ഉള്ളടക്കത്തിലേക്ക് പോവുക

മാര്യോ വർഹാസ് ല്ലോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Marquess of Vargas Llosa
Vargas Llosa in 1988
ജനനം
Jorge Mario Pedro Vargas Llosa

(1936-03-28)28 മാർച്ച് 1936
മരണം13 ഏപ്രിൽ 2025(2025-04-13) (പ്രായം 89)
Lima, Peru
പൗരത്വം
  • Peru (1936–2025)[1]
  • Spain (1993–2025)[2][3]
  • Dominican Republic (2023–2025)[2]
കലാലയം
സ്ഥാനപ്പേര്Marqués
രാഷ്ട്രീയപ്പാർട്ടിPeople's Liberty (2023–2025)
Other political
affiliations
Liberty Movement (1987–1993)
Democratic Front (1988–1990)
ജീവിതപങ്കാളികൾ
  • (m. 1955; div. 1964)
  • Patricia Llosa
    (m. 1965; sep. 2015)
പങ്കാളിIsabel Preysler (2015–2022)
കുട്ടികൾ3, including Álvaro Vargas Llosa
അവാർഡുകൾMiguel de Cervantes Prize
1994
Nobel Prize in Literature
2010
Seat L of the Real Academia Española
ഓഫീസിൽ
15 January 1996[a] – 13 April 2025
മുൻഗാമിJuan Rof Carballo [es]
Seat 18 of the Académie française
ഓഫീസിൽ
9 February 2023[b] – 13 April 2025
മുൻഗാമിMichel Serres
വെബ്സൈറ്റ്www.mvargasllosa.com
ഒപ്പ്

പെറുവിൽനിന്നുള്ള ഒരു എഴുത്തുകാരനും, രാഷ്ട്രീയ പ്രവർത്തകനും, പത്രപ്രവർത്തകനും, ഗ്രന്ഥകാരനുമാണ് ഹോർഹെ മാര്യോ പെഡ്രോ വർഹാസ് യോസ (സ്പാനിഷ് ഉച്ചാരണം: [ˈmaɾjo ˈβarɣaz ˈʎosa]) (ജ: മാർച്ച് 28, 1936, മ: ഏപ്രിൽ 13, 2025). ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളും, അദ്ദേഹത്തിന്റെ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനുമാണ് യോസ. 2010-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം നേടിയിട്ടുണ്ട്. മനുഷ്യന്റെ ചെറുത്ത്നില്പിന്റെയും വീഴ്ചയുടെയും വിപ്ലവത്തിന്റെയും നേർച്ചിത്രങ്ങൾ തീക്ഷ്ണതയോടെ വരച്ചു കാട്ടുന്നതിലെ മികവിനാണ് പുരസ്ക്കാരമെന്നു നോബൽ സമിതി വ്യക്തമാക്കി. മികച്ച കഥപറച്ചിൽകാരനെന്നാണ് നിരൂപകർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സ്പോർട്സ്, ചിത്രകല,രാഷ്ട്രീയം ,ചരിത്രം, സിനിമ തുടങ്ങി നാനാമേഖലയിലും ഗഹനമായ പാണ്ഡിത്യം ഉള്ള ആളാണ്‌ യോസ. ആഖ്യാനശൈലിയിൽ വ്യത്യസ്തത പുലർത്തി, ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ ജീവിത യാഥാർത്ഥ്യങ്ങൾ ലോക സാഹിത്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. മറ്റേതൊരു ലാറ്റിൻ അമേരിക്കൻ ബൂം എഴുത്തുകാരനെയുംകാൾ അന്താരാഷ്ട്രതലത്തിൽ സ്വാധീനം ചെലുത്തുവാൻ യോസയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ചില നിരൂപകർ വിലയിരുത്തുന്നു. [4]

രാഷ്ട്രീയം

[തിരുത്തുക]

ആദ്യകാലത്ത് ക്യുബൻ വിപ്ലവത്തെ ശക്തമായി പിന്തുണക്കുകയും ഫീദൽ കാസ്ട്രോയെ വാഴ്ത്തുകയും ചെയ്തിരുന്ന ല്ലോസ, പിന്നീട് ക്യുബയിലെ അസ്വാതന്ത്ര്യത്തിനെതിരായി രംഗത്തെത്തി. 1990-ൽ പെറുവിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സാഹിത്യ ജീവിതം

[തിരുത്തുക]

