മാർഗരറ്റ് അറ്റ്‌വുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർഗരറ്റ് അറ്റ്‌വുഡ്

Margaret Atwood at the 2011 Writers' Trust Gala
Margaret Atwood at the 2011 Writers' Trust Gala
BornMargaret Eleanor Atwood
(1939-11-18) 18 നവംബർ 1939  (82 വയസ്സ്)
Ottawa, Ontario, Canada
EducationUniversity of Toronto (BA)
Harvard University (MA)
Period1961–present
GenreHistorical fiction
Speculative fiction
Science fiction
Dystopian fiction
Notable worksThe Handmaid's Tale
Cat's Eye
Alias Grace
The Blind Assassin
Oryx and Crake
Surfacing
Spouse
Jim Polk
(വി. 1968; div. 1973)
PartnerGraeme Gibson
Signature
Website
margaretatwood.ca

കനേഡിയൻ കവയിത്രിയും നോവലിസ്റ്റും സാഹിത്യ വിമർശകയും എഴുത്തുകാരിയും, അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമാണ് മാർഗരറ്റ് എലനോർ അറ്റ്‌വുഡ് (Margaret Eleanor Atwood CC OOnt CH FRSC  ജനനം നവംബർ 18, 1939). പതിനേഴ് കവിതാസമാഹാരങ്ങൾ, പതിനാറ് നോവലുകൾ, എട്ട് കുട്ടികളുടെ പുസ്തകങ്ങൾ, ഒരു ഗ്രാഫിക് നോവൽ എന്നിവയടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാൻ ബുക്കർ പ്രൈസ്, ആർതർ .സി ക്ലാർക് അവാർഡ്, ഗവർണർ ജനറൽസ് അവാർഡ്, ഫ്രാൻസ് കാഫ്ക പുരസ്കാരം എന്നിവ അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അറ്റ്‌വുഡ് നേടിയിട്ടുണ്ട്.


ആദ്യകാല ജീവിതം[തിരുത്തുക]

ഓട്ടവയിൽ, കാൾ എഡ്മണ്ട് അറ്റ്‌വുഡിന്റെയും മാർഗരറ്റ് ഡൊറോത്തിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തവളായി ജനിച്ചു.[2] പിതാവ് വനങ്ങളിലെ പ്രാണികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞനും മാതാവ് ഡയറ്റീഷ്യനുമായിരുന്നു. [3][4] പിതാവിന്റെ ജോലിസംബന്ധമായി മാർഗരറ്റിന്റെ ബാല്യകാലം വടക്കൻ കുബെക്കിലെ വനപ്രദേശങ്ങളിലും ഓട്ടവയിലേക്കും തിരിച്ചുമുള്ള യാത്രകളിലുമായി ചെലവഴിച്ചു. ഇതിനാൽ പന്ത്രണ്ട് വയസ്സുവരെ അവർക്ക് മുഴുവൻ സമയ സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.

വളരെയധികം പുസ്തകങ്ങൾ വായിക്കുമായിരുന്ന മാർഗരറ്റ്, ഡെൽ പോകറ്റ്ബുക് മിസ്ടറീസ്, ഗ്രിമ്മിന്റെ കഥകൾ, കോമിക്കുകൾ, കനേഡിയൻ മൃഗങ്ങളുടെ കഥകൾ എന്നിവ ഇഷ്ടപ്പേട്ടിരുന്നു. ടൊറോണ്ടോയിലെ ലിയസൈഡ് ഹൈ സ്കൂളിൽനിന്നും 1957-ൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി.[5] ആറാം വയസിൽ തന്നെ അവർ നാടകങ്ങളും കവിതകളും എഴുതുവാൻ തുടങ്ങിയിരുന്നു.[6]

പതിനാറാമത്തെ വയസിൽ ഒരു എഴുത്തുകാരിയാവണമെന്ന് അവർ തീരുമാനിച്ചു[7] 1957-ൽ, യൂണിവേഴിസിറ്റി ഒഫ് ടൊറോന്റൊ വിക്റ്റോറിയ കോളേജിൽ ചേർന്ന അവർ, ആക്റ്റ വിക്റ്റോറിയാന എന്ന കോളേജ് മാസികയിൽ കവിതകളും ലേഖനങ്ങളും എഴുതി.[8] 1961 -ൽ ബാചിലർ ഒഫ് ആർട്സ് (ഇംഗ്ലീഷ്) ബിരുദം കരസ്ഥമാക്കി.[5]:54


1961-ൽ വുഡ്രോ വിൽസൺ ഫെലോഷിപ്പോടെ ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ റാഡ്ക്ലിഫ് കോളേജിൽ ബിരുദാനന്താര ബിരുദപഠനം ആരംഭിച്ചു.[9] 1962-ൽ മാസ്റ്റേഴ്സ് ബിരുദം നേടി.[10]


അവലംബം[തിരുത്തുക]

  1. "Margaret Atwood". Front Row. January 18, 2014-ന് ശേഖരിച്ചത്.
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. Hazel Foote, The Homes of Woodville, M.A. Jorgenson, Woodville, NS (1997), p. 109
  5. 5.0 5.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  7. Margaret Atwood: The Art of Fiction No.121. The Paris Review. Retrieved December 4, 2016.
  8. O'Grady, Conner Archived 2018-06-16 at the Wayback Machine. "Despite cuts and critics, Bob carries on"; the newspaper; University of Toronto; 18 Dec. 2013.
  9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_അറ്റ്‌വുഡ്&oldid=3704569" എന്ന താളിൽനിന്ന് ശേഖരിച്ചത്