയറ്റ്നാമാകാൻ ആഹ്വാനം ചെയ്യുകയും ഉണ്ടായി.[98].
മാവോ സെ തൂംഗിന്റെ ശക്തനായ ഒരു പിന്തുടർച്ചക്കാരനായിരുന്നു ചെ. ക്യൂബയുടെ പുരോഗതി റഷ്യയുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചിരിക്കുന്ന അവസരത്തിൽ ചെ ഗെവാറയുടെ ഈ റഷ്യ വിരുദ്ധ നിലപാടുകൾ ക്യൂബക്ക് ഒരു പാട് പ്രശ്നങ്ങളുണ്ടാക്കി. മാവോയുടെ നേതൃത്വത്തിൽ ചൈനനേടിയെടുത്ത വൻ വ്യവസായ പുരോഗതി ചെ ഗെവാറയെ ആകർഷിച്ചിരുന്നു. അത്തരമൊരു മാറ്റം ആണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത്. ചെ ഗെവാറയുടെ റഷ്യൻ വിരുദ്ധ നിലപാടുകൾ കൊണ്ട് വിഷമത്തിലായത് ഫിഡൽ ആയിരുന്നു. റഷ്യൻ നിലപാടുകളെയും നയങ്ങളെയും ഫിഡൽ സ്വാഗതം ചെയ്തുിരുന്നുവെങ്കിലും, അഴിമതിനിറഞ്ഞത് എന്നു പറഞ്ഞ് ചെ നിഷ്ക്കരുണം തള്ളിക്കളയുകയായിരുന്നു.[99].
റഷ്യയുടെ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളോടുള്ള ചെ ഗെവാറയുടെ വിമർശനം അദ്ദേഹത്തിന്റെ അക്കാലത്തുള്ള കുറിപ്പുകളിൽ കാണാമായിരുന്നു. സോവിയറ്റുകൾ മാർക്സിനെ മറന്നു എന്നദ്ദേഹം വിശ്വസിച്ചു. മുതലാളിത്ത്വത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായ വർഗ്ഗസമരത്തെ തുടച്ചു നീക്കാനുള്ള സോവിയറ്റ് യൂണിയന്റെ താല്പര്യവും അമേരിക്കയോടുള്ള സമാധാന നിലപാടുമെല്ലാം ചെ ഗെവാറ എതിർത്തിരുന്നു.[100]. പണം, ഉല്പന്നങ്ങൾ, വിപണി, വ്യാപാരം എന്നിവ ഇല്ലാതായി കാണാനാണ് ചെ ആഗ്രഹിച്ചത്.[100] എന്നാൽ റഷ്യ ഇതിനു വേണ്ടിയാണ് പരിശ്രമിച്ചത്. സോവിയറ്റുകാർ മാറാനായി തയ്യാറായില്ലെങ്കിൽ അവർ തിരിച്ച് മുതലാളിത്ത്വത്തിലേക്കു തന്നെയാണ് പോകുന്നത് എന്ന് ചെ ഉറക്കെ പ്രഖ്യാപിച്ചു.[100].
അൾജീരിയൻ പ്രസംഗത്തിനുശേഷം, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ചെ ഗെവാറ പൊതുമധ്യത്തിൽ നിന്നും അപ്രത്യക്ഷനായി. നിഗൂഢമായ ഒരു താവളത്തിലേക്കാണ് അദ്ദേഹം പോയത്. അതിനെക്കുറിച്ച്, യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല. ക്യൂബയുടെ വ്യവസായ മന്ത്രി കൂടിയായിരുന്ന ചെ ഗെവാറയുടെ ഈ ഒളിച്ചോട്ടം നടപ്പിലായിക്കൊണ്ടിരുന്ന ക്യൂബൻ വ്യാവസായിക പുരോഗതിയെ പിന്നോട്ടടിച്ചു. ചെ ഗെവാറയുടെ ചൈനീസ് രീതി റദ്ദാക്കാൻ ഫിഡലിന്റെ മുകളിൽ സോവിയറ്റ് സമ്മർദ്ദം കൂടി വന്നു. ചെ ഗെവാറ, തനിക്കു തോന്നുമ്പോൾ മാത്രം പൊതുജനമധ്യത്തിൽ വരുമെന്ന് ഫിഡൽ ഒരു പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ചെഗെവാറയുടെ അപ്രത്യക്ഷമാകലിനെ തുടർന്നുണ്ടായ നിഗൂഢത നീക്കുവാനാണ് ഫിഡൽ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. 1965 ഒക്ടോബർ 3 ന് തീയതി വെക്കാത്ത ഒരു കത്ത് ചെ ഗെവാറ ഫിഡലിന് അയച്ചത് ഫിഡൽ പൊതുജനമധ്യത്തിൽ വായിക്കുകയുണ്ടായി. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു. ക്യൂബൻ വിപ്ലവത്തോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വിപ്ലവം നയിക്കാനായി താൻ പോകുകയാണ്. ക്യൂബയിലെ സർക്കാരിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമുള്ള എല്ലാ ഔദ്യോഗി സ്ഥാനങ്ങളും രാജിവെക്കുകയാണ്. ഇതോടൊപ്പം ക്യൂബൻ വിപ്ലവത്തിന്റെ ഭാഗമായി ലഭിച്ച ക്യൂബൻ പൗരൻ എന്ന പദവിയും ഉപേക്ഷിക്കുകയാണ്.[101]
കോംഗോ
[തിരുത്തുക]കോംഗോയിൽ നടന്നുവന്നിരുന്ന സമരങ്ങളിൽ പങ്കെടുക്കാനും തന്റെ പരിചയസമ്പത്ത് അവിടുത്തെ പോരാളികൾക്ക് പകർന്നു നൽകാനുമായിരുന്നു 1965 ൽ ചെ ഗെവാറ ആഫ്രിക്കയിലെ കോംഗോയിലേക്ക് പോയത്. സാമ്രാജ്യത്വവിരുദ്ധയുദ്ധത്തിൽ ആഫ്രിക്ക ഒരു തുടക്കക്കാർ മാത്രമാണെന്നും, അതുകൊണ്ട് തന്നെ അത്തരം വിപ്ലവങ്ങളിൽ അവിടെ ധാരാളം സാദ്ധ്യതകളുണ്ടെന്നും ചെ ഗെവാറ വിശ്വസിച്ചു.[102]. ചെ ഗെവാറയുമായി സഹോദരബന്ധം പുലർത്തിയിരുന്ന ഈജിപ്ത് പ്രസിഡന്റ് ഈ നടപടിയിൽ നിന്നും പിൻമാറാൻ ചെ ഗെവാറയെ ഉപദേശിച്ചു. ഈ പോരാട്ടം പരാജയത്തിലേ കലാശിക്കൂ എന്ന് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുൾ നാസർ ചെ ഗെവാറക്ക് മുന്നറിയിപ്പു നൽകി. എന്നാൽ ഈ ഉപദേശങ്ങളെയും മുന്നറിയിപ്പുകളേയും അവഗണിച്ച് ചെ ആഫ്രിക്കയിലേക്ക് യാത്രയായി. റെമോൺ ബെനിറ്റ്സ് എന്ന വ്യാജ നാമത്തിലാണ് ചെ ആഫ്രിക്കയിലേക്ക് പോയത്.[103]. ചെ ഗെവാറയും, തന്റെ പന്ത്രണ്ട് സഹപ്രവർത്തകരും 1965 ഏപ്രിൽ 24 ന് കോംഗോയിലെത്തിച്ചേർന്നു. ഏതാണ്ട നൂറോളം അഫ്രോ-ക്യൂബൻ വംശജരും ചെ ഗെവാറയുടെ സൈന്യത്തിൽ ചേർന്നു.[104][105]. ഈ സംഘം പിന്നീട് ഗറില്ലാ നേതാവായ ലോറൻസ് ഡിസയർ കാബില എന്നയാളുടെ നേതൃത്വത്തിലുള്ള ഗറില്ലാ സംഘവുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനമായി. സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പിന്നീട് ഫയറിംഗ്സ്ക്വാഡിനാൽ വധിക്കപ്പെടുകയും ചെയ്ത മുൻ കോംഗോ പ്രസിഡന്റായിരുന്ന പാട്രിസ് ലുമുംബയുടെ ഒരു ആരാധകനായിരുന്നു ചെ. അദ്ദേഹത്തിന്റെ മരണം നമുക്കെല്ലാവർക്കും ഒരു പാഠമായിരിക്കണമെന്ന് ചെ തന്റെ സംഘാങ്ങളോട് പറഞ്ഞു.[106]. പ്രാദേശിക ഭാഷയായ സ്വാഹിലിയിൽ ചെ അത്ര പ്രാഗല്ഭ്യമുള്ളയാളായിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ ചെ തിരഞ്ഞെടുത്തു. ഫ്രെഡ്ഡി ഇലങ്ക എന്ന ഈ ചെറുപ്പക്കാരൻ മാസങ്ങൾ കഴിഞ്ഞപ്പോൾ ചെ ഗെവാറയുടെ ഒരു ആരാധകനായി മാറി. ചെ ഗെവാറയുടെ കഠിനയത്നങ്ങൾ അയാളെ ആകർഷിച്ചു. കറുത്ത വർഗ്ഗക്കാരോടും, വെളുത്ത വർഗ്ഗക്കാരോടും ഒരുപോലെ പെരുമാറുന്ന ആൾ എന്നായിരുന്നു ഫ്രെഡ്ഡിയുടെ കണ്ടെത്തൽ.[107]. കബിലയുടെ സംഘാംഗങ്ങളിലുള്ള വിശ്വാസം ചെ ഗെവാറക്കു നഷ്ടപ്പെട്ടു. അവരുടെ അച്ചടക്കത്തിൽ ചെ തൃപ്തനല്ലായിരുന്നു.[108].
സ്വാർത്ഥരായ ചില വെള്ളക്കാർ കോംഗോ നാഷണൽ ആർമിയുമായി ചേർന്ന് ചെ ഗെവാറയുടെ നീക്കത്തെ എതിർക്കുന്നുണ്ടായിരുന്നു. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു. ഫിസി ഗ്രാമത്തിനടുത്തുള്ള മലനിരകളിൽ വെച്ച് ചെഗെവാറയുടെ ഒരു പദ്ധതി ഈ സംഘം തകർക്കുകയുണ്ടായി. ചെ ഗെവാറയുടെ എല്ലാ നീക്കങ്ങളും അവർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചെ ഗെവാറക്കുള്ള സാധനലഭ്യതാ മാർഗ്ഗം അവർ അടച്ചു. ഇത് ചെ ഗെവാറയുടെ വല്ലാതെ കുരുക്കിലാക്കി. ചെ ഗെവാറ തന്റെ സാന്നിദ്ധ്യം ഒളിപ്പിക്കാൻ നോക്കിയെങ്കിലും അമേരിക്കൻ സർക്കാർ ചെ യുടെ എല്ലാ നീക്കങ്ങളും രഹസ്യമായി അറിയുന്നുണ്ടായിരുന്നു. ചെ യുടെ എല്ലാ ആശയവിനിമയവും ചോർത്തിയെടുക്കാനായി അമേരിക്ക ഇന്ത്യൻ ഓഷ്യനിൽ സദാ റോന്തുചുറ്റിക്കൊണ്ടിരിക്കുന്ന ഒരു യുദ്ധക്കപ്പൽ അയച്ചിരുന്നു. യു.എസ്.എൻ.എസ് പ്രൈവറ്റ് ഹൊസെ എഫ്.വാൽഡെസ് എന്നായിരുന്നു ഈ കപ്പലിന്റെ പേര്.[109].
ഫോക്കോ തിയറിയും, ഗറില്ലായുദ്ധതന്ത്രങ്ങളും എല്ലാം ഉപയോഗിച്ച് വിപ്ലവം ഒരു വിജയമാക്കിതീർക്കാൻ ചെ ഗെവാറ കഠിനമായി പ്രയത്നിച്ചു. പക്ഷെ കോംഗോയിൽ അദ്ദേഹത്തിനു വിജയിക്കാനായില്ല. അവിടുത്തെ ആളുകളുടെ കഴിവില്ലായ്മയെക്കുറിച്ച് കോംഗോ ഡയറി എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്. കൂടാതെ കടുത്ത ആസ്മയും, ഡിസന്റ്റി എന്ന അസുഖവും അദ്ദേഹത്തെ തളർത്തി.[110]. അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു. കൂടെയുള്ള ആറുപേരെയും കൂട്ടി അക്കൊല്ലം അവസാനം നവംബർ 20, 1965 ൽ ചെഗെവാറ ആഫ്രിക്കയിൽ നിന്നു തിരിച്ചുപോയി. ഒരു വേള മുറിവേറ്റവരെ ക്യൂബയിലേക്ക് അയച്ചിട്ട് മരണം വരെ യുദ്ധം തുടരാൻ ചെ തീരുമാനിച്ചിരുന്നു. എന്നാൽ ഫിഡൽ പ്രത്യേക ദൂതനെ വിട്ട് ചെ ഗെവാറയോട് മടങ്ങിപ്പോരാൻ നിർദ്ദേശിക്കുകയായിരുന്നു. തന്റെ കോംഗോ അനുഭവത്തെക്കുറിച്ച് ചെ വളരെ നിരാശനായിരുന്നു. യുദ്ധം ചെയ്യാൻ താല്പര്യമില്ലാത്ത ഒരു ജനത എന്നാണ് കോംഗോയിലെ ജനങ്ങളെ ചെ വിശേഷിപ്പിച്ചത്. മാനുഷികഘടങ്ങൾ തോറ്റു, യുദ്ധം ചെയ്യാനുള്ള മനസ്സില്ലായിരുന്നു ആർക്കും, നേതാക്കൾക്ക് അഴിമതിയിലായിരുന്നു താല്പര്യം, അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം തന്റെ കോംഗോ ഡയറി എന്ന പുസ്തകത്തിൽ എഴുതിയത്.[111]. ഇത് ഒരു പരാജയത്തിന്റെ ചരിത്രമാണ് എന്നാണ് കോംഗോ ഡയറി എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ചെ എഴുതിവെച്ചത്. [112].