അര നൂറ്റാണ്ടിന്റെ ദൈർഘ്യമുള്ള യോസയുടെ സാഹിത്യജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് വിഷയസ്വീകരണത്തിലും ശില്പനിർമിതിയിലും അദ്ദേഹം പുലർത്തിയിട്ടുള്ള ആദ്ഭുതാവഹമായ വൈവിധ്യമാണ്. യോസ,സ്തോഭജനകമായ രാഷ്ട്രീയ നോവലുകൾ എഴുതിയിട്ടുണ്ട്. ലൈംഗികതയുടെ ഉൽക്കടമായ ആവിഷ്കരണം അടങ്ങുന്ന ചില കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്. മറ്റു ചില രചനകളിൽ റിപ്പോർട്ടാഷും ഭ്രമകല്പനയും കൂടിപ്പിണയുന്നു. നോവൽ ശില്പത്തിലും ആഖ്യാന മാർഗങ്ങളിലും അനവധി പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള യോസ, നോവലിന്റെ കലയെ വികസ്വരമാക്കിയ സാഹിത്യകാരന്മാരുടെ മുൻപന്തിയിൽ നിൽക്കുന്നു.


പ്രധാന കൃതികൾ

[തിരുത്തുക]
  • പച്ചവീട് (ദ് ഗ്രീൻ ഹൗസ്)
  • നായകന്റെ കാലം ( ദ് ടൈം ഒഫ് ദ് ഹീറോ)
  • ലോകാവസാനത്തിന്റെ യുദ്ധം (ദ് വാർ ഓഫ് ദി എൻഡ് ഓഫ് വേൾഡ്)
  • കത്തീഡ്രലിനുള്ളിൽ വച്ചു നടന്ന സംഭാഷണം (കോണ്വർസേഷൻ ഇൻ ദ് കത്തീഡ്രൽ}
  • ആൻഡീസിലെ മരണം ( ഡെത്ത് ഇൻ ദ് ആൻഡീസ്)
  • സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി (വേ ടു പാരദൈസ്‌ )
  • ദി ബാഡ്‌ ഗേൾ
  • ആടിന്റെ വിരുന്ന് (ഫീസ്റ്റ് ഓഫ് ദി ദ് ഗോട്ട്)
  • ജൂലിയ അമ്മായിയും നാടകകൃത്തും (ഓണ്ട് ജൂലിയ ആന്റ് ദ് സ്ക്രിപ്റ്റ് റൈറ്റർ)
  • അലയാൻഡ്രോ മായ്തയുടെ യഥാർഥ ജിവിതംജ (ദ് റിയൽ ലൈഫ് ഓഫ് അലയാൻഡ്രോ മായ്ത)
  • കാഥികൻ (ദ് സ്റ്റോറി ടെല്ലർ)
  • രണ്ടാനമ്മയ്ക്ക് സ്തുതി ( ഇൻ പ്രൈസ് ഓഫ് സ്റ്റെപ്മദ്ർ)
  • ഡോൺ റിഗോബെർട്ടോയുടെ കുറിപ്പുപുസ്തകങ്ങൾ ( നോട്ട് ബുക്സ് ഒഫ് ഡോൺ റിഗോബെർട്ടോ)
  • കെൽട്ടിന്റെ സ്വപ്നം ( ദ് ഡ്രീം ഒഫ് ദ് കെൽറ്റ്)
  • വ്യത്യസ്തനായ നായകൻ ( ദ് ഡിസ്ക്രീറ്റ് ഹീറോ)

അവലംബം

[തിരുത്തുക]
  1. "¿Por qué Mario Vargas Llosa estuvo a punto de perder la nacionalidad peruana?" (in സ്‌പാനിഷ്). La República. 17 February 2023.
  2. 2.0 2.1 "Mario Vargas Llosa aceptó la nacionalidad dominicana: "Es un ejemplo para América Latina"" (in സ്‌പാനിഷ്). Infobae. 1 June 2023.
  3. "The Elder Statesman of Latin American Literature — and a Writer of Our Moment". The New York Times. 20 February 2018. But when Fujimori shut down Congress, Vargas Llosa became his enemy. He asked the international community to cut off aid to Fujimori and noted (correctly) that Latin American militaries often favor coups d'état. In response, Fujimori's head of the armed forces, Nicolás de Bari Hermoza, suggested that Vargas Llosa was deliberately harming Peruvians. Álvaro Vargas Llosa told me that they learned of a plan to strip the entire Vargas Llosa family of its Peruvian citizenship. Mario appealed to Spain, and in 1993 it granted him citizenship. In Peru, this event was widely perceived as the petulant betrayal of a sore loser.
  4. https://en.wikipedia.org/wiki/Mario_Vargas_Llosa

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |



ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=മാര്യോ_വർഹാസ്_ല്ലോസ&oldid=4516881" എന്ന താളിൽനിന്ന് ശേഖരിച്ചത്