വി.എസ്. നൈപോൾ
V. S. Naipaul | |
---|---|
![]() VS Naipaul in 2016 | |
ജനനം | |
മരണം | 11 ഓഗസ്റ്റ് 2018 | (പ്രായം 85)
പൗരത്വം | British[1] |
തൊഴിൽ | Novelist, travel writer, essayist |
പുരസ്കാരങ്ങൾ | Booker Prize 1971 Nobel Prize in Literature 2001 |
രചനാകാലം | 1957–2010 |
രചനാ സങ്കേതം | Novel, essay |
വിഷയം | |
മാതാപിതാക്ക(ൾ) |
|
പ്രധാന കൃതികൾ |
2001-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് എഴുത്തുകാരനാണ് വി.എസ്. നൈപോൾ എന്ന സർ വിദ്യാധർ സൂരജ്പ്രസാദ് നൈപോൾ(1932 ഓഗസ്റ്റ് 17 – 2018 ഓഗസ്റ്റ് 11). നൈപാൾ ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലാണ് താമസിച്ചിരുന്നത്.
ജീവിതരേഖ[തിരുത്തുക]
ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസ് എന്ന സ്ഥലത്താണ് വി എസ് നൈപോൾ ജനിച്ചത്.[2] അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻമാർ ഇന്ത്യയിൽ നിന്നും കുടിയേറിപാർത്തവരായിരുന്നു.1950ൽ സ്കോളർഷിപ്പോടെ ഓക്സ്ഫഡ് സർവകലാശാലയ്ക്കുകീഴിൽ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി.
പാട്രിഷ്യ ആൻ ഹെയിലാണ് ആദ്യഭാര്യ. 1996ൽ ഇവരുടെ മരണത്തെതുടർന്ന് പാകിസ്താനി പത്രപ്രവർത്തക നദീറ ഖാൻ അൽവിയെ വിവാഹം ചെയ്തു.[3]
1990-ൽ ബ്രിട്ടനിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ ‘സർ‘ പദവി നൽകി ആദരിച്ചു. ട്രിനിടാഡിലെ രാഷ്ട്രീയമായി ശക്തമായ കാപിൽഡിയോ കുടുംബത്തിലെ അംഗമായ നൈപോൾ പ്രശസ്ത എഴുത്തുകാരായ ശീപെർസാദ് നൈപോളിന്റെ മകനും ശിവ നൈപോളിന്റെ മുതിർന്ന സഹോദരനും നീൽ ബിസൂണ്ടാഥിന്റെ അമ്മാവനും വാഹ്നി കാപിൽഡിയോയുടെ മാതുലനുമാണ്.
അവാർഡുകൾ[തിരുത്തുക]
- ബുക്കർ സമ്മാനം - 1971
- ജെറൂസലേം സമ്മാനം - 1983
- ഡേവിഡ് കോഹെൻ ബ്രിട്ടീഷ് സാഹിത്യ സമ്മാനം - 1993
- സാഹിത്യത്തിനുള്ള നോബൽ സമ്മാനം - 2001
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
- 1977 കമാന്റർ ഓഫ് ദ് ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എമ്പയർ (സി.ബി.ഇ) എന്ന പദവി നിരസിച്ചു
കൃതികൾ[തിരുത്തുക]
സാഹിത്യം
- ദ് മിസ്റ്റിക് മാസ്യൂർ - (1957)
- ദ് സഫറേജ് ഓഫ് എൽവിറ - (1958)
- മിഗ്വേൽ സ്ട്രീറ്റ് - (1959)
- എ ഹൌസ് ഫോർ മിസ്റ്റർ ബിസ്വാസ് - (1961)
- മിസ്റ്റർ സ്റ്റോൺ ആന്റ് ദ് നൈറ്റ്സ് കമ്പാനിയൻ - (1963)
- എ ഫ്ലാഗ് ഓൺ ദ് ഐലന്റ് - (1967)
