അരുന്ധതി റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുന്ധതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അരുന്ധതി (വിവക്ഷകൾ) എന്ന താൾ കാണുക. അരുന്ധതി (വിവക്ഷകൾ)
സൂസന്ന അരുന്ധതി റോയ്
Arundhati Roy W.jpg
അരുന്ധതി റോയ് ഹാർവാർഡ് സർവകലാശാലയിൽ, 2010
ജനനം നവംബർ 24, 1961
ഇന്ത്യ ഷില്ലോങ്, മേഘാലയ, ഇന്ത്യ
ദേശീയത ഇന്ത്യൻ
തൊഴിൽ എഴുത്തുകാരി, തിരകഥാകൃത്ത്, സാമൂഹിക പ്രവർത്തക
രചനാകാലം 1997 -

മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. ഇവരുടെ ദി ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.

ജീവിതം[തിരുത്തുക]

ജനനം നവംബർ 24 1961ൽ മേഘാലയയിലെ ഷില്ലോങ്ങിൽ. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ്‍ ഒരു ബംഗാളി പ്ലാന്റർ ആയിരുന്നു. ബാല്യകാലം കേരളത്തിൽ ചിലവഴിച്ചു. പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു.

'ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്', 'ഇലെക്ട്രിക് മൂൺ' എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.

എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ്‌ റോയ്. ഭർത്താവ് ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷൻ. ആദ്യ ഭർത്താവ് ശിൽപ്പിയായ ഗെറാറ്ഡ് ഡ കുന.

ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്[തിരുത്തുക]

float

കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ്‌ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു നോവലാണ്‌ ഇത്. ആ വർഷം ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവൽ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളിൽ തന്നെ 350,000-ത്തിലധികം പ്രതികൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവൽ തർജ്ജമ ചെയ്യപ്പെട്ടു.

അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ട്മുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.[1] ഇ.കെ. നായനാർ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, അയ്ജാസ് അഹമ്മദ് തുടങ്ങിയ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂർഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്[2][3]

ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.

സാമൂഹ്യ പ്രവർത്തനം[തിരുത്തുക]

സർദാർ സരോവർ പദ്ധതിക്ക് എതിരേ മേധ പാട്കർ നയിക്കുന്ന നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ഗ്രേറ്റർ കോമൺ ഗുഡ് എന്ന ലെഖനമെഴുതി[4] ബുക്കർ സമ്മാന തുകയും തന്റെ പുസ്തകത്തിന്റെ രോയൽറ്റിയും നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിന് ദാനം ചെയ്തു[5] അമേരിക്കൻ വിദേശനയത്തെയും.[6][7][8] ഇസ്രായേലിനെയും[9] ഇൻഡ്യ 1998 ൽ നടത്തിയ അണു സ്ഫോടന പരീക്ഷ്ണത്തെയും ശക്തമായി വിമർശിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. ഇൻഡ്യൻ നിയമനിർമ്മാണ സഭ ആക്രമിച്ച കുറ്റത്തിന് വധ ശിക്ഷ വിധിക്കപ്പെട്ട അഫ്സൽ ഗുരുവിന്റെ ശിക്ഷയ്ക്ക് എതിരെ പ്രതികരിക്കുകയും, കോടതി നടപടികൾ വിശകലനം ചെയ്ത മാധ്യമങ്ങളെ ആക്ഷേപിക്കുകയും ചെയ്തു.[10] 2003 ൽ വയനാട് ജില്ലയിലെ മുത്തങ്ങയിൽ പോലീസും ആദിവാസികളുമായുണ്ടായ സംഘർഷത്തിനെതിരെ കേരള മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണിയ്ക്ക് “താങ്കളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു” എന്ന തുറന്ന കത്ത് എഴുതി.[11]

കൃതികൾ[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

ലേഖനങ്ങൾ, പ്രസംഗങ്ങൾ, ഉപന്യാസങ്ങൾ[തിരുത്തുക]

അവാർഡുകളും ബഹുമതികളും[തിരുത്തുക]