തിരിച്ചു ക്യൂബയിലേക്ക് മടങ്ങാൻ ചെ ഗെവാറക്ക് ഒട്ടും തന്നെ ഇഷ്ടമുണ്ടായിരുന്നില്ല. അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു. അത് തന്റെ മരണശേഷം മാത്രമേ പുറത്തു കാണിക്കാവു എന്ന് ഫിഡലിനോടു പറഞ്ഞിരുന്നുവെങ്കിലും ഫിഡൽ അത് അനുസരിച്ചില്ലായിരുന്നു. അടുത്ത ഒമ്പതുമാസക്കാലം, ചെ ടാൻസാനിയയിലുള്ള ഡാർ-എസ്-സെലാം എന്ന സ്ഥലത്തും, ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗിലുമായി ഒളിവുതാമസത്തിലായിരുന്നു. തന്റെ കോംഗോ അനുഭവങ്ങൾ ക്രോഡീകരിച്ച് രണ്ട് പുസ്തകങ്ങൾ ചെ ഇവിടെ വെച്ച് എഴുതുകയുണ്ടായി. ഒന്ന് സാമ്പത്തികവും, മറ്റൊന്നും തത്ത്വചിന്തയുമായിരുന്നു വിഷയങ്ങൾ.[113].
ഇതിനിടെ ചെ പല പാശ്ചാത്യരാജ്യങ്ങളും സന്ദർശിച്ചു. ആഫിക്കയിലേക്ക് യാത്രയായപ്പോൾ ക്യൂബൻ ഇന്റലിജൻസ് സൃഷ്ടിച്ച തന്റെ കപടവ്യക്തിത്വം നിലനിൽക്കുന്നുണ്ടോ എന്ന് അറിയാൻ കൂടിയായിരുന്നു ഈ യാത്രകൾ. ഈ സമയത്തെല്ലാം ചെ ബൊളീവിയക്കു വേണ്ടി തയ്യാറെടുക്കുക കൂടിയായിരുന്നു. പലപ്പോഴായി ഫിഡലിനെയും തന്റെ ഭാര്യയെയും കാണാനായി ചെ ക്യൂബയിലേക്ക് രഹസ്യയാത്രകൾ നടത്തി. തന്റെ മരണശേഷം വായിക്കാനായി തന്റെ അഞ്ച് മക്കൾക്കും എഴുത്തുകൾ എഴുതിവെച്ചു. ആ എഴുത്തുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്.
“ | ലോകത്തിൽ എവിടെയും,ആർക്കെതിരേയും അനീതി കണ്ടാൽ അതിനെ ശക്തമായി എതിർക്കുക. ഇതാണ് ഒരു വിപ്ലവകാരിയുടെ എറ്റവും മനോഹരമായ ഗുണം | ” |
ബൊളീവിയ
[തിരുത്തുക]1966 അവസാനം പോലും ചെ ഗെവാറയുടെ താവളം എവിടെയെന്ന് പൊതുജനങ്ങൾക്ക് അറിയാമായിരുന്നില്ല. പക്ഷെ മൊസാമ്പിക്കിന്റെ ഇൻഡിപെന്റൻസ് മൂവ്മെന്റ് സംഘടനയായ ഫ്രെലിമോ തങ്ങൾ ചെ ഗെവാറയെ ടാൻസാനിയക്കടുത്തുള്ള ഡാർ-എസ്-സെലാമിൽ വച്ചു കണ്ടു എന്ന് പ്രഖ്യാപിച്ചു. അവിടെ വെച്ച് ചെ ഗെവാറ തങ്ങളുടെ വിപ്ലവപരിപാടികളിൽ പങ്കെടുക്കാനുള്ള താല്പര്യം അറിയിച്ചെങ്കിലും തങ്ങൾ അത് തള്ളിക്കളഞ്ഞു എന്നു പുറംലോകത്തോട് പറയുകയുണ്ടായി.[115]. 1967ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിലെ ഒരു പ്രസംഗത്തിൽ ക്യൂബയുടെ സൈനികവിഭാഗ മന്ത്രിയായ ജുവാൻ അൽമൈദ ഇങ്ങനെ പറഞ്ഞു ചെ ലാറ്റിനമേരിക്കയിലെവിടെയോ വിപ്ലവപരിപാടികളുമായി തിരക്കിലാണ്.
ബൊളീവിയയിലേക്ക് തിരിക്കുന്നതിനുമുമ്പ് ചെ ശാരീരികമായി മാറി. തന്റെ താടി അദ്ദേഹം വടിച്ചു കളഞ്ഞു. കൂടാെത തലമുടിയിൽ കുറച്ചു ഭാഗവും. തലമുടി ചാരനിറത്തിലുള്ള ചായംപൂശി. ഇത്തരത്തിൽ താൻ ചെ ഗെവാറയാണെന്ന് ലോകം അറിയാതിരിക്കാനുള്ള എല്ലാ കരുതലും അദ്ദേഹം എടുത്തു. 1966 നവംബർ മൂന്നിന് അഡോൾഫോ മെനാ ഗോൺസാൽവസ് എന്ന ഉറുഗ്വേൻ വ്യാപാരിയായി അദ്ദേഹം ലാ പാസ് വിമാനത്താവളത്തിൽ വന്നിറങ്ങി[116][117].
ചെ ഗെവാറയുടെ ആദ്യത്തെ താവളം, നങ്കാഹുവാ എന്ന വിദൂര ഗ്രാമത്തിലുള്ള മൊണ്ടേൻ ഡ്രൈ ഫോറസ്റ്റ് ആയിരുന്നു. ഒരു ഗറില്ലാ സൈന്യം വാർത്തെടുക്കാനുള്ള യാതൊരു സാഹചര്യവും ആ താഴ്വരയിലുണ്ടായിരുന്നില്ല. തുടക്കം മുതൽ തന്നെ ആ ദൗത്യം ഒരു വിഷമമേറിയതായിരുന്നു. അർജന്റീനയിൽ ജനിച്ച ജർമ്മനിക്കാരിയായ ടാമര ബങ്കെ എന്ന യുവതിയായിരുന്നു ലാ പാസിലെ ചെ യുടെ പ്രധാന സഹചാരി.[118][119].
ഏതാണ്ട് അമ്പത് പേരടങ്ങുന്ന ഒരു ചെറിയ സൈന്യമായിരുന്നു ചെ ഗെവാറക്ക് അവിടെയുണ്ടായിരുന്നത്.[120]. നാഷണൽ ലിബറേഷൻ ആർമി ഓഫ് ബൊളീവിയ എന്ന പേരിലാണ് ഈ ഗറില്ലാ സൈന്യം അറിയപ്പെട്ടത്. കാമിറി പ്രദേശത്ത് ഈ സൈന്യം വളരെ വിലപ്പെട്ട ചില വിജയങ്ങൾ നേടുകയുണ്ടായി. 1967 ലെ വിവിധ കാലങ്ങളിൽ ചെ യുടെ സൈന്യം ബൊളീവിയൻ സേനക്കെതിരേ കടുത്ത ആക്രമണങ്ങൾ നടത്തി വിജയിച്ചു. ഇത്തരം തുടരെയുള്ള വിജയങ്ങൾ കണ്ട് ബൊളീവിയൻസർക്കാർ ഈ സൈന്യത്തിന്റെ വലിപ്പം വളരെ വലുതായിരിക്കുമെന്നുള്ള തെറ്റിദ്ധാരണക്കടിമപ്പെട്ടു. എന്നാൽ ആ സെപ്തംബറിൽ സേന, രണ്ട് ഗറില്ലാ ഗ്രൂപ്പുകളെ പൂർണ്ണമായും നശിപ്പിച്ചു. അവരുടെ നേതാക്കളെ ക്രൂരമായി വധിച്ചു.[121].
ചരിത്ര ഗവേഷകരുടെ അഭിപ്രായത്തിൽ താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാണ് ബൊളീവിയയിൽ ചെ ഗെവാറക്ക് വിജയിക്കാനാവാഞ്ഞത്.
- ചെ ഗെവാറ പ്രതീക്ഷിച്ചിരുന്നത് യാതൊരു പരിശീലനവുമില്ലാത്ത, കഴിവുകൾ കുറഞ്ഞ ബൊളീവിയൻ പട്ടാളത്തെ മാത്രമേ ഏതിരിട്ടാൽ മതി എന്നാണ്. എന്നാൽ അമേരിക്ക ബൊളീവിയയിലെ പുതിയ വിപ്ലവത്തെ തകർക്കാനായി പ്രത്യേക പരിശീലനം നേടിയ ഒരു സൈനിക സംഘത്തെ അയച്ചിരുന്നത് ചെ ഗെവാറക്ക് അറിയാമായിരുന്നില്ല. ഈ സേന, ഗറില്ലാ യുദ്ധ മുറകളിൽ പ്രാവീണ്യം ലഭിച്ചിരുന്നവരായിരുന്നു. ഇവർ ബൊളീവിയൻ സൈന്യത്തെയും ഇത്തരം യുദ്ധമുറകൾ പരിശീലിപ്പിച്ചു.[122].
- ചെ ഗെവാറ പ്രാദേശിക ഗ്രൂപ്പുകളിൽ നിന്നും സഹകരണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് അദ്ദേഹത്തിനു ലഭിച്ചില്ല. ബൊളീവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും സഹകരിച്ചില്ല. അവർക്ക് ഹവാനയേക്കാൾ, മോസ്ക്കോയോടായിരുന്നു അടുപ്പം. അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്ത് ഒരു ഡയറിയിൽ ബൊളീവിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു. വഞ്ചകർ, കൂറില്ലാത്തവർ, വിഡ്ഢികൾ.[123]
- ഹവാനയുമായി വേണ്ട സമയത്ത് റേഡിയോ ബന്ധം പുലർത്താൻ ചെ ഗെവാറയുടെ സൈന്യത്തിനു കഴിഞ്ഞില്ല. ക്യൂബയിൽ നിന്നും അവർക്കു കൊടുത്തിരുന്ന രണ്ട് ഷോർട്ട് വേവ് റേഡിയോകളും തകരാറുള്ളവയായിരുന്നു. ഗറില്ലകൾ, കാട്ടിനുള്ളിൽ വേണ്ട ആവശ്യവസ്തുക്കൾ കിട്ടാതെ ഒറ്റപ്പെട്ടു.
ഇതു കൂടാതെ പ്രാദേശികനേതാക്കളും, സംഘങ്ങളുമായി ഒരു സമവായത്തിനു ശ്രമിക്കാതെ, അവരുമായി ഏറ്റുമുട്ടാനാണ് ചെ ഗെവാറ പലപ്പോഴും ശ്രമിച്ചത്. ഇത് അദ്ദേഹം പ്രതീക്ഷിച്ച സഹകരണം കിട്ടാതിരിക്കാൻ ഇടയാക്കി. കോംഗോയിലും ഇതു തന്നെ സംഭവിച്ചു. ക്യൂബയിലും ഇത് ഉണ്ടായിരുന്നുവെങ്കിലും തക്ക സമയത്ത് ഫിഡൽ ഇടപെട്ട് അതെല്ലാം പരിഹരിച്ചിരുന്നു.[124].
