ആരാമം (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആരാമം വനിതാ മാസിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആരാമം
Aramam.jpg
എഡിറ്റർകെ.കെ സുഹ്റ
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം1985 ജൂൺ
രാജ്യംഇന്ത്യ
ഭാഷമലയാളം
വെബ് സൈറ്റ്www.aramamonline.net

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം വനിതാ മാസിക ആരംഭിച്ചത്. മലയാളത്തിൽ നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു മുസ്ലിം വനിതാമാസികളിൽ ആദ്യത്തേതാണ് ആരാമം. തുടർന്ന് മറ്റുചില മുസ്ലിം വനിതാ പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പൂരണ്ണമായും സ്തീകളുടെ പത്രാധിപത്യത്തിലാണ് ആരാമം പുറത്തിറങ്ങുന്നത് . കോഴിക്കോട് വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റിനാണ് ആരാമത്തിന്റെ ഉടമസ്ഥാവകാശം. ചീഫ് എഡിറ്റർ കെ.കെ സുഹ്റ ആണ്.

പ്രത്യേകതകൾ[തിരുത്തുക]

സ്ത്രീകളിൽ സൃഷ്ടിപരമായ വായനാശീലം വളർത്തുക, അവരിൽ ഇസ്ലാമിക വിജ്ഞാനവും സാമൂഹികാവബോധവും വളർത്തുക, അവരുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ആരാമം, മലയാളത്തിലെ ഇതര വനിതാ മാസികകളുടേതിൽനിന്ന് വ്യത്യസ്തമായ ചാലിലൂടെയാണ് മുന്നോട്ടുപോകുന്നത്. പൈങ്കിളി രചനകളും സ്ത്രീകളെ ഉപഭോഗസംസ്കാരത്തിന്റെ അടിമകളാക്കുന്ന സൃഷ്ടികളും ഒഴിവാക്കി ഫീച്ചറുകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവയ്ക്കു പുറമേ, ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകൾക്ക് പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.

ഓൺലൈൻ എഡിഷൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരാമം_(മാസിക)&oldid=1094638" എന്ന താളിൽനിന്ന് ശേഖരിച്ചത്