 • 1997 ബുക്കർ സമ്മാനം [12]
 • 2002 ൽ ലാന്നൻ ഫൌണ്ടേഷൻ സ്കാരിക സ്വാതന്ത്ര്യത്തിനു നൽകിയ അവാർഡ് (ശക്തരായ രാജ്യങ്ങളും സംഘടനകളും സാധാരണ സമൂഹത്തിലുണ്ടാക്കുന്ന പ്രതികൂല മാറ്റങ്ങൾ എന്ന പ്രബന്ധത്തിന്) [13]
 • 2004 സിഡ്നി സമാധാന സമ്മാനം അഹിംസയിലൂന്നിയ സാമൂഹ്യ പ്രവർത്തനത്തിന്
 • 2006 ആൾഗിബ്ര ഒഫ് ഇൻഫൈനൈറ്റ് ജസ്റ്റിസ് എന്ന ലേഖന സമാഹാരത്തിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു പക്ഷെ അരുന്ധതി റൊയ് അത് നിരസിച്ചു.[14]

വിവാദങ്ങൾ[തിരുത്തുക]

 • 2014 ൽ കേരള സർവകലാശാല ചരിത്രവിഭാഗവും അയ്യങ്കാളി ചെയറും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ അരുന്ധതി റോയി നടത്തിയ പ്രസംഗത്തിൽ ഗാന്ധിജിക്കെതിരായി നടത്തിയ പരാമർശം പ്രതിഷേധത്തിനിടയാക്കി. രാഷ്ട്രപിതാവിനെതിരെ നടത്തിയ പരാമർശത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അപലപിച്ചു. അരുന്ധതി റോയ്‌ക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രൻ പോലീസിൽ പരാതി നൽകുകയും ചെയ്തു.[15] നമുക്ക് ഇന്നുള്ളത് യഥാർഥ ഹീറോകളല്ലെന്നും മഹാത്മാഗാന്ധിയെക്കുറിച്ച് പഠിപ്പിക്കുന്നതൊക്കെ കളവുകളാണെന്നുമാണ് അരുന്ധതി പറഞ്ഞത്. ജീവിതത്തിലുടനീളം അഹിംസയ്ക്കുവേണ്ടി വാദിച്ച മഹാത്മാ ഗാന്ധി ഏറ്റവും ക്രൂരമായ ജാതി സമ്പ്രദായത്തെ അംഗീകരിച്ചിരുന്നുവെന്നും പരമ്പരാഗതമായ ജോലിചെയ്യുന്നവർ അതു തന്നെ തുടരണമെന്ന ആശയമായിരുന്നു അദ്ദേഹത്തിന്റെതെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. 'മൈ ഐഡിയൽ ഭാംഗി' എന്ന കുറിപ്പിലത് വ്യക്തമാണെന്നായിരുന്നു അരുന്ധതിയുടെ ആരോപണം.[16]

പുസ്തകങ്ങളെ കുറിച്ച്[തിരുത്തുക]

പ്രവർത്തനങ്ങൾ, പ്രസംഗങ്ങൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അരുന്ധതി റോയ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

മറ്റുള്ളവ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. എം. ജി. എസ്. നാരായണൻ, ഒരു പരവന്റെ ദുരന്ത പ്രണയം (അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X )
 2. അരുന്ധതിയുടെ അത്ഭുത ലോകം, ന്യൂ ഇൻഡ്യൻ ബുക്സ്
 3. അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X
 4. ഫ്രണ്ട്ലൈൻ/ദി ഹിന്ദു
 5. ഫ്രണ്ട്ലൈൻ
 6. കോമൺ ഡ്രീംസ്
 7. ദി ഹിന്ദു
 8. ഗാർഡ്യൻ ദിനപത്രം
 9. ഗാർഡ്യൻ ദിനപത്രം
 10. ഔട്‌ലുക്ക്
 11. ദി ഹിന്ദു
 12. ബുക്കർ സമ്മാനം
 13. ലാന്നൻ സംഘടന
 14. കോമൺ ഡ്രീംസ്
 15. "ഗാന്ധി വിരുദ്ധ പരാമർശം: അരുന്ധതി റോയ് മാപ്പ് പറയണമെന്ന് ചെന്നിത്തല". www.mathrubhumi.com. ശേഖരിച്ചത് 2014 ഓഗസ്റ്റ് 2. 
 16. "ഗാന്ധിജിക്കെതിരായ പരാമർശം: അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും". ww.mathrubhumi.com. ശേഖരിച്ചത് 2014 ഓഗസ്റ്റ് 2. 
"https://ml.wikipedia.org/w/index.php?title=അരുന്ധതി_റോയ്&oldid=2727787" എന്ന താളിൽനിന്നു ശേഖരിച്ചത്