ബൊളീവിയയിൽ തന്റെ സേനയിൽ ചേരാൻ പ്രദേശവാസികളെ അദ്ദേഹത്തിനു കിട്ടിയില്ല. ബൊളീവിയയിലെ അവസാനകാലത്ത് അദ്ദേഹത്തിന്റെ ഡയറിയിൽ ചെ ഗെവാറ ഇങ്ങനെ എഴുതി. കർഷകർ യാതൊരു സഹായവും ഞങ്ങൾക്കു നല്കിയില്ല, എന്നുമാത്രമല്ല അവർ ഒറ്റുകാരായി മാറുകയും ചെയ്തു [125]
വധശിക്ഷ
[തിരുത്തുക]ഫെലിക്സ് റോഡ്രിഗ്സ് എന്ന ഉദ്യോഗസ്ഥനാണ് ചെ ഗെവാറയെ പിടിക്കാനുള്ള സെന്റ്രൽ ഇന്റലിജൻസ് ഏജൻസിയുടെ സേനയുടെ തലവനായിരുന്നത്. ബൊളീവിയൻ കാടുകളിൽ ചെ ഗെവാറയെ ഏതുവിധേനയും പിടിക്കുക എന്നതായിരുന്നു ദൗത്യം. നാസി യുദ്ധ കുറ്റവാളിയായിരുന്ന ക്ലോസ് ബാർബി എന്നയാളായിരുന്നു അവസാനം ചെ ഗെവാറയെ പിടിക്കാനായി ഈ സേനയെ സഹായിച്ചത്. ഇയാൾക്ക് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത്, ഗറില്ലായുദ്ധമുറകളിൽ പരിചയം നേടിയിട്ടുണ്ടായിരുന്നു.[126].
1967 ഒക്ടോബർ 7ന്, ഒരു ഒറ്റുകാരൻ ബൊളീവിയൻ പ്രത്യേക സേനയെ ചെ ഗെവാറയുടെ ഒളിത്താവളത്തിലേക്കു നയിച്ചു.[127]. ഒക്ടോബർ 8ന് ഏതാണ്ട് 1,800 ഓളം വരുന്ന പട്ടാളക്കാർ ചെ ഗെവാറയുടെ ഒളിസങ്കേതം വളഞ്ഞു. ബൊളീവിയൻ പട്ടാളമേധാവി ബെർനാർദിനോ ഹുൻകാ യുടെ വാക്കുകൾ ചെ ഗെവാറയുടെ ജീവചരിത്രകാരൻ ജോൺ ലീ ആൻഡേഴ്സൺ ഇങ്ങനെ വിവരിച്ചിരിക്കുന്നു. മുറിവേറ്റു, തോക്കുപയോഗിക്കാൻ കഴിയാതെയായ ചെ പട്ടാളക്കാരെ കണ്ട് ഉച്ചത്തിൽ പറഞ്ഞു ഞാൻ ചെ ഗെവാറയാണ്, എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ് നിങ്ങൾ കൂടുതൽ നല്ലത് [128]
അന്നു രാത്രിതന്നെ ചെ ഗെവാറയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല. എന്നാൽ സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയിൽ സംസാരിച്ചു. ബൊളീവിയൻ സേനാംഗമായ ഗുസ്മാന്റെ വാക്കുകളിൽ ആ സമയത്തെല്ലാം ചെ , അക്ഷ്യോഭ്യനായി കാണപ്പെട്ടു. ഗുസ്മാന്റെ വിവരണങ്ങളിൽ ചെ ഗെവാറെ പിടിക്കുമ്പോൾ , അദ്ദേഹത്തിന്റെ വലതു കാൽവണ്ണയിൽ വെടിയേറ്റ മുറിവുണ്ടായിരുന്നു, മുടി പൊടികൊണ്ട് കട്ടപിടിച്ചിരുന്നു, വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു, ഒരു പഴയ പാദരക്ഷകളാണ് കാലിൽ ധരിച്ചിരുന്നത്. എങ്കിലും അദ്ദേഹം, തല ഉയർത്തിപ്പിടിച്ച് എല്ലാവരുടേയും കണ്ണുകളിൽ നോക്കി ആണ് സംസാരിച്ചിരുന്നത്. ദയ തോന്നിയ ആ പട്ടാളക്കാരൻ അദ്ദേഹത്തിന് സിഗററ്റ് നൽകി. അതു സ്വീകരിച്ച ചെ , ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു.[129]. ചെ ഗെവാറ പുകവലിച്ചുകൊണ്ടിരുന്ന പൈപ്പ് വായിൽ നിന്നെടുക്കാൻ ശ്രമിച്ച എസ്പിനോസ എന്ന ബൊളീവിയൻ പട്ടാളക്കാരനെ ചെ ചവിട്ടിത്തെറിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിരുന്നിട്ടുപോലും. വെടിവെച്ചുകൊല്ലുന്നതിനു തൊട്ടുമുമ്പ്, അഡ്മിറൽ ഉഗാർത്തെയുടെ മുഖത്ത് ചെ ധിക്കാരത്തോടെ തുപ്പുകയുണ്ടായി.[130].
പിറ്റേ ദിവസം രാവിലെ , ചെ ആ ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപികയെ കാണണമെന്ന് ആവശ്യപ്പെട്ടു. 22 കാരിയായ ജൂലിയ കോർട്ടസ് ഈ സംഭവത്തെ പിന്നീട് ഇങ്ങനെ വിവരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കാൻ എനിക്കാവുമായിരുന്നില്ല, തുളച്ചു കയറുന്ന ഒരു തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു. ഇമകൾ അനങ്ങാതെ നിന്ന പ്രശാന്തമായ നോട്ടം.[130]. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചെ ജൂലിയയോട് സംസാരിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ആഡംബര കാറുകളിൽ സഞ്ചരിക്കുമ്പോൾ ഈ സ്കൂൾ ഇങ്ങനെ കിടക്കുന്നത് ഒരു ശരിയായ രീതിയല്ലെന്ന് ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ് ഞങ്ങൾ ഈ വ്യവസ്ഥിതിക്കെതിരായി യുദ്ധം ചെയ്യുന്നതെന്നും കൂടി കൂട്ടിച്ചേർത്തു.[130].
ഒക്ടോബർ 9ന്റെ പ്രഭാതത്തിൽ ബൊളീവിയൻ പ്രസിഡന്റ് റെനെ ചെഗെവാറയെ വധിക്കാൻ ഉത്തരവിട്ടു. മാരിയോ തെരാൻ എന്ന പട്ടാളക്കാരനാണ് ചെ ഗെവാറയെ വധിക്കാനായി മുന്നോട്ടു വന്നത്. ചെ ഗെവാറയെ കൊല്ലാനുള്ള അധികാരം അയാൾ ചോദിച്ചു വാങ്ങുകയായിരുന്നു. അയാളുടെ മൂന്നു സുഹൃത്തുക്കുൾ മുമ്പ് ചെ ഗെവാറയുടെ ഗറില്ലാസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുള്ള വിരോധമായിരുന്നു, ഈ തീരുമാനമെടുക്കാൻ കാരണം. ചെ ഗെവാറ കൊല്ലപ്പെട്ടത് ഒരു ഏറ്റുമുട്ടലിലൂടെയാണെന്ന് ലോകത്തോടു വെളിവാക്കാനായി മുറിവുകളുടെ എണ്ണം പൊരുത്തമുള്ളവയായിരിക്കണമെന്ന് ഫെലിക്സ് റോഡ്രിഗ്സ് ആ പട്ടാളക്കാരനോട് പറഞ്ഞിരുന്നു. യാതൊരുവിധേനെയും ചെ രക്ഷപ്പെടാതിരിക്കാനായാണ് ബൊളീവിയൻ പ്രസിഡന്റ് ആ കൃത്യം വളരെ പെട്ടെന്ന് തന്നെയാക്കിയത്. കൂടാതെ വിചാരണ ഒഴിവാക്കാൻ ഈ തീരുമാനം കൊണ്ട് അവർക്ക് കഴിഞ്ഞു.[131].
വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗെവാറയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്.[132] തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗെവാറക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗെവാറക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്.[130]
മരണശേഷം , ഓർമ്മകൾ
[തിരുത്തുക]
മുഖം വശത്തുനിന്നുള്ള ദൃശ്യം പാദരക്ഷകൾ
മരണശേഷം ചെ ഗെവാറയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്. വല്ലൈഗ്രാൻഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയിൽ ആണ് ചെ ഗെവാറയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗെവാറ തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാർഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗെവാറയെ കണ്ട ഏക സാക്ഷി എന്നും പറയപ്പെടുന്നു.[133].
മരിച്ചു കിടന്ന ചെ ഗെവാറയെ അവിടുത്തെ ആളുകൾ ഒരു വിശുദ്ധനെപ്പോലെയാണ് നോക്കിക്കണ്ടത്. ഇംഗ്ലീഷ് നിരൂപകനായ ജോൺ ബെർഗർ, ചെ ഗെവാറയുടെ പോസ്റ്റ്മോർട്ടത്തിന്റെ ചിത്രങ്ങളെ വിശ്വവിഖ്യാതമായ രണ്ടു ചിത്രങ്ങളോടാണ് ഉപമിച്ചത്. അതിൽ ഒന്ന് ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആൻഡ്രിയ മാന്റെഗ്ന വരച്ച ഒരു ലോകപ്രശസ്ത്ര ചിത്രം കൂടിയായിരുന്നു.[134].
ചെ ഗെവാറയെ കൊല്ലാനുള്ള തീരുമാനത്തെ വിഡ്ഢിത്തം എന്നാണ് അമേരിക്കയുടെ 36ാമത്തെ പ്രസിഡണ്ടായിരുന്ന ലിൻഡൻ.ബി.ജോൺസൺ അഭിപ്രായപ്പെട്ടത്. എന്നാൽ ബൊളീവിയയുടെ ഭാഗത്തുനിന്നുനോക്കിയാൽ ശരിയും എന്നദ്ദേഹം കൂട്ടിച്ചേർത്തു.[135]. ചെ ഗെവാറയുടെ കൊലപാതകശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന പല വസ്തുക്കളും റോഡ്രിഗ്സ് തന്റേതാക്കുകയുണ്ടായി. അതിലൊന്നായിരുന്നു ചെ ഉപയോഗിച്ചിരുന്ന റോളക്സ് ജി.എം.ടി.മാസ്റ്റർ വാച്ച്.[136]. അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു. പിന്നീട് ഈ വക വസ്തുക്കളെല്ലാം സി.ഐ.എ യുടെ പക്കൽ എത്തിച്ചേർന്നു. ഒരു സൈനിക ഡോക്ടർ ചെ ഗെവാറയുടെ കൈകൾ ഛേദിച്ചെടുത്തു. അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി. മൃതശരീരം കത്തിച്ചോ , മറവുചെയ്തോ എന്നുപോലും അവർ പുറത്തു പറഞ്ഞില്ല. മുറിച്ചെടുത്ത കരങ്ങൾ വിരലടയാളപരിശേധനക്കായി ബ്യൂനസ് ഐറിസിലേക്ക് അയച്ചു. അവിടെ അർജന്റീന പോലീസിന്റെ കയ്യിൽ ചെ ഗെവാറയുടെ വിരലടയാളം സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു.
ഒക്ടോബർ 15ന് ഫിഡൽ ഔദ്യോഗികമായി ചെ ഗെവാറയുടെ മരണം പ്രഖ്യാപിച്ചു കൂടാതെ മൂന്നു ദിവസത്തെ ദുഃഖാചരണവും ക്യൂബയിലെങ്ങും അചരിക്കാൻ നിർദ്ദേശം നൽകി. ഹവാനയിലെ ജനങ്ങളെ അഭിവാദ്യംചെയ്ത് ഫിഡൽ ചെ ഗെവാറയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.
“ | നമ്മുടെ അടുത്ത തലമുറ എങ്ങനെ ആയിരിക്കണം എന്നുള്ളതിനുള്ള ഉദാഹരണമാണ് ചെ. നമ്മുടെ കുട്ടികൾ ചെ ഗുവേരയെപോലെ വിദ്യാഭ്യാസം നേടണം. ഒരു മാതൃകാപുരുഷനെയാണ് നാം തേടുന്നതെങ്കിൽ ഒട്ടും മടിക്കാതെ എനിക്കു ചൂണ്ടിക്കാണിക്കാൻ കഴിയും. അത് ചെ ഗുവേരയാണ് | ” |
ചെ ഗെവാറയോടൊപ്പം പിടിയിലായ റെജിസ് ഡിബ്രേ പിന്നീടി ജയിലിൽ നിന്നു നൽകിയ ഒരഭിമുഖത്തിൽ ചെ ഗെവാറയും മറ്റു ഗറില്ലകളും കാട്ടിലനുഭവിച്ച കഷ്ടപ്പാടുകളുടെയും വേദനകളുടെയും യഥാർത്ഥ ചിത്രം ലോകത്തിനു മുന്നിൽ വരച്ചു കാട്ടുന്നു. അവർ കാടിന്റെ ഇരകളായിരുന്നു, കാടു തന്നെ അവരെ ഭക്ഷിച്ചു.[137]. ചെ ഗെവാറയുടെ സംഘം, ദിവസങ്ങളോളം, ഭക്ഷണവും, വെള്ളവും, പാദരക്ഷകളും ഇല്ലാതെ കാട്ടിലൂടെ അലയുകയായിരുന്നു. കൂടാതെ വിവിധ രോഗങ്ങളും അവരെ തളർത്തിയിരുന്നു. ആ നാളുകളിൽ പോലും ലാറ്റിൻ അമേരിക്കയുടെ നല്ല ഭാവിയെക്കുറിച്ച് ചെ ശുഭാപ്തിവിശ്വാസമുള്ളവനായിരുന്നു.
