Jump to content

ഗബ്രിയേലാ മിസ്ത്രെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗബ്രിയേലാ മിസ്ത്രെൽ
ജനനംലൂസില ദെ മാരിയ ദെ പെർപെറ്റ്യോ സൊക്കോറോ ഗൊദോയ് അൽകായേഗ
(1889-04-07)ഏപ്രിൽ 7, 1889
വിചൂണ,ചിലി
മരണംജനുവരി 10, 1957(1957-01-10) (പ്രായം 67)
ഹെംപ്സ്റ്റെഡ്, ന്യൂയോർക്ക്
തൊഴിൽഅധ്യാപക, നയതന്ത്രജ്ഞ, കവയിത്രി
ദേശീയതചിലി
Period1914–1957
അവാർഡുകൾസാഹിത്യത്തിനുളള നോബൽ സമ്മാനം1945
കയ്യൊപ്പ്

ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്നു ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ.[1] സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെലിന്റെ സംഘർഷങ്ങൾ [2] എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

ആൻഡീസ് പർവ്വതനിരകൾക്കു പടിഞ്ഞാറ്, ചിലിയിലെ വിചൂണ എന്ന പ്രദേശത്ത് ഒരു നിർദ്ധനകുടുംബത്തിലാണ് ലൂസില ജനിച്ചത്. ലൂസിലക്ക് മൂന്നു വയസ്സുളളപ്പോൾ പിതാവ് വീടും കുടുംബവുമുപേക്ഷിച്ചു നാടു വിട്ടു. അമ്മയോടൊപ്പം ലൂസിലയും മൂത്ത സഹോദരി എംലിനാ മൊളീനയും മോണ്ടിഗ്രാന്ഡേയിലേക്ക് താമസം മാറ്റി. മൊളിന പഠിപ്പിച്ചിരുന്ന സ്കൂളിൽ ത്തന്നെയാണ് ലൂസില പ്രാഥമിക വിദ്യാഭ്യാസം മുഴുമിച്ചത്. പിന്നീട് അധ്യാപകവൃത്തിയിലേർപ്പെട്ടു.

പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ചില കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഒന്നും സ്വന്തം പേരിലല്ല എഴുതിയത്. 1908- മുതലാണ് ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമം സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. 1914-ൽ, ചിലിയിൽ പുഷ്പമത്സരങ്ങൾ എന്ന പേരിലറിയപ്പെടുന്ന ദേശീയ കവിതാ മത്സരത്തിൽ മിസ്ത്രെലിന്റെ മരണഗീതങ്ങൾ (Sonetos de la Muerte ) എന്ന കൃതിക്ക് ഒന്നാം സമ്മാനം ലഭിച്ചു. [1] സാഹിത്യത്തോടൊപ്പം രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും താത്പര്യം ഉണ്ടായിരുന്ന മിസ്ത്രെൽ ലാറ്റിനമേരിക്കയിലേയും താമസിയാതെ ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തികളിലൊരാളായി. ചിലിയുടെ അംബാസ്സിഡറായി പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു.

മുഖ്യകൃതികൾ

[തിരുത്തുക]
  • മരണഗീതങ്ങൾ Sonetos de la muerte
  • ഹതാശDesolación
  • സ്ത്രീചിന്തനം Lecturas para Mujeres
  • കൊയ്ത്തുകാലം( Tala)
  • വാത്സല്യം Ternura: canciones de niños
  • ശുഭ്രമേഘങ്ങളും ചിലിയും (Nubes Blancas y Breve Descripción de Chile)
  • മുന്തിരിത്തോട്ടങ്ങൾ ( Lagar, Santiago, Chile)

അന്ത്യം

[തിരുത്തുക]

അവസാന വർഷങ്ങൾ മിസ്ത്രെൽ ന്യൂയോർക്കിലാണ് ചെലവിട്ടത്. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് 1957 ജനുവരി 10ന് നിര്യാതയായി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 നോബൽ പുരസ്കാരം
  2. : Martin C. Taylor (2012). Gabriela Mistral's Struggle with God and Man A Biographical and Critical Study of the Chilean Poet. McFarland & Company. ISBN 9780786464852.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=ഗബ്രിയേലാ_മിസ്ത്രെൽ&oldid=3982042" എന്ന താളിൽനിന്ന് ശേഖരിച്ചത്