പോൾ ബീറ്റി
പോൾ ബീറ്റി | |
---|---|
തൊഴിൽ | സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ദ സെൽ ഔട്ട് |
അമേരിക്കൻ എഴുത്തുകാരനാണ് പോൾ ബീറ്റി (ജനനം 1962). 2016, ൽ മാൻ ബുക്കർ പ്രൈസ് നേടി. ദ സെൽ ഔട്ട് എന്ന പുസ്തകത്തിനാണ് പുരസ്കാരം.
ജീവിതരേഖ
[തിരുത്തുക]ലോസ്ഏഞ്ചലസിൽ ജനിച്ച ബീറ്റി സർഗാത്മക രചനയിൽ എം.എഫ്.എ ബിരുദവും ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ. ബിരുദവും നേടി.
1990, ൽ ബീറ്റി ഗ്രാൻഡ് പോയട്രി സ്ലാം ചാംപ്യനായി.[1] ബിഗ് ബാങ്ക് ടേക്ക് ലിറ്റിൽ ബാങ്ക് (1991).[2] Tജോക്കർ, ജോക്കർ, ഡ്യൂസ് 994), എന്ന രണ്ട് കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.[3]
ദ വൈറ്റ് ബോയ് ഷഫിൾ (1996)എന്ന ആദ്യ നോവൽ വിമർശക ശ്രദ്ധ പിടിച്ചു പറ്റി..[4] രണ്ടാമത്തെ നോവൽ ടഫ് 2000, ൽ പുറത്തിറങ്ങി.[5] 2006, ബീറ്റി ആഫ്രിക്കൻ - അമേരിക്കൻ നർമ്മ രചനകളുടെ ഒരു ആന്തോളജി ഹോക്കും എന്ന പേരിൽ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചു.[6] 2008 ൽ സ്ലംബർലാന്റ് എന്ന പേരിൽ ബെർലിനിലെ ഒരു അമേരിക്കക്കാരനായ ഡി ജെ യെക്കുറിച്ചുള്ള നോവൽ പ്രസിദ്ധീകരീച്ചു.
ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ചുള്ള ദ സെൽ ഔട്ട് എന്ന നോവലിൽ വംശീയമായ സമത്വത്തെക്കുറിച്ചാണ് ബീറ്റി പറയുന്നത്.[7][8]
2015 ൽ രചിച്ച ദ സെൽ ഔട്ട് എന്ന നോവലിന് മാൻ ബുക്കർ പുരസ്കാരം ലഭിച്ചു. ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ അമേരിക്കക്കാരനാണ് .[9]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2016 നാഷണൽ ബുക്ക് ക്രിട്ടിക്ക്സ് സർക്കിൾ അവാർഡ് (നോവൽ), [10]
- 2016 ലെ മാൻ ബുക്കർ പുരസ്കാരം
നോവൽ
[തിരുത്തുക]- ടഫ്(2000), Alfred A. Knopf, ISBN 0-375-40122-9
- സ്ലംബർ ലാൻഡ്2008)
- The Sellout (2015)
ആന്തോളജി
[തിരുത്തുക]- Hokum: An Anthology of African-American Humor (2006)
കവിത
[തിരുത്തുക]- Big Bank Take Little Bank (1991), ISBN 0-9627842-7-3
- Joker, Joker, Deuce (1994), ISBN 0-14-058723-3
അവലംബം
[തിരുത്തുക]- ↑ Aptowicz, Cristin O'Keefe (2008), Words in Your Face: A Guided Tour Through Twenty Years of the New York City Poetry Slam.
- ↑ Aptowicz, p. 46.
- ↑ Aptowicz, p. 80.
- ↑ "Black Poet's First Novel Aims the Jokes Both Ways", The New York Times, 31 May 1996.
- ↑ "Tuff" Archived 2013-08-13 at the Wayback Machine., Time Magazine, 1 May 2000.
- ↑ "Black Humor", The New York Times, 22 January 2006.
- ↑ Donnelly, Elisabeth, "Paul Beatty on writing, humor and race: 'There are very few books that are funny'", The Guardian, March 10, 2015.
- ↑ Eddo-Lodge, Reni, "The Sellout by Paul Beatty review – a whirlwind satire about racial identity", The Guardian, May 11, 2016.
- ↑ Masters, Tim, "Man Booker Prize: Paul Beatty becomes first US winner for The Sellout", BBC News, October 26, 2016.
- ↑ Alter, Alexandra (March 17, 2016). "'The Sellout' Wins National Book Critics Circle's Fiction Award". The New York Times. Retrieved March 18, 2016.