ഹിലരി മാന്റൽ
Hilary Mantel | |
---|---|
ജനനം | Hilary Mary Mantel ജൂലൈ 1952 (വയസ്സ് 68–69) |
പുരസ്കാരങ്ങൾ | Man Booker Prize (2009) (2012) |
പ്രധാന കൃതികൾ | Wolf Hall, ബ്രിങ്ങ് അപ് ദ ബോഡീസ് |
ഒരു ബ്രിട്ടീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും നിരൂപകയുമാണ് ഹിലരി മാന്റൽ (ജനനം: ജൂലൈ 2, 1952 -) . 2009-ലെ മാൻ ബുക്കർ സമ്മാനത്തിന് മാന്റൽ എഴുതിയ വോൾഫ് ഹാൾ എന്ന കൃതി അർഹമായി[1] ഇവർ എഴുതിയ ബ്രിങ്ങ് അപ് ദ ബോഡീസ് എന്ന നോവലിനു 2012-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു[2] . ഇതോടെ രണ്ടാമത്തെ തവണയും മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയും, ബ്രീട്ടീഷ് എഴുത്തുകാരിയുമായി ഇവർ[2] .ഇംഗ്ളണ്ടിലെ ഡർബിഷയറിൽ ഗ്ളോസോപിലാണ് ഹിലരി ജനിച്ചത്.1974ൽ ഫ്രഞ്ച് വിപ്ലവത്തെകുറിച്ച് എഴുതി തുടങ്ങിയ നോവലാണ് എ സ്പേസ് ഓഫ് ഗ്രേറ്റർ സേഫ്റ്റി.ആദ്യനോവൽ 1985ൽ പുറത്തിറങ്ങിയ എവരിഡേ ഈസ് മദേഴ്സ് ഡേ ആണ്.1986ൽ വേക്കന്റ് പൊസഷൻ,1992ൽ എ സ്പേസ് ഓഫ് ഗ്രേറ്റർ സേഫ്റ്റി,1994ൽ എ ചേഞ്ച് ഓഫ് ക്ളൈമറ്റ് എന്നിവ ഹിലരിയുടെ പ്രധാനരചനകളാണ്.2002ൽ ഹിലരിയുടെ ഓർമ്മകുറിപ്പുകൾ ഗിവിങ് അപ്പ് ദ് ഗോസ്റ്റ് പുറത്തിറങ്ങി.ഹിലരി എഴുതിയ കഥാസമാഹാരമാണ് 2003ൽ പുറത്തിറങ്ങിയ ലേണിംഗ് ടു ചോക്ക് എന്നിവയാണ് ഹിലരിയുടെ മറ്റു പ്രധാന കൃതികൾ.
അവലംബം[തിരുത്തുക]
- ↑ http://www.bloomberg.com/apps/news?pid=20601088&sid=a4993nQqaUFw
- ↑ 2.0 2.1 "British novelist Hilary Mantel wins 2nd Man Booker Prize". Indian Express. ശേഖരിച്ചത് 17 ഒക്ടോബർ 2012.