വിൻസ്റ്റൺ ചർച്ചിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി റൈറ്റ് ഓണറബിൾ സർ വിൻസ്റ്റൺ ചർച്ചിൽ കെ.ജി. ഒ.എം. സി.എച്ച്. റ്റി.ഡി. പി.സി. ഡി.എൽ. എഫ്.ആർ.എസ്. ആർ.എ.


പദവിയിൽ
1951 ഒക്റ്റോബർ 26 – 1955 ഏപ്രിൽ 7
രാജാവ്
Deputy ആന്റണി ഈഡൻ
മുൻ‌ഗാമി ക്ലെമന്റ് ആറ്റ്ലി
പിൻ‌ഗാമി ആന്റണി ഈഡൻ
പദവിയിൽ
1940 മേയ് 10 – 1945 ജൂലൈ 26
രാജാവ് ജോർജ്ജ് VI
Deputy ക്ലെമന്റ് ആറ്റ്ലീ
മുൻ‌ഗാമി നെവിൽ ചേമ്പർലെയിൻ
പിൻ‌ഗാമി ക്ലെമന്റ് ആറ്റ്ലീ

പദവിയിൽ
1945 ജൂലൈ 26 – 1951 ഒക്റ്റോബർ 26
രാജാവ് ജോർജ്ജ് VI
പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലീ
മുൻ‌ഗാമി ക്ലെമന്റ് ആറ്റ്ലീ
പിൻ‌ഗാമി ക്ലെമന്റ് ആറ്റ്ലീ

പദവിയിൽ
1940 നവംബർ 9 – 1955 ഏപ്രിൽ 7
മുൻ‌ഗാമി നെവിൽ ചേമ്പർലെയിൻ
പിൻ‌ഗാമി ആന്റണി ഈഡൻ

പദവിയിൽ
1951 ഒക്റ്റോബർ 28 – 1952 മാർച്ച് 1
പ്രധാനമന്ത്രി ഇദ്ദേഹം തന്നെ
മുൻ‌ഗാമി എമ്മാനുവൽ ഷിൻവെൽ
പിൻ‌ഗാമി ദി ഏൾ അലക്സാണ്ടർ ഓഫ് ട്യൂണിസ്
പദവിയിൽ
1940 മേയ് 10 – 1945 ജൂലൈ 26
പ്രധാനമന്ത്രി ഇദ്ദേഹം തന്നെ
മുൻ‌ഗാമി
ദി ലോഡ് ചാറ്റ്‌ഫീൽഡ് (മിനിസ്റ്റർ ഓഫ് കോ ഓർഡിനേഷൻ ഓഫ് ഡിഫൻസ്)
പിൻ‌ഗാമി ക്ലെമന്റ് ആറ്റ്ലീ

പദവിയിൽ
1924 നവംബർ 6 – 1929 ജൂൺ 4
പ്രധാനമന്ത്രി സ്റ്റാൻലി ബാ‌ൾഡ്വിൻ
മുൻ‌ഗാമി ഫിലിപ്പ് സ്നോഡെൻ
പിൻ‌ഗാമി ഫിലിപ്പ് സ്നോഡെൻ

പദവിയിൽ
1910 ഫെബ്രുവരി 19 – 1911 ഒക്റ്റോബർ 24
പ്രധാനമന്ത്രി ഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത്
മുൻ‌ഗാമി ഹെർബർട്ട് ഗ്ലാഡ്സ്റ്റോൺ
പിൻ‌ഗാമി റെജിനാൾഡ് മക്കെന്ന

പദവിയിൽ
1908 ഏപ്രിൽ 12 – 1910 ഫെബ്രുവരി 14
പ്രധാനമന്ത്രി ഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത്
മുൻ‌ഗാമി ഡേവിഡ് ലോയ്ഡ് ജോർജ്ജ്
പിൻ‌ഗാമി സിഡ്നി ബക്സ്റ്റൺ

എപ്പിംഗിലെ പാർലമെന്റംഗം
പദവിയിൽ
1924 ഒക്റ്റോബർ 29 – 1945 ജൂലൈ 5
മുൻ‌ഗാമി സർ ലിയൊണാർഡ് ലൈൽ
പിൻ‌ഗാമി ലിയ മാന്നിംഗ്

