ജനയുഗം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജനയുഗം
തരംദിനപത്രം
Formatപ്രിന്റ്, ഓൺലൈൻ
ഉടമസ്ഥ(ർ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി
എഡീറ്റർരാജാജി മാത്യു തോമസ്
എഡിറ്റർ-ഇൻ-ചീഫ്കാനം രാജേന്ദ്രൻ
സ്ഥാപിതം1947
രാഷ്ട്രീയച്ചായ്‌വ്ഇടതുപക്ഷം
ഭാഷമലയാളം
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ്www.janayugomonline.com
Free online archivesepaper.janayugomonline.com

മലയാളത്തിലെ ഒരു ദിനപത്രമാണ് ജനയുഗം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്.[1] തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ,കൊല്ലം എന്നീ അഞ്ച് എഡീഷനുകൾ നിലവിലുണ്ട്.

ചരിത്രം[തിരുത്തുക]

1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.[2] 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു.[3] പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.[2]

മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.[4]

അവലംബം[തിരുത്തുക]

  1. "ജനയുഗം ദിനപത്രം പുന:പ്രസിദ്ധീകരിക്കുന്നു" (ഭാഷ: ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. മേയ് 30, 2007. ശേഖരിച്ചത് നവംബർ 16, 2012.
  2. 2.0 2.1 "ഇത് പുനഃസമർപ്പണ മുഹൂർത്തം". ജനയുഗം. നവംബർ 16, 2012. ശേഖരിച്ചത് നവംബർ 16, 2012.
  3. "സി.പി.ഐ മുഖപത്രം ജനയുഗം മേയ് 31-ന് പുറത്തിറങ്ങുന്നു" (ഭാഷ: ഇംഗ്ലീഷ്). വൺ ഇന്ത്യ ന്യൂസ്. മേയ് 30, 2007. ശേഖരിച്ചത് നവംബർ 16, 2012.
  4. "ജനയുഗം വഴികാട്ടിയാണെന്ന് യേശുദാസൻ". ജനയുഗം ഓൺലൈൻ. 28 ഒക്റ്റോബർ 2012. ശേഖരിച്ചത് 21 ഏപ്രിൽ 2013. Check date values in: |date= (help)


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=ജനയുഗം_ദിനപ്പത്രം&oldid=3177220" എന്ന താളിൽനിന്ന് ശേഖരിച്ചത്