1995കളുടെ അവസാനത്തിൽ വിരമിച്ച ബൊളീവിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന മാരിയോ വാർഗാസ്, ചെ യുടെ ജീവചരിത്രകാരനായ ലീ ആൻഡേഴ്സണോട് പറയുകയുണ്ടായി, പിന്നീട് ചെ ഗെവാറയുടെ ശരീരം വല്ലാഗ്രാൻഡാ വ്യോമതാവളത്തിനടുത്തു നിന്നും അവർ കണ്ടെടുത്തു എന്ന്. ചെ ഗെവാറയുടെ ശരീരത്തിനായ ഏതാണ്ട് ഒരുകൊല്ലക്കാലം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ക്യൂബയുടെ ഫോറൻസിക് വിദഗ്ദരും മറ്റുമടങ്ങുന്ന ഒരു സംഘം ഏഴു മൃതശരീരങ്ങൾ ഒരുമിച്ചു മറവുചെയ്തിരുന്ന രണ്ട് വലിയ ശവക്കുഴികൾ കണ്ടെത്തിയത്. അതിൽ ഒന്നിന്റെ കൈകൾ ചെ ഗെവാറയെപ്പോലെ ഛേദിച്ചിരുന്നു. ക്യൂബൻ സർക്കാർ ഉദ്യോഗസ്ഥരും, ആഭ്യന്തരമന്ത്രാലയവും ഈ മൃതശരീരം ചെ ഗെവാറയുടെ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. മൃതശരീരത്തിന്റെ ജാക്കറ്റിനുള്ളിൽ ഒരു ചെറിയ പോക്കറ്റിൽ ഒരു കെട്ട് പുകയില നിരീക്ഷകർ കണ്ടെത്തി. ഗുസ്മാൻ എന്ന ബൊളീവിയൻ പട്ടാളക്കാരൻ ചെ ഗെവാറക്ക് അവസാനമായി കൊടുത്തതായിരുന്നു അത്. ഗുസ്മാൻ ഇതിനെക്കുറിച്ചു ഇങ്ങനെ അനുസ്മരിക്കുന്നു. ക്യൂബക്കാർ ഏതെങ്കിലും ഒരു പഴയ അസ്ഥിക്കഷണം കണ്ടെടുത്ത് ഇത് ചെ ആണെന്ന് പറയുമെന്ന് എനിക്കു സംശയമുണ്ടായിരുന്നു. എന്നാൽ ഈ പുകയിലക്കെട്ട് കണ്ടെടുത്തതോടെ എനിക്കുറപ്പായി അത് ചെ ഗെവാറ തന്നെയാണെന്ന്.[129].
1997ൽ ചെ ഗെവാറയെയും തന്റെ ആറു സംഘാംഗങ്ങളേയും, സാന്റാക്ലാരയിലുള്ള ഒരു മ്യുസോളിയത്തിൽ പൂർണ്ണ സൈനികബഹുമതികളോടെ അടക്കി. സാന്റാക്ലാരയിലായിരുന്നു മഹത്തായ ക്യൂബൻ വിപ്ലവത്തിന്റെ വിജയാഘോഷം ചെ നടത്തിയത്.[138].
ചെ ഗെവാറയുടെ ഡയറിയും മറ്റ് ചില സ്വകാര്യവസ്തുക്കളും പിന്നീട് കണ്ടെടുക്കുകയുണ്ടായി. കൈകൊണ്ട് എഴുതിയ 30,000 വാക്കുകൾ ഉള്ള ചെ ഗെവാറയുടെ ഡയറിയാണ് അതിൽ പ്രധാനപ്പെട്ടത്. കൂടാതെ കുറെ കവിതകളും, ഒരു ചെറുകഥയും. ഡയറിയിലെ ആദ്യത്തെ വരികൾ എഴുതിയത് നവംബർ 7 1966ന് ആണ്. അവസാനം അതിൽ പേന പതിഞ്ഞത് പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പും. 1967 ഒക്ടോബർ 7 നും. അതുവരെ ഗറില്ലകളുടെ അപക്വമായ നീക്കങ്ങളും, ചെ ഗെവാറയുടെ നീക്കങ്ങളും എല്ലാം ഈ പുസ്തകത്താളിൽ നിറഞ്ഞു നിൽക്കുന്നു.[139].[140]. ബൊളീവിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള എതിർപ്പുകളും, അവിടെ ചെ ഗെവാറക്ക് പ്രതീക്ഷിച്ച സേനാബലം നൽകിയില്ല. കൂടാതെ, ഭാഷാപരമായ പ്രശ്നങ്ങളും കൂടൂതൽ ആളുകളെ ഗറില്ലാ സൈന്യത്തിലേക്കെടുക്കുന്നതിൽ നിന്നും ചെ ഗെവാറക്കു തിരിച്ചടിയായി. കൂടാതെ സന്തതസഹചാരിയായിരുന്ന ആസ്തമ അസുഖവും അദ്ദേഹത്തെ തളർത്തിയിരുന്നു. ആവശ്യത്തിനു മരുന്നുകൾ ലഭിക്കാതിരുന്നതും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമായി.[141].
റാംപാർട്ട്സ് മാഗസിൻ ബൊളീവിയൻ ഡയറി ഉടനടി തന്നെ മൊഴിമാറ്റം നടത്തി, ലോകമെമ്പാടും വിതരണം ചെയ്തു. 2008 ൽ ബൊളീവിയൻ സർക്കാർ, ചെഗെവാറയുടെ മറ്റു ചില നോട്ടുപുസ്തകങ്ങളും, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും കണ്ടെടുത്തു. കൈയെഴുത്തു പ്രതികളുടെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.[142].
മരണത്തിനുശേഷം
[തിരുത്തുക]പ്രശംസ
[തിരുത്തുക]മരണത്തിനു 40 കൊല്ലങ്ങൾക്കു ശേഷവും, ചെ ഗെവാറയുടെ ജീവിതം വിവാദപൂർണ്ണമായി തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള വൈരുദ്ധ്യം അദ്ദേഹത്തെ ഇന്നും പിടികിട്ടാത്ത ഒരു പ്രത്യേക തരം വ്യക്തിത്വമായി നിലനിർത്തുന്നു. ക്യൂബയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന ഒരു ജനപ്രിയനായകനായി ചെ മാറി. സ്കൂൾ കുട്ടികൾ "'ഞങ്ങൾ ചെ ഗെവാറയെപ്പോലെ ആകും"' എന്ന് എല്ലാ ദിവസവും പ്രതിജ്ഞ എടുക്കുന്നു.[143]. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അർജന്റീനയിൽ ചെ ഗെവാറയുടെ പേരിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.[144] ചെ ഗെവാറയുടെ ജന്മനാടായ റൊസാരിയോയിൽ അദ്ദേഹത്തിന്റെ ചെമ്പിൽ തീർത്ത 12 അടി നീളമുള്ള പൂർണ്ണകായ പ്രതിമ ഉണ്ട്. ബൊളീവിയയിലെ ചില കർഷക ഗോത്രങ്ങൾ ചെ ഗെവാറയെ വിശുദ്ധനായി കാണുന്നു, അദ്ദേഹത്തിന്റെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.[145].
പ്രശസ്തരായ പല ലോക നേതാക്കളും ചെ ഗെവാറയെ വാഴ്തത്തി പറയാറുണ്ട്.[146].നെൽസൺ മണ്ടേല സമാധാനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനുമുള്ള പ്രചോദനം. ഷോൺ പോൾ സാർത്ര് നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച ഒരു പരിപൂർണ്ണനായ മനുഷ്യൻ [147]. ഗ്രഹാം ഗ്രീനി സാഹസികതയെയും, ശൗര്യത്തെയും പ്രതിനിധീകരിച്ച മനുഷ്യൻ. സ്റ്റോക്ക്ലി കർമിഷെൽ ചെ ഗെവാറ മരിച്ചിട്ടില്ല അദ്ദേഹത്തിന്റെ ആശയങ്ങൾ നമ്മോടൊപ്പം ജീവിക്കുന്നു [148]. ആൽബർട്ടോ ഗ്രനേഡോ (അദ്ദേഹത്തിന്റെ ലാറ്റിനമേരിക്കൻ യാത്രയിലെ സുഹൃത്ത്) ചെ ഗെവാറ എന്തുചെയ്യുമെന്നാണോ പറഞ്ഞിരുന്നത്, അത് ചെയ്തു.അതുകൊണ്ടു തന്നെ ചെ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു [149]. ഫിഡൽ കാസ്ട്രോ ചെ ഗെവാറ, ലോകത്തിലും, ലാറ്റിനമേരിക്കയിലും സാമൂഹ്യബോധത്തിന്റെ വിത്തുകൾ പാകി. തണ്ടിൽ നിന്നും പാകമാകുന്നതിനു മുമ്പ് മുറിച്ചെടുക്കപ്പെട്ട ഒരു പൂവായിരുന്നു ചെ. [150].
വിമർശനം
[തിരുത്തുക]മറുവശത്ത് ചെ ഗെവാറയുടെ നയങ്ങളെയും അദ്ദേഹത്തിനെത്തന്നെയും ശക്തിയായി വെറുക്കുന്ന ചിലരുമുണ്ടായിരുന്നു. ജേക്കബ് മാക്കോവർ എന്ന ക്യൂബയിൽ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു നേതാവ് പറഞ്ഞത്. ചെ ഗെവാറ നിഷ്ഠൂരനായിരുന്ന ഒരു ആരാച്ചാരായിരുന്നു എന്നാണ്. പൊതു തിരഞ്ഞെടുപ്പു നിരോധനം, സിനിമയുടെ നിരോധനം, സംഗീതം നിറുത്തലാക്കൽ എന്നിവ ചെ ഗെവാറക്ക് ശത്രുക്കളെ സൃഷ്ടിച്ചു.[151]. വിചാരണകൾ കൂടാതെ തടവുകാരെ നിഷ്കരുണം വധിക്കാനായി ചെ ഗെവാറ കല്പിക്കുമായിരുന്നു. ചെ ഗെവാറ സ്റ്റാലിന്റെ ഒരു ആരാധകനായിരുന്നു എന്നും അദ്ദേഹത്തിന്റെ ശത്രുക്കൾ കൂട്ടിച്ചേർക്കുന്നു. ചെഗെവാറ ചെറുപ്പത്തിൽ തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമ ആയിരിന്നു, എപ്പോഴും മദ്യകുപ്പികളും ,ചുരുട്ടും ,കഞ്ചാവു ബാഗിൽ കൊണ്ടാണ് സഞ്ചരിച്ചിരുന്നത്. വ്യക്തിയാണ് ഒരു സമൂഹത്തിൽ പ്രധാനം എന്ന തത്ത്വത്തിനെതിരായിരുന്നു ചെ ഗെവാറ. യുവതലമുറ യാതൊരു ചോദ്യങ്ങളും ഉപാധികളും കൂടാതെ സർക്കാരിനെ അനുസരിക്കണം എന്ന ചെ ഗെവാറയുടെ നിലപാട് ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു. ക്യൂബയിലെ പഴയ ഒരു ജയിൽപുള്ളിയായിരുന്ന അർമാണ്ടോ പറയുന്നത്, യാതൊരു കുറ്റവും ചെയ്യാത്തവരെ പോലും ചെ വിചാരണപോലും ചെയ്യാതെ തൂക്കിലേറ്റി എന്നാണ്.
ക്യൂബൻ സർക്കാർ സംഗീതത്തെ സാമ്രാജ്യവിരുദ്ധമായി പ്രഖ്യാപിച്ചു. ഇത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ക്യൂബയിലെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനായിരുന്നു പാക്വിറ്റോ റിവേറ ചെ ഗെവാറയുമായുള്ള ഒരു സംഭാഷണത്തിനുശേഷം താൻ ക്യൂബ വിടാൻ തീരുമാനിച്ചു എന്നു വ്യക്തമാക്കി [152][153][154][154]. നിരൂപകർ പറയുന്നത്, ക്യൂബയിലുണ്ടായ മിസ്സൈൽ പ്രതിസന്ധിയിൽ റഷ്യയിൽ നിന്നും ആണവ മിസ്സൈലുകൾ ക്യൂബയിലേക്ക് വരുത്തുക വഴി, ഒരു വിപ്ലവകാരിയുടെ അല്ല, പകരം ഒരു യുദ്ധക്കൊതിയനെയാണ് ചെ ഗെവാറയിൽ കാണാനായത് എന്നാണ്.[90][155]. ഇംഗ്ലീഷ് പത്രപ്രവർത്തകനായിരുന്ന ക്രിസ്റ്റഫർ ഹിച്ചൻസിന്റെ അഭിപ്രായപ്രകാരം, ഒരാൾക്ക് ഒരേ സമയം തന്നെ വിപ്ലവകാരിയും, മിസ്സൈലിന്റെ സ്വിച്ച് പ്രവർത്തിക്കുന്നവനും ആയിരിക്കാൻ സാദ്ധ്യമല്ല എന്നാണ്. ഏതെങ്കിലും ഒന്നേ ആകാൻ പറ്റു. ക്യൂബയിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ ഇടയിലും, അമേരിക്കക്കാരുടെ ഇടയിലും ചെ ഗെവാറയുടെ ചിത്രം വളരെ ക്രൂരവും പൈശാചികവും ആയിരുന്നു. ചെ ഗെവാറയുടെ ആശയങ്ങൾ പിന്തുടർന്നവരെല്ലാം പിന്നീട് വിജയപാതയിലേക്കെത്തിയില്ല എന്ന് അവർ ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുന്നു. ശീതരക്തത്തോടുകൂടിയ ഒരു കൊലപാതക യന്ത്രം എന്നുവരെ അദ്ദേഹത്തെ അവർ വിശേഷിപ്പിച്ചു. ക്യൂബൻ അമേരിക്കൻ സമൂഹം ചെ ഗെവാറയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ് ലാ കാബാനയിലെ കശാപ്പുകാരൻ [156].
അൽവാറോ വാർഗാസ് ലിയോസ എന്ന രാഷ്ട്രീയ നിരൂപകൻ പറയുന്നതിൻ പ്രകാരം, ചെ ഗെവാറ വ്യവസായമന്ത്രിയും, ദേശീയബാങ്കിന്റെ പ്രസിഡന്റും ആയിരിക്കുന്ന സമയത്ത് ക്യൂബ വളരെ മോശമായ രീതിയിലുള്ള വ്യാവസായിക അധഃപതനം നേരിടുകയായിരുന്നു. പഞ്ചസാരയുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. വ്യാവസായിക വളർച്ച താഴോട്ടായി. ഏണസ്റ്റോ ബെതാൻകോർട്ട് എന്ന അദ്ദേഹത്തിന്റെ സഹായി ഇങ്ങനെ പറഞ്ഞു. ചെ ഗെവാറക്ക് അത്യാവശ്യം വേണ്ട, അടിസ്ഥാനപരമായ പല സാമ്പത്തിക തത്ത്വങ്ങളും അറിയില്ലായിരുന്നു [157].
ചിത്രം
[തിരുത്തുക]1968 ൽ ഐറിഷ് ചിത്രകാരനായ ജിംഫിറ്റ്സ്പാട്രിക് വരച്ച ചെ ഗെവാറയുടെ ചിത്രമാണ് പിന്നീട് ലോകത്തിലെമ്പാടും പ്രചരിച്ച, ലോകം ഏറ്റവും ശ്രദ്ധിച്ച ചിത്രമായി മാറിയത്. തൊപ്പികളിലും, ഷർട്ടുകളിലും, പോസ്റ്ററുകളിലും എല്ലാം പിന്നീട് എണ്ണമില്ലാത്തവണ്ണം ഈ ചിത്രം ഉപയോഗിക്കപ്പെട്ടു.[158] വിമർശനങ്ങൾ എന്തു തന്നെയുണ്ടായിരുന്നാലും, യുവത്വത്തിന്റെ ഒളിമങ്ങാത്ത ഒരു ബിംബം ആണ് ചെ ഗെവാറ.[159].
പോളണ്ട് സർക്കാർ ലെനിന്റെയും ട്രോട്സ്ക്കിയുടേയും ചിത്രങ്ങൾ നിരോധിച്ചപോലെ തന്നെ ചെ ഗെവാറയുടെ ചിത്രങ്ങളും പോളണ്ടിൽ നിരോധിച്ചു. ചെ ഗെവാറയുടെ ചിത്രങ്ങൾ ഏതു തരത്തിലും അത് വസ്ത്രങ്ങളിലായാലും ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സമഗ്രമായ ഒരു പ്രചാരണം പോളണ്ട് നടത്തി.[160][161].
ശേഖരണി
[തിരുത്തുക]വീഡിയോ ദൃശ്യങ്ങൾ
[തിരുത്തുക]- ചെ ഗെവാറ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു ഡിസംബർ 11, 1964, (6:21), ഐക്യരാഷ്ട്രസഭ ചേർത്തത്., വീഡിയോ ദൃശ്യം
- ചെ ഗെവാറയുമായുള്ള അഭിമുഖം, ഐർലണ്ട് സന്ദർശന വേളയിൽ, (2:53), ഇംഗ്ലീഷ് പരിഭാഷ, ആർ.ടി.ഈ.ലൈബ്രറീസ് ചേർത്തത്, വീഡിയോ ദൃശ്യം
- ചെ ഗെവാറ കവിത ചൊല്ലുന്നു, (0:58), ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ, കൾട്ടർ വീഡിയോ 2001, വീഡിയോ ദൃശ്യം
- ഫിഡലിനുള്ള പിന്തുണ പ്രഖ്യാപിക്കുന്നു, (0:22), ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ, കൾട്ടർ വീഡിയോ 2001, വീഡിയോ ദൃശ്യം
- തൊഴിലാളിത്ത്വത്തെക്കുറിച്ചു സംസാരിക്കുന്നു, (0:28), ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ, കൾട്ടർ വീഡിയോ 2001, വീഡിയോ ദൃശ്യം
- ബേ ഓഫ് പിഗ്സിനെപ്പറ്റി , (0:17), ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ, കൾട്ടർ വീഡിയോ 2001, വീഡിയോ ദൃശ്യം
- സാമ്രാജ്യത്ത്വത്തിനെതിരേയുള്ള പ്രസംഗം, (1:20), ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ, കൾട്ടർ വീഡിയോ 2001, വീഡിയോ ദൃശ്യം
ശബ്ദലേഖനം
[തിരുത്തുക]- ചെ ഗെവാറയുമായുള്ള അഭിമുഖം എ.ബി.സി റേഡിയോ, (23:53), ഇംഗ്ലീഷ് പരിഭാഷ,വിവരണം ലിസാ ഹോവാർഡ്, മാർച്ച് 24, 1964, ശബ്ദരേഖ Archived 2011-07-23 at the Wayback Machine.
കൃതികൾ
[തിരുത്തുക]ചെ ഗെവാറ, സ്പാനിഷ് ഭാഷയിൽ എഴുതിയത്. പിന്നീടവ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി
- എ ന്യൂ സൊസൈറ്റി, റിഫ്ലക്ഷൻസ് ഓഫ് ടുഡേയ്സ് വേൾഡ്, ഓഷ്യൻ പ്രസ്സ്, 1996, ISBN 1-875284-06-0
- ബാക്ക് ഓൺ ദ റോഡ്ഃ എ ജേർണി ത്രൂ ലാറ്റിനമേരിക്ക, ഗ്രോവ് പ്രസ്സ്, 2002, ISBN 0-8021-3942-6
- ചെ ഗുവേര, ക്യൂബ, ആന്റ് ദ റോഡ് ടു ദ സോഷ്യലിസം, പാത്ഫൈൻഡർ പ്രസ്സ്, 1991, ISBN 0-87348-643-9
- ചെ ഗുവേര ഓൺ ഗ്ലോബൽ ജസ്റ്റീസ്, ഓഷ്യൻ പ്രസ്സ് (ഓസ്ട്രേലിയ), 2002, ISBN 1-876175-45-1
- ചെ ഗുവേര: റാഡിക്കൽ റൈറ്റിംഗ്സ് ഓൺ ഗറില്ലാ വാർ, പൊളിറ്റിക്സ് ആന്റ് റെവലൂഷൻ, ഫിൽക്വേറിയൻ പബ്ലിഷിംഗ്സ്, 2006, ISBN 1-59986-999-3
- ചെ ഗുവേര റീഡർ: റൈറ്റിംഗ്സ് ഓൺ പൊളിറ്റിക്ക്സ് ആന്റ് റെവലൂഷൻ, ഓഷ്യൻ പ്രസ്സ്, 2003, ISBN 1-876175-69-9
- ചെ ഗുവേര സ്പീക്സ്: സെലക്ടട് സ്പീച്ചസ് ആന്റ് റൈറ്റിംഗ്സ്', പാത്ഫൈൻഡർ പ്രസ്സ് (ന്യൂയോർക്ക്), 1980, ISBN 0-87348-602-1
- ചെ ഗുവേര ടോക്സ് ടു യംഗ് പ്യൂപ്പിൾ, പാത്ഫൈൻഡർ, 2000, ISBN 0-87348-911-X
- ചെ: ദ ഡയറീസ് ഓഫ് ഏണസ്റ്റോ ചെഗുവേര, ഓഷ്യൻ പ്രസ്സ് (AU), 2008, ISBN 1-920888-93-4
- കൊളോണിയലിസം ഈസ് ഡ്യൂമ്ഡ്, വിദേശ കാര്യമന്ത്രാലയം, ക്യൂബൻ റിപ്ലബിക്, 1964, ASIN B0010AAN1K
- ക്രിട്ടിക്കൽ നോട്ട്സ് ഓൺ പൊളിറ്റിക്കൽ ഇക്കോണമി: എ റെവല്യൂഷണറി ഹ്യൂമനിസ്റ്റ് അപ്പോച്ച് ടു മാർക്സിസ്റ്റ് ഇക്കോണമിക്സ്, ഓഷ്യൻ പ്രസ്സ്, 2008, ISBN 1-876175-55-9
- എപ്പിസോഡ്സ് ഓഫ് ക്യൂബൻ റെവല്യൂഷണറി വാർ, 1956–58, പാത്ഫൈൻഡർ പ്രസ്സ് (ന്യൂയോർക്ക്), 1996, ISBN 0-87348-824-5
- ഗറില്ല വാര്ഫെയർ: ഓഥറൈസ്ഡ് എഡിഷൻ', ഓഷ്യൻ പ്രസ്സ്, 2006, ISBN 1-920888-28-4
- ലാറ്റിൻ അമേരിക്കഃ ഏവേക്കനിംഗ് ഓഫ് എ കോണ്ടിനെന്റ്, ഓഷ്യൻ പ്രസ്സ്, 2005, ISBN 1-876175-73-7
- മാർക്സ് & ഏംഗൽസ് ആൻ ഇൻഡ്രൊഡക്ഷൻ, ഓഷ്യൻ പ്രസ്സ്, 2007, ISBN 1-920888-92-6
- ഔവർ അമേരിക്ക ആന്റ് ദെയർസ്: കെന്നഡി ആന്റ് ദ അല്ലയൻസ് ഫോർ പ്രോഗ്രസ്സ്, ഓഷ്യൻ പ്രസ്സ്, 2006, ISBN 1-876175-81-8
- റെമിനിസെൻസസ് ഓഫ് ക്യൂബൻ റെവല്യൂഷണറി വാർ: ഓഥറൈസ്ഡ് എഡിഷൻ, ഓഷ്യൻ പ്രസ്സ്, 2005, ISBN 1-920888-33-0
- സെൽഫ് പോർട്രെയ്റ്റ് ചെ ഗുവേര, ഓഷ്യൻ പ്രസ്സ് (ഓസ്ട്രേലിയ), 2004, ISBN 1-876175-82-6
- സോഷ്യലിസം ആന്റ് മാൻ ഇൻ ക്യൂബ, പാത്ഫൈൻഡർ പ്രസ്സ് (ന്യൂയോർക്ക്), 1989, ISBN 0-87348-577-7
- ദ ആഫ്രിക്കൻ ഡ്രീം: ദ ഡയറീസ് ഓഫ് റെവല്യൂഷണറി വാർ ഇൻ കോംഗോ, ഗ്രോവ് പ്രസ്സ്, 2001, ISBN 0-8021-3834-9
- ദ അർജന്റീന, ഓഷ്യൻ പ്രസ്സ് (ഓസ്ട്രേലിയ), 2008, ISBN 1-920888-93-4
- ദ ബൊളീവിയൻ ഡയറി ഓഫ് ഏണസ്റ്റോ ചെഗുവേര, പാത്ഫൈൻഡർ പ്രസ്സ്, 1994, ISBN 0-87348-766-4
- ദ ഗ്രേറ്റ് ഡിബേറ്റ് ഓൺ പൊളിറ്റിക്കൽ ഇക്കോണമി, ഓഷ്യൻ പ്രസ്സ്, 2006, ISBN 1-876175-54-0
- ദ മോട്ടോർ സൈക്കിൾ ഡയറീസ്: എ ജേർണി എറൗണ്ട് സൗത്ത് അമേരിക്ക, ലണ്ടൻ: വേർസോ, 1996, ISBN 1-85702-399-4
- ദ സീക്ടട്ട് പേപ്പേർസ് ഓഫ് റെവല്യൂഷണറി: ദ ഡയറി ഓഫ് ചെഗുവേര, അമേരിക്കൻ റീ പ്രിന്റ് കമ്പനി, 1975, ASIN B0007GW08W
- ടു സ്പീക്ക് ദ ട്രൂത്ത് : വൈ വാഷിംഗ്ടൺസ് കോൾഡ് വാർ എഗെൻസ്റ്റ് ക്യൂബ ഡസിന്റ് എൻഡ്, പാത്ഫൈൻഡർ, 1993, ISBN 0-87348-633-1
ചിത്രശാല
[തിരുത്തുക]-
ബാല്യം
-
ചെ യുടെ ശവകുടീരം
-
ചെ , ബാല്യത്തിലെ ഒരു ചിത്രം
-
ഫിഡൽ കാസ്ട്രോയുമൊന്നിച്ച്
-
കുടുംബചിത്രം
-
ഗാസ ദ്വീപിൽ
-
ചെ പഠിച്ച വിദ്യാലയം
-
സാന്താ ക്ലാരയിലെ യുദ്ധമുഖത്ത്
-
ചെ ഗുവേരയെക്കുറിച്ചുള്ള പുസ്തകങ്ങൾ
-
മോസ്കോ സന്ദർശനം
-
ആദ്യ യാത്രയ്ക്കുപയോഗിച്ച സൈക്കിൾ
-
അലൈഡ ചെ ഗുവേര
-
ചെ ഗുവേരയുടെ ആയുധങ്ങൾ
-
കോംഗോയിൽ
-
സാന്താക്ലാര, ക്യൂബയിലെ വിജയസ്തൂപം
-
ക്യൂബൻ വിപ്ലവത്തിൽ ഗറില്ലകൾ തകർത്ത ഒരു ട്രെയിൻ
-
അൾജീരിയൻ യാത്രക്കുശേഷം ഹവാന വിമാനത്താവളത്തിലെ സ്വീകരണം
-
അഡലൈഡയോടൊപ്പം കാർ സവാരി
-
ആൽബർട്ടോ ഗ്രനേഡോ, മോട്ടോർസൈക്കിൾ യാത്രയിലെ സുഹൃത്ത്
-
യാത്രയ്ക്കുപയോഗിച്ച നോർട്ടൺ മോട്ടോർസൈക്കിൾ
-
ജന്മദേശത്തുള്ള പ്രതിമ
-
ജന്മദേശത്ത് 78 ാമത്തെ ജന്മദിനാഘോഷം
-
ഫിഡലുമൊന്നിച്ച് ക്യൂബയിൽ
-
ബാല്യകാലചിത്രം
-
ആദ്യയാത്രക്കുപയോഗിച്ച സൈക്കിൾ.