ഡൺഡീയിലെ പാർലമെന്റംഗം
അലക്സാണ്ടർ വിൽക്കിയും ഇവിടത്തെ പാർലമെന്റംഗമായിരുന്നു
പദവിയിൽ
1908 ഏപ്രിൽ 24 – 1922 നവംബർ 15
മുൻ‌ഗാമി
പിൻ‌ഗാമി

പദവിയിൽ
1906 ഫെബ്രുവരി 8 – 1908 ഏപ്രിൽ 24
മുൻ‌ഗാമി വില്യം ഹൗൾഡ്സ്‌വർത്ത്
പിൻ‌ഗാമി വില്യം ജോയ്ൻസൺ-ഹിക്ക്സ്

ഓൾഡ്‌ഹാമിലെ പാർലമെന്റംഗം
ആൽഫ്രഡ് എമ്മോട്ടും ഇവിടുത്തെ പാർലമെന്റംഗമായിരുന്നു
പദവിയിൽ
1900 ഒക്റ്റോബർ 24 – 1906 ജനുവരി 12
മുൻ‌ഗാമി
വാൾട്ടർ റൺസിമാൻ
ആൽഫ്രഡ് എമ്മോട്ട്
പിൻ‌ഗാമി
ജനനം വിൻസ്റ്റൺ ലിയോണാർഡ് സ്പെൻസർ ചർച്ചിൽ
1874 നവംബർ 30(1874-11-30)
മരണം 1965 ജനുവരി 24(1965-01-24) (പ്രായം 90)
28 ഹൈഡ് പാർക്ക് ഗേറ്റ്, ലണ്ടൻ, ഇംഗ്ലണ്ട്
ശവകുടീരം സെന്റ് മാർട്ടിൻസ് ചർച്ച്, ബാൾഡൺ, ഓക്സ്ഫോഡ്ഷെയർ
ഭവനം
ദേശീയത ഇംഗ്ലീഷ്
പൗരത്വം ബ്രിട്ടീഷ്
പഠിച്ച സ്ഥാപനങ്ങൾ
രാഷ്ട്രീയപ്പാർട്ടി
മതം ആംഗ്ലിക്കൻ
ജീവിത പങ്കാളി(കൾ)
ക്ലെമന്റൈൻ ചർച്ചിൽ
1908–1965 (ഇദ്ദേഹത്തിന്റെ മരണം)
കുട്ടി(കൾ)
ബന്ധുക്കൾ
പുരസ്കാര(ങ്ങൾ)
ഒപ്പ്
Sir Winston Churchill signature.svg

1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874 നവംബർ 301965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി. [1] വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.

ആദ്യകാലം[തിരുത്തുക]

ബ്രിട്ടീഷ് കരസേനയിൽ ഒരു ഉദ്യോഗസ്ഥൻ ആയിരുന്ന ചർച്ചിൽ രണ്ടാം ബോവർ യുദ്ധത്തിലെ ഓംബർമാൻ പോരാട്ടത്തിൽ പങ്കെടുത്തു. അറുപതു വർഷത്തോളം രാഷ്ട്രീയരംഗത്തു നിറഞ്ഞുനിന്ന ചർച്ചിൽ പല രാഷ്ട്രീയ, കാബിനറ്റ് പദവികളും അലങ്കരിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ചർച്ചിൽ 1905-1915 വരെയുള്ള ലിബറൽ സർക്കാരുകളിൽ ആഭ്യന്തര സെക്രട്ടറി ആയും പ്രസിഡന്റ് ഓഫ് ദ് ബോർഡ് ഓഫ് ട്രേഡ് ആയും സേവനമനുഷ്ടിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ചർച്ചിൽ പല പദവികളും അലങ്കരിച്ചു. ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി, മിനിസ്റ്റർ ഓഫ് മ്യൂണിഷൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ വാർ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ എയർ എന്നീ പദവികൾ അതിൽ ഉൾപ്പെടും. ഒന്നാം ലോകമഹായുദ്ധത്തിൽ പശ്ചിമ മുന്നണിയിൽ സേവനം അനുഷ്ടിച്ച ചർച്ചിൽ റോയൽ സ്കോട്ട്സ് ഫ്യൂസിലിയേഴ്സ്-ന്റെ ആറാം ബറ്റാലിയൻ നയിച്ചു. രണ്ട് ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്കുള്ള കാലത്ത് ചർച്ചിൽ ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ എന്ന പദവി വഹിച്ചു.

