ഗ്രേസിയ ദേലേദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രേസിയ ദേലേദ
Grazia Deledda 1926.jpg
ജനനം(1871-09-27)27 സെപ്റ്റംബർ 1871
മരണം15 ഓഗസ്റ്റ് 1936(1936-08-15) (പ്രായം 64)
തൊഴിൽസാഹിത്യകാരി
പുരസ്കാരങ്ങൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
(1926)
സാഹിത്യപ്രസ്ഥാനംയഥാതഥ്യപ്രസ്ഥാനം, Decadence

1926ൽ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ സാഹിത്യകാരിയാണ് ഗ്രേസിയ ദേലേദ.[1]

ജീവിതരേഖ[തിരുത്തുക]

1871 സെപ്റ്റംബർ 27നു ഇറ്റലിയിലെ സാർദീനിയയിലെ നുയോറോയിൽ ജനിച്ചു.[2] ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ "സാൻഗ്വെ സാർദെ" പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു.

സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ 1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ദേലേദയ്ക്കു ലഭിച്ചു.[1]

1936 ആഗസ്റ്റ് 15നു റോമിൽ വച്ച് ഗ്രേസിയ ദേലേദ അന്തരിച്ചു[2].

ദേലേദയുടെ ശബ്ദരേഖ[തിരുത്തുക]

1926ലെ നോബൽ സമ്മാന വിതരണവേദിയിൽ എത്താൻ കഴിയാതിരുന്ന ഗ്രേസിയ ദേലേദയുടെ റെക്കോർഡ് ചെയ്ത പ്രസംഗം ആ വേദിയിൽ കേൾപ്പിച്ചിരുന്നു. ഇറ്റാലിയൻ ഭാഷയിലുള്ള ആ പ്രഭാഷണത്തിന്റെ ഒരുഭാഗം താഴെ ചേർക്കുന്നു..

1927ലാണ് ദേലേദ പുരസ്കാരം ഏറ്റുവാങ്ങിയത്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 The Nobel Prize in Literature 1926
  2. 2.0 2.1 Grazia Deledda - Facts
"https://ml.wikipedia.org/w/index.php?title=ഗ്രേസിയ_ദേലേദ&oldid=2021682" എന്ന താളിൽനിന്ന് ശേഖരിച്ചത്