കുറിപ്പുകൾ
[തിരുത്തുക]കുറിപ്പ് (൧): രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റ് 1928 ജൂൺ 14 ആണ്. എന്നാൽ ചെ യുടെ ജനനം ആക്കൊല്ലം മെയ് 14 ആണെന്നും ചില സ്രോതസ്സുകളെ ഉദ്ധരിച്ചു പറയപ്പെടുന്നു. അദ്ദേഹത്തന്റെ മാതാപിതാക്കളുടെ വിവാഹം കഴിയുമ്പോൾ , അദ്ദേഹത്തിന്റെ അമ്മ ചെ ഗെവാറയെ ഗർഭം ധരിച്ചിരുന്നുവത്രെ. ഇത് ഒരു അജ്ഞാതനായ ജ്യോതിഷിയിൽ നിന്നും അറിഞ്ഞതാണ് (ആൻഡേഴ്സൺ1997, pp. 3, 769.)
കുറിപ്പ് (൨): The various sound clips on this site of international Spanish speakers: Forvo.com pronounce the G in the name "Guevara" as [ɡ] or [ɣ] depending on how carefully they enunciate. When the names are spoken together, it is [ɣ]; when enunciated separately, [ɡ].
അവലംബം
[തിരുത്തുക]- ↑ Partido Unido de la Revolución Socialista de Cuba, aka PURSC.
- ↑ Hall 2004. "ബൊളീവിയൻ കാടുകളിൽ വെച്ച് വധിക്കപ്പെട്ട ഒരു നിരീശ്വരവാദിയായ പുണ്യവാളനായിരുന്നു ചെ. എല്ലാ പുണ്യവാളന്മാരേയും പോലെ അദ്ദേഹവും ഒരു സഞ്ചാരപ്രിയനായിരുന്നു."
- ↑ സനാതി 2007. "മുസ്തഫ കമ്രാൻ ഒരു മുസ്ലീമായ വിപ്ലവകാരിയായിരുന്നു. എന്നാൽ ചെ ഒരു നിരീശ്വരവാദിയും."
- ↑ 4.0 4.1 വിപ്ലവാത്മകമായ മരുന്ന് ക്യൂബയോടുള്ള ചെ ഗുവേരയുടെ പ്രസംഗം ആഗസ്റ്റ് 19, 1960.
- ↑ ആഫ്രോ ഏഷ്യൻ കോൺഫ്രൻസ് അൾജീരിയ രണ്ടാം സാമ്പത്തിക സെമിനാറിൽ ചെ നടത്തിയ പ്രഭാഷണം, അൾജീരിയ ഫെബ്രുവരി 24, 1965.
- ↑ ബിയൂബിയൻ, എൻ.പി.ആർ ഓഡിയോ റിപ്പോർട്ട് 2009, 00:09-00:13.
- ↑ ചെഗുവേരയുടെ വധം, നാഷണൽ സെക്യൂരിറ്റി ലൈബ്രറി പുസ്തകം ലക്കം 5 - തരം തിരിക്കാത്ത ഉയർന്ന രഹസ്യ സ്വഭാവമുള്ള രേഖകൾ
- ↑ Rostow, Walter W. ചെയുടെ മരണവുമായി ബന്ധപ്പെട്ട് , പ്രസിഡന്റിനുള്ള നിവേദനം", തീയതി 11 ഒക്ടോബർ 1967. Online at GWU നാഷണൽ സെക്യൂരിറ്റി ലൈബ്രറി ശേഖരിച്ചത് 08 October 2006.
° റയാൻ ഹെന്റ്രി ബട്ടർഫീൽഡ്. ചെ യുടെ പതനം: പട്ടാളക്കാരുടേയും , ഒറ്റുകാരുടേയും നയതന്ത്രത്തിന്റേയും കഥ, ന്യൂയോർക്ക് , 1998: ഓക്സ്ഫോർഡ് സർവ്വകലാശാല, pp 129–135. - ↑ മേരിലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സ്, ബി.ബി.സി വാർത്തകൾ "ചെയുടെ ഛായാഗ്രഹകൻ മരിച്ചു ", 26 May 2001.[1] ബി.ബി.സി ന്യൂസ് ,ഓൺലൈൻ, ശേഖരിച്ചത് ജനുവരി 4,2006
- ↑ അർജന്റീന - ചെയുടെ ചുവന്ന അമ്മ Archived 2013-08-26 at the Wayback Machine. 'ടൈം മാസിക' ജൂലൈ 14, 1961.
- ↑ ചെ ഗുവേര, ഏണസ്റ്റോ (2011). ബൊളീവിയൻ ഡയറി (മലയാള പരിഭാഷ). Kottayam: ഡി.സി.ബുക്സ്. p. 9. ISBN 9788126429608.
- ↑ 12.0 12.1 ഹാർട്ട് 2004, പുറം 98.
- ↑ 13.0 13.1 13.2 13.3 (ആൻഡേഴ്സൺ 1997, പുറങ്ങൾ 37–38). ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "ReferenceC" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ സാൻഡിസൺ 1996, പുറം 10.
- ↑ കെൽനർ 1989, പുറം 26.
- ↑ റാട്ട്നർ 1997, പുറം 25.
- ↑ ആൻഡേഴ്സൺ 1997, പുറം 59-64.
- ↑ കെല്ലനർ 1989, പുറം 27.
- ↑ #38 മോട്ടോർ സൈക്കിൾ ഡയറീസ് 2005-02-20 ഏറ്റവും വില്പനയുള്ള പുസ്തകം , ന്യൂയോർക്ക് ടൈംസ്
- ↑ കാൻ ഫിലിം ഫെസ്റ്റിവൽ Archived 2007-10-13 at the Wayback Machine. അവാർഡുകൾ . അവസാന സന്ദർശനം: മാർച്ച് 23, 2008.
- ↑ ആൻഡേഴ്സൺ 1997, പുറം 98.
- ↑ ആൻഡേഴ്സൺ 1997, പുറം 126.
- ↑ തൈബോ 1999, പുറം 31.
- ↑ ഗുവേര ലിഞ്ച് 2000,പുറം 26.
- ↑ കെല്ലനർ1989,പുറം 32.
- ↑ തൈബോ 1999, പുറം 39.
- ↑ ചെ യോടൊത്തുള്ള എന്റെ ജീവിതം , ഗദിയ ഹിൽദ ". അസ്സോസ്സിയേറ്റഡ് പ്രസ്സ് ഓഗസ്റ്റ് 16, 2008. ശേഖരിച്ചത് ഫെബ്രുവരി 23, 2009.
- ↑ ചെഗുവേര 1960–67 ഫ്രാങ്ക്.ഇ.സ്മിത.
- ↑ സിൻക്ലെയർ, ആൻഡ്രൂ (1970). ചെ ഗുവേര. ദ വൈക്കിംഗ് പ്രസ്സ്. p. 12.
- ↑ കെല്ലനർ 1989, പുറം 33.
- ↑ 31.0 31.1 റിബൽ വൈഫ്, ഹിൽദയുടെ "ചെ ഗുവേരയോടൊത്തുള്ള എന്റെ ജീവിതം" എന്ന പുസ്തകത്തെക്കുറിച്ചുള്ള പഠനം ടോം ജെൽട്ടൺ, ദ വാഷിംഗടൺ പോസ്റ്റ് , ഒക്ടോബർ 12, 2008.
- ↑ തൈബോ 1999, പുറം 55.
- ↑ ഫിഡലും ചെയും വിപ്ലവാത്മകമായ സൗഹൃദം - സൈമണ്ട് റെഡ് ഹെൻട്രി ഗാർഡിയൻ ദിനപത്രം ജനുവരി 9, 2009
- ↑ കെല്ലനർ 1989, പുറം 37.
- ↑ ആൻഡേഴസൺ 1997, പുറം 194.
- ↑ ആൽഡേഴ്സൺ 1997, p. 213.
- ↑ സാൻഡിസൺ 1996, p. 32.
- ↑ ഡിപാമ 2006, പുറങ്ങൾ 110–111.
- ↑ ആൻഡേഴ്സൺ 1997, പുറങ്ങൾ 269–270.
- ↑ കാസ്റ്റാനെഡാ 1998, പുറങ്ങൾ 105, 119.
- ↑ ആൻഡേഴ്സൺ 1997, പുറങ്ങൾ. 237–238, 269–270, 277–278.
- ↑ ലൂഥർ 2001, പുറങ്ങൾ 97–99.
- ↑ 43.0 43.1 ആൻഡേഴ്സൺ 1997, പുറം 237.
- ↑ സാൻഡിസൺ1996, പുറം 35.
- ↑ ഇഗ്നാസിയോ 2007, പുറങ്ങൾ 177.
- ↑ പോസ്റ്റർ ബോയ് ഓഫ് റെവല്യൂഷൻ സോൾ ലാൻഡൂ, ദ വാഷിംഗ്ടൺ പോസ്റ്റ്, ഒക്ടോബർ 19, 1997, പുറം X01.
- ↑ മൂർ, ഡോൺ. "വിപ്ലവം , റേഡിയോയും ഫിഡലിന്റെ ഉദയവും". പേറ്റ്പ്ലുമ റേഡിയോ.
- ↑ ബോക്ക്മാൻ 1984.
- ↑ കെല്ലനർ 1989, p. 40.
- ↑ കെല്ലനർ 1989, p. 47.
- ↑ കാസ്റ്റ്രോ 1972, പുറങ്ങൾ. 439–442.
- ↑ ഡോർഷ്നർ 1980, പുറങ്ങൾ 41–47, 81–87.
- ↑ സാൻഡിസൺ 1996, p. 39.
- ↑ കെല്ലനർ 1989, p. 48.
- ↑ കെല്ലനർ 1989, p. 13.
- ↑ കാസ്റ്റനെഡാ, പുറങ്ങൾ 145–146.
- ↑ 57.0 57.1 കാസ്റ്റാനെഡാ, p. 146.
- ↑ ആൻഡേഴ്സൺ 1997, 397.
- ↑ ആൻഡേഴ്സൺ 1997, p. 424.
- ↑ Castañeda, p. 159.
- ↑ (കാസ്റ്റാനെഡാ 1998, പുറങ്ങൾ. 264–265).
- ↑ ഗോമസ് ട്രെറ്റോ 1991, pp. 115–116.
- ↑ ആൻഡേഴ്സൺ 1997, പുറം 376.
- ↑ നിയസ്സ് 2007, പുറം 60.
- ↑ ഗോമസ് ട്രെറ്റോ 1991,പുറം 116.
- ↑ കാസ്ട്രോയിന്റെ റാലിഃ ക്യൂബ വിധിയോട് ജനങ്ങളുടെ അനുകൂല പ്രതികരണം – വീഡിയോ ദൃശ്യം യൂണിവേഴ്സൽ ഇന്റർനാഷണൽ ന്യൂസ് , വിവരണം എഡ് ഹെർലി, ജനുവരി 22, 1959
- ↑ കെല്ലനർ 1989, പുറം 54.
- ↑ കെല്ലനർ 1989, p. 57.
- ↑ ആൻഡേഴ്സൺ 1997, പുറം 423.
- ↑ ആൻഡേഴ്സൺ 1997, പുറം 431.
- ↑ തൈബോ 1999,പുറം 300.
- ↑ ചെ ഗുവേരയുടെ മകളുടെ ഹിരോഷിമാ സന്ദർശനം ജപ്പാൻ ടൈംസ്, മെയ് 16, 2008
- ↑ ആൻഡേഴ്സൺ 1997, പുറം 435.
- ↑ കാസെ 2009, പുറം 25.
- ↑ കാസെ 2009, പുറങ്ങൾ 25–50.
- ↑ കെല്ലനർ 1989, പുറം 58.
- ↑ 77.0 77.1 കെല്ലനർ 1989, പുറം 55.
- ↑ കെല്ലനർ 1989, പുറം 61.
- ↑ ലാറ്റിൻ പാഠങ്ങൾ ദ ഇൻഡിപെന്റഡന്റ് നവംബർ 7, 2010
- ↑ ആൻഡേഴ്സൺ 1997, പുറം 449
- ↑ 81.0 81.1 ക്രോംപട്ൺ 2009, പുറം 71.
- ↑ ചെ ഗുവേര , ജനപ്രിയനായകൻ.
- ↑ "ലാറ്റിനമേരിക്കൻ റിപ്പോർട്ട്" (JPRS–LAM–84–037). ഫോറിൻ ബ്രോഡ്കാസ്റ്റ് ഇൻഫോർമേഷൻ സർവീസ്. 1984–03–23: 24. Archived from the original on 2011-11-15. Retrieved 2012-06-14.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help); Unknown parameter|ശേഖരിച്ച തീയതി=
ignored (help) - ↑ കെല്ലനർ 1989, p. 74.
- ↑ ദ സ്പിരിറ്റ് ഓഫ് ചെ ഗുവേര ഐ.ഫ് സ്റ്റോൺ, ന്യൂ സ്റ്റേറ്റ്സ്മാൻ, ഒക്ടോബർ 20, 1967.
- ↑ ആൻഡേഴ്സൺ 1997, പുറം 507.
- ↑ Jones, Nate. "ഡോക്യുമെന്റ് ഫ്രൈഡേ: ബേ ഓഫ് പിഗ്സ് ആക്രമണത്തിന് ചെ ഗുവേരയുടെ നന്ദി". NSA Archive.
{{cite web}}
: Unknown parameter|ശേഖരിച്ച തീയതി=
ignored (help) - ↑ ആൻഡേഴ്സൺ 1997, പുറം 509.
- ↑ സാമ്പത്തികത്തെ രാഷ്ട്രീയത്തിൽ നിന്നും വേർതിരിക്കാനാവില്ല ചെ ഗുവേര ചെയ്ത പ്രസംഗം, ഇന്റർ അമേരിക്കൻ ഇക്കോണമിക്കൽ ആന്റ് സോഷ്യൽ കൗൺസിൽ), ഉറുഗ്വേ, ഓഗസ്റ്റ് 8, 1961.
- ↑ 90.0 90.1 ആൻഡേഴ്സൺ 1997, പുറം 545. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Anderson 1997 p 545" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ കെല്ലനർ 1989, പുറം 73.
- ↑ കുറ്റാരോപിതരായ കോളനിവാഴ്ച ഐക്യരാഷ്ട്ര സഭയുടെ 19ാം സമ്മേളനത്തിൽ ക്യൂബയെ പ്രതിനിധീകരിച്ച് ചെയ്ത പ്രസംഗം. ചെ ഗുവേര ഡിസംബർ 11, 1964.
- ↑ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം ഐക്യരാഷ്ട്ര സഭയുടെ 19ാം സമ്മേളനത്തിൽ ക്യൂബയെ പ്രതിനിധീകരിച്ച് ചെയ്ത പ്രസംഗം. ചെ ഗുവേര ഡിസംബർ 11, 1964.
- ↑ 94.0 94.1 94.2 ഐക്യരാഷ്ട്രസഭയിലേക്ക് റോക്കറ്റ് ആക്രമണം ഹോമർ ബിഗാർട്ട്, ദ ന്യൂയോർക്ക് ടൈംസ്, ഡിസംബർ 12, 1964 – പുറം1.
- ↑ ആൻഡേഴ്സൺ 1997, p. 618.
- ↑ ഗുവേര 1969, പുറം 350.
- ↑ ഗുവേര 1969, പുറങ്ങൾ 352–59.
- ↑ ചെ ഗുവേരയുടെ സന്ദേശം ബൊളീവിയിൻ കാടുകളിലെ അദ്ദേഹത്തിന്റെ താവളത്തിൽ നിന്നുമയച്ച സന്ദേശം 1967.
- ↑ സോവിയറ്റ് സാമ്പത്തികവ്യവസ്ഥക്കെതിരെയുള്ള ചെ ഗുവേരയുടെ അവസാന വിധി ജോൺ റിഡ്ഡൽ, സെന്റർ ഫോർ റിസർച്ച് ഗ്ലോബലൈസേഷൻ, ജൂൺ 13, 2008.
- ↑ 100.0 100.1 100.2 ചെ ഗുവേരഃ റഷ്യയുടെ സാമ്പത്തിക,രാഷ്ട്രീയ നിലപാടുകൾക്കെതിരെയുള്ള വിമതൻ ഹെല്ലൻ യാഫി , 2006
- ↑ ഗുവേര 1965.
- ↑ ബെൻ ബെല്ല 1997.
- ↑ ആൻഡേഴ്സൺ 1997, p. 629.
- ↑ ഗാൽവ്സ് 1999,പുറം 62.
- ↑ ഗോത്ത് 2004 പുറം 219.
- ↑ കെല്ലനർ 1989, പുറം 86.
- ↑ ഡോക്ടർ കോംഗോസ് റിബൽ-ടേൺഡ്-ബ്രെയിൻ സർജൻ മാർക്ക് ഡോയൽ, ബി.ബി.സി വേൾഡ്, ഡിസംബർ 13, 2005.
- ↑ ബി.ബി.സി വാർത്തകൾ ജനുവരി 17, 2001.
- ↑ ബാംഫോർഡ് 2002, p. 181).
- ↑ ഐർലണ്ട്സ് ഓൺ 2000.
- ↑ കെല്ലനർ 1989, പുറം 87.
- ↑ ഗുവേര 2000, പുറം 1.
- ↑ ചെഗുവേര സെന്റ്രൽ ബൊഹീമിയൻ ഹൈഡ് എവേ വില്ലോബി ചെക്ക് റേഡിയോ, ജൂൺ 27, 2010
- ↑ ഗുവേര 2009, പുറം 167.
- ↑ മിറ്റ്ലെമാൻ 1981, പുറം 38.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. Retrieved 2013 മെയ് 15.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Jacobson, Sid and Ernie Colón. ചെ എ ഗ്രാഫിക് ബയോഗ്രഫി. ഹിൽ ആന്റ് വാംഗ് , 2009. 98.
- ↑ സെൽവേജ് 1985.
- ↑ ആൻഡേഴ്സൺ 1997,പുറം 693.
- ↑ ചെ ഗുവേരയുടെ ബൊളീവിയൻ ഗറില്ലാ സൈന്യം ലാറ്റിനമേരിക്കൻ സ്റ്റഡീസ് ഓർഗനൈസേഷൻ
- ↑ കെല്ലനർ 1989, പുറം 97.
- ↑ യു.എസ്.ആർമി1967 , റിയാൻ 1998, pp. 82–102]]
- ↑ "ബിഡ്ഢിംഗ് ഫോർ ചെ Archived 2013-08-26 at the Wayback Machine.", ടൈം മാഗസിൻ, ഡിസംബർ. 15, 1967.
- ↑ കാസ്റ്റാനെടാ 1998, പുറങ്ങൾ 107–112; 131–132.
- ↑ റൈറ്റ് 2000, പുറം 86.
- ↑ ബാർബി "ചെ ഗുവേരയെ പിടിച്ച വിവരണം" ഡേവിഡ് സ്മിത്ത്,ദ ഒബ്സർവ്വർ, ഡിസംബർ 23, 2007.
- ↑ ചെ ഗുവേരയെ പിടികൂടുന്നു റിച്ചാർഡ് ഗോത്ത്, ദ ഏജ്, സെപ്തംബർ 8, 2010
- ↑ ആൻഡേഴ്സൺ 1997, പുറം 733.
- ↑ 129.0 129.1 "ചെ ഗുവേരയെ കുരുതികഴിച്ചവൻ Archived 2008-12-07 at the Wayback Machine." ജുവാൻ ഒ തമായോ, മിയാമി ഹെറാൾഡ്, സെപ്തംബർ 19, 1997.
- ↑ 130.0 130.1 130.2 130.3 റേ, മൈക്കിൾ (1968). "ചെ ഗുവേരയുടെ വധശിക്ഷ". റാംപാർട്ട്സ് മാഗസിൻ: 33.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ "ചെ ഗുവേരയുടെ കൊലപാതകം, 40 കൊല്ലങ്ങൾക്കു മുമ്പ്.സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ. ഒക്ടോബർ 9 ചൊവ്വ, 2007. ശേഖരിച്ചത് നവംബർ 7, 2009.
- ↑ ടൈം മാഗസിൻ 1970.
- ↑ അൽമുദേവർ 2007 - ഗോട്ട് 2005.
- ↑ കാസെ 2009, പുറം 183.
- ↑ ലാസെ 2007a.
- ↑ ചെ ഗുവേരയുടെ വാച്ച് Archived 2010-05-24 at the Wayback Machine..
- ↑ നാദെൽ, മർലിൻ (ഓഗസ്റ്റ് 24, 1968). "റെജിസ് ഡിബ്രേ യുമായുള്ള അഭിമുഖം, ജയിലിൽ നിന്നും". റാംപാർട്ട്സ് മാഗസിൻ: 42.
- ↑ ചെ ഗുവേരക്ക് ക്യൂബയുടെ അഭിവാദ്യങ്ങൾ സി.എൻ.എൻ, ഒക്ടോബർ 17, 1997
- ↑ ബിഡ്ഡിംഗ് ഫോർ ചെ Archived 2013-08-26 at the Wayback Machine.", ടൈംസ് മാഗസിനൻ, ഡിസംബർ. 15, 1967.
- ↑ ഗുവേര 1967b.
- ↑ റിയാൻ 1998, പുറം 45.
- ↑ റിയാൻ 1998, പുറം 104.
- ↑ പ്യൂപ്പിൾസ് വീക്കിലി 2004.
- ↑ അർജന്റീനയുെട വൈകിപ്പോയ സമർപ്പണം ഹെലൻ പോപ്പർ, റോയിട്ടർസ്, ജൂൺ 14, 2008.
- ↑ 80 ാമത്തെ ജന്മദിനത്തിൽ പ്രതിമാ സമർപ്പണം ഡാനിയൽ ഷൂമ്ലർ, ബി.ബി.സി ന്യൂസ്, ജൂൺ 15, 2008.
- ↑ ചെ ഗുവേരയുടെ രണ്ടാം വരവ് ഡേവിഡ് റൈഫ്, നവംബർ 20, 2005, ന്യൂയോർക്ക് ടൈംസ്.
- ↑ മൊയ്നിഹാൻ 2006.
- ↑ സിൻക്ലയർ 1968 / 2006, പുറം 67.
- ↑ ചെ ഗുവേരയെ ഓർമ്മിക്കുമ്പോൾ അൽവാരോ സുവാസോ ദ വാഷിംഗ്ടൺ പോസ്റ്റ് (6 ഒക്ടോബർ 2007)
- ↑ "ക്യൂബ ചെഗുവേരയെ ഓർമ്മിക്കുന്നു." " റോസ താനിയ വാൽഡെസ്, റോയിട്ടർസ് (8 ഒക്ടോബർ 2007)
- ↑ ചെ ഗുവേരയുടെ മുഖംമൂടിക്കിപ്പുറം, Archived 2008-11-21 at the Wayback Machine. ടൈംസ് ഓൺലൈൻ, സെപ്തംബർ 16, 2007.
- ↑ ചെ ഗുവേരയോടുള്ള വിരോധം. മാർക്കും
- ↑ ചെ ഗുവേരയുടെ യഥാർത്ഥ മുഖം പ്രൊജക്ട് സിൻഡിക്കേറ്റ്
- ↑ 154.0 154.1 ചെ ഗുവേര തിരസ്കരിക്കപ്പെടുന്നു[പ്രവർത്തിക്കാത്ത കണ്ണി] ഫ്രണ്ട്പേജ് മാഗസിൻ
- ↑ ചെഗുവേരയിലെ യുദ്ധക്കൊതിയൻ Archived 2012-05-23 at the Wayback Machine. ഇൻഡിപെൻഡന്റ് ദിനപത്രം
- ↑ കാസെ 2009, പുറങ്ങൾ 325 & 235.
