ഹെർമൻ ഹെസ്സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹെർമൻ ഹെസ്സെ
Hermann Hesse 1927 Photo Gret Widmann.jpg
ഹെർമൻ ഹെസ്സെ, 1927-ൽ
ജനനംജുലൈ 2, 1877
കാല്വ്, വുർട്ടെംബർഗ്ഗ്, ജെർമ്മനി
മരണംഓഗസ്റ്റ് 9, 1962, 85-ആം വയസ്സിൽ
മോണ്ടഗ്നോള, സ്വിറ്റ്സർലാന്റ്
ദേശീയതജർമനി ജെർമ്മൻ, സ്വിറ്റ്സർലൻഡ് സ്വിസ്സ്
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്,
ഉപന്യാസകാരൻ, കവി
രചനാകാലം1904–1953
രചനാ സങ്കേതംസാഹിത്യം

ഹെർമൻ ഹെസ്സെ (ഉച്ചാരണം [ˈhɛr.man ˈhɛ.sə]) (ജൂലൈ 2 1877ഓഗസ്റ്റ് 9 1962) ജർമ്മനിയിൽ ജനിച്ച ഒരു കവിയും നോവലിസ്റ്റും ചിത്രകാരനുമായിരുന്നു. 1946-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ സ്റ്റെപ്പെൻ‌വുൾഫ്, സിദ്ധാർത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റർ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) എന്നിവയാണ്. അദ്ദേഹത്തിന്റെ കൃതികൾ ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്നു.

ചെറുപ്പകാലം[തിരുത്തുക]

ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് വൂർട്ടൻ‌ബർഗ്ഗ് പ്രവിശ്യയിൽ കാല്വ് എന്ന സ്ഥലത്ത് ഒരു ക്രിസ്തീയ മിഷനറി കുടുംബത്തിൽ 1877 ജൂലൈ 2-നു ഹെർമ്മൻ ഹെസ്സെ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ബാസെൽ മിഷൻ എന്ന ക്രിസ്തീയ സംഘടനയുടെ ഭാഗമായി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ മേരി ഗുണ്ടർട്ട് ഇന്ത്യയിൽ 1842-ൽ ആണ് ജനിച്ചത്. ഹെസ്സെയുടെ അച്ഛൻ ജോനാഥൻ ഹെസ്സെ 1847-ൽ എസ്തോണിയയിൽ ഒരു ഡോക്ടറിന്റെ മകനായി ജനിച്ചു. ഹെസ്സെ കുടുംബം 1873 മുതൽ കാല്വ് പട്ടണത്തിൽ ജീവിച്ച് ഒരു മിഷനറി പ്രസിദ്ധികരണശാല നടത്തിയിരുന്നു. ഹെസ്സെയുടെ മുത്തച്ഛനായ ഹെർമ്മൻ ഗുണ്ടർട്ട് ആയിരുന്നു ഇതിന് മേൽനോട്ടം വഹിച്ചിരുന്നത്.

തന്റെ ജീവിതത്തിന്റെ ആദ്യകാലം സ്വാബിയൻ പിയറ്റി എന്ന പ്രദേശത്തിന്റെ സ്വച്ഛതയിലാണ് ഹെർമ്മൻ ഹെസ്സെ ചിലവഴിച്ചത്. 1880-ൽ കുടുംബം സ്വിറ്റ്സർലന്റിലെ ബേസൽ എന്ന സ്ഥലത്തേക്ക് താമസം മാറി. ആറുവർഷത്തിനുശേഷം കാല്വ് പട്ടണത്തിലേക്ക് അവർ തിരിച്ചുവന്നു. ഗോപ്പിങെൻ എന്ന സ്ഥലത്ത് ലാറ്റിൻ സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ഹെസ്സെ മൗൾബ്രോൺ എന്ന സ്ഥലത്ത് ഇവാഞ്ജലിക്കൽ ദൈവശാസ്ത്ര സെമിനാരിയിൽ 1891-ൽ ചേർന്നു. ഇവിടെ 1892-ൽ ഹെസ്സെ തന്റെ സ്വഭാവത്തിന്റെ വിപ്ലവ വശം കാട്ടിത്തുടങ്ങി: അദ്ദേഹം സെമിനാരിയിൽ നിന്ന് ഒളിച്ചോടി. ഒരു ദിവസത്തിനുശേഷം ഹെസ്സെയെ ഒരു പാടത്ത് കണ്ടെത്തി.

ഈ സമയത്ത് ഹെസ്സെ പല വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും കൂടെ ഒരു യാത്ര തുടങ്ങി. അദ്ദേഹവും മാതാപിതാക്കളുമായി ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. മെയ് മാസത്തിൽ ഒരു ആത്മഹത്യാ ശ്രമത്തിനു ശേഷം ബാഡ് ബോൾ എന്ന സ്ഥലത്ത് അദ്ദേഹം ഒരു ദൈവശാസ്ത്രജ്ഞ്ഞനും വികാരിയുമായ ക്രിസ്റ്റോഫ് ഫ്രീഡ്രിച്ച് ബ്ലംഹാർട്ട് എന്ന വ്യക്തിയുടെ ശിക്ഷണത്തിൽ പഠിച്ചു. പിന്നീട് അദ്ദേഹം സ്റ്റെട്ടെൻ, റെംസ്റ്റാൾ‍ എന്ന സ്ഥലത്ത് ഒരു മാനസിക ചികത്സാകേന്ദ്രത്തിലും പിന്നീട് ബേസലിൽ ഒരു ആൺകുട്ടികളുടെ വിദ്യാലയത്തിലും താമസിച്ചു.

ഹെസ്സെയുടെ ജന്മസ്ഥലം കാല്വ്, 1977
ഹെസ്സെയുടെ ജന്മസ്ഥലം, 2007


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ"https://ml.wikipedia.org/w/index.php?title=ഹെർമൻ_ഹെസ്സെ&oldid=2157138" എന്ന താളിൽനിന്ന് ശേഖരിച്ചത്