മാധ്യമം ആഴ്ചപ്പതിപ്പ്
പി.ഐ.നൗഷാദ് | |
പ്രസിദ്ധീകരിക്കുന്ന ഇടവേള | വാരിക |
---|---|
ആദ്യ ലക്കം | 1998 |
കമ്പനി | ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് |
രാജ്യം | ഇന്ത്യ |
ഭാഷ | Malayalam, |
വെബ് സൈറ്റ് | ഓൺലൈൻ എഡിഷൻ |
മാധ്യമം പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാധ്യമം ആഴ്ചപ്പതിപ്പ്. 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.[1][2]
സ്ഥിരം പംക്തികൾ
[തിരുത്തുക]- തുടക്കം (എഡിറ്റോറിയൽ)
- കൺമഷി (പെണ്ണനുഭവങ്ങൾ)
- മീഡിയ സ്കാൻ (മാധ്യമാവലോകന പംക്തി -ഡോ. യാസീൻ അശ്റഫ്)
- ഒടുക്കം (ആക്ഷേപഹാസ്യം)
ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച കൃതികൾ
[തിരുത്തുക]- കുട നന്നാക്കുന്ന ചോയി (നോവൽ)- എം. മുകുന്ദൻ[3]
- ആരാച്ചാർ (നോവൽ)- കെ.ആർ. മീര [4] [5]
- സുഗന്ധി ആണ്ഡാൾ ദേവ നായകി (നോവൽ)- ടി.ഡി. രാമകൃഷ്ണൻ[6]
- ഫ്രാൻസിസ് ഇട്ടിക്കോര [7]
- ദൈവത്തിന്റെ പുസ്തകം -(നോവൽ) - കെ.പി. രാമനുണ്ണി[8]
- മാമ ആഫ്രിക്ക (നോവൽ)- ടി.ഡി. രാമകൃഷ്ണൻ
- ഘാതകൻ (നോവൽ)- കെ.ആർ. മീര
വിമർശനം
[തിരുത്തുക]സ്ത്രീപുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് താത്ത്വികമായി കടുത്ത പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ് മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പുമെന്ന് ഹമീദ് ചേന്നമംഗലൂർ വിമർശിച്ചിട്ടുണ്ട്.[9]
ഇമെയിൽ വിവാദം
[തിരുത്തുക]268 ഇ-മെയിൽ വിലാസങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ മനസ്സിലാക്കുവാനായി കേരള ആഭ്യന്തരവകുപ്പ് ഹൈടെക് സെല്ലിന് എഴുതിയ കത്തിനെ അടിസ്ഥാനമാക്കി വാരിക പ്രസിദ്ധീകരിച്ച പട്ടികയിൽ 258 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നാണെന്നാണ് വിജു. വി. നായർ സമർത്ഥിച്ചിരുന്നത്.[10][11][12] പട്ടികയിലെ 12, 26, 48 സ്ഥാനങ്ങളിലുള്ള മറ്റു സമുദായങ്ങളിലെ വ്യക്തികളുടെ പേരുകൾ വാരിക പ്രസിദ്ധീകരിച്ചിരുന്നില്ല. [13]. മാധ്യമത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും എന്നാൽ വാരികയ്‌ക്കെതിരെ നിയമ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു[14][15].
അവലംബം
[തിരുത്തുക]- ↑ മാധ്യമം പ്രസിദ്ധീകരണങ്ങൾ
- ↑ M Rahim. Changing Identity and Politics of Muslims in Malappuram District Kerala (PDF). p. 137. Archived from the original (PDF) on 2020-06-09. Retrieved 9 ജനുവരി 2020.
- ↑ http://www.madhyamam.com/literature/art/2016/feb/18/179026
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-19. Retrieved 2017-02-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-04. Retrieved 2017-02-18.
- ↑ http://www.madhyamam.com/kerala/2016/jan/31/174995
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-21. Retrieved 2017-02-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-04. Retrieved 2017-02-18.
- ↑ ഹമീദ് ചേന്നമംഗലൂർ, പൊതുസമ്മതികളിലെ ചതിക്കുഴികൾ എന്ന ശീർഷകത്തിൽ 2010 മേയ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം(പുറങ്ങൾ 8-19)
- ↑ ആ സീഡികളിൽ എന്താണ്?
- ↑ പൊലീസ് ഇൻറലിജൻസ് നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇ മെയിൽ വിലാസം
- ↑ നോട്ടപ്പുള്ളികൾ]
- ↑ "'മാധ്യമം' വാരികയ്‌ക്കെതിരെ നിയമനടപടി". Archived from the original on 2012-01-20. Retrieved 2012-01-19.
- ↑ "'മാധ്യമ'ത്തിനെതിരെ നിയമനടപടിയില്ല: മുഖ്യമന്ത്രി". Archived from the original on 2012-01-20. Retrieved 2012-01-20.
- ↑ "ഇ മെയിൽ വിവാദ വാർത്ത: പത്രത്തിനെതിരെ നിയമനടപടിക്കു മന്ത്രിസഭാ തീരുമാനം". Archived from the original on 2012-01-19. Retrieved 2012-01-19.