- ↑ ചെ വിമർശിക്കപ്പെടുന്നു ഇൻഡിപെൻഡന്റ് ദിനപത്രം
- ↑ ബി.ബി.സി ന്യൂസ് 2007.
- ↑ ഒഹഗാൻ 2004
- ↑ [2]പോളണ്ട് ചെ ഗുവേരയുടെ ചിത്രങ്ങൾ നിരോധിക്കുന്നു ഡിജിറ്റൽ ജേണൽ
- ↑ പോളണ്ടിന്റെ ചെ നിരോധനം ടെലഗ്രാഫ് ദിനപത്രം
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- ലോല അൽമുദേവർ (ഒക്ടോബർ 9, 2007). "ചെഗുവേരയുടെ വധം". സാൻഫ്രാൻസിസ്കോ ജേർണൽ.
- ജോൺ ലീ ആൻഡേഴ്സൺ (1997). ചെ ഗുവേരഃ എ റെവല്യൂഷണറി ലൈഫ്. ന്യൂയോർക്ക് : ഗ്രോവ് പ്രസ്സ്. ISBN 0-8021-1600-0.
- ജെയിംസ് ബാംഫോർഡ് (2002). ബോഡി ഓഫ് സീക്രട്ട്സ്: അനാട്ടമി ഓഫ് അൾട്ടാ സീക്രട്ട് നാഷണൽ സെക്യൂരിറ്റി ഏജൻസി (റീപ്രിന്റ്). ന്യൂയോർക്ക്: ആങ്കർ ബുക്സ്. ISBN 0-385-49908-6.
- ബി.ബി.സി.ന്യൂസ് (ജനുവരി 17, 2001). "Profile: ലോറന്റ് കാബില". ശേഖരിച്ച തീയതി ഏപ്രിൽ 10, 2008..
- ബി.ബി.സി.ന്യൂസ് (മെയ് 26, 2001). ചെ ഗുവേര ഫോട്ടോഗ്രാഫർ ഡൈഡ്. ശേഖരിച്ചത് ജനുവരി 4, 2006..
- ബി.ബി.സി.ന്യൂസ് (ഒക്ടോബർ 9, 2007). "ക്യൂബയുടെ അഭിവാദ്യം". ബി.ബി.സി ന്യൂസ് ഇന്റർനാഷണൽ വെർഷൻ.
- ബ്യൂബിയൻ, ജാസൺ (2009). ക്യൂബ മാർക്സ് 50 ഇയേർസ് സിൻസ് 'ട്രയംഫന്റ് റെവല്യൂഷൻ'. എൻ.പി.ആർ ഓൾ തിംഗസ് കൺസിഡേഡ്, Audio Report.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Italic or bold markup not allowed in:|publisher=
(help) - ബെൻ ബെല്ല, അഹമ്മദ് (ഒക്ടോബർ 1997). "ചെ അസ് ഐ ന്യൂ ഹിം". ലെ മൊണ്ടെ ഡിപ്ലോമാറ്റിക്. ശേഖരിച്ചത് ഫെബ്രുവരി 28, 2008..
- ബോക്ക്മാൻ, മേജർ ലാറി ജെയിംസ് (ഏപ്രിൽ 1, 1984). ദ സ്പിരിറ്റ് ഓഫ് മൊങ്കാദ: ഫിഡൽ കാസ്ട്രോസ് റൈസ് ടു പവർ 1953–1959. യുണെറ്റഡ് സ്റ്റേറ്റ്സ്: മറൈൻ കോർപ്സ് കമ്മാന്റ് ആന്റ് സ്റ്റാഫ് കോളെജ്.
- കാസെ, മൈക്കിൾ (2009). ചെ ആഫ്റ്റർ ലൈഫ്: ദ ലീഗസി ഓഫ് ആൻ ഇമേജ്. വിന്റേജ്. ISBN 0-307-27930-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - കാസ്റ്റാനെഡാ, ജോർജ് ജി (1998). ചെ ഗുവേര: കംപാനെറോ. ന്യൂയോർക്ക്: റാൻഡം ഹൗസ്. ISBN 0-679-75940-9.
- കാസ്ട്രോ, ഫിഡൽ (എഡിറ്റേർസ് ബൊണാഷ്യ, റോളണ്ടോ നെൽസൺ പി വാൽദേസ്; 1972). റെവല്യൂഷണറി സ്ട്രഗിൾ 1947–1958. കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് ലണ്ടൻ: എം.ഐ.ടി.പ്രസ്സ് . ISBN 0-262-02065-3.
- കാസെ, മിച്ചെൽ (2009). ചെ ഗുവേരാസ് ആഫ്റ്റർ ലൈഫ്: ദ ലെഗസി ഓഫ് ആൻ ഇമേജ്. വിന്റേജ്. ISBN 0-307-27930-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - കാസ്റ്റാനെദാ, ജോർജ് (1998). ചെ ഗുവേര കംപാനെരോ. ന്യൂയോർക്ക്: റാൻഡംഹൗസ്. ISBN 0-679-75940-9..
- കാസ്ട്രോ, ഫിഡൽ (എഡിറ്റേഴ്സ് ബൊണാഷ്യ, റോളണ്ടോ. ഇ. നെൽസൺ.പി.വാൽഡെസ്; 1972). Revolutionary Struggle 1947–1958. കേംബ്രിഡ്ജ് മസാച്ചുസെറ്റ്സ് ആന്റ് ലണ്ടൻ ISBN 0-262-02065-3.
- ക്രോംപ്ടൺ, സാമുവൽ (2009). ചെ ഗുവേര: ദ മേക്കിംഗ് ഓഫ് എ റെവല്യൂഷണറി. ഗാരെത്ത് സ്റ്റീവൻസ്. ISBN 1-4339-0053-X.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ദെ പാമ, ആന്റണി (2006). ദ മാൻ ഹു ഇൻവെന്റഡ് ഫിഡൽ: കാസ്ട്രോ, ക്യൂബ, ഹെർബർട്ട്.എൽ.മാത്യൂസ്. ന്യൂയോർക്ക് ടൈംസ്. ന്യൂയോർക്ക്: പബ്ലിക്ക് അഫയെർസ്. ISBN 1-58648-332-3..
- ഏരിയൽ ഡോർഫ്മാൻ (June 14, 1999). Time 100: ചെ ഗുവേര Archived 2011-04-25 at Archive.is. ടൈംസ് മാഗസിൻ.
- ഡോർഷ്നർ, ജോൺ ആന്റ് റോബർട്ടോ ഫാബ്രിസിയോ (1980). ദ വിൻഡ്സ് ഓഫ് ഡിസംബർ: ദ ക്യൂബൻ റെവല്യൂഷൺ ഓഫ് 1958.ന്യൂയോർക്ക്: കൊവാർഡ്, മകാൻ & ജിയോഹെൻ. ISBN 0-698-10993-7..
- ഡ്യൂമർ, ജിൻ . ചെ ഗുവേരയുമായുള്ള അഭിമുഖം (വീഡിയോ ദൃശ്യം; 9:43; ഇംഗ്ലീഷ് അടിക്കുറിപ്പുകൾ).
- ഫ്രീ സൊസൈറ്റി പ്രൊജക്ട്. / ക്യൂബ ആർക്കെവ് (സെപ്തംബർ 30, 2009). "വിക്ടിംസ് ഓഫ് ചെഗുവേര ഇൻ ക്യൂബ: 1957 to 1959PDF (244 KB)". സമ്മിറ്റ്, ന്യൂ ജേർസി: ഫ്രീ സൊസൈറ്റി പ്രൊജക്ട്.
- ഗാൽവസ്, വില്ല്യം (1999). ചെ ഇൻ ആഫ്രിക്ക: ചെഗുവേരാ കോംഗോ ഡയറി. മെൽബൺ: ഓഷ്യൻ പ്രസ്സ്, 1999. ISBN 1-876175-08-7.
- റൗൾ ഗോമസ് (സ്പിംഗ് 1991). "തെർട്ടി ഇയേഴ്സ് ഓഫ് റെവല്യൂഷണറി ക്യൂബൻ ലോ". ലാറ്റിൻ അമേരിക്കൻ പെർസ്പക്ടീവ്സ് 18(2), ക്യൂബൻ വ്യൂസ് ഓൺ ദ റെവല്യൂഷൺ. 114–125..
- ഗോത്, റിച്ചാർഡ് (2004). ക്യൂബ എ ന്യൂ ഹിസ്റ്ററി. യേൽ യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 0-300-10411-1.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ഗോത് , റിച്ചാർഡ് (ഓഗസ്റ്റ് 11, 2005). "ബൊളീവിയ ഓൺ ദ ഡേ ഓഫ് ഡെത്ത് ഓഫ് ചെ ഗുവേര Archived 2005-11-26 at the Wayback Machine.". ലെ മോന്ദെ ഡിപ്ലോമാറ്റിക്. ശേഖരിച്ചത് ഫെബ്രുവരി 26, 2006..
- ഗ്രാന്റ് , വിൽ (ഒക്ടോബർ 8, 2007). "സി.ഐ.എ മാൻ റീകൗണ്ട്സ് ചെ ഗുവേരാസ് ഡെത്ത്". ബി.ബി.സി ന്യൂസ്. ശേഖരിച്ചത് ഫെബ്രുവരി 29, 2008.
- ചെ ഗുവേര, ഏണസ്റ്റോ "ചെ" (1995). മോട്ടോർ സൈക്കിൾ ഡയറീസ്. ലണ്ടൻ: വെർസോ ബുക്ക്സ്.
- ചെ ഗുവേര, ഏണസ്റ്റോ "ചെ" (എഡിറ്റർ വാട്ടേർസ്, മേരി ആലീസ്) (1996). എപ്പിസോഡ്സ് ഓഫ് ദ ക്യൂബൻ റെവല്യൂഷണറി വാർ 1956–1958. ന്യൂയോർക്ക് ടൈംസ്: പാത്ഫൈൻഡർ. ISBN 0-87348-824-5.
- ചെ ഗുവേര, ഏണസ്റ്റോ "ചെ" (1965). "ചെ ഗുവേരാസ് ഫെയർവെൽ ലെറ്റർ".
- ചെ ഗുവേര, ഏണസ്റ്റോ "ചെ" (1967a). "മെസ്സേജ് ടു ദ ട്രൈകോൺടിനെന്റൽ"
- ചെ ഗുവേര, ഏണസ്റ്റോ "ചെ" (1967b). "ബൊളീവിയൻ ഡയറി". എഴുതിയത് 1966–1967..
- ചെ ഗുവേര, ഏണസ്റ്റോ "ചെ" (എഡിറ്റേഴ്സ് ബൊണാഷ്യ, റോളണ്ടോ. ഇ. നെൽസൺ.പി.വാൽഡെസ് 1969). സെലക്ടട് വർക്സ് ഓഫ് ഏണസ്റ്റോ ചെ ഗുവേര, കേംബ്രിഡ്ജ്, എം.ഐ.ടി.പ്രസ്സ്. ISBN 0-262-52016-8
- ഗുവേര, ഏണസ്റ്റോ (2009). ഡയറീസ് ഓഫ് ഏണസ്റ്റോ ചെഗുവേര. ഓഷ്യൻ പ്രസ്സ്. ISBN 1-920888-93-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help). - ചെ ഗുവേര, ഏണസ്റ്റോ "ചെ" (1972). പസാജെസ് ദെ ലാ ഗുവേര റെവല്യൂഷണറിയ.
- ചെ ഗുവേര, ഏണസ്റ്റോ "ചെ" ദ ആഫ്രിക്കൻ ഡ്രീം.ന്യൂയോർക്ക്: ഗ്രോവ് പബ്ലിഷേഴ്സ്. ISBN 0-8021-3834-9.
- ചെ ഗുവേര, ഏണസ്റ്റോ "ചെ" (2005). "സോഷ്യലിസം ആന്റ് മാൻ ഇൻ ക്യൂബ" (First published മാർച്ച് 12, 1965 ചെ ഗുവേര റീഡർ'. (1997). ഓഷ്യൻ പ്രസ്സ്. ISBN 1-875284-93-1
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
|
|
- Pages using infobox person with multiple organizations
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- Articles with hatnote templates targeting a nonexistent page
- Pages with plain IPA
- 1928-ൽ ജനിച്ചവർ
- 1967-ൽ മരിച്ചവർ
- ജൂൺ 14-ന് ജനിച്ചവർ
- ഒക്ടോബർ 9-ന് മരിച്ചവർ
- Commons link is on Wikidata
- ഗറില്ല യുദ്ധനേതാക്കൾ
- മാർക്സിസ്റ്റ് തത്ത്വചിന്തകർ
- മാർക്സിസം
- സോഷ്യലിസം
- അർജന്റീനിയൻ വിപ്ലവകാരികൾ
- നിരീശ്വരവാദികൾ
- മാർക്സിസ്റ്റ് സൈദ്ധാന്തികർ