പ്രധാനമന്ത്രിപദത്തിൽ[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു. 1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാ‍നമന്ത്രി ആയി. അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു. 1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതുതിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി. 1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു. മരണശേഷം ചർച്ചിലിന്റെ രാഷ്ട്രബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു.

പുരസ്കാരങ്ങൾ[തിരുത്തുക]

 • 1940ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു
 • 1950ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഹാഫ് സെഞ്ച്വറിയായ് തിരഞ്ഞെടുത്തു
 • 1953ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം
 • 1953ൽ സർ പദവി ലഭിച്ചു
 • 1963ൽ അമേരിക്കൻ ഐക്യനാടുകൾ ഓണറ്റി പദവി നൽകി. (ആദ്യ വ്യക്തി.)
 • 2002ൽ ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായ് ബി.ബി.സി. തിരഞ്ഞെടുത്തു

അവലംബം[തിരുത്തുക]

 1. http://nobelprize.org/nobel_prizes/literature/laureates/1953/

പ്രാധമിക സ്രോതസ്സുകൾ[തിരുത്തുക]

 • Churchill, Winston. The World Crisis. 6 vols. (1923–31); one-vol. ed. (2005). [On World War I.]
 •  –––. The Second World War. 6 vols. (1948–53)
 • Coombs, David, ed., with Minnie Churchill. Sir Winston Churchill: His Life through His Paintings. Fwd. by Mary Soames. Pegasus, 2003. ISBN 0-7624-2731-0. [Other editions entitled Sir Winston Churchill's Life and His Paintings and Sir Winston Churchill: His Life and His Paintings. Includes illustrations of approx. 500–534 paintings by Churchill.]
 • Edwards, Ron. Eastcote: From Village to Suburb (1987). Uxbridge: London Borough of Hillingdon ISBN 0-907869-09-2
 • Gilbert, Martin. In Search of Churchill: A Historian's Journey (1994). [Memoir about editing the following multi-volume work.]
 •  –––, ed. Winston S. Churchill. An 8 volume biography begun by Randolph Churchill, supported by 15 companion vols. of official and unofficial documents relating to Churchill. 1966–
I. Youth, 1874–1900 (2 vols., 1966);
II. Young Statesman, 1901–1914 (3 vols., 1967);
III. The Challenge of War, 1914–1916 (3 vols., 1973). ISBN 0-395-16974-7 (10) and ISBN 978-0-395-16974-2 (13);
IV. The Stricken World, 1916–1922 (2 vols., 1975);
V. The Prophet of Truth, 1923–1939 (3 vols., 1977);
VI. Finest Hour, 1939–1941: The Churchill War Papers (2 vols., 1983);
VII. Road to Victory, 1941–1945 (4 vols., 1986);
VIII. Never Despair, 1945–1965 (3 vols., 1988).

ദ്വിതീയ സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Listen to this article (3 parts) · (info)
Part 1 · Part 2 · Part 3
Spoken Wikipedia
ഈ ഓഡിയോ ഫയൽ താളിന്റെ 7 April 2006 എന്ന ദിവസം എഡിറ്റ് ചെയ്തതിൻ പ്രകാരമാണ്‌ നിർമ്മിച്ചിരിക്കുന്നത് , അതു കാരണം താളിലെ പുതിയ മാറ്റങ്ങൾ ഇവിടെ പ്രതിഫലിക്കണമെന്നില്ല. (ശ്രാവ്യ സഹായി)
More spoken articles


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ


Persondata
NAME Churchill, Winston
ALTERNATIVE NAMES Sir Winston Leonard Spencer Churchill, The Rt Hon. Sir Winston Churchill
SHORT DESCRIPTION English statesman and author, best known as Prime Minister of the United Kingdom
DATE OF BIRTH 30 November 1874
PLACE OF BIRTH Blenheim Palace, Woodstock, Oxfordshire, England, United Kingdom
DATE OF DEATH 24 January 1965
PLACE OF DEATH Hyde Park Gate, London, England, United Kingdom
"https://ml.wikipedia.org/w/index.php?title=വിൻസ്റ്റൺ_ചർച്ചിൽ&oldid=2487104" എന്ന താളിൽനിന്നു ശേഖരിച്ചത്