ജനം ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജനം മൾടിമീഡിയ
Janam logo blue final.png
Janam TV Logo
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം
രാജ്യംIndia ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക,തെക്കു കിഴക്കു ഏഷ്യ, മിഡിൽ ഈസ്റ്റ്
ആപ്തവാക്യംമാറ്റം കണ്ടറിയൂ
ഉടമസ്ഥതജനം മൾടിമീഡിയ
പ്രമുഖ
വ്യക്തികൾ
പ്രിയദർശൻ (ചെയർമാൻ)
ആരംഭം19-04-2015
വെബ് വിലാസംജനം ടി.വി.

മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ്‌ ജനം ടി.വി. ജനം മൾട്ടിമീഡിയ എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ചാനൽ. 2015 ഏപ്രിൽ 19 ന് കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീശ്രീ രവിശങ്കറും കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറും ചേർന്ന് ഈ ചാനൽ ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാഷയിൽ വാർത്ത സംപ്രേഷണം ചെയ്യുന്ന ഏക മലയാളം സ്വകാര്യ ചാനലാണ് ജനം ടിവി. സംസ്കൃതവാർത്തയുടെ ഉദ്ഘാടനം ചെയ്തത് പ്രമുഖ സിനിമാതാരം മമ്മുട്ടിയും ആദ്യ വാർത്ത വായിച്ചത് മോഹൻലാലുമായിരുന്നു.

സാംസ്കാരിക ദേശീയത ഉയർത്തി പിടിക്കുന്ന ചാനൽ കൂടിയാണ് ജനം ടി വി ശബരിമലയിൽ സർക്കാർ സ്ത്രീകളെ പ്രവേശിപ്പിച്ചപ്പോൾ ഭക്തർക്കൊപ്പം നിന്ന് സുവർണ്ണാവസരം വിനിയോഗിച്ച് ടിവി റേറ്റിംഗിൽ മറ്റ് ചാനലുകളെ എല്ലാം പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. കേരളത്തിലെ ലൗ ജിഹാദ്, ഐഎസ് അൽഖ്വയ്ദ തുടങ്ങി തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും ഈ ചാനലാണ് പുറം ലോകത്തെ അറിയിച്ചത്, ബിജെപിയോട് ചാനൽ ആഭിമുഖ്യം കാണിക്കുന്നുവെന്ന് പറയപ്പെടുന്നു എങ്കിലും ചെയർമാൻ പ്രിയദർശൻ അത് നിഷേധിച്ചിട്ടുമുണ്ട്.

പ്രധാന ഓഫീസ്[തിരുത്തുക]

ജനം മൾടി മീഡിയ, പോറ്റയിൽ ലയിൻ, പൂത്തോൾ -680004, എം.ജി റോഡ്‌, തൃശൂർ

സാറ്റലൈറ്റ്[തിരുത്തുക]

Satellite INTELSAT 17
Orbital Location 66 DEGREE EAST Longitude
Down link Polarization HORIZONTAL
FEC 2/3
Downlink Frequency 3966 MHz
Symbol Rate 14400 KS/sec
MODULATION DVB-S2 8PSK

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനം_ടി.വി.&oldid=3709822" എന്ന താളിൽനിന്ന് ശേഖരിച്ചത്