- ദ് മിമിക്ക് മെൻ - (1967)
- ഇൻ എ ഫ്രീ സ്റ്റേറ്റ് - (1971)
- ഗറില്ലാസ് - (1975)
- എ ബെന്റ് ഇൻ ദ് റിവർ - (1979)
- ഫൈന്റിംഗ് ദ് സെന്റർ - (1984)
- ദ് എനിഗ്മ ഓഫ് അറൈവൽ - (1987)
- എ വേ ഇൻ ദ് വേൾഡ് - (1994)
- ഹാഫ് എ ലൈഫ് - (2001)
- മാജിക് സീഡ്സ് - (2004)
സാഹിത്യേതരം
- ദ് മിഡിൽ പാസേജ്: ഇംപ്രഷൻസ് ഓഫ് ഫൈവ് സൊസൈറ്റീസ് - ബ്രിട്ടീഷ്, ഫ്രെഞ്ച്, ഡച്ച് - വെസ്റ്റ് ഇൻഡീസിലും തെക്കേ അമേരിക്കയിലും (1962)
- ആൻ ഏരിയാ ഓഫ് ഡാർക്നെസ്സ് (1964)
- ദ് ലോസ് ഓഫ് എൽ ഡൊറാഡോ - (1969)
- ദ് ഓവെർക്രൌഡഡ് ബരക്കൂൺ ആന്റ് അദർ ആർട്ടിക്കിൾസ് (1972)
- ഇന്ത്യ: എ വുണ്ടട് സിവിലിസേഷൻ (1977)
- എ കോംഗോ ഡയറി (1980)
- ദ് റിട്ടേൺ ഓഫ് ഇവാ പെറോൺ ആന്റ് ദ് കില്ലിംഗ്സ് ഇൻ ട്രിനിഡാഡ് (1980)
- എമോംഗ് ദ് ബിലീവേഴ്സ്: ആൻ ഇസ്ലാമിക് ജേർണി (1981)
- ഫൈൻഡിംഗ് ദ് സെന്റർ (1984)
- റീഡിംഗ് & റൈറ്റിംഗ്: എ പേഴ്സണൽ അക്കൌണ്ട് (2000)
- എ റ്റേൺ ഇൻ ദ് സൗത്ത് (1989)
- ഇന്ത്യ: എ മില്യൺ മ്യൂട്ടിനീസ് നൌ (1990)[4]
- ഹോംലെസ് ബൈ ചോയ്സ് (1992, ആർ. ഛാബ്വാല, സൽമാൻ റുഷ്ദി എന്നിവരൊത്ത്)
- ബോംബെ (1994, രഖുബീർ സിംഗുമൊത്ത്)
- ബിയോണ്ട് ബിലീഫ്: ഇസ്ലാമിക് എക്സ്കർഷൻസ് എമോംഗ് ദ് കൺവെർട്ടഡ് പീപ്പിൾസ് (1998)
- ബിറ്റ്വീൻ ഫാദർ ആന്റ് സൺ: ഫാമിലി ലെറ്റേഴ്സ് (1999, ഗില്ല്യൺ ഐറ്റ്കെൻ വിവർത്തനം ചെയ്തത്)
- ലിറ്റെററി ഒക്കേഷൻസ്: ഉപന്യാസങ്ങൾ (2003, പങ്കജ് മിശ്ര)
1964 ൽ പ്രസിദ്ധീകരിച്ച ആൻ ഏരിയാ ഓഫ് ഡാർക്നെസ്സ് ഇന്ത്യൻ സർക്കാർ, ഇന്ത്യക്ക് അപമാനമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു. [5]
അവലംബം[തിരുത്തുക]
- ↑ "The Nobel Prize in Literature 2001 – V. S. Naipaul". NobelPrize.org. മൂലതാളിൽ നിന്നും 4 മേയ് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 മേയ് 2017.
- ↑ Hayward 2002, p. 5.
- ↑ http://www.deshabhimani.com/news/world/v-s-naipaul-passed-away/744143
- ↑ "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 771. 2012 ഡിസംബർ 03. ശേഖരിച്ചത് 2013 മെയ് 19. Check date values in:
|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ https://www.thehindu.com/books/you-cant-read-this-book/article2953626.ece
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |