അന്ന ബേൺസ്
അന്ന ബേൺസ് | |
---|---|
ജനനം | അന്ന |
അറിയപ്പെടുന്ന കൃതി | ‘മിൽക് മാൻ’ |
2018-ൽ ബുക്കർ പ്രൈസ് ലഭിച്ച ഐറിഷ് എഴുത്തുകാരിയാണ് അന്ന ബേൺസ്. അന്നയുടെ മൂന്നാമത്തെ നോവൽ ‘മിൽക് മാൻ’ ആണ് പുരസ്കാരത്തിനർഹമായത്. [1]അന്നയുടെ മൂന്ന് നോവലുകളാണ് ഇതുവരെ വായനക്കാരുടെ കൈകളിലെത്തിയത്. ആദ്യനോവൽ ‘നോ ബോൺസ്’ (2001) മികച്ച പ്രാദേശിക നോവലിന് റോയൽ കോളേജ് ഓഫ് ലിറ്ററേച്ചർ സമ്മാനിക്കുന്ന ‘വിനിഫ്രെഡ് ഹോൾട്ബി മെമ്മോറിയൽ’ പുരസ്കാരം നേടി.[2] [3] രണ്ടാമത്തെ നോവൽ ‘ലിറ്റിൽ കൺസ്ട്രക്ഷൻസ്’ 2007-ലാണ് പ്രസിദ്ധീകരിച്ചത്. ഈ സമ്മാനം നേടുന്ന ആദ്യത്തെ വടക്കൻ അയർലാൻഡുകാരി എന്ന വിശേഷണവും അന്നയ്ക്കാണ്.
ജീവിതരേഖ
[തിരുത്തുക]1962 ൽ വടക്കൻ അയർലാൻഡിൽ ബെൽഫാസ്റ്റിൽ ജനിച്ചു . 1987ൽ ഇവർ ലണ്ടനിലേക്ക് കുടിയേറി. [4] [5]നോ ബോൺസ് എന്ന ആദ്യത്തെ നോവൽ 2001ൽ പുറത്തിറങ്ങി. ലിറ്റിൽ കൺസ്ട്രക്ഷൻസ് എന്ന രണ്ടാമത്തെ നോവൽ 2007ലും. മിൽക്ക്മാൻ പുറത്തിറങ്ങിയത് 2018ലാണ്. മോസ്റ്റ്‌ലി ഹീറോ എന്ന ഒരു നോവല്ല 2014-ൽ ഇവർ പുറത്തിറക്കിയിരുന്നു.
കൃതികൾ
[തിരുത്തുക]- നോ ബോൺസ്
- ലിറ്റിൽ കൺസ്ട്രക്ഷൻസ്
- മോസ്റ്റ്‌ലി ഹീറോ
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച പ്രാദേശിക നോവലിന് റോയൽ കോളേജ് ഓഫ് ലിറ്ററേച്ചർ സമ്മാനിക്കുന്ന ‘വിനിഫ്രെഡ് ഹോൾട്ബി മെമ്മോറിയൽ’ പുരസ്കാരം
- ബുക്കർ പ്രൈസ്
അവലംബം
[തിരുത്തുക]- ↑ "Anna Burns wins 50th Man Booker Prize with Milkman! | The Man Booker Prizes". themanbookerprize.com (in ഇംഗ്ലീഷ്). Archived from the original on 2019-03-27. Retrieved 2018-10-17.
- ↑ Ruprecht Fadem, Maureen E. (2015). The Literature of Northern Ireland: Spectral Borderlands. Palgrave Macmillan US. pp. 137–179. doi:10.1057/9781137466235. ISBN 978-1-349-50161-8.
- ↑ McNamee, Eoin (13 September 2018). "Anna Burns: I had to get myself some distance away from the Troubles". www.irishtimes.com (in ഇംഗ്ലീഷ്). Retrieved 4 November 2018.
- ↑ Amazon Author's Page. eBookPartnership.com. 2014-08-13. Retrieved 28 February 2017.
{{cite book}}
:|website=
ignored (help) - ↑ Information from the book cover of No Bones