Jump to content

ടി.എസ്. എലിയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.എസ്. എലിയറ്റ്
തൊഴിൽകവി, വിമർശകൻ, നാടകകൃത്ത്
പൗരത്വംജനനം അമേരിക്കൻ പൌരനായി;1927 മുതൽ ബ്രിട്ടിഷ് പൌരൻ
വിദ്യാഭ്യാസംതത്ത്വചിന്തയിൽ ബിരുദം
പഠിച്ച വിദ്യാലയംഹാർവർഡ് യൂണിവേഴ്സിറ്റി
Period1905 - 1965
സാഹിത്യ പ്രസ്ഥാനംആധുനിക സാഹിത്യം
ശ്രദ്ധേയമായ രചന(കൾ)ദ ലവ് സോങ്ങ് ഒഫ് ജെ. ആൽഫ്രെഡ് പ്രുഫ്രോക്ക് (1915), വെയ്സ്റ്റ് ലാന്റ് (1922)
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം (1948), ഓർഡർ ഓഫ് മെറിറ്റ് (1948)
പങ്കാളിവിവിയൻ ഹെയ്‌വുഡ് (1915–1947); Esmé വാലറി ഫ്ലെച്ചർ (1957 മുതൽ മരണം വരെ)
കുട്ടികൾNone
കയ്യൊപ്പ്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും[അവലംബം ആവശ്യമാണ്] പ്രധാന കവിയായി കരുതപ്പെടുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്. എലിയറ്റ് ഒരു ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്നു. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളിൽ ആദ്യത്തേതായ ജെ. ആൽഫ്രെഡ് പ്രുഫ്രോക്കിന്റെ പ്രേമഗാനം(The Love Song of J. Alfred Prufrock)‌ എഴുതുവാൻ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിൽ ഷിക്കാഗോയിൽ വച്ചും ആയിരുന്നു. ഇതിനു ശേഷം ഗെറോണ്ടിയോൺ(1920), ദ വേയ്സ്റ്റ് ലാന്റ്(1922), ദ ഹോളോ മെൻ(1925), ആഷ് വെനസ്ഡേ (1930), ഓൾഡ് പൊസ്സംസ് ബുക്ക് ഒഫ് പ്രാക്റ്റിക്കൽ ക്യാറ്റ്സ്(1939), ഫോർ ക്വാർട്രെറ്റ്സ്(1945) എന്നിങ്ങനെ ഇംഗ്ലീഷ് ഭാഷയിലെ തന്നെ ഏറ്റവും പ്രശസ്തങ്ങളായ ഒരു കൂട്ടം കവിതകളാണ് അദ്ദേഹം എഴുതിയത്. അതേപോലെ ഇദ്ദേഹം രചിച്ച ഏഴ് നാടകങ്ങളും പ്രശസ്തങ്ങളാണ്, പ്രത്യേകിച്ചും മർഡർ ഇൻ ദ കദീഡ്രൽ(1935), ദ കോക്റ്റെയ്ല് പാർട്ടി(1949) എന്നി നാടകങ്ങൾ.

1948-ൽ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ഓർഡർ ഓഫ് മെറിറ്റും ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. Hart Crane (1899-1932)
  2. Influences by Seamus Heaney, Bostonreview.net, accessed August 3, 2009.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=ടി.എസ്._എലിയറ്റ്&oldid=2858350" എന്ന താളിൽനിന്ന് ശേഖരിച്ചത്