ഹെർത മുള്ളർ
ഹെർത മുള്ളർ | |
---|---|
തൊഴിൽ | Writer |
ദേശീയത | German, Romanian |
Period | 20th-21st Century |
അവാർഡുകൾ | Nobel Prize in Literature 2009 |
പങ്കാളി | Richard Wagner |
റൊമാനിയയിൽ ജനിച്ച ഒരു ജർമ്മൻ നോവലിസ്റ്റും, കവയിത്രിയും, ലേഖികയുമാണ് ഹെർത മുള്ളർ (ജനനം: 1953 ഓഗസ്റ്റ് 17). 2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇവരുടെ സാഹിത്യ സംഭാവനകളെ പരിഗണിച്ച് ലഭിക്കുകയുണ്ടായി[1]. നിക്കോളാസ് ചൗഷസ്ക്കൂവിന്റെ ഏകാധിപത്യവാഴ്ചക്കാലത്തെ റോമാനിയയിലെ സ്ഥിതികളും, ജർമ്മൻ വംശജർക്ക് ഭൂരിപക്ഷമുള്ള റൊമാനിയയിലെ ബനാത്ത് പ്രദേശത്തിന്റെ ചരിത്രവും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന സോവിയറ്റ് അധിനിവേശത്തിനു കീഴിൽ ജർമ്മൻ വംശജരായ പൗരന്മാരെ റൊമാനിയയിൽ നിന്ന് പുറത്താക്കിയതും മറ്റും ഹെർത മുള്ളറുടെ രചനകളിൽ പ്രമേയങ്ങളായി. റൊമാനിയൻ വംശജനായ ജർമ്മൻ സാഹിത്യകാരൻ റിച്ചാർഡ് വാഗ്നർ അവരുടെ ഭർത്താവാണ്.
പ്രധാന കൃതികൾ
[തിരുത്തുക]- ദ പാസ് പോർട്ട് (1989)
- ദ ലാൻഡ് ഓഫ് ഗ്രീൻപ്ലംസ് (1998)
- ട്രാവലിങ്ങ് ഓൺ ഒൺലഗ് (1998)
- ദ അപ്പോയന്റ്മെന്റ് (2001)
അവലംബം
[തിരുത്തുക]- ↑ "ഹെർത മുള്ളർക്ക് സാഹിത്യ നൊബേൽ". മാതൃഭൂമി. Archived from the original on 2009-10-11. Retrieved 2009-10-08.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |